Crime

  • ‘ജനിച്ചുപോയതില്‍ ഖേദിക്കാന്‍ ഇടയുള്ള സ്ഥലം’: യുക്രൈന്‍ യുദ്ധത്തിന്റെ മറവില്‍ റഷ്യയുടെ രഹസ്യ കൊലമുറികള്‍; തടവുകാരെ പീഡിപ്പിക്കാന്‍ പ്രത്യേകം സെല്ലുകള്‍; കടിച്ചുകീറാന്‍ നായ്ക്കള്‍; ടാഗര്‍റോഗ് എന്ന ‘ഗ്വാണ്ടനാമോ’; വിക്‌ടോറിയ പ്രോജക്ട് പുറത്തെത്തിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍

    മോസ്‌കോ: കിഴക്കന്‍ ഉക്രെയ്‌നിലെ ഡോണ്‍ബാസ് മേഖലയിലെ ലുഹാന്‍സ്‌ക് എന്ന നഗരത്തില്‍ അധ്യാപികയും അടുത്തിടെ വിരമിച്ച ഉക്രേനിയന്‍ സര്‍വീസ് അംഗവുമായ യെലിസവേറ്റ ഷൈലിക്കിനെ റഷ്യന്‍ സൈനികര്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ‘റഷ്യന്‍ ജയില്‍ ക്യാമ്പിലേക്ക് അയയ്ക്കു’മെന്നായിരുന്നു ചോദ്യം ചെയ്യലിനിടെ ഉദ്യോഗസ്ഥര്‍ ഇടയ്ക്കിടെ ആവര്‍ത്തിച്ചത്. റഷ്യന്‍ നഗരമായ റോസ്‌തോവിനടുത്തുള്ള തടങ്കല്‍ കേന്ദ്രമായ ‘ടാഗര്‍റോഗ്’ എന്ന ജയിലിലേക്ക് അയയ്ക്കുമെന്നായിരുന്നു ഭീഷണി. അതില്‍തന്നെ സിസോ-2 എന്ന സെല്ലുകള്‍ ഏറെ കുപ്രസിദ്ധമാണ്. ‘ചോദ്യം ചെയ്യലില്‍ പരാജയപ്പെട്ടാല്‍ ജനിച്ചുപോയതിന്റെ പേരില്‍ ഖേദിക്കാന്‍ ഇടയുള്ള സ്ഥലത്തേക്ക് അയയ്ക്കുമെന്ന്’ അവര്‍ പറഞ്ഞതിന്റെ അര്‍ഥം മനസിലാക്കാന്‍ അവിടെയെത്തേണ്ടിവന്നു ഷൈലിക്കിന്.   ടാഗന്റോഗില്‍നിന്ന് മോചിപ്പിക്കപ്പെട്ട ഒരു ഡസനോളം തടവുകാരില്‍ ഒരാളാണ് ഷൈലിക്. വിക്ടോറിയ പ്രോജക്ട് എന്ന പേരില്‍ രാജ്യാന്തര മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണു റഷ്യന്‍ സൈനിക തടവിലെ ക്രൂരതകള്‍ പുറംലോകം അറിഞ്ഞത്. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ഇറങ്ങി പുറപ്പെട്ട ഉക്രേനിയന്‍ മാധ്യമപ്രവര്‍ത്തകയായ വിക്‌ടോറിയ റോഷ്ചിന 2024 സെപ്റ്റംബറില്‍ മരിക്കുന്നതിനു മുമ്പ് ‘റഷ്യയുടെ ഗ്വാണ്ടനാമോ’ എന്നറിയപ്പെടുന്ന ഈ ജയിലില്‍…

    Read More »
  • പാകിസ്താനുവേണ്ടി ഹൈടെക് ചാരവൃത്തി; ഹൈക്കമ്മീഷന്‍ ഓഫീലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി; തന്ത്രപ്രധാനമായ വിവരങ്ങള്‍ പാക് സര്‍ക്കാരിനു കൈമാറിയതിന് രണ്ടുപേര്‍ അറസ്റ്റില്‍; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത് ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ

    ന്യൂഡല്‍ഹി: പഞ്ചാബിലെ ചാരവൃത്തി കേസില്‍ ന്യൂഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ ജീവനക്കാരനെ ഇന്ത്യ പുറത്താക്കി. ഇതു സംബന്ധിച്ചു വിദേശകാര്യ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. ഇന്ത്യയിലെ ഔദ്യോഗിക പദവിക്ക് അനുസൃതമല്ലാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് ന്യൂഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെ ഇന്ത്യാ ഗവണ്‍മെന്റ് അയോഗ്യനാക്കിയെന്നും നോട്ടീസ് നല്‍കിയന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പാക് ഹൈക്കമ്മീഷന്‍ ഓഫീസിലെ ഡാനിഷ് എന്ന ഉദ്യോഗസ്ഥനാണു മറ്റൊരു വ്യക്തിയുടെ സഹായത്താല്‍ ഇന്ത്യയില്‍നിന്നു തന്ത്രപരമായ വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണു കണ്ടെത്തല്‍. വിവരങ്ങള്‍ പാക് സര്‍ക്കാരിനു കൈമാറി. ഈ കേസുമായി ബന്ധപ്പെട്ട് പഞ്ചാബ് പോലീസ് ഗുസാല, യമീന്‍ മുഹമ്മദ് എന്നീ രണ്ട് മലേര്‍കോട്ല നിവാസികളെ കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഫെബ്രുവരിയില്‍ പാകിസ്ഥാന്‍ ഹൈക്കമ്മീഷനില്‍ വിസയ്ക്ക് അപേക്ഷിക്കാന്‍ പോയപ്പോഴാണ് ഗുസാല ഡാനിഷിനെ കണ്ടുമുട്ടിയതെന്ന് പറയപ്പെടുന്നു. മെസഞ്ചര്‍ വഴിയാണു ആശയവിനിമയം തുടര്‍ന്നത്. തുടര്‍ന്ന്, ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെക്കാന്‍ ഗുസാലയ്ക്ക് 30,000 രൂപ പ്രതിഫലവും നല്‍കി. ഇയാളെ പിടികൂടി ചോദ്യം ചെയ്തതോടെയാണു ചാരസംഘത്തിനു…

    Read More »
  • മലയാളി യുവതി ദുബായില്‍ കൊല്ലപ്പെട്ട സംഭവം; നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കാമുകന്‍ പിടിയില്‍

    ദുബായ്: വിതുര ബോണക്കാട് സ്വദേശിനി ദുബായില്‍ മരിച്ച സംഭവത്തില്‍ കാമുകന്‍ പിടിയില്‍. ദുബായിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായ ആനിമോള്‍ ഗില്‍ഡ (26) ആണ് മരിച്ചത്. അബുദാബിയിലെ ആശുപത്രി ജീവനക്കാരനായ തിരുവനന്തപുരം സ്വദേശിയാണ് പിടിയിലായതെന്നാണ് സൂചന. നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ദുബായ് വിമാനത്താവളത്തില്‍ നിന്നാണ് പ്രതി പിടിയിലായത്. കരാമയില്‍ ഈ മാസം ആദ്യമായിരുന്നു സംഭവം. ജയകുമാറിന്റെയും ഗില്‍ഡയുടെയും മകളാണ് ആനിമോള്‍ ഗില്‍ഡ. സമൂഹമാദ്ധ്യമത്തിലൂടെയാണ് ആനിമോളും യുവാവും തമ്മില്‍ പ്രണയത്തിലായത്. ആനിമോളെ യുഎഇയിലേക്ക് എത്തിച്ചത് ഇയാളാണെന്നും സുഹൃത്തുക്കള്‍ പറയുന്നു. ഒന്നര വര്‍ഷം മുമ്പ് യുഎഇയില്‍ എത്തിയ ആനിമോള്‍ ക്രെഡിറ്റ് സെയില്‍സ് സ്ഥാപനത്തില്‍ ജോലിചെയ്ത് വരികയായിരുന്നു. കൊലപാതകം നടന്നതിന് തൊട്ടുമുമ്പുള്ള ദിവസം ആനിമോളെ കാണാന്‍ പ്രതി അബുദാബിയില്‍ നിന്ന് ദുബായില്‍ എത്തിയിരുന്നു. പിന്നാലെയാണ് യുവതിയുടെ മൃതദേഹം താമസസ്ഥലത്ത് കണ്ടെത്തിയത്. ഇവര്‍ക്കിടയിലെ അഭിപ്രായ വ്യത്യാസവും തര്‍ക്കവും കൊലപാതകത്തിലേക്ക് നയിച്ചതാവാം എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ആനിമോളുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചെങ്കിലും വിശദാംശങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കൊലപാതകത്തില്‍ വിശദമായ…

