സെക്സ് റാക്കറ്റ് കേസില്‍ പെട്ട പോലീസ് ഡ്രൈവറെ മുഖ്യമന്ത്രിയുടെ കോണ്‍വെ വാഹനത്തിലെ ഡ്രൈവറായി നിയമിച്ചു; ഉന്നത ഉദ്യോഗസ്ഥന്‍ ഇടപെട്ട് അവസാന നിമിഷം ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കി; കേസില്‍ പ്രതിചേര്‍ത്തതിന് പിന്നാലെ പോലീസുകാര്‍ ഒളിവില്‍; പോലീസുകാര്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ പലതവണ അതിഥികളായെത്തി

കോഴിക്കോട്: മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പൊലീസുകാരനെ മുഖ്യമന്ത്രിയുടെ കോണ്‍വെ വാഹനത്തിലെ ഡ്രൈവറായി നിയമിച്ചു. കഴിഞ്ഞദിവസം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കായി കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ എത്തിയപ്പോഴാണ് ആരോപണ വിധേയനെ ഡ്രൈവര്‍ ആക്കിയത്. അസേമയമം, സിറ്റി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഇടപെട്ട് അവസാന നിമിഷം ഇയാളെ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കി.
അതേസമം, സെക്സ് റാക്കറ്റ് കേസില്‍ പ്രതികളായ പൊലീസുകാര്‍ ഒളിവില്‍ ആണ്. കേസില്‍ പ്രതി ചേര്‍ത്തതിന് പിന്നാലെ ഇവരെ സിറ്റി പൊലീസ് കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. സെക്സ് റാക്കറ്റുമായി ഇവര്‍ക്ക് ഉള്ളത് അടുത്ത ബന്ധമെന്നാണ് വിവരം. പൊലിസിന്റെ സ്വാധീനം ഉപയോഗിച്ച് റാക്കറ്റിന് വഴിവിട്ട സഹായങ്ങള്‍ നല്‍കിയത് ഇരുവരുമാണ്. പിടിയിലായ നടത്തിപ്പുകാരിയടക്കമുള്ള 9 പേരുടെ ഫോണ്‍ രേഖകള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.

പെണ്‍വാണിഭ സംഘത്തിന്റെ നടത്തിപ്പുകാരി ഇവരെ ഫോണില്‍ ബന്ധപ്പെടാത്ത ദിവസങ്ങളും കുറവാണ്. ഇതിന് പുറമേ ദിനംപ്രതി വരുമാനവിഹിതവും അയച്ചുനല്‍കിയിരുന്നു. ഇങ്ങനെ എല്ലാ അര്‍ത്ഥത്തിലും പെണ്‍വാണിഭ സംഘത്തിന് പോലീസുകാര്‍ സഹായം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
കേസില്‍ പിടിയിലായ മുഖ്യപ്രതി വയനാട് സ്വദേശി ബിന്ദുവിനെ ചോദ്യം ചെയ്തപ്പോഴാണ് പൊലീസുകാരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. ബിന്ദുവിന്റെ ഫോണിന്റെ കോള്‍ ലോഗ് പരിശോധിച്ച് നമ്പറുകള്‍ തേടിപ്പോയപ്പോഴാണ് രണ്ടു പൊലീസുകാരും വിളിച്ചിരുന്നതായി അന്വേഷണസംഘത്തിനു അറിയാന്‍ സാധിച്ചത്. പെണ്‍വാണിഭ കേന്ദ്രത്തില്‍ പൊലീസുകാരും പലപ്പോഴായി അതിഥികളായെത്തിയെന്നും വിവരം ലഭിച്ചു. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടുപേരെയും ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തി. ഇരുവര്‍ക്കുമെതിരെ അന്വേഷണം ആരംഭിച്ചിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന റെയ്ഡിലാണ് നടത്തിപ്പുകാരി അടക്കം 9 പേര്‍ അറസ്റ്റില്‍ ആയത്. പ്രതികളില്‍ ബിന്ദു ഒഴികെയുള്ളവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് ഒമ്പത് പേര്‍ അറസ്റ്റിലായത്. കോഴിക്കോട് സ്വദേശിയുടേതാണ് അപ്പാര്‍ട്ട്മെന്റ്. രണ്ട് വര്‍ഷം മുമ്പ് ബഹ്റൈന്‍ ഫുട്ബോള്‍ ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റ് എന്ന് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് അപ്പാര്‍ട്ട്മെന്റ് വാടകയ്ക്ക് നല്‍കിയത്.