Breaking NewsCrimeLead NewsNEWS

മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസ്: പോലീസുകാരെ കണ്ടെത്താന്‍ 11 ദിവസം; സേനയ്ക്കുള്ളില്‍ വിമര്‍ശനം

കോഴിക്കോട്: മലാപ്പറമ്പ് അനാശാസ്യ കേന്ദ്രം നടത്തിപ്പുമായി ബന്ധപ്പെട്ട കേസില്‍ കോഴിക്കോട് നഗരത്തിലെ 2 പൊലീസ് ഡ്രൈവര്‍മാരെ കണ്ടെത്താന്‍ പൊലീസിനു വേണ്ടി വന്നതു 11 ദിവസം. ഇതു പൊലീസ് സേനയ്ക്കുള്ളില്‍ തന്നെ വിമര്‍ശനത്തിനു വഴിയൊരുക്കിയിരിക്കുകയാണ്. പൊലീസിന്റെ എല്ലാ നീക്കങ്ങളും വ്യക്തമായി അറിയുന്ന പ്രതികള്‍ കീഴടങ്ങുമെന്ന് ആദ്യം കരുതിയെങ്കിലും ജില്ലയിലെ പൊലീസ് സേനയെ പ്രതികള്‍ വട്ടം കറക്കി.

താമരശ്ശേരി ചുരം കയറിയെന്ന സൂചനയെ തുടര്‍ന്ന് ഒടുവില്‍ പൊലീസിന്റെ എല്ലാ അന്വേഷണ ഏജന്‍സികളെയും ഉള്‍പ്പെടുത്തിയാണ് ‘ഓപ്പറേഷന്‍ ഹെയര്‍പിന്‍’ എന്ന പേരില്‍ അന്വേഷണ സംഘം രൂപീകരിച്ചത്. കേസില്‍ പൊലീസുകാര്‍ ഉള്‍പ്പെട്ടെന്ന വിവരം പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

Signature-ad

ഇതുമായി ബന്ധപ്പെട്ടു അന്വേഷണ സംഘം പൊലീസ് കമ്മിഷണര്‍ക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും അന്നു വൈകിട്ട് വരെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന 2 പൊലീസുകാരെയും നിരീക്ഷിക്കാന്‍ കഴിഞ്ഞില്ല. വൈകിട്ട് പ്രതികളെ കേസില്‍ പ്രതി ചേര്‍ത്തു സസ്‌പെന്‍ഡ് ചെയ്തിട്ടും കസ്റ്റഡിയിലെടുക്കാനും വൈകി. ഇതോടെ 2 പേരും മുങ്ങുകയായിരുന്നു. പ്രതികളെ കണ്ടെത്താന്‍ നടക്കാവ് ഇന്‍സ്‌പെക്ടറും എസ്‌ഐയും ഉള്‍പ്പെട്ട സംഘം വിശ്രമമില്ലാതെ പ്രയത്‌നിച്ചു.

പ്രതികളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തതോടെയാണ് പ്രതികളുടെ താവളത്തെ കുറിച്ചു പൊലീസിനു വിവരം ലഭിച്ചത്. പ്രതികളുടെ സുഹൃത്തിനെ പിടികൂടി ചോദ്യം ചെയ്തു. പ്രതികള്‍ക്ക് വീട് നല്‍കിയത് 2 ദിവസം താമസിക്കാനാണെന്നു പറഞ്ഞതിനാലാണെന്നു സുഹൃത്ത് മൊഴി നല്‍കി. എന്നാല്‍ അനാശാസ്യ കേന്ദ്രം നടത്തിപ്പു കേസിലെ പ്രതികളാണെന്ന് അറിയില്ലെന്നും പറഞ്ഞു. ഒടുവില്‍ പുലര്‍ച്ചെയോടെ അന്വേഷണ സംഘം പ്രതികളെ ഒളിസങ്കേതത്തില്‍ നിന്നു പിടികൂടുകയായിരുന്നു.

Back to top button
error: