Crime

  • ലഹരി ഉപയോഗിച്ച് യുവാക്കള്‍ തമ്മിലടിച്ചു, പോലീസിന് നേരേ കല്ലേറ്; നേമത്ത് രണ്ടുമണിക്കൂര്‍ സംഘര്‍ഷാവസ്ഥ

    തിരുവനന്തപുരം: നേമം കണ്ണങ്കോട്ട് ലഹരി ഉപയോഗിച്ചശേഷം യുവാക്കള്‍ തമ്മിലടിച്ചു. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ നേമം പോലീസിനു നേരേയും സംഘം അക്രമം നടത്തി. ചൊവ്വാഴ്ച രാത്രി പത്തുമണിയോടുകൂടിയാണ് സംഭവം. പ്രതികളെ പിടികൂടാനെത്തിയ പോലീസിനുനേരേ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ നേമം സ്റ്റേഷനിലെ രണ്ട് പോലീസുകാര്‍ക്കു പരിക്കുണ്ട്. അക്രമം നടത്തിയ കിരണ്‍ (31), മിഥുന്‍(25), വിഷ്ണു(35) എന്നിവരെ പോലീസ് പിടികൂടി. ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെട്ടു. ഫോര്‍ട്ട് എസിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസെത്തിയാണ് സംഘത്തെ പിടികൂടിയത്. ലഹരി ഉപയോഗിച്ചവര്‍ പരസ്പരം നടത്തിയ അക്രമത്തില്‍ കിരണിനു പരിക്കുണ്ട്. പത്തുപേരടങ്ങുന്ന സംഘം ലഹരി ഉപയോഗിച്ചശേഷം രണ്ടു മണിക്കൂറോളമാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. കിരണും മിഥുനും നേമം പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍പ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു. ഈ പ്രദേശത്ത് ലഹരിസംഘങ്ങള്‍ പെരുകുന്നത് നാട്ടുകാര്‍ക്കു ഭീഷണിയായി മാറിയിരിക്കുകയാണ്. പ്രതികളുടെ ആക്രമണത്തില്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ബിനീഷ്, വിനീത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

    Read More »
  • റീയൂണിയനു കണ്ട കാമുകിക്കൊപ്പം കഴിയാന്‍ ആദ്യ ഭാര്യയെ കൊന്നു; ജാമ്യത്തിലിറങ്ങി രണ്ടാം ഭാര്യയെയും അയെയും: പ്രേംകുമാര്‍ എന്ന കൊടുംക്രിമിനല്‍

    കൊച്ചി: തൃശൂര്‍ പടിയൂരില്‍ കാറളം വെള്ളാനി കൈതവളപ്പില്‍ രേഖ, അമ്മ മണി എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതി കോട്ടയം ഇത്തിത്താനം കൊല്ലമറ്റത്ത് പ്രേം നിവാസില്‍ പ്രേംകുമാര്‍ കൊടുംക്രിമിനല്‍. കാമുകിക്കൊപ്പം കഴിയാന്‍ ആദ്യഭാര്യ വിദ്യയെ ക്രൂരമായി കൊലപ്പെടുത്തി കാട്ടില്‍ ഉപേക്ഷിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയാണ് രണ്ടാം ഭാര്യ രേഖയെയും അമ്മ മണിയെയും പ്രേംകുമാര്‍ കൊലപ്പെടുത്തുന്നത്. 2019ലാണ് കാമുകിയായ തിരുവനന്തപുരം വെള്ളറട അഞ്ചുമരംകാല വാലന്‍വിള സുനിത ബേബിക്കൊപ്പം ചേര്‍ന്ന് ആദ്യഭാര്യ ചേര്‍ത്തല കഞ്ഞിക്കുഴി പുതിയാപറമ്പ് സ്വദേശി വിദ്യയെ (39) പ്രേംകുമാര്‍ കൊലപ്പെടുത്തിയത്. 2019ല്‍ നടന്ന കൊലപാതകം ഉദയംപേരൂര്‍ വിദ്യ കൊലക്കേസ് എന്ന പേരില്‍ വന്‍ വിവാദമായിരുന്നു. അന്ന് ഉദയംപേരൂര്‍ നടക്കാവില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു പ്രേംകുമാറും ഭാര്യ വിദ്യയും. തിരുവനന്തപുരത്ത് സ്‌കൂളില്‍ ഒന്നിച്ചു പഠിച്ചവരായിരുന്നു പ്രേംകുമാറും സുനിതയും. സ്‌കൂളില്‍ നടത്തിയ റീയൂണിയനുശേഷം ഇരുവരും അടുപ്പത്തിലാകുകയായിരുന്നു. തുടര്‍ന്ന്, സുനിത ഹൈദരാബാദിലെ ജോലി ഒഴിവാക്കി കടയ്ക്കലിലെ ആശുപത്രിയില്‍ ചേര്‍ന്നു. പ്രേംകുമാറിനു തിരുവനന്തപുരം പേയാട് ഓഫിസുണ്ടായിരുന്നു. അതിനടുത്ത് ഇരുവരും ചേര്‍ന്ന് വീട്…

    Read More »
  • ബാലകൃഷ്ണന്റെ പ്രതികാരം; നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ തല്ലിയ സഹപാഠിയുടെ പല്ലുകള്‍ 62 ാം വയസില്‍ അടിച്ചുകൊഴിച്ചു!

    കാസര്‍ഗോഡ്: ജില്ലയുടെ മലയോര ഗ്രാമമായ വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനില്‍ വളരെ കൗതുകവും അപൂര്‍വവുമായ കേസാണ് കഴിഞ്ഞദിവസം രജിസ്റ്റര്‍ ചെയ്തത്. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ തല്ലിയ സഹപാഠിയുടെ രണ്ടു പല്ലുകളും 62ാം വയസില്‍ അടിച്ചു കൊഴിച്ച് പകവീട്ടിയതാണ് കേസ്. മാലോം വെട്ടിക്കൊമ്പില്‍ ഹൗസില്‍ വി.ജെ ബാബുവിന്റെ (62) രണ്ട് പല്ലുകളാണ് സഹപാഠിയായ മാലോത്തെ ബാലകൃഷ്ണനും സുഹൃത്ത് മാത്യു വലിയപ്ലാക്കലും ചേര്‍ന്ന് അടിച്ചു പറിച്ചത്. കുട്ടിക്കാലത്ത് ഉണ്ടായ തല്ലിനെ ചൊല്ലി രണ്ട് ദിവസം മുമ്പ് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നുവെങ്കിലും പിന്നീട് പരിഹരിച്ചു. എന്നാല്‍, കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ മാലോം ടൗണിലെ ജനതരംഗം ഹോട്ടലിനു മുന്നില്‍ നില്‍ക്കുകയായിരുന്ന ബാബുവിനെ നാലാം ക്ലാസില്‍ വെച്ച് തല്ലിയതെന്തിനാണെന്ന് ചോദിച്ച് ബാലകൃഷ്ണന്‍ അക്രമിച്ചു. ഇതിനിടയില്‍ മാത്യു കല്ലു കൊണ്ട് ബാബുവിന്റെ മുഖത്തും പുറത്തും കുത്തി പരിക്കേല്‍പ്പിച്ചു. ബാബുവിന്റെ രണ്ട് പല്ലുകളും കൊഴിയുകയും ചെയ്തു. മുഖത്തും പുറത്തും പരിക്കേറ്റ ബാബുവിനെ പൂങ്കല്ലിലെ വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയിലാണ് ആദ്യം കൊണ്ടുപോയത്.…

    Read More »
  • ഭാര്യയുടെ നഗ്‌ന ഫോട്ടോയും വീഡിയോയും പ്രചരിപ്പിക്കുമെന്ന് ഭര്‍ത്താവിനെ വിളിച്ച് ഭീഷണി; ഗള്‍ഫില്‍നിന്ന് ലീവിന് വന്ന പ്രതി പിടിയില്‍

    കൊച്ചി: ഭാര്യയുടെ നഗ്‌ന ഫോട്ടോയും വീഡിയോയും പ്രചരിപ്പിക്കുമെന്ന് ഭര്‍ത്താവിനെ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കൊട്ടാരക്കര നെല്ലിക്കുന്നം സ്വദേശി റിജോയെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഇയാള്‍ക്കെതിരെ എഴുകോണ്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് നവംബറിലാണ് പരാതി നല്‍കിയത്. വിവാഹത്തിന് മുന്‍പ് പരിചയപ്പെട്ട യുവതിയെയാണ് റിജോ അവരുടെ വിവാഹശേഷവും പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയിരുന്നത്. പലപ്പോഴായി യുവതിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ജോലിക്കായി ഗള്‍ഫിലേക്ക് പോയ റിജോ അവിടെ നിന്നുകൊണ്ട് നേരത്തേ യുവതിയുമായി അടുപ്പത്തിലായിരുന്നുവെന്നും നഗ്‌ന ചിത്രങ്ങളും വിഡിയോകളും കൈവശമുണ്ടെന്നും അത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞുമാണ് ഭീഷണിപ്പെടുത്തിയിരുന്നത്. ഗള്‍ഫില്‍നിന്ന് ലീവിന് വന്ന റിജോയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ അറസ്റ്റ് ചെയ്ത് എഴുകോണ്‍ പൊലീസിന് കൈമാറുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.    

    Read More »
  • പരിചയം തുടങ്ങിയത് ജോധ്പുര്‍ ക്യാമ്പില്‍; പരസ്പര സമ്മതത്തോടെയുള്ള ബന്ധം, ജീവനൊടുക്കിയ ദിവസവും വഴക്കിട്ടു; യുവതിയെ സുകാന്തിന്റെ ഫ്‌ലാറ്റിലെത്തിച്ചോ എന്ന് അന്വേഷണം

    തിരുവനന്തപുരം/ കൊച്ചി: ഐബി ഉദ്യോഗസ്ഥയും താനും തമ്മില്‍ പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്നും അവര്‍ ജീവനൊടുക്കിയ ദിവസവും തമ്മില്‍ വഴക്കിട്ടിരുന്നുവെന്നും ചോദ്യംചെയ്യലില്‍ സുകാന്ത് പൊലീസിനോടു വെളിപ്പെടുത്തി. യുവതിയുമായി ഇടയ്ക്കിടെ വഴക്കുണ്ടാക്കുമായിരുന്നെങ്കിലും പിന്നീട് അവ പരിഹരിക്കുമായിരുന്നു. എന്നാല്‍ ജീവനൊടുക്കിയതിന്റെ കാരണം തനിക്കറിയില്ലെന്ന നിലപാടിലാണ് പ്രതി. ജോധ്പുരിലെ ഐബി ട്രെയിനിങ് ക്യാമ്പില്‍വെച്ചാണ് യുവതിയെ പരിചയപ്പെട്ടതും അടുപ്പമായതുമെന്നാണ് സുകാന്ത് പറയുന്നത്. കഴിഞ്ഞ ദിവസം പേട്ട പൊലീസ് കസ്റ്റഡിയിലെടുത്ത സുകാന്തിനെ യുവതിയുടെ തിരുവനന്തപുരത്തെ ഫ്‌ലാറ്റിലും നെടുമ്പാശേരിയില്‍ ഇയാളുടെ ഫ്‌ലാറ്റിലുമെത്തിച്ച് തെളിവെടുത്തു. നെടുമ്പാശേരി വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥനായിരുന്ന സുകാന്ത് യുവതിയെ തന്റെ താമസസ്ഥലത്ത് എത്തിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്. കസ്റ്റഡി കാലാവധി തീരുന്ന ഇന്ന് പ്രതിയെ തിരുവനന്തപുരം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ തെളിവെടുപ്പിനായി പിന്നീട് വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനാണു പൊലീസ് നീക്കം. പത്തനംതിട്ട സ്വദേശിനിയായ ഐബി ഉദ്യോഗസ്ഥ മാര്‍ച്ച് 24-നാണ് ചാക്ക റെയില്‍വേ മേല്‍പ്പാലത്തിനു സമീപം ട്രെയിന്‍ തട്ടി മരിച്ചത്. ഇതിനു മുന്‍പ്…

    Read More »
  • കാമുകിയെ സ്വന്തമാക്കാന്‍ ആദ്യ ഭാര്യയെ കൊന്ന പ്രേംകുമാര്‍; ജാമ്യത്തില്‍ ഇറങ്ങി വീണ്ടും കല്യാണം കഴിച്ചത് പടിയൂര്‍ സ്വദേശിനിയെ, ഇപ്പോഴിതാ ഇരട്ടക്കൊല…

    തൃശൂര്‍: ഇരിങ്ങാലക്കുട പടിയൂര്‍ ഇരട്ടക്കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. പ്രതിയെന്ന് സംശയിക്കുന്ന കോട്ടയം കുറിച്ചി സ്വദേശി പ്രേംകുമാറിന്റെ ചിത്രം പൊലീസ് പുറത്തുവിട്ടു. ഇയാള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ഉടന്‍ അറിയിക്കണമെന്ന് തൃശൂര്‍ ജില്ലാ പൊലീസ് മേധാവി നിര്‍ദേശിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് പടിയൂര്‍ പഞ്ചായത്ത് ഓഫീസിന്റെ അടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി കൈതവളപ്പില്‍ മണി (74), മകള്‍ രേഖ ( 43) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ച രേഖയുടെ രണ്ടാം ഭര്‍ത്താവാണ് പ്രേംകുമാര്‍. ആദ്യഭാര്യയായ ഉദയംപേരൂര്‍ സ്വദേശി വിദ്യയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിലും പ്രതിയാണ് പ്രേംകുമാര്‍. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് രണ്ടാം ഭാര്യയെയും അവരുടെ അമ്മയെയും കൊലപ്പെടുത്തിയത്. പ്രേംകുമാറിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ താഴെ പറയുന്ന നമ്പറുകളില്‍ബന്ധപെടേണ്ടതാണെന്ന് പൊലീസ് നിര്‍ദേശിച്ചു. ഇന്‍സ്പെക്ടര്‍ , കാട്ടൂര്‍ പൊലീസ് സ്റ്റേഷന്‍ – 9497947203 ഡിവൈഎസ്പി ഇരിങ്ങാലക്കുട – 94979 90088 ജില്ലാ പൊലീസ് മേധാവി…

    Read More »
  • ഇരുമ്പ് കൊളുത്തുകൊണ്ട് ചുമട്ടുതൊഴിലാളിയുടെ ജനനേന്ദ്രിയത്തില്‍ പരിക്കേല്‍പ്പിച്ചു; സഹോദരങ്ങളായ സഹ തൊഴിലാളികള്‍ പിടിയില്‍

    തിരുവനന്തപുരം: ആര്യങ്കോട് പേരെയ്‌ക്കോണത്ത് ചുമട്ടുതൊഴിലാളിയെ ആക്രമിച്ച് ജനനേന്ദ്രിയത്തില്‍ പരിക്കേല്‍പ്പിച്ച സംഭവത്തില്‍ സഹ തൊഴിലാളികളായ രണ്ടുപേര്‍ അറസ്റ്റില്‍. പേരെയ്‌ക്കോണം സ്വദേശികളായ വിന്‍സെന്റ്, ചന്ദ്രബോസ് എന്നിവരാണ് അറസ്റ്റിലായത്. ചുമട്ടുതൊഴിലാളി യൂണിയന്‍ ഐഎന്‍ടിയുസി യൂണിയന്‍ പേരെയ്‌ക്കോണം യൂണിറ്റ് കണ്‍വീനര്‍ വര്‍ഗീസിനെയാണ് ഇരുവരുംചേര്‍ന്ന് ആക്രമിച്ചത്. കഴിഞ്ഞ 17-ന് വൈകിട്ട് അഞ്ചുമണിയോടെ പേരെയ്‌ക്കോണത്തായിരുന്നു സംഭവം. പ്രതികള്‍ സഹോദരങ്ങളാണ്. ഇവര്‍ മുന്‍പ് ഐഎന്‍ടിയുസി യൂണിയനിലാണ് പ്രവര്‍ത്തിച്ചിരുന്നത്. നാലുവര്‍ഷം മുമ്പ് ഇതിലൊരാള്‍ എഐടിയുസി യൂണിയനിലും മറ്റൊരാള്‍ സിഐടിയുവിലേക്കും മാറി. ഇടയ്ക്കിടെ വര്‍ഗീസുമായി ഇവര്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടാറുണ്ടെന്നും തുടര്‍ന്നുണ്ടായ മുന്‍വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു. സംഭവദിവസം പണികഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്ന വര്‍ഗീസിനെ ഇരുവരുംചേര്‍ന്ന് അതിക്രൂരമായി മര്‍ദിച്ചവശനാക്കിയശേഷം കൈയില്‍ കരുതിയിരുന്ന വളഞ്ഞ ഇരുമ്പ് കൊളുത്ത് ഉപയോഗിച്ച് വര്‍ഗീസിന്റെ ജനനേന്ദ്രിയത്തിലും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിനുശേഷം ഒളിവില്‍പ്പോയ പ്രതികളെ വെഞ്ഞാറുമൂട്ടില്‍നിന്ന് പോലീസ് പിടികൂടുകയായിരുന്നു. ആര്യങ്കോട് എസ്എച്ച്ഒ തന്‍സീം അബ്ദുല്‍ സമദിന്റെ നേതൃത്വത്തില്‍ സിപിഒ അരുണ്‍, ഷാഡോ സംഘാംഗങ്ങളായ ബൈജു, നവീന്‍, വിനീഷ് എന്നിവര്‍ ഉള്‍പ്പെട്ട…

