Crime
-
ഏറ്റുമാനൂരില്‍ വനിതാ ഡോക്ടറുടെ വീടിനു നേരെ ആക്രമണം; ജനല്‍ ചില്ലുകളും കാറും അടിച്ചു തകര്‍ത്തു
കോട്ടയം: ഏറ്റുമാനൂരില്‍ വനിതാ ഡോക്ടറുടെ വീടിനു നേരെ ആക്രമണം. സ്വകാര്യ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നിരിക്കുന്ന ഡോക്ടറുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ വയനാട് സ്വദേശി ഷിന്‍സിനെ ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മദ്യലഹരിയിലാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. വീട്ടിലേക്ക് അതിക്രമിച്ചു കയറി അസഭ്യം പറയുകയും വാതിലും ജനല്‍ ചില്ലുകളും തകര്‍ക്കുകയുമായിരുന്നു. വീടിനുള്ളില്‍ നിന്നും ആരും പുറത്തിറങ്ങാതിരുന്നതിനെ തുടര്‍ന്ന് വീട് കത്തിക്കുമെന്ന് ആക്രോശിച്ചശേഷം ഇയാള്‍ വീടിനു മുന്‍പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ വിവരമറിയിച്ചതനുസരിച്ച് ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഇയാള്‍ മാനസിക പ്രശ്‌നങ്ങളുള്ള ആളാണെന്നാണ് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പ്രതിയെ പരിചയമില്ലെന്നും വീട് മാറി ആക്രമിച്ചതാവാമെന്നും ഡോക്ടര്‍ പറഞ്ഞു.
Read More » -
തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇനി കേസെടുത്താലും കുഴപ്പമില്ല: ജി സുധാകരന്‍
ആലപ്പുഴ: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിക്കു വേണ്ടി തപാല്‍ വോട്ടുകള്‍ പൊട്ടിച്ചു തിരുത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുന്‍ മന്ത്രി ജി സുധാകരന്‍. ഈ സംഭവത്തില്‍ ഇനി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളന ഭാഗമായുള്ള പൊതുചടങ്ങിലാണു താനുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് 36 വര്‍ഷം മുന്‍പ് നടത്തിയ തെരഞ്ഞെടുപ്പ് കൃത്രിമത്തെപ്പറ്റി ജി സുധാകരന്‍ വെളിപ്പെടുത്തിയത്. ‘സിപിഎമ്മിന്റെ സര്‍വീസ് സംഘടനയായ കെഎസ്ടിഎയുടെ നേതാവായിരുന്ന കെ വി ദേവദാസ് ആലപ്പുഴയില്‍ മത്സരിച്ചപ്പോള്‍ ഇലക്ഷന്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു ഞാന്‍. ജില്ലാ കമ്മിറ്റി ഓഫിസില്‍ വച്ച് ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നു പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ചു തിരുത്തിയിട്ടുണ്ട്. അന്നു സിപിഎം സര്‍വീസ് സംഘടനകളിലെ അംഗങ്ങളുടെ വോട്ടില്‍ 15 ശതമാനം ദേവദാസിന് എതിരായിരുന്നു’-1989 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ചാണു സുധാകരന്റെ പരാമര്‍ശം. വക്കം പുരുഷോത്തമനെതിരെയാണ് അന്നു ദേവദാസ് മത്സരിച്ചത്. കാല്‍ലക്ഷത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു വക്കം അന്നു വിജയിച്ചത്.
Read More » -
‘നാണയ’മില്ലേ സേട്ടാ! അതിഥിത്തൊഴിലാളികളുടെ പണവും ഫോണുകളും കവര്‍ന്നു; എക്‌സൈസ് ഉദ്യോഗസ്ഥരടക്കം നാലുപേര്‍ പിടിയില്‍
എറണാകുളം: അതിഥിത്തൊഴിലാളികളുടെ പണവും ഫോണുകളും കവര്‍ന്ന കേസില്‍ രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥരടക്കം നാലുപേര്‍ പിടിയില്‍. പെരുമ്പാവൂര്‍ എക്‌സൈസ് യൂണിറ്റിലെ ഉദ്യോഗസ്ഥനായ പുഴക്കര സലീം യൂസഫ് (52), ആലുവ എക്‌സൈസ് യൂണിറ്റ് ഉദ്യോഗസ്ഥനായ തായിക്കാട്ടുകര മേക്കില വീട്ടില്‍ സിദ്ധാര്‍ഥ് (35), ചൂണ്ടി തെങ്ങനാംകുഴി മണികണ്ഠന്‍ ബിലാല്‍ (30), ബിബിന്‍ (32) എന്നിവരാണ് പിടിയിലായത്. ഇവരെ പെരുമ്പാവൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. എക്‌സൈസ് ഉദ്യോഗസ്ഥരായ സലീം യൂസഫിനെയും സിദ്ധാര്‍ഥിനെയും എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം വാഴക്കുളം പോസ്റ്റ് ഓഫീസ് ജങ്ഷനിലെ അതിഥിത്തൊഴിലാളി ക്യാമ്പില്‍ പരിശോധനയ്‌ക്കെന്ന പേരിലെത്തിയാണ് കവര്‍ച്ച നടത്തിയത്. തൊഴിലാളികള്‍ താമസിക്കുന്ന മുറികളില്‍നിന്ന് 56,000 രൂപയും നാല് മൊബൈല്‍ ഫോണുകളുമാണ് കവര്‍ന്നത്. തൊഴിലാളികള്‍ ഉടന്‍ തടിയിട്ടപറമ്പ് പോലീസില്‍ പരാതി നല്‍കി. എക്‌സൈസ് ഉദ്യോഗസ്ഥര്‍ തൊഴിലാളികളെ ഉപദ്രവിച്ചതായും പരാതിയുണ്ട്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ നാലുപേരെയും പോലീസ് അറസ്റ്റുചെയ്തു. അറസ്റ്റിലായ ബിലാല്‍ എടത്തല പോലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസിലെ പ്രതിയാണ്.…
Read More » -
ടിക്ടോക് താരം ലൈവ്‌സ്ട്രീമിങ്ങിനിടെ വെടിയേറ്റു മരിച്ചു; അക്രമി എത്തിയത് സമ്മാനപ്പൊതി കൈമാറാനെന്ന വ്യാജേന
മെക്‌സിക്കോ സിറ്റി: ബ്യൂട്ടി, മേക്കപ്പ് വീഡിയോകളുമായി ടിക്ടോക്കില്‍ താരമായിരുന്ന മെക്‌സിക്കോ സ്വദേശി വലേറിയ മാര്‍ക്കേസ് (23) ലൈവ്‌സ്ട്രീമിങ്ങിനിടെ അക്രമിയുടെ വെടിയേറ്റു മരിച്ചു. ഇന്‍സ്റ്റഗ്രാമിലും ടിക്ടോക്കിലുമായി രണ്ടു ലക്ഷത്തോളം ഫോളോവേഴ്‌സുള്ള വലേറിയ, ജെലിസ്‌കോയിലുള്ള ബ്യൂട്ടി സലൂണില്‍ ചൊവ്വാഴ്ച ലൈവ്‌സ്ട്രീമിങ് നടത്തുമ്പോഴാണ് ബൈക്കിലെത്തിയ അക്രമി വെടിയുതിര്‍ത്തത്. സമ്മാനപ്പൊതി കൈമാറാനെന്ന വ്യാജേനയാണ് ഇയാള്‍ എത്തിയത്. അവര്‍ വരുന്നുവെന്ന് പറയുന്ന യുവതിയുടെ ശബ്ദത്തിന് പിന്നാലെ ഹേയ് വാലെ എന്ന പുരുഷ ശബ്ദവും കേട്ടതിന് തൊട്ട് പിന്നാലെയാണ് വെടിയൊച്ച കേട്ടത്. തൊട്ട് പിന്നാലെ ലൈവ് സ്ട്രീമിംഗിന്റെ ശബ്ദം മ്യൂട്ട് ചെയ്യപ്പെടുകയായിരുന്നു. സമ്മാനപ്പൊതി കൈമാറാനെന്ന വ്യാജേനയാണ് അക്രമി യുവതിയുടെ അടുത്തേക്ക് എത്തിയത്. തലയിലും നെഞ്ചിലും വെടിയേറ്റ് വലേറിയ കസേരയില്‍നിന്നു വീണപ്പോഴേക്കും മുഖം പൂര്‍ണമായി കാണിക്കാതെ അക്രമിയെന്ന് സംശയിക്കപ്പെടുന്ന ഒരാള്‍ ഫോണ്‍ കൈക്കലാക്കി ലൈവ്‌സ്ട്രീമിങ് നിര്‍ത്തുകയായിരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ ഉയര്‍ന്ന നിരക്കുള്ള രാജ്യമാണ് മെക്‌സിക്കോ. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് ഈ കേസും മെക്‌സിക്കോ അന്വേഷിക്കുന്നത്. നേരത്തെ ആരോ വിലയേറിയ സമ്മാനവുമായി വരുന്നതായി…
Read More » -
ക്രീം ബിസ്‌ക്കറ്റിനൊപ്പം MDMA, 34 കിലോ ഹൈബ്രിഡ് കഞ്ചാവ്; കരിപ്പൂരില്‍ 40 കോടിയുടെ ലഹരി പിടിച്ചു, തൃശൂര്‍ സ്വദേശിനിയടക്കം 3 സ്ത്രീകള്‍ കസ്റ്റഡിയില്‍
മലപ്പുറം: 40 കോടിയോളം വിലമതിക്കുന്ന മയക്കുമരുന്നുമായി മൂന്നു സ്ത്രീകള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ്സിന്റെ പിടിയില്‍. ചൊവ്വാഴ്ച രാത്രി 11:45 മണിക്ക് തായ്‌ലന്‍ഡില്‍ നിന്നും എയര്‍ഏഷ്യ വിമാനത്തില്‍ കരിപ്പൂരില്‍ ഇറങ്ങിയവരില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ചെന്നൈ സ്വദേശിനി റാബിയത് സൈദു സൈനുദ്ദീന്‍ (40), കോയമ്പത്തൂര്‍ സ്വദേശിനി കവിത രാജേഷ്‌കുമാര്‍ (40), തൃശൂര്‍ സ്വദേശിനി സിമി ബാലകൃഷ്ണന്‍ (39) എന്നിവരെ എയര്‍ കസ്റ്റംസ്, എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് ഉദ്യോഗസ്ഥര്‍ പിടികൂടി. 34 കിലോ ഹൈബ്രിഡ് കഞ്ചാവും കൂടാതെ തായ്‌ലന്‍ഡ് നിര്‍മിത 15 കിലോയോളം തൂക്കം വരുന്ന ചോക്ലേറ്റ്, കേക്ക്, ക്രീം ബിസ്‌ക്കറ്റ് എന്നിവയില്‍ കലര്‍ത്തിയ രാസലഹരിയുമാണ് ഇവരില്‍നിന്നും പിടികൂടിയത്. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. തുടര്‍ന്നാണ് സ്ത്രീ യാത്രക്കാരെ പിടികൂടിയത്. ഇവര്‍ തായ്‌ലന്‍ഡില്‍ നിന്നും ക്വാലലംപുര്‍ വഴി ആണ് കോഴിക്കോട് എത്തിയത്. കൊച്ചി കസ്റ്റംസ് പ്രിവന്റീവിന് കീഴിലാണ് കോഴിക്കോട് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് പ്രവര്‍ത്തിക്കുന്നത്.
