CrimeNEWS

13 കാരനോട് അദ്ധ്യാപികയ്ക്ക് പ്രണയം, ശാരീരിക ബന്ധവും പുലര്‍ത്തി; തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് 23കാരി അറസ്റ്റില്‍

ഗാന്ധിനഗര്‍: ട്യൂഷന് വന്നുകൊണ്ടിരുന്ന 13 കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ അദ്ധ്യാപിക അറസ്റ്റില്‍. ഗുജറാത്തിലെ സൂറത്തില്‍ നടന്ന സംഭവത്തില്‍ 23 കാരിയാണ് പിടിയിലായത്. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് പോക്‌സോ വകുപ്പുകള്‍ ചുമത്തി അദ്ധ്യാപികയ്‌ക്കെതിരെ കേസെടുത്തത്. അഞ്ച് വര്‍ഷത്തോളമായി കുട്ടിയെ ട്യൂഷന്‍ പഠിപ്പിച്ചു വരികയാണ് 23കാരി.

ഏപ്രില്‍ 26നാണ് ഇരുവരെയും കാണാതായത്. കുട്ടിയെ അദ്ധ്യാപിക തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് 13കാരന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. രാജസ്ഥാനിലെ ജയ്പൂരില്‍ നിന്ന് ആഡംബര ബസില്‍ ഇവര്‍ ഗുജറാത്തിലേക്ക് മടങ്ങുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ സൂറത്ത് പൊലീസ് ബസ് തടഞ്ഞ് നടത്തിയ പരിശോധനയിലാണ് അദ്ധ്യാപികയെയും വിദ്യാര്‍ത്ഥിയെയും കണ്ടെത്തിയത്.

Signature-ad

13കാരനുമായി അടുത്ത കാലത്താണ് അദ്ധ്യാപിക പ്രണയത്തിലായത്. കുട്ടിയുമായി ശാരീരിക ബന്ധവും പുലര്‍ത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് അദ്ധ്യാപികയ്‌ക്കെതിരെ പോക്‌സോ വകുപ്പും ചുമത്തി. തട്ടിക്കൊണ്ടുപോയതിനും കേസെടുത്തിട്ടുണ്ട്. അഹമ്മദാബാദിലെത്തിയ ശേഷം ഹോട്ടലില്‍ താമസിച്ച ശേഷമാണ് ഇരുവരും ഡല്‍ഹിയിലേക്കും അവിടെ നിന്ന് ജയ്പൂരിലേക്കും പോയത്. അദ്ധ്യാപികയെയും വിദ്യാര്‍ത്ഥിയെയും ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി.

Back to top button
error: