
കോഴിക്കോട്: മലാപ്പറമ്പ് സ്ത്രീകളെ എത്തിച്ചു ലൈംഗികത്തൊഴില്‍ നടത്തിയ സംഘം ഇടപാടുകള്‍ നടത്തിയിരുന്നത് തികച്ചും പ്രൊഫഷണല്‍ രീതിയില്‍. വാട്സാപ് ഗ്രൂപ്പിലൂടെ വരുന്ന ഇടപാടുകാര്‍ ഫ്‌ളാറ്റിലെ കൗണ്ടറില്‍ പണമടച്ചാണ് ഇടപാടുകള്‍ നടത്തിയിരുന്നത്. ഇവരുടെ സ്ഥിരം ഇടപാടുകാരെ ഉള്‍പ്പെടുത്തിയാണ് വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയത്. പിന്നീട് ഈ ഇടപാടുകാരുമായി പരിചയമുള്ളവരെ ഗ്രൂപ്പിലേക്ക് ചേര്‍ക്കും. തല്പര കക്ഷികള്‍ക്ക് വാട്സാപ്പിലൂടെ ലൊക്കേഷന്‍ കൈമാറും. വന്നശേഷം ഇയ്യപ്പാടി റോഡിലെ ഫ്‌ലാറ്റിലെ കൗണ്ടറിലെത്തി പണമടയ്ക്കണം.
ആശുപത്രികളുടെ അടുത്താണ് സംഘം ഫ്‌ലാറ്റുകള്‍ എടുത്തിരുന്നത്. രോഗികളുടെ കൂടെ എത്തുന്നവരായിരുന്നു പ്രധാനമായും ഇവരുടെ ഇടപാടുകാര്‍. 3500 രൂപയാണ് ഒരു ഇടപാടുകാരനില്‍നിന്ന് വാങ്ങിയിരുന്നതെങ്കിലും 1000 രൂപ മാത്രമാണ് പെണ്‍കുട്ടികള്‍ക്ക് നല്‍കിയിരുന്നത്. ശരാശരി 25 ഇടപാടുകാര്‍ ഒരു ദിവസം ഫ്‌ലാറ്റില്‍ എത്തിയിരുന്നു.

നടത്തിപ്പുകാരി ദിവസേന അരലക്ഷത്തിലേറെ രൂപ ഉണ്ടാക്കിയിരുന്നതായാണ് പൊലീസിന് ലഭിക്കുന്ന സൂചന. 2 വര്‍ഷം മുന്‍പ് ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്തവര്‍ കൃത്യമായി വാടക നല്‍കിയിരുന്നു. രണ്ടു വര്‍ഷം മുന്‍പാണ് ഇയ്യപ്പാടി റോഡിലെ ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്തത്. ഒരു മാസമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. പരിസരത്തുള്ളവരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുകയായിരുന്നു.
നടത്തിപ്പുകാരായ വയനാട് ഇരുളം സ്വദേശി ബിന്ദു, ഇടുക്കി കട്ടപ്പന സ്വദേശി അഭിരാമി, പുറ്റേക്കാട് കരുവന്‍തിരുത്തി ഉപേഷ് എന്നിവരെയാണ് ആറാം തീയതി നടക്കാവ് പൊലീസ് പിടികൂടിയത്. സംഘത്തിനു മറ്റു കേന്ദ്രങ്ങളുണ്ടോ എന്നറിയാന്‍ പൊലീസ് പരിശോധന നടത്തുണ്ട്. കേരളത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നുമാണ് സ്ത്രീകളെ ലൈംഗികത്തൊഴിലിനായി എത്തിച്ചിരുന്നത്.