    Read More »
  • അബുദാബിയില്‍നിന്ന് കരിപ്പൂരിലിറങ്ങിയത് 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി, നാടകീയമായി മുങ്ങല്‍; ‘സേകാര്‍’ചെയ്യാനെത്തിയവര്‍ പിടിയില്‍

    മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഒമ്പത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി പോലീസ്. അബുദാബിയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍വെച്ച് തിങ്കളാഴ്ച രാത്രി പോലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ മട്ടന്നൂര്‍ ഇടവേലിക്കല്‍ കുഞ്ഞിപറമ്പത്ത് വീട്ടില്‍ പ്രന്റിജില്‍ (35), തലശ്ശേരി പെരുന്താറ്റില്‍ ഹിമം വീട്ടില്‍ റോഷന്‍ ആര്‍. ബാബു (33) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി എട്ടുമണിക്ക് അബുദാബിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ ഇത്തിഹാദ് എയര്‍വേയ്സിന്റെ വിമാനത്തില്‍ വന്ന യാത്രക്കാരനാണ് വലിയ ഒരു ട്രോളി ബാഗ് നിറയെ ഹൈബ്രിഡ് കഞ്ചാവുമായി എത്തിയത്. 14 വാക്വം പായ്കറ്റുകളിലായിട്ടായിരുന്നു 18 കിലോ ഹൈബ്രിഡ് കഞ്ചാവ് ട്രോളിബാഗില്‍ അടുക്കി വെച്ചിരുന്നത്. ഇയാളില്‍ നിന്ന് കഞ്ചാവ് ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിലെത്തി കാത്തുനില്‍ക്കുകയായിരുന്ന കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ റോഷനും റിജിലും. ഇവരാണ് ആദ്യം പോലീസിന്റെ പിടിയിലായത്. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട് യുവാക്കളോട് ചോദിച്ചപ്പോള്‍, വെറുതെ…

    Read More »
  • വിവാഹമോചനക്കേസ് കോടതിയില്‍; പത്തുവയസുകാരനെ കൊന്ന് സ്യൂട്ട്‌കേസിലാക്കി വഴയില്‍ത്തള്ളി; അമ്മയും കാമുകനും പിടിയില്‍

    ഗുവാഹത്തി: അസമില്‍ അമ്മയും കാമുകനും ചേര്‍ന്ന് പത്തു വയസുകാരനെ കൊന്ന് സ്യൂട്‌കേസിലാക്കി വഴിയിലുപേക്ഷിച്ചു. ദിസ്പുര്‍ നവോദയ ജാതിയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി മൃണ്‍മോയ് ബര്‍മനാണ് കൊല്ലപ്പെട്ടത്. ബാസിഷ്ഠ ക്ഷേത്രത്തിന് സമീപത്തുള്ള റോഡിലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ട്യൂഷന്‍ കഴിഞ്ഞ് കുട്ടി വീട്ടിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്ന് അമ്മ പൊലീസ് പരാതി നല്‍കി. ഇവരുടെ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് അന്വേഷണം കൂടുതല്‍ ശക്തമാക്കി. വനംവകുപ്പ് ഓഫീസിന് സമീപമുള്ള വിജനമായ റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന ദീപാലി തന്റെ മകന്‍ കാണാതായതായി അവകാശപ്പെടുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവരുടെ മൊഴികളിലെ പൊരുത്തക്കേടുകള്‍ പൊലീസില്‍ സംശയം ജനിപ്പിച്ചു. ദീപാവലിയുടെ ഭര്‍ത്താവ് രണ്ട് മാസം മുമ്പ് വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരുന്നതായി പൊലീസ് കണ്ടെത്തി. യുവതി ജ്യോതിമോയ് ഹലോയി എന്ന യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും കണ്ടെത്തുകയായിരുന്നു. പ്രതികള്‍ രണ്ടു പേരും കുട്ടിയെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കുറ്റകൃത്യം നടന്ന സ്ഥലത്തു…

    Read More »
  • ലൈംഗികാതിക്രമം, പ്രകൃതിവിരുദ്ധ പീഡനം: ഏറ്റവും കൂടുതല്‍ പോക്‌സോ കേസുകള്‍ മലപ്പുറത്ത്; മുന്നിലാവാന്‍ കാരണം ഇതാണ്

    മലപ്പുറം: സംസ്ഥാനത്ത് ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ജില്ലയായി മലപ്പുറം. 117 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നാണ് സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 51 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇടുക്കി ജില്ലയിലാണ് ഏറ്റവും കുറവ് കേസുകള്‍. കഴിഞ്ഞ വര്‍ഷം 504 കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2023, 2022, 2021 വര്‍ഷങ്ങളില്‍ കേസുകളുടെ എണ്ണം യഥാക്രമം 499, 526, 462 എന്നിങ്ങനെയായിരുന്നു. അയല്‍വാസികളില്‍നിന്നും ബന്ധുക്കളില്‍നിന്നും നേരിടുന്ന അതിക്രമം, പ്രണയ ബന്ധങ്ങളില്‍ അകപ്പെട്ട് സംഭവിക്കുന്ന ലൈംഗികാതിക്രമം, പ്രകൃതി വിരുദ്ധ പീഡനം എന്നിവയാണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മറ്റ് ജില്ലകളുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ ജനസംഖ്യയുള്ളത് മലപ്പുറത്തായതിനാലാണ് കേസുകളുടെ എണ്ണത്തില്‍ മുന്നിലാവാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു. പോക്സോ കേസുകളെ സംബന്ധിച്ച് കുട്ടികളിലും രക്ഷിതാക്കളിലും അവബോധം വര്‍ദ്ധിച്ചത് കാരണം കേസ് നല്‍കാന്‍ മടിക്കുന്ന പ്രവണതയില്‍ കുറവ് വന്നിട്ടുണ്ട്. പോക്സോ കേസുകളിലെ വിചാരണ നീണ്ടുപോകുന്നത്…

    Read More »
  • പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം കാണാതായ സംഭവം; അന്വേഷണം ജീവനക്കാരിലേക്ക്

    തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം കാണാതായ സംഭവത്തില്‍ അന്വേഷണം ജീവനക്കാരിലേക്ക്. സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന 13 പവന്‍ സ്വര്‍ണം മണലില്‍ നിന്നാണ് കണ്ടെത്തിയത്. പൊലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് മണലില്‍ നിന്നു സ്വര്‍ണം കണ്ടെത്തിയത്. സംഭവത്തില്‍ സംശയിക്കുന്ന 8 ജീവനക്കാരെ ഫോര്‍ട്ട് പൊലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇന്ന് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വര്‍ണം മണലില്‍ കുഴിച്ചിടാനുള്ള കാരണമെന്തെന്നു വ്യക്തമായാല്‍ പൊലീസ് തുടര്‍ നടപടികളിലേക്ക് നീങ്ങും. പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്‌ട്രോംഗ് റൂമിന് മുന്നില്‍ ക്യാമറ നിശ്ചലം; സുരക്ഷാ സംവിധാനങ്ങളില്‍ കടുത്ത അലംഭാവം വ്യാഴാഴ്ചയാണ് 107 ഗ്രാം സ്വര്‍ണത്തകിട് മോഷണം പോയത്. ശ്രീകോവിലില്‍ സ്വര്‍ണം പൂശാനായി സൂക്ഷിച്ചിരുന്ന 13 പവന്‍ സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടത്. ലോക്കറിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് സ്വര്‍ണം തൂക്കി നല്‍കുകയും തിരികെ വയ്ക്കുകയുംചെയ്യുന്നത്.  

    Read More »
  • വിവാഹപ്പിറ്റേന്ന് ഭര്‍ത്താവിനെ നടുറോഡിലാക്കി യുവതി കാമുകനൊപ്പം പോയി; സംഭവം പരപ്പനങ്ങാടിയില്‍

    മലപ്പുറം: വിവാഹപ്പിറ്റേന്ന് ഭര്‍ത്താവിന്റെ കാറില്‍ നിന്നിറങ്ങി കാമുകനൊപ്പംപോയ യുവതിയെ കണ്ടെത്തി. ഉള്ളണം മുണ്ടിയന്‍കാവ് സ്വദേശിയായ യുവതിയുടെ വിവാഹം വ്യാഴാഴ്ചയാണ് കഴിഞ്ഞത്. ഇരുപത്തിനാലുകാരിയായ യുവതിയും ഭര്‍ത്താവും ഉള്ളണത്തെ യുവതിയുടെ വീട്ടില്‍ വെള്ളിയാഴ്ച വിരുന്നിനെത്തിയതായിരുന്നു. വിരുന്നിനുശേഷം ഭര്‍ത്താവിന്റെ വീട്ടിലേക്കുപോകുന്നവഴി പുത്തരിക്കലിലെ സ്വകാര്യ ആശുപത്രിക്ക് സമീപം സുഹൃത്തിനെ കാണണമെന്നാവശ്യപ്പെട്ട് യുവതി വാഹനം നിറുത്തിക്കുകയും വണ്ടിയില്‍നിന്നിറങ്ങി കാമുകനൊപ്പം പോവുകയുമായിരുന്നു. ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ യുവതിയെ വെള്ളിയാഴ്ച താനൂരിലുള്ള കാമുകന്റെ വീട്ടില്‍നിന്നാണ് കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ യുവതി സ്വന്തം ഇഷ്ടപ്രകാരം കാമുകന്റെ കൂടെ പോകുകയാണെന്നറിയിച്ചതിനെത്തുടര്‍ന്ന് കാമുകന്റെ കൂടെ വിട്ടയച്ചതായി പരപ്പനങ്ങാടി സിഐ വിനോദ് വലിയാട്ടൂര്‍ പറഞ്ഞു.

    Read More »
  • വ്യാപാരികളായ ദമ്പതികളെ ചുറ്റികകൊണ്ട് കൊലപ്പെടുത്തി കവര്‍ച്ച: അതിഥിത്തൊഴിലാളി അറസ്റ്റില്‍

    ചെന്നൈ: സേലം ജഗീരമ്മ പാളയത്തു വ്യാപാരികളായ ദമ്പതികളെ ചുറ്റികകൊണ്ട് അടിച്ചു കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ജഗീരമ്മ പാളയം സ്വദേശികളായ ഭാസ്‌കരന്‍ (70), ഭാര്യ ദിവ്യ (65) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അതിഥിത്തൊഴിലാളി ബിഹാര്‍ സ്വദേശി സുനില്‍ കുമാറിനെ (36) ശൂരമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. 11ന് രാവിലെയായിരുന്നു സംഭവം. കടയില്‍ സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ സുനില്‍കുമാര്‍ കയ്യിലുണ്ടായിരുന്ന ചുറ്റികകൊണ്ട് ദിവ്യയുടെ തലയ്ക്കടിച്ചു. ദിവ്യയുടെ നിലവിളികേട്ട് എത്തിയ ഭാസ്‌കരനെയും തലയ്ക്കടിച്ചു വീഴ്ത്തി. ഇരുവരും മരിക്കുന്നതു വരെ സുനില്‍കുമാര്‍ ഇവരുടെ തലയില്‍ ചുറ്റികകൊണ്ട് അടിച്ചതായി പൊലീസ് പറഞ്ഞു. ദിവ്യയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണമാല, വള, കമ്മല്‍ എന്നിവ കവര്‍ന്നു. കടയോടു ചേര്‍ന്നുള്ള വീടു കുത്തിത്തുറന്ന് അവിടെയുണ്ടായിരുന്ന ആഭരണങ്ങളും കവര്‍ന്നു. കടയില്‍ സാധനം വാങ്ങാനെത്തിയവരാണു ഭാസ്‌കരന്റെയും ദിവ്യയുടെയും മൃതദേഹം കണ്ടത്. ശൂരമംഗലം പൊലീസ് അതിഥിത്തൊഴിലാളികള്‍ താമസിക്കുന്ന ക്യാംപിലെത്തി ചോദ്യംചെയ്തപ്പോഴാണു പ്രതിയെക്കുറിച്ചു സൂചന ലഭിച്ചത്. അതിഥിത്തൊഴിലാളികളുടെ മറ്റൊരു ക്യാംപില്‍ നിന്നാണു സുനില്‍കുമാറിനെ…

    Read More »
  • സിഐടിയു പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസില്‍ ആറ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം; 13ലക്ഷം പിഴ

    തൃശൂര്‍: സിഐടിയു പ്രവര്‍ത്തകനായ കാളത്തോട് നാച്ചു എന്ന ഷമീറിനെ വെട്ടിക്കൊന്ന കേസിലെ പ്രതികളായ ആറ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തവും 13ലക്ഷം രൂപ പിഴയും ശിക്ഷ. ഒന്നു മുതല്‍ മൂന്നുവരെയുള്ള പ്രതികള്‍ക്ക് അഞ്ചുവര്‍ഷം അധികശിക്ഷയും വിധിച്ചു. തൃശൂര്‍ ഒന്നാംക്ലാസ് അഡി. സെഷന്‍സ് കോടതി ജഡ്ജ് ടികെ മിനിമോളാണ് ശിക്ഷ വിധിച്ചത്. കാളത്തോട് നിവാസികളായ ഷാജഹാന്‍, ഷബീര്‍, അമല്‍ സാലിഹ്, ഷിഹാസ്, നവാസ്, ഷംസുദ്ദീന്‍ എന്നിവര്‍ കേസില്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2022 ഒക്ടോബര്‍ 21 നായിരുന്നു സംഭവം. കാളത്തോട് മുസ്ലിം പള്ളിയുടെ മുന്‍വശത്തുള്ള പാര്‍പ്പിടം റോഡിലൂടെ ഗുഡ്സ് ഓട്ടോയുമായി വരികയായിരുന്ന ഷമീറിനെ പ്രതികള്‍ വാഹനം തടഞ്ഞ് വാളുകൊണ്ട് വെട്ടിയും ഇരുമ്പുപെപ്പ് കൊണ്ട് അടിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. സാക്ഷികളെ പ്രതികള്‍ പലവട്ടം ഭീഷണിപ്പെടുത്തിയതോടെ ഹൈക്കോടതി പ്രത്യേക ഇടപെടല്‍ നടത്തിയാണ് കേസ് വിചാരണ പൂര്‍ത്തിയാക്കിയത്. വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ കാറ്റഗറിയില്‍പ്പെടുത്തി സാക്ഷികള്‍ക്ക് പൊലിസ് സുരക്ഷയും ഹൈക്കോടതി അനുവദിച്ചിരുന്നു. 68 ഓളം സാക്ഷികളെ കേസില്‍…

    Read More »
Back to top button
error: