Crime
-
നന്തന്‍കോട് കൂട്ടക്കൊലപാതകം: കേഡല്‍ ജീന്‍സണ്‍ കുറ്റക്കാരന്‍, ശിക്ഷയില്‍ വാദം നാളെ
തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ കേഡല്‍ ജീന്‍സണ്‍ കുറ്റക്കാരന്‍. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ഏക പ്രതി കേഡല്‍ ജെന്‍സന്‍ രാജ, മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തി എന്നാണ് കേസ്. തിരുവനന്തപുരം ആറാം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് കേഡലിനെ കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തിയത്. ശിക്ഷ വിധിക്കുന്നതില്‍ വാദം നാളെ(ചൊവ്വാഴ്ച)യാണ്. 2017 ഏപ്രില്‍ ഒമ്പതിനാണ് ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടില്‍ അമ്മ ഡോ. ജീന്‍ പത്മ, അച്ഛന്‍ പ്രൊഫ. രാജ് തങ്കം, സഹോദരി കരോലിന്‍, ബന്ധു ലളിത എന്നിവരെ കേഡല്‍ കൊലപ്പെടുത്തിയത്. മൂന്നുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞും ഒരാളുടേത് കിടക്കവിരിയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. ആത്മാവിനെ മോചിപ്പിക്കാനുള്ള കേഡലിന്റെ ‘ആസ്ട്രല്‍ പ്രൊജക്ഷനാ’ണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. അതേസമയം, കേഡലിന് മാനസികപ്രശ്‌നമുണ്ടെന്നായിരുന്നു പ്രതിഭാഗം കോടതിയില്‍ വാദിച്ചു. കൊലപാതകത്തിന് ശേഷം ചെന്നൈയിലേക്ക് പോയ കേഡല്‍ തിരിച്ച് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്. യാതൊരു ഭാവഭേദവുമില്ലാതെയാണ് കേഡല്‍ തിരികെയെത്തിയത്.…
Read More » -
വയോധികയുടെ തലയ്ക്കടിച്ച് കവര്‍ച്ച; കൊച്ചുമകളുടെ ഭര്‍ത്താവ് അടക്കം 3 പേര്‍ അറസ്റ്റില്‍
കോട്ടയം: ഒറ്റയ്ക്ക് താമസിക്കുന്ന ഗൃഹനാഥയുടെ തലയ്ക്കടിച്ച് രണ്ടര പവന്റെ മാലയും മൊബൈല്‍ ഫോണും പണവും കവര്‍ന്ന കേസില്‍ കൊച്ചുമകളുടെ ഭര്‍ത്താവ് അടക്കം മൂന്നു പേരെ തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് കോട്ടമുറി ഒറ്റക്കാട് ഭാഗത്ത് തെക്കേതില്‍ വീട്ടില്‍ താമസിക്കുന്ന കുഞ്ഞമ്മയുടെ (78) വീട്ടിലായിരുന്നു ആക്രമണവും മോഷണവും. കുഞ്ഞമ്മയുടെ കൊച്ചുമകളുടെ ഭര്‍ത്താവായ ഒറ്റക്കാട് പുതുപ്പറമ്പില്‍ അബീഷ് പി.സാജന്‍, കോട്ടമുറി ചിറയില്‍ വീട്ടില്‍ മോനു അനില്‍, കോട്ടമുറി അടവിച്ചിറ പുതുപ്പറമ്പില്‍ വീട്ടില്‍ അനില ഗോപി എന്നിവരാണ് അറസ്റ്റിലായത്. അബീഷിനോട് സാമ്പത്തിക സഹായം ചോദിച്ചുചെന്ന മോനുവിനോട് കുഞ്ഞമ്മയുടെ വീട്ടില്‍ മോഷണം നടത്താമെന്ന് അബീഷ് നിര്‍ദേശിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. തിരിച്ചറിയുമെന്നതിനാല്‍ അബീഷ് മോഷണത്തിനു പോയില്ല. വീട്ടിലെത്തിയ മോനു കുഞ്ഞമ്മയുടെ തലയില്‍ മുണ്ടിട്ട് ഭീഷണിപ്പെടുത്തി രണ്ടര പവന്റെ മാലയും ഫോണും 10,000 രൂപയും മോഷ്ടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അബീഷ് മുന്‍പ് തന്റെ അച്ഛന്റെ മാല വീട്ടുകാരറിയാതെ പണയം വയ്ക്കാന്‍ ശ്രമിച്ച സംഭവവും കേസിന് വഴിത്തിരിവായതായി എസ്എച്ച്ഒ…
Read More » -
15 കാരിയെ തട്ടിക്കൊണ്ടുപോയി വിറ്റസംഭവം: ഗര്‍ഭിണിയായ പെണ്‍കുട്ടിയെ പ്രതി ആദ്യം കൈമാറിയത് സ്വന്തം പിതാവിന്
കോഴിക്കോട്: മനുഷ്യക്കടത്തുകേസില്‍ തീവണ്ടിയില്‍വെച്ച് പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട പ്രതിയെ നല്ലളം പോലീസ് അസമിലെത്തി വീണ്ടും പിടികൂടി. അസം ഉപലേശ്വര്‍ വില്ലേജിലെ ഭവാനിപുര്‍ സ്വദേശി നസീദുല്‍ ഷെയ്ക്കി(21)നെയാണ് നല്ലളം പോലീസിലെ പ്രത്യേകസംഘം പിടികൂടിയത്. 2023 ഒക്ടോബറില്‍ ബംഗാള്‍ സ്വദേശിയായ പതിനഞ്ചുകാരിയെ കാണാതായതുമായി ബന്ധപ്പെട്ട കേസിലാണ് നസീദുല്‍ ഷെയ്ക്കിനെ അറസ്റ്റുചെയ്തത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം മേയില്‍ ഹരിയാണ സ്വദേശി സുഷില്‍കുമാറി(35)നെ നല്ലളം പോലീസ് അറസ്റ്റുചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: 2023-ലാണ് നല്ലളം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ബംഗാള്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാതായതായി പരാതിയെത്തുന്നത്. അന്വേഷണത്തില്‍ ശാരദാമന്ദിരത്ത് ജോലിചെയ്തിരുന്ന അസം സ്വദേശിയായ നസീദുല്‍ ഷെയ്ക്ക് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയതാണെന്ന് മനസ്സിലായി. തുടര്‍ന്ന് നല്ലളം പോലീസ് സൈബര്‍സെല്ലിന്റെ സഹായത്താല്‍ നടത്തിയ അന്വേഷണത്തില്‍ 2024 മേയില്‍ പെണ്‍കുട്ടിയെ ഹരിയാണയില്‍നിന്ന് കണ്ടെത്തി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ നസീദുല്‍ ഷെയ്ക്ക് തന്റെ പിതാവായ ലാല്‍സണ്‍ ഷെയ്ക്കിനു കൈമാറുകയും ഇയാള്‍ 25,000 രൂപ വാങ്ങി ഹരിയാണ സ്വദേശിയായ സുഷില്‍കുമാറിന്…
Read More » -
കോട്ടയത്തിനു പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന തൃക്കാക്കര നഗര സഭയിലും കോടികളുടെ വെട്ടിപ്പ്; വരുമാനമായി കിട്ടിയ 7.5 കോടി കാണാനില്ല; പണത്തിനുള്ള ചെക്ക് വാങ്ങി, ബാങ്കില്‍ കൊടുത്തില്ല; കോട്ടയത്ത് സമാന അഴിമതിയില്‍ നഷ്ടം 211 കോടി
കൊച്ചി: കോണ്‍ഗ്രസ് ഭരിക്കുന്ന കോട്ടയം നഗരസഭയില്‍ 211 കോടി കാണാനില്ലെന്ന സിഎജി കണ്ടെത്തലിനു പിന്നാലെ തൃക്കാക്കര നഗരസഭയിലെ 7.5 കോടി കണാനില്ലെന്നു റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭയുടെ വരുമാനത്തില്‍നിന്നു ലഭിക്കേണ്ട പണമാണു കണക്കിലില്ലാത്തത്. ഇത്രയും തുകയ്ക്കുള്ള ചെക്കുകള്‍ സ്വീകരിച്ചതിന് തെളിവ് ഉണ്ട്, പക്ഷേ തുക പണമായി അക്കൗണ്ടില്‍ കയറിയിട്ടില്ല. ഇതെങ്ങോട്ട് പോയെന്ന ചോദ്യത്തിന് ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവുമില്ല. ജില്ലാ ഓഡിറ്റ് വകുപ്പിന്റെ 2023-2024-ലെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഗുരുതരമായ ക്രമക്കേട്. നഗരസഭയിലേക്ക് ലഭിച്ച 361 ചെക്കുകളില്‍നിന്നുള്ള 7,50,62,050 രൂപ നഗരസഭാ ബാങ്ക് അക്കൗണ്ടില്‍ എത്തിയിട്ടില്ലെന്നാണ് ഓഡിറ്റ് വകുപ്പിന്റെ കണ്ടെത്തല്‍. നികുതി, ഫീസ് തുടങ്ങി ചെക്കുകളില്‍ നിന്നുള്ള പണമാണിത്. എന്നാല്‍ ചെക്കുകളില്‍നിന്ന് പണം എങ്ങോട്ടുപോയി എന്നതിനെക്കുറിച്ച് നഗരസഭാ അധികൃതര്‍ ഗൗരവമായ അന്വേഷണം നടത്തിയിട്ടില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2023-24 സാമ്പത്തികവര്‍ഷം മാത്രം വരുമാനമായി ലഭിച്ച 137 ചെക്കുകള്‍ പണമായി അക്കൗണ്ടില്‍ എത്തിയിട്ടില്ല. വീടുകളുടെയും സ്ഥാപനങ്ങളുടെയും നികുതിത്തുകകള്‍ ചെക്കായി നഗരസഭ കൈപ്പറ്റിയിട്ടുണ്ട്. ഇതിന് രസീതും നല്‍കിയിട്ടുണ്ട്. ബാങ്കില്‍…
Read More » -
മദ്യപിച്ച് കാറോടിച്ച് പൊലീസുകാരന്‍, രണ്ട് വാഹനങ്ങളില്‍ ഇടിച്ച് അപകടമുണ്ടാക്കി
വയനാട്: മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കി പൊലീസുകാരന്‍. വയനാട് കൂളിവയലിലാണ് സംഭവം. ഇയാള്‍ ഓടിച്ചിരുന്ന കാര്‍ മറ്റ് രണ്ടു വാഹനങ്ങളില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ജയില്‍ വകുപ്പ് ഉദ്യോഗസ്ഥനായ കണിയാമ്പറ്റ സ്വദേശി മനീഷാണ് വാഹനം ഓടിച്ചത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. മനീഷ് ഓടിച്ചിരുന്ന കാര്‍ കൂളിവയല്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. നിര്‍ത്തിയിട്ട ആള്‍ട്ടോ കാറിലും ബെലേറോപിക്കപ്പിലുമാണ് മനീഷിന്റെ കാര്‍ ഇടിച്ചത്. മനീഷിനെ പനമരം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു പൊലീസുകാരന്‍ എന്ന് നാട്ടുകാര്‍ പറഞ്ഞു. പിക്കപ്പ് വാഹത്തില്‍ ഇടിച്ച് വാഹനം നിന്നത് വന്‍ അപകടം ഒഴിവായി. മനീഷിനെ പനമരം പൊലീസ് എത്തി കസ്റ്റഡിയില്‍ എടുത്തു. ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.
Read More » -
ഏലപ്പാറയില്‍ യുവാവ് കാറില്‍ മരിച്ചനിലയില്‍; മൃതദേഹം പിന്‍സീറ്റില്‍, വാഹനത്തില്‍ രക്തക്കറ
ഇടുക്കി: യുവാവിനെ കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഏലപ്പാറ തണ്ണിക്കാനം പുത്തന്‍പുരയ്ക്കല്‍ ഷക്കീര്‍ ഹുസൈ(36)നെയാണ് ഞായറാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പീരുമേട് പോലീസ് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മരണത്തില്‍ ദുരൂഹത ഉള്ളതായി ബന്ധുക്കള്‍ ആരോപിച്ചു. പീരുമേട് പോലീസില്‍ പരാതിയും നല്‍കി. ടൗണിന് സമീപം വാഗമണ്‍ റോഡില്‍ ബിവറേജ് ഔട്ട്ലെറ്റിനു സമീപത്തെ റോഡരികിലെ കാറിലാണ് ഷക്കീര്‍ ഹുസൈനെ രാവിലെ ബന്ധുക്കള്‍ കണ്ടെത്തുന്നത്. ഇദ്ദേഹത്തെ കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ശനിയാഴ്ച രാത്രിമുതല്‍ അന്വേഷിക്കുകയായിരുന്നു. സ്വന്തം കാറിന്റെ പിന്‍സീറ്റിലാണ് മൃതദേഹം കിടന്നിരുന്നത്. ഡോര്‍ തുറന്ന നിലയിലായിരുന്നു. പീരുമേട് ഡിവൈഎസ്പി അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി, ആശുപത്രിയിലേക്ക് മാറ്റി. വാഹനത്തില്‍ രക്തക്കറ കണ്ടെത്തി. സമീപത്തെ സിസിടിവി പരിശോധിച്ചുവരുകയാണെന്ന് പോലീസ് പറഞ്ഞു.
Read More » -
ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് വാട്‌സാപ് സ്റ്റേറ്റസ്, ഒപ്പം അശ്ലീല പദവും; ബ്യൂട്ടിഷ്യനെതിരെ കേസ്
മുംബൈ: ഇന്ത്യന്‍ സൈന്യത്തിന്റെ ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് വാട്‌സാപ് സ്റ്റേറ്റസ് പോസ്റ്റ് ചെയ്ത ബ്യൂട്ടിഷ്യനായ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. മലാഡ് മാല്‍വണി സ്വദേശിനിയായ 40 വയസ്സുകാരിക്കെതിരെയാണു നടപടി. ‘സര്‍ക്കാരുകള്‍ വീണ്ടുവിചാരമില്ലാത്ത തീരുമാനങ്ങളെടുക്കുമ്പോള്‍, അധികാരത്തിലിരിക്കുന്നവരല്ല, ഇരുവശത്തുമുള്ള നിരപരാധികളാണു വില നല്‍കേണ്ടിവരുന്നത്’ എന്ന് വാട്‌സാപ് സ്റ്റേറ്റസില്‍ കുറിച്ച യുവതി ഓപ്പറേഷന്‍ സിന്ദൂരിനെ തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അശ്ലീല പദവും ഉപയോഗിച്ചിരുന്നു. അതിനെതിരെ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണു പൊലീസ് കേസെടുത്തത്. നേരത്തേ, ഓപ്പറേഷന്‍ സിന്ദൂറിനെ സമൂഹമാധ്യമത്തില്‍ വിമര്‍ശിച്ചെന്ന് ആരോപിച്ച് മലയാളി യുവാവ് നാഗ്പുരില്‍ പിടിയിലായിരുന്നു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ കൊച്ചി ഇടപ്പള്ളി സ്വദേശി റിജാസ് എം. ഷീബാ സൈദീകിനെയാണ് (26) സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യല്‍, കലാപ ആഹ്വാനം എന്നിവയടക്കമുള്ള കുറ്റങ്ങള്‍ ആരോപിച്ച് നാഗ്പുര്‍ പൊലീസ് ഹോട്ടലില്‍നിന്നു പിടികൂടിയത്. പിന്നാലെ, റിജാസിന്റെ സുഹൃത്ത് നാഗ്പുര്‍ നിവാസിയായ ഇഷ കുമാരിയെയും (22) അറസ്റ്റ് ചെയ്തു. സിപിഐ മാവോയിസ്റ്റ് സംഘടനയുമായി റിജാസ് ബന്ധം പുലര്‍ത്തിയെന്ന ആരോപണവും എഫ്ഐആറിലുണ്ട്. കേരളത്തിലും റിജാസിനെതിരെ കേസുണ്ട്. പത്ത്…
Read More » -
തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം വിദേശത്തു നിക്ഷേപമാക്കി? കാര്‍ത്തിക താമസിച്ചത് 45,000 രൂപ വാടകയുള്ള വില്ലയില്‍; മോഡലിംഗ് ഷൂട്ടിന് ലക്ഷങ്ങള്‍; വിവാഹം ആലോചിച്ച യുവാവിന്റെ സുഹൃത്തിനെയും പറ്റിച്ചു; അന്വേഷണം കുടുംബത്തിലേക്കും
കൊച്ചി: ഇന്‍സ്റ്റഗ്രാം താരം പ്രതിയായ തൊഴില്‍ തട്ടിപ്പ് കേസില്‍ സുഹൃത്തായസ പ്രവാസി യുവാവിനെയും പ്രതിയാക്കാന്‍ പൊലീസ്. ജോബ് കണ്‍സള്‍ട്ടന്‍സിയുടെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പില്‍ ഇയാള്‍ക്കും പങ്കുണ്ടെന്നാണു പോലീസ് പറയുന്നത്. ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്ത പണം കാര്‍ത്തിക പ്രദീപ് ആഡംബര ജീവിതത്തിനായാണ് ചെലവിട്ടതെന്നും പൊലീസ് കണ്ടെത്തി. ടേക്ക് ഓഫ് ഓവര്‍സീസ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു ഇന്‍സ്റ്റ താരവും കമ്പനി സിഇഒയുമായ പത്തനംതിട്ട സ്വദേശി കാര്‍ത്തിക പ്രദീപിന്റെ തട്ടിപ്പ്. ഈ സ്ഥാപനത്തിന്റെ പാര്‍ട്‌നര്‍ ആയിരുന്ന യുവാവിനെയാണ് പൊലീസ് തേടുന്നത്. ഇപ്പോള്‍ യൂറോപ്യന്‍ രാജ്യത്തുളള യുവാവിനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം പ്രതിയാക്കാനാണ് പൊലീസ് തീരുമാനം. തൊഴില്‍ തട്ടിപ്പിലൂടെ സമാഹരിച്ച പണം ആര്‍ഭാട ജീവിതത്തിനു വേണ്ടിയാണ് കാര്‍ത്തിക ചെലവിട്ടതെന്നാണ് പൊലീസ് അനുമാനം. കാര്‍ത്തിക താമസിച്ചിരുന്ന ആഡംബര വില്ലയ്ക്ക് പ്രതിമാസം നാല്‍പ്പത്തി അയ്യായിരം രൂപയായിരുന്നു വാടക. മോഡലിംഗിനു വേണ്ടിയും തട്ടിപ്പ് പണം ചെലവിട്ടു. തൊഴില്‍ കണ്‍സള്‍ട്ടന്‍സിയുടെ അക്കൗണ്ടിലെത്തുന്ന പണം…
Read More » -
15കാരിയെ തട്ടിക്കൊണ്ടുപോയി വിറ്റ കേസ്; കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട പ്രതി പിടിയില്‍
കോഴിക്കോട്: പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി വിറ്റ കേസില്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയില്‍. അസം സ്വദേശി നസിദുല്‍ ഷെയ്ഖ് ആണ് അറസ്റ്റിലായത്. 2024 ലാണ് 15 കാരിയായ വെസ്റ്റ് ബംഗാള്‍ സ്വദേശിയെ തട്ടിക്കൊണ്ടു പോകുന്നത്. ഹരിയാനയില്‍ എത്തിച്ച കുട്ടിയെ 25,000 രൂപക്ക് ഹരിയാന സ്വദേശി സുശീല്‍ കുമാറിന് വില്‍ക്കുകയായിരുന്നു. നസിദുല്‍ ഷെയ്ഖിനെ നല്ലളം പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ട്രെയിനില്‍ കൊണ്ടു വരുന്നതിനിടെ രക്ഷപ്പെടുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റത്തിനും സേനക്ക് നാണക്കേടുമായ കേസിലാണ് പ്രതി വീണ്ടും പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വിവാഹം കഴിച്ച് ഗര്‍ഭിണി ആക്കിയതിന് നേരത്തെ സുശീല്‍ കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, വിദ്യാര്‍ഥിനിക്കുനേരേ ലൈംഗികാതിക്രമംനടത്തിയ യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍. പയ്യാനക്കല്‍ കപ്പക്കല്‍ സ്വദേശി പണ്ടാരത്തുംവളപ്പ് സിദ്ദിഖി(21)നെയാണ് നല്ലളം പോലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റുചെയ്തത്. 2024 ഡിസംബറില്‍ അതിജീവിതയുടെ കൂട്ടുകാരിയുടെ വീട്ടില്‍വെച്ച് ലൈംഗികാതിക്രമംനടത്തിയെന്നാണ് കേസ്.
Read More » -
വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ മര്‍ദിച്ചു, വസ്ത്രം വലിച്ചു കീറി അപമാനിച്ചു; ഒരു മാസത്തിന് ശേഷം കൊലക്കേസ് പ്രതി പിടിയില്‍
പത്തനംതിട്ട: യുവതിയെ കയറിപ്പിടിച്ച് അപമാനിച്ച കേസില്‍ കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍പെട്ടയാളെ അറസ്റ്റ് ചെയ്ത് പുളിക്കീഴ് പോലീസ്. കടപ്ര മാന്നാര്‍ കോട്ടയ്ക്കമാലി കോളനിയില്‍ വാലുപറമ്പില്‍ താഴ്ച്ചയില്‍ മാര്‍ട്ടിന്‍(51) ആണ് പിടിയിലായത്. കടപ്ര മാന്നാര്‍ പരുമല സ്വദേശിനിയെ(29)യാണ് വീട്ടില്‍ അതിക്രമിച്ചു കയറി അപമാനിച്ചത്. കഴിഞ്ഞ മാസം ഏഴിന് ഉച്ചയ്ക്ക് 12നായിരുന്നു സംഭവം. അസഭ്യം വിളിച്ചുകൊണ്ട് കൈയ്യില്‍ കയറി പിടിക്കുകയായിരുന്നു. തടഞ്ഞപ്പോള്‍ വസ്ത്രം വലിച്ചു കീറി അപമാനിക്കുകയും ചെയ്തു എന്നതാണ് കേസ്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് എസ്.ഐമാരായ ഇ.എസ്. സതീഷ് കുമാര്‍, കെ. സുരേന്ദ്രന്‍ എന്നിവര്‍ അന്വേഷണം നടത്തി. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ഊര്‍ജിതമാക്കിയ തെരച്ചിലില്‍ പ്രതിയെ വെള്ളിയാഴ്ച രാവിലെ 10ന് വീടിനു സമീപത്തു നിന്നും പിടികൂടുകയായിരുന്നു.പോലീസ് ഇന്‍സ്‌പെക്ടര്‍ കെ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ സിപിഓമാരായ സുദീപ്, അലോഖ്, അഖില്‍ എന്നിവരാണ് ഉണ്ടായിരുന്നത്. കൊലപാതകം, വധശ്രമം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങി പുളിക്കീഴ് പോലീസ് രജിസ്റ്റര്‍…
Read More »