Crime
-
തൃപ്പൂണിത്തുറയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍; അയല്‍ക്കാരെത്തി തീ അണയ്ക്കുന്നതിനിടെ മരത്തില്‍ തൂങ്ങി, മകന് പൊള്ളലേറ്റു
എറണാകുളം: തൃപ്പൂണിത്തുറ പെരീക്കാട് വീടിന് തീയിട്ടതിനുശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ച നിലയില്‍.എരൂര്‍ വെസ്റ്റ് പെരിക്കാട് ചക്കാലപ്പറമ്പില്‍ പ്രകാശന്‍ (59) ആണ് മരിച്ചത്. ചെറിയ പൊള്ളലേറ്റ മകന്‍ കരുണ്‍ (16) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 5 ഓടെയാണ് താമസിച്ചിരുന്ന വാടക വീടിന് ഇയാള്‍ തീവച്ചത്. വീടിനകത്തുണ്ടായിരുന്ന കട്ടിലിനും കിടക്കയ്ക്കും മറ്റും തീപിടിച്ച ഉടനെ അയല്‍ക്കാരെത്തി തീകെടുത്തുകയായിരുന്നു. ഈ സമയം പ്രകാശന്‍ പുറത്ത് മരത്തില്‍ തൂങ്ങുകയായിരുന്നു. തീപിടിച്ച വീടിനോട് തൊട്ടുചേര്‍ന്ന് തന്നെയുള്ള മറ്റു വീടുകളിലേയ്ക്ക് തീ പടരാതെ കെടുത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഇയാളുടെ ഭാര്യ രാജേശ്വരി വഴക്കിനെ തുടര്‍ന്ന് വീട്ടില്‍നിന്നും മാറിയാണ് താമസിക്കുന്നത്. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു പ്രകാശന്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഹില്‍പാലസ് പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ക്ക് ശേഷം പ്രകാശന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.
Read More » -
പോലീസിനെ വെട്ടിപ്പരിക്കേല്‍പിച്ച കേസ്: സാക്ഷിയുടെ സഹോദരന്റെ ഹോട്ടല്‍ അടിച്ചുതകര്‍ത്തു
കോഴിക്കോട്: കാര്‍ മോഷണക്കേസില്‍ പ്രതിയെ പിടികൂടാനെത്തിയ പോലീസുകാരെ പ്രതിയും മാതാവും ചേര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലെ സാക്ഷിയുടെ സഹോദരന്റെ ഹോട്ടല്‍ പ്രതിയുടെ സുഹൃത്ത് അടിച്ചുതകര്‍ത്തതായി പരാതി. കാരശ്ശേരി വലിയപറമ്പില്‍ എം.ടി. സുബൈറിന്റെ സഹോദരന്റെ ഹോട്ടലാണ് അടിച്ചുതകര്‍ത്തത്. സഹോദരനെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. കല്പറ്റയില്‍നിന്ന് കാര്‍ മോഷണംപോയ കേസില്‍ അന്വേഷണത്തിനെത്തിയ വയനാട് എസ്പിയുടെ സ്പെഷ്യല്‍ സ്‌ക്വാഡിലെ സിപിഒമാരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ക്കെതിരേ സാക്ഷി പറഞ്ഞത് സുബൈറായിരുന്നു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ വലിയപറമ്പില്‍ പ്രവര്‍ത്തിക്കുന്ന സഹോദരന്റെ ഹോട്ടല്‍ അടിച്ചുതകര്‍ക്കുകയായിരുന്നെന്ന് സുബൈര്‍ പറഞ്ഞു. വലിയപറമ്പ് സ്വദേശി സാദിഖാണ് അക്രമം നടത്തിയതെന്ന് സുബൈര്‍ മുക്കം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സുബൈര്‍ പറഞ്ഞു.
