CrimeNEWS

കൂലിയെ ചൊല്ലിയുള്ള തര്‍ക്കം; ചുമട്ടുതൊഴിലാളിയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം; മത്സ്യ വ്യാപാരി അറസ്റ്റില്‍

ഇടുക്കി: ചുമട്ടുതൊഴിലാളിയെ വാഹനം ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ വ്യാപാരി പിടിയില്‍. ഇടുക്കി ചെറുതോണിയിലാണ് സംഭവം നടന്നത്. ചെറുതോണിയില്‍ മീന്‍ വ്യാപാരം നടത്തുന്ന സുഭാഷാണ് ചുമട്ടുതൊഴിലാളി ടി കെ കൃഷ്ണനെ അപായപ്പെടുത്താന്‍ ശ്രമിച്ചത്.

ചുമടിറക്കുന്നതിലെ കൂലിയെ ചൊല്ലി ഉണ്ടായ തര്‍ക്കമാണ് പ്രകോപന കാരണം. കൃഷ്ണന്‍ ഓടിച്ച സ്‌കൂട്ടര്‍ വാനില്‍ പിന്നാലെയെത്തിയ സുഭാഷും, സഹോദരന്‍ സുരേഷും ചേര്‍ന്ന് ഇടിച്ചിട്ടു. സുഭാഷിനെ റിമാന്‍ഡ് ചെയ്തു. സഹോദരന്‍ സുരേഷ് ഒളിവിലാണെന്നും പോലീസ് വ്യക്തമാക്കി.

Back to top button
error: