Breaking NewsCrimeLead NewsNEWS
കാപ്പി തിളപ്പിക്കുന്നതിനിടെ കൈക്കല തുണിയില്‍ നിന്ന് തീ പടര്‍ന്നു; കോട്ടയത്ത് വീട്ടമ്മക്ക് ദാരുണാന്ത്യം

കോട്ടയം: കാപ്പി തിളപ്പിക്കുന്നതിനിടെ അടുക്കളയില്‍ ഉപയോഗിക്കുന്ന തുണിയില്‍(കൈക്കല)നിന്നു തീ പടര്‍ന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മറിയപ്പള്ളി മുട്ടം സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് ദാരുണാന്ത്യമുണ്ടായത്. കാരാപ്പുഴ വെള്ളനാട്ട് അംബിക കുമാരി (69) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.
ഇവര്‍ ഗ്യാസ് അടുപ്പില്‍ കാപ്പി തിളപ്പിക്കുന്നതിനിടെ അടുക്കളയില്‍ ഉപയോഗിക്കുന്ന തുണിയില്‍ നിന്ന് തീ പടരുകയായിരുന്നു. തീ പടര്‍ന്നത് അറിയാതെ ഇവര്‍ പുറം ചൊറിഞ്ഞു. ഈ സമയം വസ്ത്രത്തിലേയ്ക്ക് തീ പടര്‍ന്നു പിടിച്ചു. തീ ആളിപ്പടര്‍ന്നതോടെ പൊള്ളലേറ്റ അംബികയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

മുട്ടത്തെ അനിയത്തിയുടെ മകന്റെ വീട്ടിലാണ് അംബിക താമസിച്ചിരുന്നത്. അനിയത്തിയുടെ മകനും അംബികയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.