Read More » -
ഭക്ഷണം കഴിച്ച പാത്രം കഴുകി വയ്ക്കാത്തതിന് തര്‍ക്കം; പിതാവിനെ കൊലപ്പെടുത്തി, മകന്‍ അറസ്റ്റില്‍
കൊച്ചി: വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ മകന്‍ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. ഇടക്കൊച്ചി പാലമുറ്റം എസ്എഎസി റോഡില്‍ തൈപ്പറമ്പില്‍ ടി.ജി.ജോണിയാണു (64) കൊല്ലപ്പെട്ടത്. മകന്‍ ലൈജുവിനെ (33) അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെയാണ് ജോണിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം നടന്ന രാത്രി ജോണി ഭക്ഷണം കഴിച്ച പാത്രം കഴുകി വയ്ക്കാത്തതിനെ തുടര്‍ന്നുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. അടുക്കള ആവശ്യത്തിന് ഉപയോഗിക്കുന്ന ഇരുമ്പു ദണ്ഡ് ഉപയോഗിച്ച് ജോണിയുടെ തലയിലും വാരിയെല്ലില്ലും കാലിലും അടിക്കുകയായിരുന്നുവെന്നു ലൈജു പൊലീസിനോടു പറഞ്ഞു. ലൈജു തന്നെയാണ് ജോണിയുടെ മരണ വിവരം നാട്ടുകാരെ അറിയിച്ചത്. പ്രാഥമിക പരിശോധനയില്‍ കൊലപാതകമല്ലെന്ന നിഗമനത്തിലായിരുന്നു പൊലീസ്. പക്ഷേ, നാട്ടുകാരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ജോണിയും മകന്‍ ലൈജുവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതായും ജോണിയുടെ നിലവിളി ശബ്ദം കേട്ടതായും നാട്ടുകാര്‍ പറഞ്ഞു.
Read More » -
ഓപ്പറേഷന്‍ സിന്ദൂറില്‍നിന്ന് രക്ഷപ്പെട്ട ലഷ്‌കര്‍ തീവ്രവാദി നേതാവ് പാകിസ്താനില്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു; വിനോദ് കുമാര്‍ എന്ന സൈഫുള്ള ഖാലിദ് നേപ്പാളിലെ ലഷ്‌കറെ തീവ്രവാദികളുടെയും ചുമതലക്കാരന്‍; മുംബൈ ആക്രമണത്തിലും മുഖ്യ പങ്ക്
ന്യൂഡല്‍ഹി: ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) കമാന്‍ഡറും നേപ്പാള്‍ ഭീകര സംഘടനയുടെ തലവനുമായ സൈഫുള്ള ഖാലിദ് ഞായറാഴ്ച പാകിസ്ഥാനിലെ സിന്ധില്‍ അജ്ഞാതരായ തോക്കുധാരികളാല്‍ കൊല്ലപ്പെട്ടെന്നു റിപ്പോര്‍ട്ട്. നഗരത്തില്‍ വച്ചാണ് ഇയാള്‍ വെടിയേറ്റു മരിച്ചതെന്നു ചില വൃത്തങ്ങള്‍ വെളിപ്പെടുത്തി. വിനോദ് കുമാര്‍ എന്നും അറിയപ്പെടുന്ന ഖാലിദ്, ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലൂടെ തീവ്രവാദികളുടെ നീക്കത്തിന് സഹായം നല്‍കിയിരുന്നു. റിക്രൂട്ട്‌മെന്റ്, സാമ്പത്തിക സഹായം, സാമഗ്രികളുടെ കടത്ത് എന്നിവയുടെ ഉത്തരവാദിത്വം ഇയാള്‍ക്കായിരുന്നു. ലഷ്‌കറെയുടെ നേപ്പാള്‍ മൊഡ്യൂളിന്റെ ചുമതലക്കാരനുമായിരുന്നു. 2005 ല്‍ ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ (ഐഐഎസ്സി) നടന്ന വെടിവയ്പ്പ് ആസൂത്രണം ചെയ്തത് ഇയാളാണെന്നാണ് ആരോപണം. വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2006-ല്‍ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് നടന്ന ഭീകരാക്രമണവും 2008-ല്‍ ഉത്തര്‍പ്രദേശിലെ റാംപൂരിലുള്ള സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (സിആര്‍പിഎഫ്) ക്യാമ്പില്‍ നടന്ന ഭീകരാക്രമണവും ഖാലിദ് ഇന്ത്യയിലുടനീളം നടത്തിയതായി പറയപ്പെടുന്ന മറ്റ് ആക്രമണങ്ങളില്‍ ഉള്‍പ്പെടുന്നു. റാംപൂരിലെ ആക്രമണത്തില്‍ ഏഴ് സിആര്‍പിഎഫ് ഉദ്യോഗസ്ഥരും ഒരു റിക്ഷാക്കാരനും…
Read More » -
ഇഡി ഉദ്യോഗസ്ഥര്‍ വിളിച്ചു വരുത്തി മാനസികമായി പീഡിപ്പിച്ചു; അസഭ്യവര്‍ഷം നടത്തി; കേസ് ഒത്തുതീര്‍ക്കണമെന്നും ആവശ്യപ്പെട്ടു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പരാതിക്കാരന്‍
കൊച്ചി: ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ അഴിമതിക്കേസില്‍, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി പരാതിക്കാരന്‍ അനീഷ് ബാബു. ഉദ്യോഗസ്ഥര്‍ക്ക് കേസില്‍ പങ്കുണ്ടെന്ന് അനീഷ് ബാബു പറഞ്ഞു. ഇ.ഡി ഉദ്യോഗസ്ഥര്‍ ഓഫീസില്‍ വിളിച്ചു വരുത്തി തന്നെ മാനസീകമായി പീഡിപ്പിച്ചതിനുപുറമെ അസഭ്യവര്‍ഷം നടത്തിയെന്നും അനീഷ് വെളിപ്പെടുത്തി. അടച്ചിട്ട മുറിയില്‍ വച്ച് കേസിന്റെ കാര്യം നിരത്തി നിരന്തര ഭീഷണിയാണ് ഇ.ഡി ഉദ്യോഗസ്ഥരില്‍ നിന്ന് നേരിട്ടത്. ഭീഷണിക്ക് പുറമെ മറ്റ് ഏതെങ്കിലും വഴിയില്‍ കേസ് സെറ്റില്‍ ചെയ്യണമെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പലതവണ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ മാനസീകമായി പീഡിപ്പിച്ചു. ഭീഷണി തുടരുന്നതിനിടെയാണ് കൈക്കൂലിപ്പണം കൈമാറിയത്. വില്‍സണ്‍ എന്നയാളാണ് ഇടനില നിന്ന് ഇടപാട് നടത്തിയത്. പലവട്ടം ഇയാള്‍ വിളിച്ചു. നേരില്‍ കണ്ടു. ഇ.ഡി. ഓഫീസില്‍ നടന്ന കാര്യങ്ങള്‍ എല്ലാം ഇടനിലക്കാരന്‍ തന്നോട് പറഞ്ഞു. ഇ.ഡി ഉദ്യോഗസ്ഥരുടെ അറിവോടെയാണ് എല്ലാം നടക്കുന്നത്. ഇടനിലക്കാരനുമായി സംസാരിച്ച നമ്പറിലേയ്ക്കാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ തന്നെ വിളിക്കുന്നത്. ഈ നമ്പര്‍ താന്‍ ഇ.ഡി. ഓഫീസില്‍ നല്‍കിയിട്ടില്ല. എല്ലാ തെളിവുകളും വിജിലന്‍സിന് കൈമാറിയിട്ടുണ്ടെന്നും…
Read More » -
കാറിന്റെ വരവില്‍ പന്തികേട്; പിടിച്ചുനിര്‍ത്തി പരിശോധിച്ചതും കുടുങ്ങി; കടത്താന്‍ ശ്രമിച്ചത് എംഡിഎംഎ; കൈയ്യോടെ പൊക്കി
കോഴിക്കോട്: വീണ്ടും വന്‍ ലഹരി വേട്ട. കുന്ദമംഗലത്തിനടുത്ത് കാരന്തൂരില്‍ നിന്നാണ് എംഡിഎംഎ പിടിച്ചെടുത്തത്. കേസില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് പൊക്കുന്ന് സ്വദേശി മുഹമ്മദ് ഇബ്ഹാന്‍, വാഴയൂര്‍ സ്വദേശി മുഹമ്മദ് റാഫി എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 78.84 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. രാവിലെ ആറ് മണിയോടെ കുന്ദമംഗലം ഓവുങ്ങരയില്‍ വെച്ചാണ് പ്രതികള്‍ രാസ ലഹരിയുമായി പിടിയിലായത്. ബംഗളൂരുവില്‍ നിന്ന് കാറില്‍ വരികയായിരുന്നു പ്രതികള്‍. അപ്പോഴാണ് കുന്ദമംഗലത്ത് വെച്ച്ഡന്‍സാഫ് സംഘവും കുന്ദമംഗലം പോലീസും ചേര്‍ന്നാണ് പ്രതികളെ കുടുക്കിയത്. കുറച്ച് ദിവസമായി പ്രതികള്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഈ മാസം ഡാന്‍സാഫ് പിടികൂടുന്ന ഏഴാമത്തെ വലിയ കേസ്സാണിത്. കോഴിക്കോട് വിതരണത്തിനെത്തിച്ചതാണ് രാസലഹരിയെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി ഡന്‍സാഫ് സംഘം വ്യക്തമാക്കി.
Read More » -
3 ദിവസം പ്രായമുള്ളപ്പോള്‍ ഏറ്റെടുത്തു, 13-ാം വയസ്സില്‍ വളര്‍ത്തമ്മയെ കൊന്നു; മകളും കാമുകന്‍മാരും പിടിയില്‍
ഭുവനേശ്വര്‍: മൂന്നുദിവസം പ്രായമുള്ളപ്പോള്‍ ദമ്പതിമാര്‍ ഏറ്റെടുത്ത് വളര്‍ത്തിയ പെണ്‍കുട്ടി 13-ാം വയസ്സില്‍ വളര്‍ത്തമ്മയെ കൊലപ്പെടുത്തി. ഒഡീഷയിലെ ഗജപതി ജില്ലയിലാണ് ദാരുണമായ സംഭവം. ഭുവനേശ്വര്‍ സ്വദേശിയും ഗജപതി പരലാഖേമുണ്ഡിയില്‍ താമസക്കാരിയുമായ രാജലക്ഷ്മി കര്‍(54) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രാജലക്ഷ്മിയുടെ 13 വയസ്സുള്ള വളര്‍ത്തുമകള്‍, പെണ്‍കുട്ടിയുടെ കാമുകന്‍മാരായ ക്ഷേത്ര പൂജാരി ഗണേഷ് റാഥ്(21) ദിനേഷ് സാഹു(20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രില്‍ 29-ന് നടന്ന കൊലപാതകം കഴിഞ്ഞദിവസമാണ് പുറംലോകമറിഞ്ഞത്. ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്ന രാജേശ്വരിയുടെ മരണം ഹൃദയാഘാതം കാരണമെന്നാണ് ബന്ധുക്കള്‍ കരുതിയിരുന്നത്. ഇതിനാല്‍ തന്നെ ഏപ്രില്‍ 29-ന് മരിച്ച രാജലക്ഷ്മിയുടെ മൃതദേഹം പിറ്റേദിവസം ഭുവനേശ്വറില്‍ സംസ്‌കരിക്കുകയുംചെയ്തു. ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നതിനാല്‍ മരണത്തില്‍ ആര്‍ക്കും സംശയവും തോന്നിയിരുന്നില്ല. എന്നാല്‍, മെയ് 14-ാം തീയതി രാജലക്ഷ്മിയുടെ സഹോദരന്‍ ശിബപ്രസാദ് മിശ്ര, 13-കാരിയുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചതോടെയാണ് രാജലക്ഷ്മിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം ചാറ്റ് പരിശോധിച്ചപ്പോള്‍ ആണ്‍സുഹൃത്തുക്കളുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തതിന്റെയും ആഭരണങ്ങളും പണവും സ്വന്തമാക്കുന്നത് സംബന്ധിച്ചുള്ള…
Read More » -
കടയുടെ പൂട്ട് പൊളിച്ച് 400 കിലോ റബ്ബര്‍ ഷീറ്റും അടയ്ക്കയും കവര്‍ന്നു; അവധിക്കെത്തിയ സൈനികന്‍ പിടിയില്‍
പാലക്കാട്: മണ്ണൂര്‍ കമ്പിപ്പടിയില്‍ റബ്ബര്‍ ഷീറ്റും അടയ്ക്കയും മോഷ്ടിച്ച സംഭവത്തില്‍ സൈനികനെ അറസ്റ്റ് ചെയ്തു. വടശേരി സ്വദേശി അരുണിനെയാണ് (30) മങ്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഹരീഷ് വേങ്ങശേരി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള റബ്ബര്‍ കടയുടെ പൂട്ട് പൊളിച്ചാണ് ഇയാള്‍ 400 കിലോഗ്രാം റബ്ബര്‍ ഷീറ്റും അടയ്ക്കയും മോഷ്ടിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. രാത്രി ആള്‍ട്ടോ കാറിലാണ് അരുണ്‍ കടയ്ക്ക് സമീപത്തെത്തിയത്. പിന്നീട് പൂട്ടുപൊളിച്ച് മോഷണം നടത്തുകയായിരുന്നു. മോഷണമുതല്‍ പിറ്റേദിവസം മറ്റൊരു കടയില്‍ കൊണ്ടുപോയി വില്‍പ്പനയും നടത്തി. അവധി കഴിഞ്ഞ് അരുണാചല്‍പ്രദേശിലെ പട്ടാള ക്യാമ്പിലേക്ക് മടങ്ങാനിരിക്കെയാണ് പ്രതി പിടിയിലായത്. താന്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഇത് മറികടക്കാനാണ് മോഷണം നടത്തിയതെന്നുമാണ് അരുണ്‍ പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.
Read More » -
നാലു വയസുകാരനെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞു, മോട്ടറിന്റെ പൈപ്പില്‍ പിടിച്ചു നിന്ന് അത്ഭുത രക്ഷപ്പെടല്‍; കുട്ടിയുടെ മൊഴിയില്‍ അമ്മ അറസ്റ്റില്‍
പാലക്കാട്: വാളയാറില്‍ നാലു വയസുകാരനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അമ്മ അറസ്റ്റില്‍. വാളയാര്‍ മംഗലത്താന്‍ചള്ള പാമ്പാംപള്ളം സ്വദേശി ശ്വേതയാണ് (22) അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. കിണറ്റില്‍ നിന്ന് കുഞ്ഞിന്റെ ശബ്ദം കേട്ട് വീടിനോട് ചേര്‍ന്ന് മറ്റൊരു വീടിന്റെ നിര്‍മാണജോലികള്‍ ചെയ്യുകയായിരുന്ന നാലുപേര്‍ ഓടിയെത്തിയാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. 25 അടി താഴ്ചയുണ്ടായിരുന്ന കിണറ്റില്‍ 10 അടിയോളം വെള്ളമുണ്ടായിരുന്നു. ശരീരത്തിന്റെ പകുതിയോളം വെള്ളത്തിലായി കിണറിലുണ്ടായിരുന്ന മോട്ടോറിന്റെ പൈപ്പില്‍ പിടിച്ചുനില്‍ക്കുകയായിരുന്നു കുട്ടി. നിലവിളി കേട്ട് തൊട്ടടുത്ത വീട്ടില്‍ ഇലക്ട്രിസിറ്റി ജോലികള്‍ ചെയ്യുകയായിരുന്ന സജിയാണ് ആദ്യം ഓടിയെത്തിയത്. പിന്നാലെ മൂന്നു തൊഴിലാളികളും എത്തി കിണറ്റിലിറങ്ങി കുഞ്ഞിനെ പുറത്തെടുത്തു. ഇതിനിടെ നാട്ടുകാരാണ് സംഭവം പൊലീസിനെ അറിയിച്ചത്. അമ്മയാണ് കിണറ്റിലേക്ക് തള്ളിയിട്ടതെന്ന് കുഞ്ഞ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ശ്വേതയെ പൊലീസ് അറസ്റ്റു ചെയ്തത്. തമിഴ്നാട് സ്വദേശിയാണ് ശ്വേത. മംഗലത്താന്‍ചള്ളയിലെ വാടകവീട്ടിലാണ് ശ്വേതയും അമ്മയും കുഞ്ഞും താമസിക്കുന്നത്. ഒരു മാസം മുന്‍പാണ് ഇവര്‍ ഇവിടെയ്ക്ക് വരുന്നത്. അമ്മ കൂടെയുണ്ടെങ്കിലും മിക്കപ്പോഴും…
Read More »