Read More » -
ഞായറാഴ്ചകളില്‍ ആനിയുടെ വീട്ടില്‍ സ്ഥിരം സന്ദര്‍ശനം, വിവാഹകാര്യത്തില്‍ തര്‍ക്കം; പിന്നാലെ കത്തികൊണ്ട് കുത്തി
തിരുവനന്തപുരം: വിതുര ബോണക്കാട് സ്വദേശിനി ആനിമോള്‍ ഗില്‍ഡയെ ദുബായില്‍ കൊലപ്പെടുത്തിയത് ആണ്‍ സുഹൃത്തായ അബിന്‍ ലാല്‍ മോഹന്‍ലാല്‍. കരാമയിലെ മത്സ്യമാര്‍ക്കറ്റിന് പിന്‍വശത്തുള്ള കെട്ടിടത്തിലെ ഫ്‌ലാറ്റില്‍ കൂട്ടുകാരുമായി ഷെയര്‍ ചെയ്ത് താമസിക്കുകയായിരുന്നു ആനിമോള്‍. അബുദാബിയില്‍ നിന്ന് എല്ലാ ഞായറാഴ്ചയും അബിന്‍ ലാല്‍ ആനിമോളെ കാണാന്‍ ഈ ഫ്‌ലാറ്റിലേക്ക് വരാറുണ്ടായിരുന്നു. സംഭവം ദിവസം വൈകുന്നേരം കൂട്ടുകാരുമൊത്ത് ചായ കുടിച്ച ശേഷം ഇരുവരും ബാല്‍ക്കണിയില്‍ വെച്ച് വഴക്കിട്ടു. പെട്ടെന്ന് അബിന്‍ ലാല്‍ ആനിമോളെയും കൂട്ടി മുറിയിലേക്ക് പോവുകയും വാതില്‍ അടക്കുകയും ചെയ്തു. തുടര്‍ന്ന് ആനിമോളുടെ നിലവിളി കേട്ട് മറ്റുള്ളവര്‍ ഓടിയെത്തിയപ്പോഴേക്കും അബിന്‍ ലാല്‍ മുറിയില്‍ നിന്ന് ഇറങ്ങിയോടി. കത്തിക്കുത്തേറ്റ് ചോരവാര്‍ന്ന് പിടയുന്ന ആനിമോളെയാണ് കൂട്ടുകാര്‍ കണ്ടത്. ഉടന്‍തന്നെ അവര്‍ പൊലീസില്‍ വിവരമറിയിക്കുകയും അബിന്‍ ലാലിന്റെ ഫോട്ടോ കൈമാറുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. ദുബായിലെ സ്വകാര്യ ഫിനാന്‍ഷ്യല്‍ കമ്പനിയില്‍ ക്രെഡിറ്റ് കാര്‍ഡ് വിഭാഗത്തില്‍ ജീവനക്കാരിയായിരുന്നു…
Read More » -
കളമശ്ശേരി സ്‌ഫോടനം: സാക്ഷികള്‍ക്ക് വധഭീഷണി; സന്ദേശമെത്തിയത് യഹോവ സാക്ഷികളുടെ പിആര്‍ഒയുടെ ഫോണില്‍
കൊച്ചി: കളമശ്ശേരി സ്‌ഫോടന കേസിലെ പ്രതി മാര്‍ട്ടിനെതിരെ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്ന് ഭീഷണി. യഹോവ സാക്ഷികളുടെ പിആര്‍ഒയുടെ ഫോണ്‍ നമ്പറിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. മലേഷ്യന്‍ നമ്പറില്‍ നിന്നാണ് സന്ദേശം ലഭിച്ചതെന്നാണ് വിവരം. പോലീസ് അന്വേഷണം ആരംഭിച്ചു. മെയ് 12 ന് രാത്രി പത്തുമണിയോടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. പ്രതി മാര്‍ട്ടിനെതിരെ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്നും യഹോവ സാക്ഷികളുടെ സമ്മേളനങ്ങളിലും കേന്ദ്രങ്ങളിലും ബോംബ് വയ്ക്കുമെന്നുമായിരുന്നു ഭീഷണി. രേഖകള്‍ സഹിതം നല്‍കിയ പരാതിയില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. 2023 ഒക്ടോബര്‍ 29നാണ് സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ യഹോവ സാക്ഷികളുടെ പ്രാര്‍ഥനയ്ക്കിടയില്‍ സ്‌ഫോടനമുണ്ടായത്. പെട്രോള്‍ ബോംബ് ഉയോഗിച്ച് നടത്തിയ സ്‌ഫോടനത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. 45ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. കേസിലെ ഏക പ്രതിയാണ് മാര്‍ട്ടിന്‍. പോലീസ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല.
Read More » -
ബാല്‍ക്കണിയില്‍ വച്ച് വഴക്കുണ്ടായി, പിന്നാലെ ആനിമോളുടെ നിലവിളി! ഓടിക്കൂടിയവര്‍ കണ്ടത് അബിന്‍ ലാല്‍ മുറിയില്‍ നിന്ന് ഇറങ്ങിയോടുന്നത്; പ്രതിയെ കുരുക്കിയത് ദുബായ് വിമാനത്താവളത്തിലെ നിര്‍മിതബുദ്ധി ക്യാമറ
ദുബായ്: ദുബായില്‍ തിരുവനന്തപുരം നെടുമങ്ങാട് ബോണക്കാട് സ്വദേശിനി ആനിമോള്‍ ഗില്‍ഡയെ (26) കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ആണ്‍ സുഹൃത്ത് അബിന്‍ ലാല്‍ മോഹന്‍ലാല്‍ കുറ്റം സമ്മതിച്ചു. സംഭവശേഷം ഇന്ത്യയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറ ഉപയോഗിച്ചാണ് തിരിച്ചറിഞ്ഞതും പൊലീസ് അറസ്റ്റ് ചെയ്തതും. യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച അബിന്‍ ലാലിന്റെ ഫോട്ടോ സുഹൃത്തുക്കള്‍ കൈമാറുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നായിരുന്നു ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ പൊലീസിനോട് കുറ്റം സമ്മതിച്ചു. ദുബായ് കരാമയില്‍ ഈ മാസം നാലിന് വൈകിട്ട് നാല് മണിക്കായിരുന്നു കൊലപാതകം നടന്നത്. കരമായ മത്സ്യമാര്‍ക്കറ്റിന് പിന്‍വശത്തെ കെട്ടിടത്തിലെ ഫ്ലാറ്റില്‍ ഷെയറിങ് മുറിയിലായിരുന്നു ആനിമോള്‍ കൂട്ടുകാരോടൊപ്പം താമസിച്ചിരുന്നത്. അബുദാബിയില്‍ നിന്ന് ആനിമോളെ കാണാന്‍ എല്ലാ ഞായറാഴ്ചയും അബിന്‍ ലാല്‍ ഇവിടെ വരാറുണ്ടായിരുന്നു. സംഭവ ദിവസം വൈകിട്ട് കൂട്ടുകാരോടൊത്ത് ചായ കുടിച്ചശേഷം ഇരുവരും ബാല്‍ക്കണിയില്‍…
Read More » -
അഞ്ച് മാസം ഗര്‍ഭിണിയായിരുന്നപ്പോഴും മര്‍ദ്ദിച്ചു! അന്ന് പരാതി നല്‍കാതിരുന്നത് സീനിയര്‍ ആയതുകൊണ്ട്; ബെയ്‌ലിന്‍ ദാസിനെതിരെ ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കി യുവ അഭിഭാഷക; കേസെടുത്തതിന് പിന്നാലെ ബെയ്ലിന്‍ ദാസ് ഒളിവില്‍
തിരുവനന്തപുരം: വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ സീനിയര്‍ അഭിഭാഷകന്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തില്‍ യുവ അഭിഭാഷക ജെ വി ശ്യാമിലി, സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിനെതിരെ ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കി. ബെയ്‌ലിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഇതിന് മുമ്പും ബെയ്ലിന്റെ ഭാഗത്തു നിന്നും മര്‍ദ്ദനം ഉണ്ടായിട്ടുണ്ടെന്നാണ് ആരോപണം. അഞ്ച് മാസം ഗര്‍ഭിണി ആയിരുന്ന സമയത്തും ബെയ്ലിന്‍ ദാസ് തന്നെ മര്‍ദിച്ചിരുന്നുവെന്ന് ശ്യാമിലി വെളിപ്പെടുത്തി. സീനിയര്‍ ആയതുകൊണ്ടാണ് അന്ന് പരാതി നല്‍കാതിരുന്നതെന്നും ശ്യാമിലി പരാതിയില്‍ പറയുന്നു. ഇന്നലെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. ഇന്നലെ, തന്നെ നിരവധി തവണ മര്‍ദ്ദിച്ചു. മൂന്നാമത്തെ അടിക്കുശേഷം ബോധം നഷ്ടപ്പെട്ടെന്നും ശ്യാമിലി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഒളിവില്‍ പോയ ബെയ്‌ലിനായുളള അന്വേഷണം പൊലീസ് വ്യാപിപ്പിച്ചിരിക്കുകയാണ്. അതേസമയം, മര്‍ദ്ദനമേറ്റ ശ്യാമിലിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. കൈകൊണ്ടും നിലംതുടയ്ക്കുന്ന മോപ്പ് സ്റ്റിക്കുകൊണ്ടുമാണ് ബെയ്‌ലിന്‍,ശ്യാമിലിയെ മര്‍ദ്ദിച്ചത്. ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയാണ്…
Read More » -
മയക്കുമരുന്ന് ലഹരിയില്‍ ഭര്‍ത്താവിന്റെ അക്രമം; മകളുമായി രാത്രി വീടുവിട്ടോടി യുവതി, രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത് നാട്ടുകാര്‍
കോഴിക്കോട്: മയക്കുമരുന്ന് ലഹരിയില്‍ ഭര്‍ത്താവിന്റെ ക്രൂരമര്‍ദനത്തെ തുടര്‍ന്ന് മകളെയും കൊണ്ട് അര്‍ധരാത്രി വീടുവിട്ട് ഓടിയ യുവതിയെയും മകളെയും നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. താമരശ്ശേരി അമ്പായത്തോട് പനംതോട്ടത്തില്‍ നസ്ജയും മക്കളുമാണ് ഭര്‍ത്താവ് നൗഷാദിന്റെ ക്രൂരമായ ആക്രമണങ്ങള്‍ക്ക് ഇരയായത്. മയക്കുമരുന്ന് ലഹരിയില്‍ വീടിനുള്ളില്‍വെച്ച് തലയ്ക്കും ദേഹത്തും ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷം വെട്ടിക്കൊല്ലുമെന്ന് പറഞ്ഞ് കൊടുവാളുമായി വീടിനു ചുറ്റും ഓടിച്ചതായി യുവതി പറഞ്ഞു. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ എട്ടു വയസ്സുകാരിയായ മകള്‍ക്കും മാതൃമാതാവിനും പരിക്കേറ്റതായും നസ്ജ പറഞ്ഞു. രാത്രി 10 മണിക്ക് ആരംഭിച്ച മര്‍ദനം രണ്ടു മണിക്കൂറോളം തുടര്‍ന്നതോടെയാണ് നസ്ജ കുഞ്ഞുമായി വീടുവിട്ടോടിയത്. മകളെ തേനീച്ച കുത്തിയതിനെ തുടര്‍ന്ന് നാലുദിവസമായി യുവതിയും മകളും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഡിസ്ചാര്‍ജ് ചെയ്ത് ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. തന്റെ വല്യുമ്മയും കൂടെയുണ്ടായിരുന്നതായി യുവതി പറഞ്ഞു. വര്‍ഷങ്ങളായി ഭര്‍ത്താവിന്റെ പീഡനം തുടരുന്നുണ്ടെങ്കിലും ഇത്തവണ കൊലപ്പെടുത്താന്‍ ശ്രമം ഉണ്ടായതോടെയാണ് പ്രാണരക്ഷാര്‍ത്ഥം റോഡിലേക്ക് ഇറങ്ങി ഓടിയതെന്ന് യുവതി പറയുന്നു. ഇനിയും പിന്തുടര്‍ന്ന്…
Read More »