Crime
-
മണിക്കൂറുകളുടെ കാത്തിരിപ്പ് വിഫലം; കാണാതായ മൂന്നര വയസ്സുകാരിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി
എറണാകുളം: അങ്കണവാടിയില്‍ നിന്ന് അമ്മയോടൊപ്പം വീട്ടിലേക്ക് പോയ മൂന്നര വയസ്സുകാരിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മറ്റക്കുഴി കിഴിപ്പിള്ളില്‍ സുഭാഷിന്റെ മകള്‍ കല്യാണിയുടെ മൃതദേഹമാണ് എട്ടര മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഇന്നു പുലര്‍ച്ചെ രണ്ടരയോടെ ആറംഗ സ്‌കൂബ ടീം ചാലക്കുടി പുഴയില്‍ നിന്നു കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസിന്റെ കസ്റ്റഡിയിലുള്ള അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തും. സന്ധ്യയോടൊപ്പം കുട്ടി ഇന്നലെ വൈകിട്ട് നാലുമണിയോടെ മറ്റക്കുഴിയില്‍ നിന്ന് ആലുവ കുറുമശ്ശേരിയിലെ സന്ധ്യയുടെ വീട്ടിലേക്ക് പോയിരുന്നു. മറ്റക്കുഴിയില്‍ നിന്നു തിരുവാങ്കുളം വരെ സന്ധ്യയും കുഞ്ഞും ഓട്ടോറിക്ഷയിലാണ് പോയത്. അവിടെ നിന്ന് ബസിലാണ് ആലുവയിലേക്ക് പോയത്. ആലുവ വരെ ബസില്‍ കുട്ടി ഒപ്പമുണ്ടായിരുന്നുവെന്നും പിന്നീട് കണ്ടില്ലെന്നാണ് അമ്മ ആദ്യം പറഞ്ഞത്. പിന്നീടാണു മൂഴിക്കുളം പാലത്തിനടുത്തു വച്ച് കുട്ടിയെ കാണാതായി എന്നു സന്ധ്യ പറഞ്ഞത്. തുടര്‍ന്നാണു പൊലീസും സ്‌കൂബ സംഘവും പാലത്തിനടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയത്. പൊലീസും നാട്ടുകാരും രാത്രി ആരംഭിച്ച തിരച്ചില്‍ ഇന്നു പുലര്‍ച്ചെ കുട്ടിയുടെ മൃതദേഹം…
Read More » -
1784-ാം നമ്പര്‍ തടവുപുള്ളി; പ്രത്യേകം പാചകക്കാരന്‍; കൂടുതല്‍ ഭക്ഷണം കഴിക്കില്ല, ഇംഗ്ലീഷ് മാത്രം സംസാരം; 24 മണിക്കൂറും ആത്മഹത്യാ നിരീക്ഷണം; മറ്റു വാര്‍ഡുകളില്‍നിന്ന് ആര്‍ക്കും പ്രവേശനമില്ല; തിഹാര്‍ ജയിലില്‍ തഹാവൂര്‍ റാണയ്ക്കു ചുറ്റും അതീവ ജാഗ്രത
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു ദീര്‍ഘകാലത്തെ നിയമ പോരാട്ടത്തിനൊടുവില്‍ അമേരിക്കയില്‍നിന്ന് ഇന്ത്യയിലെത്തിച്ച ഭീകരന്‍ തഹാവൂര്‍ റാണയെ പാര്‍പ്പിച്ചിരിക്കുന്നത് തിഹാര്‍ ജയിലിലെ അപകട സാധ്യത കുറഞ്ഞ മേഖലയില്‍. അതീവ സുരക്ഷ ആവശ്യമുള്ള തടവുകാര്‍ക്കുവേണ്ടി നിര്‍മിച്ച ബ്ലോക്കിലാണു റാണയും കഴിയുന്നത്. ഇയാളുടെ അടുത്ത സെല്ലുകളിലുള്ള ഭീകരരായ ഗുണ്ടാ സംഘങ്ങളാണെന്നും ഇവര്‍ അപകടകാരികളാണെന്നും പ്രത്യേകം സെല്ലുകളിലായതിനാല്‍ സമ്പര്‍ക്ക സാധ്യതയില്ലെന്നും സോഴ്‌സുകള്‍ വെളിപ്പെടുത്തി. കഴിഞ്ഞയാഴ്ച പാട്യാല കോടതിയിലെ പ്രത്യേകം എന്‍ഐഎ ജഡ്ജി ജൂണ്‍ ആറുവരെ റാണയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. എന്‍ഐഎ കസ്റ്റഡി അവസാനിക്കുന്നതിന് ഒരു ദിവസം മുമ്പാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്. ഇയാളുടെ ശബ്ദ സാമ്പിളുകളും കൈയക്ഷരവും ശേഖരിച്ചു. തിഹാറില്‍ 1784-ാം നമ്പര്‍ തടവുകാരനാണു റാണ. മറ്റുള്ളവയെ അപേക്ഷിച്ചു തിരക്കു കുറഞ്ഞ ബ്ലോക്ക്. ഈ പ്രത്യേക വാര്‍ഡിലേക്കു മാറ്റു വാര്‍ഡുകളില്‍നിന്നുള്ള തടവുകാരെ പ്രവേശിപ്പിക്കില്ലെന്നും ജയില്‍ വൃത്തങ്ങള്‍ പറഞ്ഞു. ‘റാണ ഇംഗ്ലീഷ് മാത്രമേ സംസാരിക്കൂ. രണ്ട് അഭ്യര്‍ഥനകളാണു നടത്തിയത്- പുസ്തകങ്ങളും യൂറോപ്യന്‍ ടോയ്‌ലറ്റും. ആറു പുതപ്പുകള്‍…
Read More » -
വാട്സ്ആപ്പ് ഗ്രൂപ്പിലെ അശ്ലീല പരാമര്‍ശം; മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ പ്രസ്‌ക്ലബ് ഭാരവാഹിയടക്കം 4 മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
ആലപ്പുഴ: സമൂഹമാധ്യമങ്ങളിലൂടെ തന്നെ അവഹേളിച്ചെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. ആലപ്പുഴ സ്വദേശിനിയായ മാധ്യമപ്രവര്‍ത്തക ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് ആലപ്പുഴ നോര്‍ത്ത് പൊലീസ് നാല് പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. റോയ് കൊട്ടാരച്ചിറ, ബിനീഷ് പുന്നപ്ര, സജിത്ത്, മനോജ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. കേസിലെ ഒന്നാം പ്രതി റോയ് കൊട്ടാരച്ചിറ ആലപ്പുഴ പ്രസ്സ് ക്ലബ് പ്രസിഡന്റും, രണ്ടും മൂന്നും പ്രതികളായ ബിനീഷ് പുന്നപ്ര, സജിത്ത് എന്നിവര്‍ പ്രസ്സ് ക്ലബ് അംഗങ്ങളുമാണ്. മൂന്നാം പ്രതിയായ സജിത്തിന്റെ ഡ്രൈവറാണ് നാലാം പ്രതി മനോജ് കുമാര്‍. പ്രസ് ക്ലബ് ആലപ്പുഴ, കെയുഡബ്ള്യുജെ ആലപ്പുഴ, ആലപ്പുഴ മാപ്രാസ് എന്നീ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ അധിക്ഷേപം നടത്തിയതായാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതി. പരാതിക്കാരിയും ഒന്ന് മുതല്‍ 3 വരെയുള്ള പ്രതികളും എല്ലാ വാട്‌സാപ്പ് ഗ്രൂപ്പുകളിലും നാലാം പ്രതി ആലപ്പുഴ മാപ്രാസ് എന്ന ഗ്രൂപ്പിലും അംഗമാണ്. വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രതികള്‍ പല തവണ നടത്തിയ അധിക്ഷേപം തനിക്ക് മാനസിക വിഷമം ഉണ്ടാക്കിയതായാണ് പരാതി.താന്‍…
Read More » -
കാമുകനുമായി ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തി; ബലാത്സംഗമെന്ന് വരുത്താന്‍ നഗ്‌നയാക്കി…
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ചിന്‍ഹാട്ടില്‍ മാതാവിനെ കഴുത്തുമുറിച്ച് കൊലപ്പെടുത്തിയ 15 വയസ്സുകാരിയായ മകളും 17കാരനായ കാമുകനും പിടിയില്‍. ലഖ്‌നൗവിലെ ചിന്‍ഹാട്ട് സ്വദേശി ഉഷാ സിങ് (40) ആണ് കൊല്ലപ്പെട്ടത്. ഉഷയെ കൊലപ്പെടുത്തിയ ശേഷം അന്വേഷണം വഴിതെറ്റിക്കാനും ഇരുവരും ശ്രമിച്ചു. ലൈംഗികാതിക്രമത്തിനും മോഷണശ്രമത്തിനുമിടെയാണ് കൊല്ലപ്പെട്ടെന്ന് വരുത്തിതീര്‍ക്കാനും പ്രതികള്‍ തെളിവുണ്ടാക്കി. എന്നാല്‍, നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് മകളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നര മണിയോട് കൂടിയാണ് 40കാരിയെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 15കാരിയായ മകളും 17കാരനും ചേര്‍ന്ന് ആദ്യം ഉഷയുടെ കഴുത്തില്‍ ഷാളിട്ട് മുറുക്കുകയായിരുന്നു. പിന്നീട് ഗ്ലാസുപയോഗിച്ച് കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു. രക്തം വാര്‍ന്നാണ് ഉഷ മരിച്ചത്. പിന്നീട് ബലാത്സംഗം ചെയ്തതായി തോന്നിപ്പിക്കാന്‍ വേണ്ടി ഉഷയെ ഇരുവരും ചേര്‍ന്ന് നഗ്‌നയാക്കി. കൊലപാതകത്തിന് ശേഷം ഇരുവരും ബാംഗ്ലൂരിലേക്ക് രക്ഷപ്പെടാന്‍ പദ്ധതിയിട്ടതായും പൊലീസ് പറയുന്നു. അഞ്ജാതര്‍ വീട്ടിലെത്തി അമ്മയെ കൊലപ്പെടുത്തിയ ശേഷം ഓടി രക്ഷപ്പെട്ടു…
Read More » -
പേരാമ്പ്രയില്‍ വിവാഹവീട്ടില്‍ വന്‍കവര്‍ച്ച; പണമടങ്ങിയ പെട്ടി കുത്തിത്തുറന്ന് മോഷണം, 10 ലക്ഷം നഷ്ടപ്പെട്ടു
കോഴിക്കോട്: പേരാമ്പ്രയില്‍ വിവാഹവീട്ടില്‍ വന്‍കവര്‍ച്ച. പൈതോത്ത് സദാനന്ദന്റെ വീട്ടിലാണ് മോഷണം നടന്നത്. സദാനന്ദന്റെ മകളുടെ വിവാഹത്തിന് സമ്മാനമായി ലഭിച്ച പത്ത് ലക്ഷത്തിലധികം രൂപ മോഷണം പോയെന്നാണ് കണക്കുകൂട്ടല്‍. ഞായറാഴ്ചയായിരുന്നു സദാനന്ദന്റെ മകളുടെ വിവാഹം. വിവാഹസല്‍ക്കാരത്തിന് അതിഥികളായി എത്തിയവര്‍ വിവാഹസമ്മാനമായി നല്‍കിയ പണമാണ് മോഷ്ടാവ് കവര്‍ന്നത്. രാത്രി പണമടങ്ങിയ പെട്ടി വീട്ടിലെ ഒരു മുറിയില്‍ വെച്ച് പൂട്ടിയിരുന്നു. വാതില്‍ കുത്തിത്തുറന്ന് അകത്തുകയറിയ കള്ളന്‍ പെട്ടി പൊളിച്ച് പണം കവരുകയായിരുന്നു. പെട്ടി വീടിനുസമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോ?ഗമിക്കുകയാണ്. വിവാഹവീട് ലക്ഷ്യമാക്കി നേരത്തെ തയ്യാറാക്കിയ മോഷണപദ്ധതി നടപ്പിലാക്കിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.
Read More » -
നെടുമ്പാശ്ശേരിയില്‍ യുവാവിനെ കാറിടിച്ച് കൊന്ന സംഭവം; പ്രതികളെ ന്യായീകരിച്ച് CISF വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ശബ്ദ സന്ദേശം
എറണാകുളം: നെടുമ്പാശ്ശേരിയില്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ ന്യായീകരിച്ച് സിഐഎസ്എഫ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ശബ്ദ സന്ദേശം. കൊല്ലപ്പെട്ട ഐവിന്‍ ജിജോയെ ഗുണ്ടയായി ചിത്രീകരിക്കാനും ശ്രമം. ഐവിന്‍ അഞ്ച് പോലീസ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് വ്യാജപ്രചാരണം. ശബ്ദ സന്ദേശം ഗ്രൂപ്പില്‍ ചര്‍ച്ചയായതോടെ ഡിലീറ്റ് ചെയ്തു. റെജി ജോര്‍ജ് എന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്.’അവിടെ എന്താണ് സംഭവിച്ചതെന്നും ഇവര്‍ ആരൊക്കെയാണെന്നും അറിഞ്ഞാല്‍ നമ്മള്‍ അത്ഭുതപ്പെട്ടുപോകും. വലിയ ഗുണ്ടകളായിരുന്നു അവര്‍. ഇവരുടെ തര്‍ക്കങ്ങള്‍ പേര് പറയാത്ത ഒരു സ്ഥാപനത്തില്‍ വെച്ച് നടന്നു. പിന്നീട് പിന്നാലെ വന്ന് തര്‍ക്കമുണ്ടാക്കി. വണ്ടിക്ക് കുറുകെ വെച്ചു. നാലഞ്ച് പേര്‍ ഇറങ്ങിവന്ന് കൈകൊണ്ട് ചില്ലില്‍ അടിച്ചു. ആശുപത്രിയില്‍ കിടക്കുന്ന സാറിന്റെ മുഖത്തിനിട്ട് ഇടിച്ചു. അങ്ങനെ പലതരത്തിലുള്ള ആക്രമണം നടത്തി. വണ്ടിയുടെ ബോണറ്റില്‍ കയറിയിരുന്നപ്പോള്‍ ഇറങ്ങിപ്പോകാന്‍ പറഞ്ഞിട്ട് പോയില്ല. പെട്ടെന്ന് വാഹനം എടുത്തപ്പോള്‍ നാല് പേര്‍ സൈഡിലേക്ക് പോയി. ഒരുത്തന്‍ മാത്രം അതില്‍ കിടന്നു. അവന്‍ ആണെങ്കില്‍ ഇവിടുത്തെ…
Read More » -
ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസ്, ബെയ്ലിന്‍ ദാസിന് ജാമ്യം
തിരുവനന്തപുരം: വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ മര്‍ദിച്ച കേസില്‍ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസിന് ജാമ്യം. റിമാന്‍ഡിലായി നാലാം ദിവസമാണ് ബെയ്ലിന്‍ ദാസിന് ജാമ്യം ലഭിച്ചിരിക്കുന്നത്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി. യുവതിയുടെ ആക്രമണത്തില്‍ ബെയ്‌ലിന്‍ ദാസിനും പരിക്കേറ്റെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇതിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടും പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. ജൂനിയര്‍ അഭിഭാഷക മര്‍ദിച്ചപ്പോള്‍ കണ്ണട പൊട്ടി ബെയ്‌ലിന്റെ ചെവിക്ക് ഇന്‍ഫെക്ഷന്‍ ഉണ്ടായെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. പ്രകോപന പരമായ സാഹചര്യത്തിലായിരുന്നു ഓഫീസില്‍ വച്ച് ഇത്തരം ഒരു സംഭവം ഉണ്ടായത്. പെട്ടെന്നുള്ള പ്രകോപനത്തില്‍ ഉണ്ടായ സംഘര്‍ഷമാണ് കയ്യേറ്റത്തിന് കാരണം. ശ്യാമിലിയാണ് ആദ്യം പ്രകോപനം ഉണ്ടാക്കിയതെന്നും അപ്പോഴത്തെ ദേഷ്യത്തില്‍ സംഭവിച്ചതാണെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ജാമ്യമില്ലാ കുറ്റം നിലനില്‍ക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജൂനിയര്‍ അഭിഭാഷക പാറശാല കോട്ടവിള പുതുവല്‍പുത്തന്‍വീട്ടില്‍ ജെ വി ശ്യാമിലി (26)യെ ബെയ്ലിന്‍ ദാസ് ഓഫീസില്‍ വച്ച് മര്‍ദിച്ചത്. ശ്യാമിലിയുടെ വലതുകവിള്‍ അടികൊണ്ട് ചതഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍…
Read More » -
ഭര്‍ത്താവിനെ ജാമ്യത്തിലിറക്കണം; പണത്തിനായി അമ്മായിയമ്മയെ കൊന്നു; മരുമകളും സഹോദരിയും പിടിയില്‍
ഗൂഡല്ലൂര്‍: വീട്ടമ്മയെ കൊലപ്പെടുത്തി 6 പവന്‍ സ്വര്‍ണാഭരണം മോഷ്ടിച്ച സംഭവത്തില്‍ മരുമകളും അവരുടെ സഹോദരിയും പിടിയിലായി. നെല്ലാക്കോട്ട വെള്ള കോളനിയിലെ മൈമൂനയെ(55) കഴിഞ്ഞ വെള്ളിയാഴ്ചയാണ് അടുക്കളയില്‍ തലയ്ക്കു പരുക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് മകന്റെ ഭാര്യ ഒന്‍പതാം മൈലില്‍ താമസിക്കുന്ന ഹയറുന്നീസ(35), ഇവരുടെ സഹോദരി കൊട്ടായമേട്ടില്‍ താമസിക്കുന്ന ഹസീന(31) എന്നിവരാണ് പിടിയിലായത്. ഹസീനയുടെ ഭര്‍ത്താവ് നജുമുദ്ദീന്‍ ലഹരിമരുന്നു കടത്തിയ കേസില്‍ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. ഇയാളെ ജാമ്യത്തില്‍ ഇറക്കുന്നതിനായി പണം കണ്ടെത്താനാണ് കൊലപാതകം നടത്തിയത്. വെള്ളിയാഴ്ച രണ്ടു പേരും മൈമൂനയുടെ വീട്ടിലെത്തി ചായ കുടിച്ച ശേഷം മൈമൂനയെ തോര്‍ത്ത് മുണ്ട് കൊണ്ട് കഴുത്തു ഞെരിച്ചു നിലത്തു വീഴ്ത്തിയ ശേഷം കുക്കറിന്റെ അടപ്പു കൊണ്ട് മുഖത്തടിച്ചു. പിന്നീട് പാചക വാതക സിലിണ്ടര്‍ കൊണ്ട് തലയ്ക്കടിച്ചു. കഴുത്തില്‍ അണിഞ്ഞിരുന്ന ആഭരണങ്ങളും കാത് മുറിച്ച് കമ്മലും ഇവരുടെ മൊബൈല്‍ ഫോണും മോഷ്ടിച്ചു. പാചക വാതകം തുറന്ന് വിട്ട് വീടിന്റെ പിന്നിലൂടെയാണ് ഇരുവരും മടങ്ങിയത്.…
Read More » -
ചാരവൃത്തിക്കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി കേരളത്തിലെ നിരവധി ജില്ലകൾ സന്ദർശിച്ചു… വിമാനത്താവളവും റെയിൽവേ സ്റ്റേഷനും ഉൾപ്പെടെയുള്ള സ്ഥലങ്ങളുടെ ചിത്രങ്ങൾ പകർത്തിയതായും വിവരം
ന്യൂഡൽഹി: ചാരവൃത്തിക്കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര മൂന്ന് മാസങ്ങൾക്ക് മുമ്പ് കേരളത്തിലും എത്തി. കേരളം സന്ദർശിച്ചശേഷം ഫെബ്രുവരിയിൽ വീഡിയോ പങ്കുവെക്കുകയും ചെയ്തു. കണ്ണൂരിൽനിന്നാണ് ജ്യോതി യാത്ര ആരംഭിച്ചത്. ദൃശ്യങ്ങളിൽ വിമാനത്താവളവും വിവരണങ്ങളും പങ്കുവെക്കുന്നുണ്ട്. കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, മൂന്നാർ, ആലപ്പുഴ, കൊച്ചി, തിരുവനന്തപുരം, ഇടുക്കി അടക്കമുള്ളിയടങ്ങൾ ജ്യോതി സന്ദർശിച്ച് വീഡിയോയും ചിത്രങ്ങളും പകർത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ഈ യാത്ര വെറുമൊരു യാത്രയല്ലെന്നും ഓർമ്മകളുടെ യാത്രയാണെന്നും ജീവിച്ചിരിക്കുന്ന കാലത്തോളം ഓർമ്മിപ്പിക്കപ്പെടുമെന്നും കേരളത്തിലെ സന്ദർശനത്തിന് ശേഷം പങ്കുവെച്ച വീഡിയോയിൽ ജ്യോതി പറയുന്നുണ്ട്. തുടർച്ചയായി പാകിസ്താൻ സന്ദർശിക്കുകയും പാക് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്തിരുന്നയാളാണ് ജ്യോതി എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇത് തെളിയിക്കുന്ന ചിത്രങ്ങളും വീഡിയോകളുമടക്കം പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ സാഹചര്യത്തിലാണ് കഴിഞ്ഞ കുറച്ചുകാലങ്ങളായി ഇവരെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചുവരികയായിരുന്നു. എവിടെയൊക്കെ യാത്രചെയ്തു, അവിടെനിന്ന് എന്തൊക്കെ പകർത്തി, ആരെയൊക്കെ കണ്ടു, മറ്റു യൂട്യൂബർമാർ ആരെയൊക്കെ കണ്ടിട്ടുണ്ട്…
Read More »
