Crime

  • ജോലി ഉപേക്ഷിച്ച് ലഹരി വില്പനയിലേക്ക്… സഹായികളായി യുവതികളെ കൂടെ കൂട്ടി , കോഴിക്കോട് 27 ഗ്രാം എംഡിഎംഎയുമായി നാലുപേർ പിടിയിൽ

    കോഴിക്കോട്: 27 ഗ്രാം എംഡിഎംഎയുമായി നാലുപേർ പിടിയിൽ. കണ്ണൂർ സ്വദേശികളായ പി.അമർ (32), എം.കെ.വൈഷ്ണവി(27), കുറ്റ്യാടി സ്വദേശി ടി.കെ. വാഹിദ് (38) തലശേരി സ്വദേശിനി വി.കെ.ആതിര (30) എന്നിവരെയാണ് പിടികൂടിയത്. കണ്ണൂരിൽനിന്നു കാറിൽ കൊണ്ടുവരുന്ന ലഹരി വസ്തുക്കൾ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുകയാണ് പതിവ്. ആർക്കും സംശയം തോന്നാതിരിക്കാനാണ് സ്ത്രീകളും ഒപ്പം കൂടിയിരുന്നത്. സംഘത്തിലെ പ്രധാനിയായ അമർ മുൻപ് ജില്ലയിലെ പ്രമുഖ ഇലക്ട്രോണിക്‌സ് കടയുടെ കോഴിക്കോട്, കുറ്റ്യാടി, കണ്ണൂർ ശാഖകളിൽ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. എന്നാൽ ഒരു മാസം മുൻപേ ജോലി ഉപേക്ഷിക്കുകയും പൂർണമായും ലഹരി കച്ചവടത്തിലേക്ക് തിരിയുകയും ചെയ്തു. കൂടെയുള്ള ആതിര കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഇവന്റ് മാനേജ്മെന്റ് നടത്തി വരികയാണ്. വൈഷ്ണവി കണ്ണൂരിലെ ഒരു പ്രമുഖ കോസ്മെറ്റിക് ഷോപ്പിലെ ജോലിക്കാരിയാണ്. വാഹിദിനു കുറ്റ്യാടിയിൽ കോഴി കച്ചവടമാണ്. അമറിനു മറ്റു സംസ്ഥാനങ്ങളിലെ ലഹരിമരുന്ന് ശൃംഖലയുമായി ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

    Read More »
  • തേങ്ങയിടാന്‍ വന്ന പരിചയം; വീട്ടില്‍ കയറി വയോധികയുടെ എട്ടുപവന്റെ മാല പൊട്ടിച്ചു; മാഹിയില്‍ തമിഴ് ദമ്പതിമാര്‍ പിടിയില്‍

    മയ്യഴി: വീട്ടില്‍ അതിക്രമിച്ചു കടന്ന് വയോധികയുടെ എട്ട് പവനോളം വരുന്ന താലിമാല തട്ടിപ്പറിച്ച കേസില്‍ തമിഴ്നാട് സ്വദേശികളായ ദമ്പതിമാര്‍ അറസ്റ്റിലായി. പ്രതികളെ മാഹി കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. മാഹി റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ആനവാതുക്കല്‍ ക്ഷേത്രത്തിനടുത്ത് ചൈതന്യ ഹൗസില്‍ ഹീരയുടെ (68) കഴുത്തില്‍നിന്നാണ് വീട്ടില്‍ അതിക്രമിച്ച് കടന്ന് മാല തട്ടിപ്പറിച്ചത്. മാഹി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന്റെ നിര്‍ദേശാനുസരണം മാഹി എസ്ഐ അജയകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികളായ ദമ്പതിമാരായ മുരളി (27), സെല്‍വി (28) എന്നിവരെ വടകര റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് പിടിച്ചു. ഇവരില്‍നിന്ന് കളവു മുതലായ മാലയും കണ്ടെടുത്തു. മുരളി നാഗര്‍കോവില്‍ സ്വദേശിയും സെല്‍വി വേളാങ്കണ്ണി സ്വദേശിയുമാണ്. ഇപ്പോള്‍ കോഴിക്കോട് ഭാഗത്താണ് താമസിക്കുന്നത്. തെങ്ങില്‍ കയറി തേങ്ങായിടാനായി ഇടയ്ക്കിടെ മാഹിയിലെ വീടുകളില്‍ എത്താറുണ്ട്. ഹീരയുടെ വീട്ടിലും ഇയാള്‍ തേങ്ങ ഇടാനായി വരാറുണ്ട്. അന്വേഷണസംഘത്തില്‍ ഗ്രേഡ് എസ്ഐമാരായ സുനില്‍കുമാര്‍ മൂന്നങ്ങാടി, എന്‍. സതീശന്‍ എന്നിവരാണുണ്ടായിരുന്നത്.

    Read More »
  • ദുബായിലെ ട്രാവല്‍ ഏജന്‍സി ഉടമയുടെ കൊലപാതകം: കാമുകി പിടിയില്‍; അറസ്റ്റിലായത് ദുബായില്‍നിന്നെത്തി ഒളിവില്‍ കഴിയവേ; പണി നടത്തിയത് ശാരദയും അമ്മയും രണ്ടാനച്ഛനും സഹോദരിയും വാടക ഗുണ്ടയും ചേര്‍ന്ന്

    കോയമ്പത്തൂര്‍: ദുബായില്‍ ട്രാവല്‍ ഏജന്‍സി നടത്തിവന്ന തഞ്ചാവൂര്‍ സ്വദേശി ഡി. ശിഖമണിയുടെ കൊലപാതകത്തില്‍ ഒളിവിലായിരുന്ന കാമുകി പിടിയില്‍. ദുബായില്‍ ജോലി ചെയ്യുന്ന കോയമ്പത്തൂര്‍ ഗാന്ധിമാ നഗര്‍ എഫ്‌സിഐ കോളനി രണ്ടാം തെരുവ് സ്വദേശിനി ശാരദാ ഷണ്‍മുഖനാണ് (32) പിടിയിലായത്. കേസില്‍ പിടികൂടുന്ന ആറാമത്തെ പ്രതിയാണ് ഇവര്‍. ഇതോടെ എല്ലാ പ്രതികളും പിടിയിലായി. ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ഇത്. ഏപ്രില്‍ 22-ന് കോയമ്പത്തൂരില്‍ എത്തിയ ശാരദയും അമ്മയും രണ്ടാനച്ഛനും സഹോദരിയും വാടക ഗുണ്ടയും മറ്റൊരു സ്ത്രീയും ചേര്‍ന്ന് കൃത്യം നിര്‍വഹിച്ചശേഷം തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍നിന്നും ഏപ്രില്‍ 25-ന് ദുബായിലേക്ക് മടങ്ങി. ഇതിനിടയില്‍ ബാക്കി അഞ്ചു പേരെ പോലീസ് പിടികൂടിയിരുന്നു. എന്നാല്‍ ഏപ്രില്‍ 30-ന് ഇവര്‍ ചെന്നൈ വിമാനത്താവളത്തില്‍ മടങ്ങിയെത്തി എന്ന വിവരം പോലീസിന് ലഭിച്ചെങ്കിലും ഇവരെ ബന്ധപ്പെടാനോ കണ്ടെത്താനോ സാധിച്ചില്ല. ഇതിനിടെ ശാരദ ചെന്നൈയില്‍നിന്നും കോയമ്പത്തൂരിലെത്തി മണിയകാരന്‍പാളയത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ താമസിക്കുമ്പോഴാണ് പോലീസ് കണ്ടെത്തുന്നത്. കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. കേസിന്റെ…

    Read More »
  • മൂന്ന് കുടുംബാംഗങ്ങളെ കൊലപ്പെടുത്തി സാത്താന്‍ സേവ; നന്തന്‍കോട് കൂട്ടക്കൊലയില്‍ വിധി വ്യാഴാഴ്ച

    തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ വിധി പ്രസ്താവിക്കുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റി. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് വിധി പ്രസ്താവിക്കുക. നന്തന്‍കോട് കൂട്ടക്കൊലയില്‍ കേഡല്‍ ജിന്‍സണ്‍ രാജയാണ് ഏക പ്രതി. നന്തന്‍കോടുള്ള വീട്ടില്‍ മാതാപിതാക്കളെയും സഹോദരിയെയും അടക്കം നാലുപേരെയാണ് കേഡല്‍ ജിന്‍സണ്‍ രാജ കൊലപ്പെടുത്തിയത്. 2017 ഏപ്രില്‍ 9ന് പുലര്‍ച്ചെയാണ് ക്ലിഫ് ഹൗസിനു സമീപം ബെയ്ന്‍സ് കോംപൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം ഒളിവില്‍ പോയ രാജ- ജീന്‍ ദമ്പതികളുടെ മകന്‍ കേഡല്‍ ജിന്‍സണ്‍ രാജയെ ദിവസങ്ങള്‍ക്കകം പൊലീസ് പിടികൂടി. ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന സാത്താന്‍ ആരാധനയുടെ ഭാഗമായാണ് പ്രതി കൊലപാതകങ്ങള്‍ നടത്തിയതെന്നാണ്…

    Read More »
  • വിദേശിയുടെ നേതൃത്വത്തിൽ വ്യാജ ഓൺലൈൻ അഭിമുഖം!!! വാട്സാപ് ഗ്രൂപ്പിലൂടെ ക്ലാസുകൾ, പൊലീസുകാരെ സ്വാധീനിച്ച് കേസുകൾ ഒതുക്കി, കാർത്തികയുടെ പേരിൽ നേരത്തെയും കേസുകൾ

    കൊച്ചി: തൊഴിൽ തട്ടിപ്പ് കേസിലെ പ്രതി കാർത്തിക പ്രദീപിന്റെ ‘യുക്രെയ്ൻ മെഡിക്കൽ ബിരുദം’ വ്യാജമാണോ എന്നു കണ്ടെത്താൻ പൊലീസ്. യുക്രെയ്നിലെ ഖാർകീവ് നാഷനൽ യൂണിവേഴ്സിറ്റിയിൽ 2017 ഒക്ടോബറിലാണു കാർത്തിക പഠനം ആരംഭിച്ചത്. എന്നാൽ സഹപാഠിയായ യുവാവിൽ നിന്നു 15 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതി ഉയർന്നതിനെ തുടർന്ന് എംബസി ഇടപെടുകയും യുക്രെയ്നിൽനിന്നു 2019ൽ നാടുകടത്തുകയും ചെയ്തതായാണു വിവരം. 2020 മുതൽ കോഴിക്കോട് കേന്ദ്രീകരിച്ചു തട്ടിപ്പുമായി കാർത്തിക സജീവമായെന്ന് ഇരകൾ പറയുന്നു. ഇതിനാൽ കാർത്തിക പഠനം പൂർത്തിയാക്കിയിട്ടില്ലെന്നാണു പൊലീസ് കരുതുന്നത്. 2020ൽ അർമേനിയയിലേക്കു ജോലിക്കു വീസ നൽകാമെന്നു പറഞ്ഞാണു കാർത്തിക തട്ടിപ്പു നടത്തിയത്. പ്രമുഖ ആശുപത്രിയിലെ ഡോക്ടറാണെന്നു പറഞ്ഞാണ് അന്നു തട്ടിപ്പിനു കളമൊരുക്കിയത്.ഇരകളെ ബാച്ച് തിരിച്ചു വാട്സാപ് ഗ്രൂപ്പിൽ ചേർത്താണു കാർത്തിക തട്ടിപ്പ് ആസൂത്രണം ചെയ്തിരുന്നത്. ജോലി താൽപര്യം പ്രകടിപ്പിക്കുന്നവരെ ഒരു വർഷത്തോളം വാട്സാപ് ഗ്രൂപ്പിൽ നിലനിർത്തി പരിശീലനം, പരീക്ഷ, അഭിമുഖം, വൈദ്യ പരിശോധന, വീസ പ്രോസസിങ് തുടങ്ങിയവ വ്യാജമായി നടത്തി ഘട്ടംഘട്ടമായാണു…

    Read More »
  • വജ്രങ്ങൾ വാങ്ങാനെന്ന വ്യാജേന ഹോട്ടലിലേക്ക് വിളിച്ചുവരുത്തി… പിന്നാലെ കെട്ടിയിട്ട് മർദ്ദിച്ച് 20 കോടിയുടെ വജ്രാഭരണങ്ങൾ കവർന്നു, വ്യാപാരിയുടെ പരാതിയിൽ നാലുപേർ അറസ്റ്റിൽ

    ചെന്നൈ: ഇടപാടിനെന്ന പേരിൽ വ്യാപാരിയെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തിയ ശേഷം മർദ്ദിച്ച് കെട്ടിയിട്ട് 20 കോടിയിലേറെ രൂപയുടെ വജ്രാഭരണങ്ങൾ കവർന്നു. ചെന്നൈയിലാണ് സംഭവം. തട്ടിപ്പിനു പിന്നാലെ അതിവേ​ഗം ഇടപെട്ട പൊലീസ് സംഭവത്തിൽ നാല് പേരെ പിടികൂടി. ചെന്നൈ അണ്ണാന​ഗർ സ്വദേശിയായ ചന്ദ്രശേഖറാണ് (70) കവർച്ചയ്ക്ക് ഇരയായത്. സംഭവത്തിൽ മറ്റൊരു വ്യാപരിയായ ലണ്ടൻ രാജൻ, ഇയാളുടെ കൂട്ടാളി, ഇടലനിലക്കാരായ രണ്ട് പേർ എന്നിവരെ ശിവകാശിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. വടപളനിയിലുള്ള ഹോട്ടലിലേക്ക് ചന്ദ്രശേഖറിനെ വിളിച്ചു വരുത്തിയാണ് സംഘം വജ്രാഭരണങ്ങൾ കവർന്നത്. വജ്രങ്ങൾ വാങ്ങാനെന്ന വ്യാജേന ലണ്ടൻ രാജൻ ചന്ദ്രശേഖറിനെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. മുൻ ദിവസങ്ങളിൽ നടത്തിയ ചർച്ചയിൽ ധാരണയായ ശേഷം ഞായറാഴ്ച ആഭരണങ്ങൾ കൈമാറാനും പണം വാങ്ങാനുമായി ചന്ദ്രശേഖർ മകൾ ജാനകിക്കൊപ്പം ഹോട്ടലിലെത്തി. ഇടപാടുകാർ പറഞ്ഞതു പ്രകാരം ചന്ദ്രശേഖർ മാത്രമാണ് ഹോട്ടൽ മുറിയിലേക്ക് വജ്രാഭരണങ്ങളുമായി പോയത്. മുറിയിൽ കയറിയ ഉടൻ തന്നെ നാല് പേരും ചേർന്നു ചന്ദ്രശേഖറിനെ മർദ്ദിച്ച ശേഷം…

    Read More »
  • ജയിലില്‍നിന്നിറങ്ങി സഹതടവുകാരന്റെ ഭാര്യയുമായി അടുപ്പം; കൊന്ന് തുണ്ടംതുണ്ടമാക്കി പ്രതികാരം; പ്രതികള്‍ കുറ്റക്കാര്‍

    കോട്ടയം: ഭാര്യയുടെ കാമുകനെ വീട്ടില്‍ വിളിച്ചുവരുത്തി കൊന്ന് കഷണങ്ങളാക്കി ചാക്കില്‍കെട്ടി തള്ളിയ കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. പയ്യപ്പാടി മലകുന്നം പുന്നാപറമ്പില്‍ സന്തോഷ് (34) ആണ് കൊല്ലപ്പെട്ടത്. കേസില്‍ സുഹൃത്ത് കോട്ടയം മുട്ടമ്പലം വെട്ടിമറ്റം വീട്ടില്‍ എം.ആര്‍. വിനോദ്കുമാര്‍ (46), ഭാര്യ കുഞ്ഞുമോള്‍ (44) എന്നിവര്‍ കുറ്റക്കാരാണെന്ന് കോട്ടയം അഡിഷണല്‍ സെഷന്‍സ് കോടതി – 2 ജഡ്ജി ജെ. നാസറാണ് വിധിച്ചത്. പ്രതികള്‍ക്കുള്ള ശിക്ഷ പിന്നീട് വിധിക്കും. 2017 ഓഗസ്റ്റ് 23-ന് രാത്രിയിലാണ് കൊലപാതകം നടന്നത്. പിന്നീട് ഓഗസ്റ്റ് 27 നാണ് തലയില്ലാത്ത ശരീരഭാഗം രണ്ട് ചാക്കില്‍ കെട്ടി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കോട്ടയം മാങ്ങാനം മന്ദിരം കലുങ്കിന് സമീപത്തു നിന്നും കണ്ടെത്തുകയായിരുന്നു. പ്രതികളെ അറസ്റ്റു ചെയ്തതിനു ശേഷം 28-ാം തീയതിയാണ് തല സമീപത്തെ തുരുത്തേല്‍ പാലത്തിന് സമീപത്തു നിന്നും കിട്ടിയത്. വിനോദിന്റെ ഭാര്യ കുഞ്ഞുമോളും , കൊല്ലപ്പെട്ട സന്തോഷുമായി ബന്ധമുണ്ടായിരുന്നെന്നും ഇതില്‍ വിനോദിനുള്ള വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നും പോലീസ് കുറ്റപത്രത്തില്‍…

    Read More »
  • സംവിധായകര്‍ പ്രതിയായ ലഹരിക്കേസില്‍ സമീര്‍ താഹിര്‍ അറസ്റ്റില്‍; ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തത് സിനിമയുടെ ആവശ്യങ്ങള്‍ക്ക്; ലഹരി ഉപയോഗം അറിയില്ലെന്ന് മൊഴി; വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്‌തേക്കും

    കൊച്ചി: കൊച്ചിയില്‍ സംവിധായകര്‍ പ്രതിയായ ലഹരി കേസില്‍ ഛായാഗ്രാഹകനും സംവിധായകനും നിര്‍മ്മാതവുമായ സമീര്‍ താഹിറിനെ എക്‌സൈസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. സമീറിന്റെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്നും കഴിഞ്ഞ ആഴ്ചയാണ് സംവിധായകരായ ഖാലിദ് റഹ്മാന്‍, അഷ്റഫ് ഹംസ, ഇവരുടെ സൃഹൃത്തായ ഷാലിഫ് എന്നിവരെ 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയത്. സിനിമയുടെ ആവശ്യങ്ങള്‍ക്കായി ആണ് ഫ്‌ലാറ്റ് വാടകയ്ക്ക് വടുത്തതെന്നാണ് സമീറിന്റെ മൊഴി. ആവശ്യമെങ്കില്‍ സംവിധായകരെ വീണ്ടും വിളിച്ചു വരുത്തുമെന്നും എക്‌സൈസ് അസിസ്റ്റന്റ് കമീഷണര്‍ എം.എഫ് സുരേഷ് വ്യക്തമാക്കി. ഖാലിദ് റഹ്മാന്‍ ഉള്‍പ്പടെ ലഹരി ഉപയോഗിക്കുന്ന കാര്യം അറിയില്ലെന്നന് സമീറിന്റെ മൊഴി. സമീപ കാലത്തു സിനിമ രംഗത്തെ മറ്റ് പലരും ഇവിടെ എത്തി ലഹരി ഉപയോഗിച്ചിരുന്നോ എന്ന് എക്‌സൈസ് പരിശോധിക്കുന്നുണ്ട്. ഇവര്‍ക്ക് ലഹരി എത്തിച്ചു നല്‍കിയത് ആരാണെന്നും അന്വഷിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ സംവിധായകരെ വീണ്ടും വിളിച്ചു വരുത്തുമെന്നും എക്‌സൈസ് പറഞ്ഞു.

    Read More »
  • പരിയാരത്ത് വന്‍കഞ്ചാവ് വേട്ട: ലഹരി വില്പനക്കാരന്‍ ഷമ്മാസിന്റെ വീട്ടില്‍നിന്ന് രണ്ടര കിലോ കഞ്ചാവ് പിടിച്ചു

    കണ്ണൂര്‍: പരിയാരം എര്യം തെന്നത്ത് പോലീസിന്റെ വന്‍ കഞ്ചാവ് വേട്ട. കുപ്രസിദ്ധ കഞ്ചാവ് വില്പനക്കാരന്‍ കെ ഷമ്മാസിന്റെ വീട്ടില്‍ നിന്നാണ് രണ്ട് കിലോ 395 ഗ്രാം കഞ്ചാവ് പിടിച്ചത്.വീടിനകത്ത് അലമാരയില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. പോലീസിനെ കണ്ടയുടന്‍ പ്രതി ഷമ്മാസ് ഓടി രക്ഷപ്പെട്ടു. തളിപ്പറമ്പ്, കാസര്‍ഗോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ എക്സൈസ് കേസുകളിലും പെരിങ്ങോം പോലീസ് സ്റ്റേഷനിലും മയക്കുമരുന്നു കേസിലെ പ്രതിയാണ് ഷമ്മാസ് എന്നും ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു. പരിയാരം പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിയാരം എസ്എച്ച്ഒ: വിനീഷ് കുമാറിന്റെ നിര്‍ദേശാനുസരണം പരിയാരം എസ്.ഐ: എസ്.ഐ സനീദ്, ഡാന്‍സാഫ് എസ്. ഐ: ബാബു. പി, പരിയാരം എസ്ഐ: കൃഷ്ണപ്രിയ, എഎസ്ഐ: ചന്ദ്രന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രജീഷ് പൂഴിയില്‍ എന്നിവരും ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും (ഡാന്‍സാഫ്) പരിശോധനയില്‍ പങ്കെടുത്തു. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാള്‍ ഐ.പി.എസിന്റെ നിര്‍ദേശാനുസരണം…

    Read More »
  • പൊന്നാനിയില്‍ പുതിയ ബെവ്‌ക്കോ ഔട്ട്‌ലെറ്റിന് നേരെ ബോംബേറ്; പ്രായപൂര്‍ത്തിയാകാത്ത 3 പേര്‍ പിടിയില്‍

    മലപ്പുറം: പൊന്നാനിയില്‍ പുതിയ ബെവ്‌ക്കോ ഔട്ട്‌ലെറ്റിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ പിടിയില്‍. ചമ്രവട്ടം ജങ്ഷനില്‍ ഉണ്ടായിരുന്ന ബെവ്‌ക്കോ ഔട്ട്‌ലെറ്റ് പുഴമ്പ്രത്തേക്ക് മാറ്റിയിരുന്നു. ഇതിനെതിരെ ജനകീയ പ്രതിഷേധം തുടരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രിയാണ് മൂന്നംഗ സംഘം പെട്രോള്‍ ബോബ് എറിഞ്ഞത്. മുന്‍വശത്തെ ചില്ലുകള്‍ ആക്രമണത്തില്‍ തകര്‍ന്നു. സിസിടിവി കാമറകളും നശിപ്പിക്കപ്പെട്ട നിലയിലാണ്. ബെവ്‌ക്കോ മാനേജരുടെ പരാതിയില്‍ പൊന്നാനി പൊലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് പരിസരത്തെ താമസക്കാരായ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരാണ് കൃത്യം നടത്തിയതെന്നു കണ്ടെത്തിയത്.  

    Read More »
Back to top button
error: