
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അശ്ലീല വീഡിയോ ചെയ്യുന്നതിനും ബാര്‍ ഡാന്‍സറായി ജോലി ചെയ്യുന്നതിനും വിസമ്മതിച്ചതിന്റെ പേരില്‍ യുവതിയോട് കൊടുംക്രൂരത. ജോലി വാഗ്ദാനം ചെയ്തു വിളിച്ചുവരുത്തിയ പുരുഷനും മാതാവും ചേര്‍ന്നാണ് യുവതിയെ അതിക്രൂരമായി പീഡിപ്പിച്ചത്. ആറു മാസത്തോളം യുവതിയെ ഫ്‌ലാറ്റില്‍ അടച്ചിടുകയും ഇരുമ്പുദണ്ഡു കൊണ്ട് മര്‍ദിക്കുകയും കൈകാലുകള്‍ തല്ലിയൊടിക്കുകയും ചെയ്തതായാണ് പരാതി.
നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ പാനിഹാട്ടി സ്വദേശിനിയായ യുവതിയാണ് ക്രൂരതയ്ക്കിരയായത്. ഇവന്റ് മാനേജ്മെന്റ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന യുവതിയെ കൂടുതല്‍ വരുമാനം ലഭിക്കുന്ന ജോലി വാഗ്ദാനം ചെയ്ത് ഹൗറ സ്വദേശിയായ ആര്യന്‍ ഖാന്‍ എന്ന വ്യക്തി ഡോംജൂറിലെ ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി തടവിലാക്കുകയായിരുന്നു.

പ്രതിയും അമ്മ ശ്വേത ഖാനും ചേര്‍ന്ന് യുവതിയെ അശ്ലീല വീഡിയോകള്‍ ചിത്രീകരിക്കാനും ബാര്‍ ഡാന്‍സറായി ജോലി ചെയ്യാനും നിര്‍ബന്ധിച്ചു. വിസമ്മതിച്ചപ്പോള്‍ ആക്രമിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. പ്രതി യുവതിയുടെ സ്വകാര്യഭാഗത്ത് ഇരുമ്പുദണ്ഡ് കയറ്റാന്‍ ശ്രമിച്ചതായും ഇരയുടെ കുടുംബം ആരോപിച്ചു.
അതിക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് നിവര്‍ന്നു നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് യുവതിയെന്ന് ബന്ധു പറഞ്ഞു. ഇരുമ്പുദണ്ഡുകള്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചതിന്റെ ഫലമായി തലയ്ക്കും കാലുകള്‍ക്കും അരക്കെട്ടിനും ഗുരുതരമായ പരിക്കുകള്‍ സംഭവിച്ചിട്ടുണ്ട്. സാഗോര്‍ ദത്ത മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് യുവതി. തന്റെ ശരീരത്തില്‍ എല്ലായിടത്തും പരിക്കുകള്‍ ഉണ്ടെന്നും അഞ്ചു മാസത്തോളം പീഡിപ്പിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്തുവെന്നും യുവതി വെളിപ്പെടുത്തിയതായും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ശനിയാഴ്ചയാണ് യുവതി പ്രതിയുടെ വീട്ടില്‍നിന്ന് രക്ഷപ്പെട്ടത്. സംഭവത്തില്‍ കുടുംബം ഖര്‍ദാഹ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു. ആര്യന്‍ ഖാനോടൊപ്പമുണ്ടായിരുന്നത് ശ്വേത ഖാന്‍ എന്ന സ്ത്രീയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ശ്വേത ഖാന്‍ പ്രാദേശികമായി ഫുല്‍തുഷി ബീഗം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇവര്‍ ഒരു ബാര്‍ ഡാന്‍സറായിരുന്നുവെന്നാണ് വിവരം.
ഇരുവരും ചേര്‍ന്ന് ‘ഇസാറ എന്റര്‍ടൈന്‍മെന്റ്’ എന്ന പേരില്‍ ഒരു പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചിരുന്നു. 2021-ല്‍ പ്രൊഡക്ഷന്‍ ഹൗസിന്റെ യൂട്യൂബ് ചാനലും ആരംഭിച്ചു. എന്നാല്‍, കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ചാനലില്‍ 11 മ്യൂസിക് വീഡിയോകള്‍ മാത്രമാണ് അപ്ലോഡ് ചെയ്തത്. പ്രതികള്‍ അവരുടെ പ്രൊഡക്ഷന്‍ ഹൗസിന്റെ മറവില്‍ പോണോഗ്രാഫി റാക്കറ്റ് നടത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ആര്യന്‍ ഖാന്‍ പല സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരുന്നതായും എതിര്‍ത്തവര്‍ക്കെതിരെ പോലീസില്‍ വ്യാജ പരാതികള്‍ നല്‍കിയിരുന്നതായി താമസക്കാര്‍ ആരോപിച്ചു.
ആര്യന്റെയും ശ്വേത ഖാന്റെയും ഹൗറയിലെ വസതിയില്‍ റെയ്ഡ് നടത്തിയെങ്കിലും ഇരുവരും അവിടെയുണ്ടായിരുന്നില്ലെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. പ്രതികള്‍ ഒളിവിലാണെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും അധികൃതര്‍ വ്യക്തമാക്കി.