    Read More »
  • അയല്‍വാസിയായ യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി; നഗ്‌നചിത്രങ്ങള്‍ കാട്ടി 60 ലക്ഷവും 61 പവനും തട്ടി, അറസ്റ്റിലായെങ്കിലും ഗര്‍ഭിണിയായതിനാല്‍ ജാമ്യം

    കോട്ടയം: സൗഹൃദംസ്ഥാപിച്ച് നഗ്‌നചിത്രങ്ങളെടുത്തശേഷം ഭീഷണിപ്പെടുത്തി യുവാവില്‍ നിന്നും 60 ലക്ഷവും 61 പവനും തട്ടിയെടുത്ത സംഭവത്തില്‍ പ്രതിയായ യുവതി പൊലീസില്‍ കീഴടങ്ങി. കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് അതിരമ്പുഴ അമ്മഞ്ചേരി കുമ്മണ്ണൂര്‍ ധന്യ അര്‍ജുന്‍ (37) കീഴടങ്ങിയത്. അമേരിക്കയില്‍ സോഫ്റ്റ്വേര്‍ എന്‍ജിനീയറായ അയല്‍വാസിയായ യുവാവിനെ ഭീഷണിപ്പെടുത്തി ധന്യ പണം തട്ടിയെന്നാണ് കേസ്. ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ലൈംഗികബന്ധവും മദ്യവും കൈക്കൂലിയായി ആവശ്യപ്പെട്ടു എന്ന് പരാതി നല്‍കി കേസില്‍ കുടുക്കിയ സംഭവത്തിലും പ്രതിയാണ് ധന്യ. 2022 മാര്‍ച്ച് മുതല്‍ 2024 ഡിസംബര്‍ കാലയളവിലായിരുന്നു സംഭവം. ഭാര്യയുടെ പഠനസൗകര്യത്തിനായി അമ്മഞ്ചേരിയില്‍ പ്രതിയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന യുവാവാണ് തട്ടിപ്പിന് ഇരയായത്. യുവാവിനോട് അടുപ്പം സ്ഥാപിച്ച ധന്യ സ്വകാര്യചിത്രങ്ങള്‍ പകര്‍ത്തി ചിത്രങ്ങള്‍ പരാതിക്കാരന്റെ ബന്ധുക്കള്‍ക്കും മറ്റും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയായിരുന്നു. പലതവണകളായി 60 ലക്ഷം രൂപ യുവതിയും ഭര്‍ത്താവ് അര്‍ജുനും ചേര്‍ന്ന് തട്ടിയെടുത്തു. പ്രതികളുടെ സുഹൃത്തായ മണര്‍കാട് സ്വദേശി അലന്‍ തോമസും…

    Read More »
  • ഭാര്യയും പുരുഷ സുഹൃത്തുക്കളും തമ്മിലുള്ള ചിത്രങ്ങള്‍ വസ്ത്രത്തില്‍ ഒട്ടിച്ച നിലയില്‍, തൃശൂരിലെ അമ്മയുടെയും മകളുടെയും മരണം കൊലപാതകം; യുവതിയുടെ രണ്ടാം ഭര്‍ത്താവ് എവിടെ?

    തൃശൂര്‍: പടിയൂരില്‍ അമ്മയും മകളുടെയും മരണം കൊലപാതകമാണെന്ന് കണ്ടെത്തി. പടിയൂര്‍ സ്വദേശി മണി (74), മകള്‍ രേഖ (43) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രേഖയുടെ രണ്ടാംഭര്‍ത്താവ് കോട്ടയം സ്വദേശി പ്രേംകുമാറിനെ പൊലീസ് തെരയുകയാണ്. കഴുത്ത് ഞെരിച്ച് കൊന്നതാകാമെന്നാണ് പൊലീസിന്റെ നിഗമനം. ഭാര്യയും പുരുഷ സുഹൃത്തുക്കളും തമ്മിലുള്ള ചിത്രങ്ങള്‍ വസ്ത്രത്തില്‍ ഒട്ടിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഭാര്യയുടെ സ്വഭാവത്തെ വിമര്‍ശിച്ചും കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാകാം കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. പ്രേംകുമാറിനെ അന്നേദിവസം വീട്ടില്‍ കണ്ടിരുന്നതായി മൊഴിയുണ്ട്. ബുധനാഴ്ച്ച പടിയൂര്‍ പഞ്ചായത്തിന് സമീപം ഉള്ള വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ മണിയുടെ മറ്റൊരു മകളെ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ വന്ന് വീടിന്റെ പിറക് വശത്തെ വാതില്‍ തുറന്ന് അകത്ത് കയറി നോക്കിയപ്പോഴാണ് അമ്മയും മകളും വീടിന്റെ ഹാളിലും സമീപത്തെ മുറിയിലുമായി മരിച്ച് കിടക്കുന്നത് കണ്ടത്. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കം ഉണ്ടായിരുന്നു. വീടിനുള്ളില്‍ സാധനങ്ങള്‍ അലങ്കോലമായ നിലയില്‍ ആയിരുന്നു. കുറച്ച്…

    Read More »
  • മദ്യലഹരിയില്‍ വാഹനവുമായി സ്‌കൂള്‍ വളപ്പില്‍ അതിക്രമിച്ചുകയറി; ചോദ്യംചെയ്ത അദ്ധ്യാപകനെയും പി.ടി.എ പ്രസിഡന്റിനെയും തല്ലി; യുവാക്കളെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൊടുത്തു

    കണ്ണൂര്‍: മദ്യലഹരിയില്‍ വാഹനവുമായി സ്‌കൂള്‍ വളപ്പില്‍ അതിക്രമിച്ചുകയറിയത് ചോദ്യം ചെയ്ത അധ്യാപകനേയും പി.ടി.എ പ്രസിഡന്റിനേയും തല്ലി പരുക്കേല്‍പ്പിച്ച യുവാക്കള്‍ റിമാന്‍ഡില്‍. കടന്നപ്പള്ളി മുണ്ടയാടന്‍ വീട്ടില്‍ പ്രണവ്(28), സുഹൃത്ത് കാസര്‍ഗോഡ് വെള്ളരിക്കുണ്ടിലെ പൂവാനിക്കുന്നേല്‍ വീട്ടില്‍ ജോസഫ് മാത്യു(25) എന്നിവരെയാണ് പരിയാരം പൊലീസ് അറസറ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയത്. കടന്നപ്പള്ളി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. സ്‌കൂള്‍ വളപ്പിലേക്ക് വാഹനവുമായി അതിക്രമിച്ച് കയറിയ യുവാക്കള്‍ ഇതിനെ ചോദ്യം ചെയ്ത അധ്യാപകനായ ലതീഷ് പുതിയടത്തിനെ മര്‍ദ്ദിക്കുകയായിരുന്നു. ഇത് തടയാനെത്തിയ പി.ടി.എ പ്രസിഡന്റ് പി.വി.രാജേഷിനെയേും സംഘം മര്‍ദ്ദിച്ചു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ തടഞ്ഞുനിര്‍ത്തി വിവരം പൊലീസിനെ അറിയിച്ചത്. അക്രമത്തില്‍ പരിക്കേറ്റ അധ്യാപകനും പി ടി എ പ്രസിഡന്റും ആശുപത്രിയില്‍ ചികിത്സ തേടി. പിടികൂടിയ യുവാക്കളെ കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തളിപറമ്പ്കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാന്‍ഡ് ചെയ്തു.

    Read More »
Back to top button
error: