Crime

  • അമ്മ കാമുകനെ വീഡിയോ കോള്‍ ചെയ്യുന്നതിന് തടസംനിന്നു; മകന്റെ വയറില്‍ ചായ പാത്രം കൊണ്ട് പൊള്ളിച്ചു; ഭീഷണി, ഒടുവില്‍ രണ്ടു മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി

    കാസര്‍കോട്: കാമുകനെ വീഡിയോ കോള്‍ ചെയ്യുന്നത് തടസ്സപ്പെടുത്തിയ മകനെ ചായപ്പാത്രം കൊണ്ട് പൊള്ളിച്ച അമ്മയ്ക്ക് എതിരെ കേസ്. 10 വയസുകാരന്റെ വയറിലാണ് ചായ പാത്രം കൊണ്ട് പൊള്ളിച്ചത്. കാസര്‍കോട് കീക്കാനം വില്ലേജിലെ യുവതിക്കെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്. ഏപ്രില്‍ 28ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. സ്‌കൂളില്‍ സഹപാഠിയായിരുന്ന കള്ളാര്‍ സ്വദേശിയായ സുഹൃത്തുമായി യുവതി വീഡിയോ കോള്‍ ചെയ്യുന്നതും ഫോണില്‍ സംസാരിക്കുന്നതും പതിവായിരുന്നു. ഇത് അവസാനിപ്പിക്കാന്‍ മകന്‍ ആവശ്യപ്പെട്ടെങ്കിലും യുവതി തയാറായില്ല. ഈ വിവരം അച്ഛനോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും യുവതി ഇതില്‍നിന്ന് പിന്മാറിയില്ല. തുടര്‍ന്നു 10 വയസ്സുകാരനെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നത് പതിവായെന്ന് പരാതിയില്‍ പറയുന്നു. കഴിഞ്ഞ 28ന് വൈകിട്ട് 5 മണിയോടെ ഫോണില്‍ സംസാരിക്കുന്നതിനിടെ മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടും തയാറാകാതിരുന്ന മകനെ ചായപ്പാത്രം കൊണ്ട് വയറില്‍ പൊള്ളിക്കുകയായിരുന്നെന്നാണ് പരാതിയിലുള്ളത്. ഈ വിവരം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ യുവതി 2 മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി. തുടര്‍ന്ന് ഭാര്യയെ കാണാനില്ലെന്ന്…

    Read More »
  • കണ്ടക്ടര്‍ ടിക്കറ്റെടുക്കാന്‍ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; അസഭ്യവര്‍ഷം, പിന്നാലെ പുറത്തിറങ്ങി ബസിന്റെ ചില്ല് എറിഞ്ഞ് തകര്‍ത്തു

    തൃശൂര്‍: സ്വകാര്യ ബസിന്റെ ചില്ല് എറിഞ്ഞ് തകര്‍ത്ത കേസില്‍ പ്രതിയെ വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. തളിക്കുളം കളാംപറമ്പ് പുതിയ വീട്ടില്‍ സിദ്ധിക്ക് (28) ആണ് അറസ്റ്റിലായത്. ബസില്‍ വെച്ച് കണ്ടക്ടര്‍ ടിക്കറ്റ് എടുക്കാന്‍ പറഞ്ഞതായിരുന്നു പ്രകോപന കാരണം. യാത്രക്കാര്‍ക്ക് വലിയ അപകടം സംഭവിക്കാന്‍ സാധ്യതയുണ്ടായിരുന്ന സംഭവമായിരുന്നു ഇതെന്ന് പൊലീസ് വിശദീകരിക്കുന്നു ഗുരുവായൂര്‍ – കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന പുവ്വത്തിങ്കള്‍ ബസിന്റെ ചില്ലാണ് സിദ്ധിക്ക് എറിഞ്ഞു തകര്‍ത്തത്. ബസിന്റെ കണ്ടക്ടടറായ തൃപ്രയാര്‍ സ്വദേശി ബൈജു, ഇയാളോട് ബസില്‍ വെച്ച് ടിക്കറ്റെടുക്കാന്‍ പറഞ്ഞു. ഇത് ഇഷ്ടപ്പെടാതിരുന്ന യുവാവ് അതിലുള്ള വൈരാഗ്യത്തില്‍ ബസില്‍ വച്ച് അസഭ്യം പറഞ്ഞു. പിന്നീട് ഗണേശമംഗലം ബസ് സ്റ്റോപ്പിനടുത്തു വെച്ച് ബസില്‍ നിന്നിങ്ങിയ ശേഷം ഇഷ്ടിക കൊണ്ട് ബസിന്റെ ചില്ല് എറിഞ്ഞ് പൊട്ടിക്കുകയായിരുന്നു. ചില്ല് ചിതറിത്തെറിച്ചും ഇഷ്ടിക കൊണ്ടും ബസിലെ യാത്രക്കാര്‍ക്ക് മരണം വരെ സംഭവിക്കുമായിരുന്നുവെന്നാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. വാടാനപ്പള്ളി പൊലീസ് സബ്…

    Read More »
  • തങ്ങൾ ജീവിതം അവസാനിപ്പിക്കാൻ പോകുകയാണെന്ന് ബന്ധുക്കളെ ഫോൺ വിളിച്ചറിയിച്ചു!! അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി, മകൻ ആത്മഹത്യ ചെയ്തു

    കൊല്ലം: കൊട്ടിയം തഴുത്തല പി.കെ. ജംക്‌ഷനിലെ വീട്ടിൽ അമ്മയേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തി. അമ്മയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ നിലയിലും മകനെ മുറിയിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. നസിയത്ത് (54), മകൻ ഷാൻ (31) എന്നിവരാണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തങ്ങൾ ജീവിതം അവസാനിപ്പിക്കാൻ പോകുകയാണെന്ന് നസിയത്തും ഷാനും ബന്ധുക്കളെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. തുടർന്ന് ബന്ധു വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവർക്കും കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നതായി ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. മകൻ അമ്മയുടെ കഴുത്തറുത്ത ശേഷം ആത്മഹത്യ ചെയ്തതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നസിയത്തിനെയും ഷാനിനെയും രാവിലെ അയൽവാസികൾ കണ്ടിരുന്നു. ഷാനിനെതിരെ ഭാര്യയും അവരുടെ അമ്മയും കൊട്ടിയം പോലീസിൽ പരാതി നൽകിയിരുന്നു. ഷാൻ ഉപദ്രവിച്ചതായാണ് പരാതിയിൽ വ്യക്തമാക്കിയിരുന്നത്. തുടർന്നു ഭാര്യയെ രണ്ടു ദിവസം മുൻപ് ബന്ധുക്കൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയിരുന്നു. മൃതദേഹങ്ങൾ തുടർ നടപടികൾക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

    Read More »
  • പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ട സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു; അവസാനമായി കണ്ടത് രണ്ടു ദിവസം മുമ്പ്; ഒപ്പം താമസിച്ച സുഹൃത്ത് ക്രൂരമായി മര്‍ദിച്ചിരുന്നെന്നും ഓടിയെത്തുമ്പോള്‍ കണ്ടത് സ്ത്രീ നിന്നു കത്തുന്ന കാഴ്ചയെന്നും നാട്ടുകാര്‍

    തിരുവനന്തപുരം: തിരുവനന്തപുരം കൈമനത്ത് ആളൊഴിഞ്ഞ പറന്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.കരുമം സ്വദേശി ഷീജയാണ് മരിച്ചത്.ബന്ധു സുരേഷ് ആണ് മൃതദേഹം തിരിച്ചറിഞ്ഞത്.ഷീജയുടെ സുഹൃത്ത് സജിയെ കരമന പൊലീസ് കസ്റ്റഡിയിലെടുത്തു. സജിയോടൊപ്പമായിരുന്നു ഷീജ താമസിച്ചിരുന്നത്.ഷീജയെ രണ്ടുദിവസത്തിനു മുൻപാണ് അവസാനമായി കണ്ടതെന്നും ഈ ബന്ധത്തില്‍ ബന്ധുക്കൾക്കെതിർപ്പുണ്ടായിരുന്നു.ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. മുന്‍പും ഷീജയെ സജി ക്രൂരമായി മര്‍ദിച്ചിരുന്നതായി ബന്ധുവായ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.സജി ക്രിമിനൽ പശ്ചാത്തലമുള്ള ആളെന്നും ബന്ധു ആരോപിച്ചു. വീടിന് സമീപത്തുനിന്നാണ് സജിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.രാത്രി പത്തുമണിയോടെ നിലവിളി ശബ്ദം കേട്ടുവെന്നും ഓടിയെത്തിയപ്പോൾ കത്തിക്കരിഞ്ഞ മൃതദേഹമാണ് കണ്ടതെന്നും പ്രദേശവാസികൾ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷീജയെ രണ്ടുദിവസത്തിനു മുൻപാണ് അവസാനമായി കണ്ടതെന്നും മൃതദേഹം കണ്ടെത്തിയതിന് സമീപമാണ് സുഹൃത്തിന്‍റെ വീടെന്നും കുടുംബം പറയുന്നു. അമൃതാന്ദമയി ആശ്രമത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് ചുറ്റും നിരവധി വീടുകളുമുണ്ട്. എന്നാല്‍ എന്താണ്…

    Read More »
  • ബെയ്‌ലിന്‍ ദാസ് ഒളിവില്‍ കഴിഞ്ഞത് തിരുവനന്തപുരത്ത്; ഷാഡോ പോലീസിന്റെ കണ്ണില്‍ പെട്ടതോടെ കുടുങ്ങി; സുഹൃത്തുക്കള്‍ ഒളിത്താവളം ഒരുക്കിയോ എന്നു സംശയം; അഭിഭാഷകരുടെ സമ്മര്‍ദ പദ്ധതി പൊളിഞ്ഞത് പോലീസിന്റെ കര്‍ശന നിലപാടില്‍

    തിരുവനന്തപുരം: വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച അഡ്വക്കേറ്റ് ബെ‌യ്‌ലിൻ ദാസ് മൂന്ന് ദിവസവും ഒളിവിൽ കഴിഞ്ഞത് തലസ്ഥാന നഗരത്തിൽ തന്നെ. കഴക്കൂട്ടം പള്ളിത്തുറ സ്വദേശിയായ സുഹൃത്തിന്‍റെ വീട്ടിലാണ് കഴിഞ്ഞതെന്നാണ് ബെയിലിന്റെ മൊഴി. ഇന്നലെ ഉച്ചയ്ക്ക് ശേഷം അവിടെനിന്ന് പൂന്തുറയിലെ സ്വന്തം വീട്ടിലെത്തി. തിരികെ മടങ്ങും വഴിയാണ് ഷാഡോ പോലീസ് സംഘത്തിന്‍റെ കണ്ണിൽ പെട്ടത്. തുടർന്ന് ബൈക്കിൽ പിന്തുടർന്ന ഷാഡോ പോലീസ് തുമ്പ എസ്. എച്ച് ഒയ്ക്ക് വിവരം നൽകുകയും വാഹനം തടഞ്ഞുനിർത്തി പിടികൂടുകയുമായിരുന്നു. പള്ളിത്തുറയിലെ സുഹൃത്തിനെ കൂടാതെ അഭിഭാഷകരടക്കം മറ്റാരെങ്കിലും ഒളിത്താവളം ഒരുക്കിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷണം തുടങ്ങി. അതിനിടെ ഇന്നലെ രാത്രി തന്നെ ബെയിലിനെ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കണമെന്ന് അഭിഭാഷകരിൽ ഒരു വിഭാഗം പോലീസിൽ സമ്മർദ്ദം ചെത്തിയിരുന്നു. എളുപ്പത്തിൽ ജാമ്യം കിട്ടാൻ വേണ്ടിയായിരുന്നു അഭിഭാഷകരുടെ നീക്കം. എന്നാൽ ഇന്നു തുറന്ന കോടതിയിൽ ഹാജരാക്കിയാൽ മതിയെന്ന് ഉന്നത ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയതോടെയാണ് അഭിഭാഷകരുടെ പദ്ധതി പൊളിഞ്ഞത്. ഇന്ന് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി…

    Read More »
  • ബോണറ്റില്‍ വലിച്ചിഴച്ചു; ബ്രേക്കിട്ടപ്പോള്‍ നിലത്തുവീണ ഐവിനെ 20 മീറ്ററോളം നിലത്തിട്ട് ഉരച്ചു: നെടുമ്പാശേരിയിലേത് ക്രൂരകൊലപാതകം

    കൊച്ചി: വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് നെടുമ്പാശേരിയില്‍ നടന്നത് മനഃസാക്ഷിയെ നടുക്കുന്ന കൊലപാതകമാണ് എന്നാണ് സിസിടിവി ദൃശ്യങ്ങള്‍ തെളിയിക്കുന്നത്. സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഇടിച്ചു തെറിപ്പിക്കുകയും കാറിന്റെ ബോണറ്റില്‍ ഒരു കിലോമീറ്ററോളം വലിച്ചു കൊണ്ടുപോവുകയും ചെയ്ത അങ്കമാലി തുറവൂര്‍ ആരിശ്ശേരില്‍ ഐവിന്‍ ജോജോ (24) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. നെടുമ്പാശേരി വിമാനത്താവളത്തില്‍ എസ്‌ഐ തസ്തികയില്‍ ജോലി ചെയ്യുന്ന വിനയ കുമാര്‍ ദാസ്, കോണ്‍സ്റ്റബിള്‍ മോഹന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശികളാണ് ഇരുവരുമെന്ന് റൂറല്‍ എസ്പി എം. ഹേമലത പറഞ്ഞു നെടുമ്പാശേരിക്കടുത്തുള്ള നായത്തോട് ഭാഗത്ത് സിഐഎസ്എഫുകാര്‍ അടക്കം ഒട്ടേറെ പേര്‍ വാടകയ്ക്ക് താമസിക്കുന്നുണ്ട്. ഇവിടെ വച്ചാണ് പ്രതികളും ഐവിനും തമ്മില്‍ തര്‍ക്കമുണ്ടായത്. കാറുകള്‍ തമ്മില്‍ ഉരസിയതുമായി ബന്ധപ്പെട്ടായിരുന്നു ഇത്. കാര്‍ ഇങ്ങനെയാണോ ഓവര്‍ടേക്ക് ചെയ്യുന്നത് എന്ന് ഐവിന്‍ ചോദിക്കുന്നതും ഇങ്ങനെയാണ് എന്ന് സിഐഎസ്എഫുകാര്‍ മറുപടി പറയുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. താന്‍ പൊലീസിനെ വിളിക്കാമെന്നു പറയുന്നതും…

    Read More »
  • മലപ്പുറത്ത് റബ്ബര്‍ ടാപ്പിങ്ങിന് പോയ ആളെ കടുവ കൊന്നു; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകളുടെ തിരച്ചിലിനൊടുവില്‍; നടപടിക്കായി നാട്ടുകാരുടെ പ്രതിഷേധം

    മലപ്പുറം: കാളികാവ് അടയ്ക്കാക്കുണ്ടില്‍ റബ്ബര്‍ ടാപ്പിങ്ങിന് പോയ ആളെ കടുവ കൊന്നു. ചോക്കാട് കല്ലാമൂല സ്വദേശി അബ്ദുല്‍ ഗഫൂര്‍ ആണ് കൊല്ലപ്പെട്ടത്. കാളികാവ് അടയ്ക്കാക്കുണ്ടില്‍ റാവുത്തന്‍കാവ് ഭാഗത്ത് സ്ലോട്ടര്‍ ടാപ്പിങ് നടത്തുന്ന തോട്ടത്തിലാണ് സംഭവം. രാവിലെ ആറരയോടെ റബ്ബര്‍ ടാപ്പിങ്ങിന് പോയപ്പോള്‍ കടുവ ആക്രമിക്കുകയായിരുന്നു. കടുവ കടിച്ച് വലിച്ചിഴയ്ക്കുന്നത് കണ്ടുവെന്ന് കൂടെ ഉണ്ടായിരുന്ന ആള്‍ പറഞ്ഞു. മുണ്ട് അഴിഞ്ഞു പോയ നിലയില്‍ ഏതാണ്ട് നഗ്‌നമായ നിലയിലായിരുന്നു മുതദേഹം. കടുവ കടിച്ചു കൊന്നതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.പ്രദേശത്ത് മുമ്പ് ഒട്ടേറെ ആടുകളെ കടുവ പിടിച്ചിട്ടുണ്ട്. സൗത്ത് ഡിഎഫ്ഒ ധനിത് ലാല്‍, ഡിവൈഎസ്പി സാജു.കെ അബ്രഹാം എന്നിവര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘം ഉടന്‍ കാളിക്കാവില്‍ എത്തും. സ്ഥലത്ത് ക്യാമറയും കൂടും സ്ഥാപിക്കും. കുങ്കിയാനകളെ ഉള്‍പ്പെടെ എത്തിച്ച് വിശദമായ പരിശോധന നടത്താനാണ് തീരുമാനം. അതേസമയം സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധിക്കുന്നുണ്ട്. കടുവയെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് പ്രതിഷേധക്കാരുടെ…

    Read More »
  • വിവാഹത്തട്ടിപ്പുകാരനെതിരേ പരാതിയുമായി രണ്ട് സ്ത്രീകള്‍; ഒരുവര്‍ഷംവരെ ഒപ്പംതാമസം, പിന്നെ അടുത്തവിവാഹം; പിടിച്ചുപറി, വഞ്ചനാകേസുകളിലും പ്രതി

    തിരുവനന്തപുരം: യുവതികളെ വിവാഹംകഴിച്ച് പണവും സ്വര്‍ണവും കൈക്കലാക്കിയശേഷം മുങ്ങിയ വിവാഹത്തട്ടിപ്പുകാരന്‍ അറസ്റ്റില്‍. ആനാട് സ്വദേശിയും ടാക്സി ഡ്രൈവറുമായ വിമലി(37)നെയാണ് നെടുമങ്ങാട് പോലീസ് പിടികൂടിയത്. നെടുമങ്ങാട്, പുലിപ്പാറ സ്വദേശിനികളുടെ പരാതിയിലാണ് പ്രതിക്കെതിരേ കേസെടുത്തിരുന്നത്. ഒരാളെ വിവാഹം കഴിച്ച് പണവും സ്വര്‍ണവും കൈക്കലാക്കിയശേഷം മുങ്ങിയശേഷം മറ്റൊരാളെ വിവാഹം കഴിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. നെടുമങ്ങാട്, പുലിപ്പാറ സ്വദേശിനികളായ രണ്ട് യുവതികളില്‍നിന്ന് ആറരലക്ഷം രൂപയും അഞ്ചുപവന്‍ സ്വര്‍ണവുമാണ് പ്രതി തട്ടിയെടുത്തത്. ഇതിനുശേഷം മറ്റൊരുസ്ത്രീയെ ഇയാള്‍ വിവാഹം കഴിച്ചിരുന്നു. പ്രതി വിവാഹം കഴിഞ്ഞ് അത് നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നു. ഒരാളെ വിവാഹം കഴിച്ചാല്‍ ആറുമാസം മുതല്‍ ഒരുവര്‍ഷം വരെ ഒപ്പം താമസിക്കുകയുംചെയ്യും. ഇതിനുശേഷമാണ് അടുത്തയാളെ വിവാഹം കഴിച്ചിരുന്നത്. വിമലിനെതിരേ നെടുമങ്ങാട് സ്റ്റേഷനില്‍ പിടിച്ചുപറി, വഞ്ചനാകേസുകള്‍ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.

    Read More »
  • നെടുമ്പാശേരിയില്‍ ഹോട്ടല്‍ ജീവനക്കാരനെ വാഹനമിടിപ്പിച്ച് കൊന്നത്? 2 സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍

    കൊച്ചി: നെടുമ്പാശേരിയിലെ ഹോട്ടല്‍ ജീവനക്കാരന്‍ വാഹനമിടിച്ചു മരിച്ച സംഭവത്തില്‍ രണ്ടു സിഐഎസ്എഫ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. അങ്കമാലി തുറവൂര്‍ സ്വദേശി ഐവിന്‍ ജിജോ (25) മരിച്ചതില്‍ സിഐഎസ്എഫ് എസ്‌ഐ വിനയകുമാര്‍ദാസ്, കോണ്‍സ്റ്റബിള്‍ മോഹന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ ഐവിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയെന്ന ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. സംഭവ സ്ഥലത്തുവച്ച് നാട്ടുകാരുടെ മര്‍ദനമേറ്റ വിനയകുമാര്‍ അങ്കമാലിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട മോഹനെ വിമാനത്താവളത്തില്‍നിന്ന് പൊലീസ് പിടികൂടി. നായത്തോട് സെന്റ് ജോണ്‍സ് ചാപ്പലിന് അടുത്ത് ബുധനാഴ്ച രാത്രി 10 മണിയോടെയാണ് അപകടം. ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ ഐവിനെ ഇടിച്ചു തെറിപ്പിച്ചു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഐവിന്‍ മരിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മനഃപൂര്‍വം വാഹനം ഇടിച്ചതിന്റെ സൂചന ലഭിച്ചത്. ഐവിന്‍ ഹോട്ടലിലെ ഷെഫാണ്. അപകടത്തിനു മുന്‍പ് ഐവിനും സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി തര്‍ക്കം ഉണ്ടായതായി പൊലീസിനു വിവരം ലഭിച്ചു. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. ഇതിനെ തുടര്‍ന്ന്…

    Read More »
  • കശ്മീര്‍ ടൂറിനിടെ സഹപ്രവര്‍ത്തകന്റെ മകളോട് ലൈംഗികാതിക്രമം; വടകര സ്വദേശിയായ അധ്യാപകനെ പഹല്‍ഗാം പൊലീസ് വീട്ടിലെത്തി പിടികൂടി

    കോഴിക്കോട്: വിനോദ യാത്രക്കിടെ സഹപ്രവര്‍ത്തകന്റെ മകള്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയതിന് മലയാളി അധ്യാപകനെ പഹല്‍ഗാം പൊലീസ് അറസ്റ്റ് ചെയ്തു. വടകര കോട്ടക്കല്‍ സ്വദേശിയും നാദാപുരം പേരോട് എംഐഎ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനുമായ അഷ്റഫി(45)നാണ് പൊലീസ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീര്‍ പഹല്‍ഗാം പൊലീസ് കഴിഞ്ഞ ദിവസമാണ് അഷ്‌റഫിനെ കേരളത്തിലെത്തി അറസ്റ്റ് ചെയ്തത്. ഇയാളെ അനന്ത്നാഗ് കോടതിയിലാണ് ഹാജരാക്കുകയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2023ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കശ്മീര്‍ വിനോദയാത്രക്കിടെ തന്റെ സഹപ്രവര്‍ത്തകന്റെ മകളായ 13കാരിയായ വിദ്യാര്‍ത്ഥിനിക്ക് നേരെ അഷ്‌റഫ് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വിദ്യാര്‍ത്ഥിനി വിവരം രക്ഷിതാക്കളെ അറിയിച്ചു. തുടര്‍ന്ന് പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, അഷ്റഫ് ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയതിനാല്‍ അറസ്റ്റ് ചെയ്യാനായില്ല. പിന്നീട് കേസ് പഹല്‍ഗാം പൊലീസ് സ്റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതു. തുടര്‍ന്നാണ് അവിടെ നിന്നും പൊലീസുകാര്‍ പേരാമ്പ്രയിലുള്ള പ്രതിയുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ്…

    Read More »
Back to top button
error: