Crime
-
പരിയാരത്ത് വന്‍കഞ്ചാവ് വേട്ട: ലഹരി വില്പനക്കാരന്‍ ഷമ്മാസിന്റെ വീട്ടില്‍നിന്ന് രണ്ടര കിലോ കഞ്ചാവ് പിടിച്ചു
കണ്ണൂര്‍: പരിയാരം എര്യം തെന്നത്ത് പോലീസിന്റെ വന്‍ കഞ്ചാവ് വേട്ട. കുപ്രസിദ്ധ കഞ്ചാവ് വില്പനക്കാരന്‍ കെ ഷമ്മാസിന്റെ വീട്ടില്‍ നിന്നാണ് രണ്ട് കിലോ 395 ഗ്രാം കഞ്ചാവ് പിടിച്ചത്.വീടിനകത്ത് അലമാരയില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. പോലീസിനെ കണ്ടയുടന്‍ പ്രതി ഷമ്മാസ് ഓടി രക്ഷപ്പെട്ടു. തളിപ്പറമ്പ്, കാസര്‍ഗോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ എക്സൈസ് കേസുകളിലും പെരിങ്ങോം പോലീസ് സ്റ്റേഷനിലും മയക്കുമരുന്നു കേസിലെ പ്രതിയാണ് ഷമ്മാസ് എന്നും ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു. പരിയാരം പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിയാരം എസ്എച്ച്ഒ: വിനീഷ് കുമാറിന്റെ നിര്‍ദേശാനുസരണം പരിയാരം എസ്.ഐ: എസ്.ഐ സനീദ്, ഡാന്‍സാഫ് എസ്. ഐ: ബാബു. പി, പരിയാരം എസ്ഐ: കൃഷ്ണപ്രിയ, എഎസ്ഐ: ചന്ദ്രന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രജീഷ് പൂഴിയില്‍ എന്നിവരും ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും (ഡാന്‍സാഫ്) പരിശോധനയില്‍ പങ്കെടുത്തു. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാള്‍ ഐ.പി.എസിന്റെ നിര്‍ദേശാനുസരണം…
Read More » -
പൊന്നാനിയില്‍ പുതിയ ബെവ്‌ക്കോ ഔട്ട്‌ലെറ്റിന് നേരെ ബോംബേറ്; പ്രായപൂര്‍ത്തിയാകാത്ത 3 പേര്‍ പിടിയില്‍
മലപ്പുറം: പൊന്നാനിയില്‍ പുതിയ ബെവ്‌ക്കോ ഔട്ട്‌ലെറ്റിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ പിടിയില്‍. ചമ്രവട്ടം ജങ്ഷനില്‍ ഉണ്ടായിരുന്ന ബെവ്‌ക്കോ ഔട്ട്‌ലെറ്റ് പുഴമ്പ്രത്തേക്ക് മാറ്റിയിരുന്നു. ഇതിനെതിരെ ജനകീയ പ്രതിഷേധം തുടരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രിയാണ് മൂന്നംഗ സംഘം പെട്രോള്‍ ബോബ് എറിഞ്ഞത്. മുന്‍വശത്തെ ചില്ലുകള്‍ ആക്രമണത്തില്‍ തകര്‍ന്നു. സിസിടിവി കാമറകളും നശിപ്പിക്കപ്പെട്ട നിലയിലാണ്. ബെവ്‌ക്കോ മാനേജരുടെ പരാതിയില്‍ പൊന്നാനി പൊലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് പരിസരത്തെ താമസക്കാരായ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരാണ് കൃത്യം നടത്തിയതെന്നു കണ്ടെത്തിയത്.
Read More » -
വിളിക്കാത്ത വിവാഹത്തിനെത്തിയ യുവാവ് മദ്യം ചോദിച്ചു, പുറത്താക്കിയ പിന്നാലെ കത്തിയാക്രമണം; പ്രതി പിടിയില്‍
കോഴിക്കോട്: കല്ലായിയില്‍ വിവാഹ വീട്ടില്‍ വരന്റെ സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി മുബീന്‍ പിടിയില്‍. കോഴിക്കോട് കോതിപ്പാലത്ത് വെച്ചാണ് മുബീനെ പന്നിയങ്കര പോലീസ് പിടികൂടിയത്. സംഭവത്തിന് ശേഷം പ്രതി മംഗലാപുരത്തേക്ക് കടന്നിരുന്നു. ശേഷം തിരിച്ച് കോഴിക്കോട് എത്തി കല്ലായി റെയില്‍വെ സ്റ്റേഷനില്‍വെച്ച് ഭാര്യയെ ഫോണില്‍ വിളിക്കുകയായിരുന്നു. മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. പന്നിയങ്കര സ്വദേശി വിഷ്ണുവിന്റെതായിരുന്നു വിവാഹം. പുലര്‍ച്ചെ രണ്ട് മണിയോടെ മുബീന്‍ അതിക്രമിച്ച് വിഷ്ണുവിന്റെ വീടിനുള്ളിലേക്ക് കയറി മദ്യം ചോദിച്ചു. വിഷ്ണു സുഹൃത്തുകളുടെ സഹായത്തോടെ മുബീനെ വീട്ടില്‍ നിന്ന് പിടിച്ചു മാറ്റി. എന്നാല്‍ മുബീന്‍ വീണ്ടും തിരിച്ചെത്തി ആക്രമിക്കുകയായിരുന്നു. കല്യാണപ്പുരയ്ക്ക് അടുത്തുള്ള റോഡില്‍ വച്ചാണ് മുബീന്‍ വിഷ്ണുവിന്റെ സുഹൃത്ത് ഇന്‍സാഫിനെ ആക്രമിച്ചത്. ബാര്‍ബര്‍ ഷോപ്പിലെ കത്തി കൊണ്ടായിരുന്നു ആക്രമണം. ബഹളം കേട്ടെത്തിയ വിഷ്ണുവും മറ്റു സുഹൃത്തുകളും ചേര്‍ന്നാണ് ഇന്‍സാഫിനെ ആശുപത്രിയിലെത്തിച്ചത്. ആക്രമണത്തിനു…
Read More » -
എല്ലാം കൃത്യമായി തിരുത്തി, ഒന്നുമാത്രം വിട്ടുപോയി; നീറ്റിന്റെ വ്യാജ ഹാള്‍ ടിക്കറ്റുണ്ടാക്കിയ ഗ്രീഷ്മയ്ക്ക് പിടിവീണത് ഇങ്ങനെ
തിരുവനന്തപുരം: വ്യാജ ഹാള്‍ ടിക്കറ്റുമായി വിദ്യാര്‍ത്ഥി നീറ്റ് പരീക്ഷ എഴുതിയ സംഭവത്തില്‍ അറസ്റ്റിലായ അക്ഷയ സെന്റര്‍ ജീവനക്കാരിയുടെ കൂടുതല്‍ മൊഴികള്‍ പുറത്ത്. നെയ്യാറ്റിന്‍കരയിലെ അക്ഷയ സെന്ററിലെ ജീവനക്കാരിയായ ഗ്രീഷ്മയെയാണ് പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ ഹാള്‍ ടിക്കറ്റ് തയ്യാറാക്കിയത് താനാണെന്ന് ഗ്രീഷ്മ മുന്‍പ് തന്നെ കുറ്റം സമ്മതിച്ചിരുന്നു. അക്ഷയ സെന്ററില്‍ വച്ചാണ് ഹാള്‍ ടിക്കറ്റ് തയ്യാറാക്കിയതെന്ന് ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു. ‘വിദ്യാര്‍ത്ഥിയുടെ അമ്മ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷ നല്‍കാന്‍ തന്നെ ഏല്‍പ്പിച്ചിരുന്നു. ഇതിനായി 1850 രൂപ മുന്‍കൂറായി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ തിരക്കുകള്‍ കാരണം അപേക്ഷിക്കാന്‍ മറന്നുപോയി. ഹാള്‍ ടിക്കറ്റുകള്‍ വന്നതറിഞ്ഞ് വിദ്യാര്‍ത്ഥി പലവട്ടം അക്ഷയയില്‍ എത്തിയിരുന്നു. ഇതോടെയാണ് വ്യാജ ഹാള്‍ ടിക്കറ്റ് ഉണ്ടാക്കിയത്. പരീക്ഷാ കേന്ദ്രം പത്തനംതിട്ട ആയതിനാല്‍ പരീക്ഷ എഴുതാന്‍ പോകില്ലെന്നാണ് ആദ്യം കരുതിയത്. ഗൂഗിളില്‍ സര്‍ച്ച് ചെയ്താണ് പത്തനംതിട്ടയിലെ ഒരു സ്ഥാപനത്തിന്റെ വിലാസം ഹാള്‍ ടിക്കറ്റില്‍ വച്ചത്. എന്നാല്‍ ബാര്‍കോഡും സാക്ഷ്യപത്രവും തിരുത്താന്‍ വിട്ടുപോയി. ബാക്കിയെല്ലാം…
Read More » -
മഞ്ചേശ്വരത്ത് പൂട്ടിയിട്ട വീട്ടില്‍ വന്‍കവര്‍ച്ച; മോഷണ വിവരം അറിഞ്ഞത് കുടുംബം വിദേശത്ത് നിന്നെത്തിയപ്പോള്‍
കാസര്‍കോട്: മഞ്ചേശ്വരത്ത് പൂട്ടിയിട്ട വീട്ടില്‍ വന്‍ കവര്‍ച്ച. 22 പവന്‍ സ്വര്‍ണവും പണവും മോഷണം പോയി. കുടുംബം വിദേശത്ത് നിന്ന് മടങ്ങി എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. അവധി ആഘോഷിക്കുന്നതിനായി കുടുംബം ഗള്‍ഫിലേക്ക് പോയിരുന്നു. തിരിച്ചെത്തിയപ്പോള്‍ വീടിന്റെ വാതില്‍ തുറന്നിട്ട നിലയിലായിരുന്നു. വീടിന്റെ പിന്‍വാതില്‍ കുത്തി തുറന്നാണ് മോഷ്ടാക്കള്‍ അകത്തു കയറിയതെന്നാണ് പ്രാഥമിക വിവരം. മഞ്ചേശ്വരം ബീച്ച് റോഡിലുള്ള നവീന്‍ മൊന്തേരയുടെ വീട്ടിലായിരുന്നു മോഷണം. വിവാഹച്ചടങ്ങിന് ശേഷം ആഭരണങ്ങള്‍ അലമാരയില്‍ വച്ചു; നവവധുവിന്റെ 30 പവന്‍ സ്വര്‍ണം ആദ്യരാത്രിയില്‍ മോഷണം പോയി ഏപ്രില്‍ 21-നാണ് കുടുംബം വിദേശത്തേക്ക് പോയത്. ശനിയാഴ്ചയാണ് കുടുംബം മടങ്ങി എത്തിയത്. സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതിര്‍ത്തി പ്രദേശമായതിനാല്‍ കര്‍ണാടക കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്.
Read More » -
മോഷ്ടിക്കാന്‍ കയറിയപ്പോള്‍ വീട്ടുകാര്‍ ഉണര്‍ന്നു, വിലയേറിയ ഷൂവും ചെരുപ്പുമായി മുങ്ങിയ കള്ളന്‍ സിസി ടിവിയില്‍ കുടുങ്ങി
കണ്ണൂര്‍: തളിപ്പറമ്പ് പട്ടുവം മുറിയാത്തോട്ടെ വീട്ടില്‍ നിന്നും വില കൂടിയ ഷൂവും ചെരിപ്പും കവര്‍ന്ന സംഭവത്തില്‍ പ്രതിയുടെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ വിലകൂടിയ ഷൂവും ചെരുപ്പും കവര്‍ന്ന് മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. മുറിയാത്തോട് കള്ള് ഷാപ്പിന് സമീപത്തെ ജിതേഷിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കവര്‍ച്ച നടന്നത്. പുലര്‍ച്ചെ ആള്‍പ്പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ ലൈറ്റിട്ടതോടെ മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് വീട്ടിലെ വിലകൂടിയ ഷൂവും ചെരുപ്പും മോഷണം പോയതായി വ്യക്തമായത്. രണ്ട് മാസം മുമ്പും ഇതേ വീട്ടില്‍ രണ്ട് തവണ കവര്‍ച്ചാ ശ്രമം നടന്നിരുന്നു. അടുത്ത കാലത്താണ് ഇവിടെ ജിതേഷ് വീട് വെച്ചത്. അന്ന് മുതല്‍ കവര്‍ച്ചക്കാരുടെ ശല്യം തുടര്‍ച്ചയായതോടെ നിരീക്ഷണ ക്യാമറയും സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ദിവസം കവര്‍ച്ചയ്ക്ക് എത്തിയ ആളുടെ ദൃശ്യം നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ജിതേഷ് തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.
Read More » -
കോഴിക്കോട് നഗരമധ്യത്തില്‍ പെണ്‍വാണിഭം, രക്ഷപ്പെട്ടോടി പോലീസ് സ്റ്റേഷനിലെത്തി 17കാരി, വേറെയും 5 പേരുണ്ടെന്ന് മൊഴി
കോഴിക്കോട്: അസം സ്വദേശിയായ പതിനേഴുകാരിയെ നഗരത്തിലെ വാടകവീട്ടിലെ മുറിയില്‍ പൂട്ടിയിട്ട് പെണ്‍വാണിഭകേന്ദ്രം നടത്തിപ്പ്. കോഴിക്കോട് നഗരമധ്യത്തില്‍ റെയില്‍വേ സ്റ്റേഷനുസമീപത്തുള്ള കെട്ടിടത്തിലായിരുന്നു ഈ കേന്ദ്രം. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ യുവാവാണ് മൂന്നുമാസം മുന്‍പ് പെണ്‍കുട്ടിയെ കേരളത്തിലെത്തിച്ചത്. 15,000 രൂപ മാസശമ്പളത്തില്‍ ജോലി തരപ്പെടുത്തിത്തരാമെന്നായിരുന്നു വാഗ്ദാനം. ഇയാള്‍ക്കായി മെഡിക്കല്‍ കോളേജ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കേന്ദ്രത്തില്‍നിന്ന് ഒരാഴ്ചമുന്‍പാണ് അതിസാഹസികമായി പെണ്‍കുട്ടി രക്ഷപ്പെട്ടത്. തന്നെപ്പോലെ അഞ്ച് പെണ്‍കുട്ടികള്‍ മുറിയിലുണ്ടായിരുന്നെന്ന് ഇവര്‍ അധികൃതരോടുപറഞ്ഞു. ഒരുദിവസം മൂന്നും നാലും പേര്‍ മുറിയിലെത്താറുണ്ടെന്നും ഞായറാഴ്ചകളില്‍ ആറും ഏഴും പേരെ യുവാവ് പ്രവേശിപ്പിക്കാറുണ്ടെന്നും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. സ്ഥിരമായി മുറി പൂട്ടിയിട്ടാണ് ഇയാള്‍ പുറത്തുപോവാറ്. ഒരാഴ്ചമുന്‍പ് മുറിതുറന്ന് ഇയാള്‍ ഫോണില്‍ സംസാരിച്ച് ടെറസിലേക്ക് നടന്നുപോയസമയത്താണ് ഇവര്‍ രക്ഷപ്പെട്ടത്. രക്ഷപ്പെടുന്നതിന്റെ തലേദിവസം വയറുവേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ഇയാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചിരുന്നു. ഓട്ടോറിക്ഷയില്‍ പോകുന്നതിനിടയില്‍ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പെണ്‍കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. മുറിയില്‍നിന്ന് രക്ഷപ്പെട്ട ഉടന്‍ മുന്നില്‍ക്കണ്ട ഒരു ഓട്ടോറിക്ഷയില്‍ക്കയറി മെഡിക്കല്‍ കോളേജ്…
Read More » -
ആര്‍ത്തവസമയത്ത് ഭക്ഷണമുണ്ടാക്കി, യുവതിയെ കൊന്ന് സാരിയില്‍ കെട്ടിത്തൂക്കി; ഭര്‍തൃവീട്ടുകാര്‍ ഒളിവില്‍
മുംബൈ: ആര്‍ത്തവസമയത്തു ഭക്ഷണം പാകം ചെയ്തതിന്റെ പേരില്‍ ഭര്‍തൃമാതാവും ഭര്‍തൃസഹോദരിയും ചേര്‍ന്നു യുവതിയെ കൊലപ്പെടുത്തിയതായി പരാതി. മഹാരാഷ്ട്ര ജല്‍ഗാവിലെ കിനോഡ് സ്വദേശിയായ ഗായത്രി കോലിയാണ് (26) കൊല്ലപ്പെട്ടത്. ഭര്‍ത്താവും കുടുംബാംഗങ്ങളും ഒളിവിലാണ്. ആര്‍ത്തവസമയത്തു ഭക്ഷണം പാകം ചെയ്യാനായി അടുക്കളയില്‍ എത്തിയ യുവതിയോട് ഇരുവരും മോശമായി പെരുമാറിയെന്നും പിന്നീട് അതു തര്‍ക്കത്തിലേക്കും ക്രൂരമായ കൊലപാതകത്തിലേക്കും എത്തുകയായിരുന്നെന്നും യുവതിയുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു. ആത്മഹത്യയാണെന്നു വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം സാരിത്തുമ്പില്‍ കെട്ടിത്തൂക്കിയെന്നും സ്ത്രീധനത്തിന്റെ പേരില്‍ യുവതി മുന്‍പും പീഡനം നേരിട്ടിരുന്നെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. അതിനിടെ, ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ കേസെടുക്കാന്‍ വിസമ്മതിച്ച പൊലീസിനെതിരെയും പ്രതിഷേധം ഉയര്‍ന്നു. അല്ലാത്തപക്ഷം മൃതദേഹം സംസ്‌കരിക്കില്ലെന്നു വ്യക്തമാക്കിയ യുവതിയുടെ കുടുംബാംഗങ്ങള്‍ പൊലീസ് സ്റ്റേഷനു മുന്‍പില്‍ കുത്തിയിരിപ്പു സമരം ആരംഭിച്ചതോടെയാണു കേസ് രജിസ്റ്റര്‍ ചെയ്തത്. യുവതിക്ക് 7 വയസ്സുള്ള മകളും 5 വയസ്സുള്ള മകനുമുണ്ട്.
Read More » -
പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയ്ക്കിടെ നടന്നത് ആൾമാറാട്ട ശ്രമം? വിദ്യാർഥിയെത്തിയത് മറ്റൊരാളുടെ ഹാൾ ടിക്കറ്റിൽ, ഹാൾ ടിക്കറ്റെടുത്തത് അക്ഷയ സെന്ററിൽ നിന്നെന്നു മൊഴി, അക്ഷയ സെന്റർ ജീവനക്കാരിയേയും ചോദ്യം ചെയ്യുന്നു
പത്തനംതിട്ട: ഞായറായ്ച നടന്ന നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമമെന്നു സൂചന. പത്തനംതിട്ടയിൽ നടത്തിയ നീറ്റ് പരീക്ഷയിലാണ് ആൾമാറാട്ട ശ്രമം നടന്നത്. സംഭവത്തിൽ വിദ്യാർഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശിയായ വിദ്യാർഥി എത്തിയത് മറ്റൊരാളുടെ ഹാൾടിക്കറ്റ് ഉപയോഗിച്ചാണ്. അതേസമയം ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തപ്പോഴുണ്ടായ പ്രശ്നമാണോയെന്ന് പോലീസ് പരിശോധിക്കുന്നു. തൈക്കാവ് വിഎച്ച്എസ്എസ് പരീക്ഷാ സെൻററിൽ ആണ് വിദ്യാർഥി പരീക്ഷ എഴുതാനെത്തിയത്. അതേസമയം, ഹാൾടിക്കറ്റ് നൽകിയത് അക്ഷയ സെന്ററിൽ നിന്നാണെന്ന് വിദ്യാർഥി പോലീസിന് മൊഴി നൽകി. ഇതു പ്രകാരം നെയ്യാറ്റിൻകരയിലെ അക്ഷയ സെന്റർ ജീവനക്കാരിയെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.
Read More » -
അനുജനെപ്പോലെയെന്ന് മറുപടി; സഹപ്രവര്‍ത്തകയുടെ മകനായ 17-കാരനെ പീഡിപ്പിച്ച 28-കാരി അറസ്റ്റില്‍
ഹൈദരാബാദ്: പതിനേഴുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ 28-കാരി അറസ്റ്റില്‍. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ വീട്ടില്‍ ജോലിക്കാരിയായ യുവതിയാണ് ഇതേ വീട്ടിലെ മറ്റൊരു ജോലിക്കാരിയുടെ മകനെ പീഡിപ്പിച്ചത്. സംഭവത്തില്‍ പോക്സോ നിയമപ്രകാരമാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയും പീഡനത്തിനിരയായ 17-കാരനും കുടുംബവും ഒരേ കെട്ടിടത്തിലാണ് താമസിച്ചിരുന്നത്. മാസങ്ങളായി തുടര്‍ന്നിരുന്ന ലൈംഗികചൂഷണം അടുത്തിടെയാണ് പുറത്തറിഞ്ഞത്. പ്രതിയായ 28-കാരി, 17-കാരനെ ചുംബിക്കുന്നത് കണ്ട വീട്ടിലെ മാനേജരാണ് ഇതേക്കുറിച്ച് കുട്ടിയുടെ അമ്മയെ വിവരമറിയിച്ചത്. വീട്ടുജോലിക്കാര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിലായിരുന്നു സംഭവം. ഇതേക്കുറിച്ച് 17-കാരന്റെ അമ്മ ചോദിച്ചെങ്കിലും അങ്ങനെയൊന്നുമില്ലെന്നും ഒരു സഹോദരനെപ്പോലെയാണ് കുട്ടിയെ കാണുന്നതെന്നുമായിരുന്നു പ്രതിയുടെ മറുപടി. തുടര്‍ന്ന് യുവതിക്ക് താക്കീതും നല്‍കി. 17-കാരനോട് അമ്മ പിന്നീട് കാര്യങ്ങള്‍ തിരക്കിയെങ്കിലും കുട്ടി ഏറെനേരം കരയുകയായിരുന്നു. പക്ഷേ, ആ ഘട്ടത്തില്‍ പീഡനവിവരം വെളിപ്പെടുത്തിയില്ല. തുടര്‍ന്ന് മെയ് ഒന്നാം തീയതി മാതാപിതാക്കള്‍ വീണ്ടും ചോദിച്ചതോടെയാണ് 17-കാരന്‍ താന്‍ നേരിട്ട ലൈംഗികപീഡനത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. പ്രതിയായ 28-കാരി പലതവണ മോശമായി പെരുമാറിയിട്ടുണ്ടെന്നും രണ്ടുതവണ നിര്‍ബന്ധിച്ച്…
Read More »