Crime

  • വഴിയെ ചൊല്ലി തർക്കം, യാത്രക്കാർക്ക് നേരെ തോക്ക് ചൂണ്ടി വനിതാ യൂബർ ഡ്രൈവർ , ഭയന്ന് വിറച്ച് യുവതിയും ആൺ സുഹൃത്തും

    ഫ്ലോറിഡ: യാത്രക്കാരുമായി ഉണ്ടായ വാക്ക് തർക്കത്തിന് ഇടയിൽ തോക്ക് ചൂണ്ടി യൂബർ ഡ്രൈവർ.അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. മിയാമി റാപ്പർ ക്രിസ്സി സെലെസ് ആണ് ഒരു സുഹൃത്തിനോടൊപ്പം യാത്ര ചെയ്യുന്നതിനിടയിൽ തനിക്കുണ്ടായ അനുഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വീഡിയോയിൽ ക്രിസ്സിയും സുഹൃത്തും പോകേണ്ട സ്ഥലത്തേക്കുള്ള വഴിയേ ചൊല്ലി യൂബർ ഡ്രൈവറുമായി തർക്കത്തിൽ ഏർപ്പെടുന്നത് വീഡിയോയിൽ കാണാം. ഒരു വനിതാ ഡ്രൈവർ ആയിരുന്നു ടാക്സി ഓടിച്ചിരുന്നത്. തർക്കം കൂടുതൽ വഷളായതോടെ ഡ്രൈവർ കോപാകുലയായി അവരോട് വാഹനത്തിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുന്നു. എന്നാൽ, വാഹനത്തിൽ നിന്നും ഇറങ്ങാൻ തയ്യാറാകാതിരുന്ന ക്രിസ്റ്റിയും സുഹൃത്തും ഡ്രൈവറുടെ പെരുമാറ്റം മോശമാണെന്ന് അഭിപ്രായപ്പെടുന്നു. ഇതോടെ കൂടുതൽ രോഷാകുലയായ ഡ്രൈവർ വാഹനത്തിൽ ഒളിപ്പിച്ചു വച്ചിരുന്ന തോക്ക് അവർക്ക് നേരെ ചൂണ്ടി വാഹനത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ ആക്രോശിക്കുന്നു. ഇതോടെ ഭയന്നുപോയ ക്രിസ്റ്റിയും സുഹൃത്തും വാഹനത്തിൽ നിന്നും ഇറങ്ങുന്നു. പെട്ടെന്ന് തന്നെ വളരെ വേഗത്തിൽ കാർ എടുത്ത് ഡ്രൈവർ പോവുകയും ചെയ്യുന്നു.വീഡിയോ സോഷ്യൽ മീഡിയയിൽ…

    Read More »
  • ഫിസിക്‌സ് പ്രാക്ടിക്കൽ പരീക്ഷക്കെത്തിയ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച് അസി. പ്രൊഫസർ, രാത്രി വിളിക്കാൻ കയ്യിൽ ഫോൺ നമ്പർ എഴുതി നൽകി, 44 കാരൻ പോലീസ് പിടിയിൽ

    റൂർക്കി: ഫിസിക്‌സ് പ്രാക്ടിക്കൽ പരീക്ഷക്കിടെ വിദ്യാർഥികളെ ലൈം​ഗികമായി പീഡിപ്പിച്ച അസിസ്റ്റന്റ് പ്രൊഫസറെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിദ്വാറിലെ റൂർക്കിയിലുള്ള കെഎൽഡിഎവി പിജി കോളേജിൽ എക്‌സ്‌റ്റേണൽ എക്‌സാമിനറായി നിയമിതനായ സർക്കാർ കോളേജ് അസി. പ്രൊഫസർ 44കാരനായ അബ്ദുൽ സലീം അൻസാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫിസിക്‌സ് പ്രാക്ടിക്കൽ പരീക്ഷയ്ക്കിടെ പന്ത്രണ്ടോളം ബിരുദ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. അൻസാരിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി. ഏഴ് വർഷത്തിൽ താഴെ തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കേസുകളിൽ സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട്, വ്യക്തിഗത ബോണ്ടിൽ ഇയാളെ വിട്ടയക്കാൻ കോടതി പൊലീസിനോട് നിർദ്ദേശിച്ചു. റൂർക്കിക്കടുത്തുള്ള ഗവൺമെന്റ് ഡിഗ്രി കോളേജ് ചുഡിയാലയിലെ ഫാക്കൽറ്റി അംഗമായ കുറ്റാരോപിതനായ പ്രൊഫസറിനെതിരെ ബിഎൻഎസ് സെക്ഷൻ 75-2 (ലൈംഗിക പീഡനം) പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡെറാഡൂണിലെ ഡോയിവാല സ്വദേശിയായ അൻസാരി ബിഎസ്‌സി നാലാം സെമസ്റ്റർ വിദ്യാർത്ഥികളെ വൈവ പരീക്ഷയ്ക്കായി അടച്ചിട്ട മുറിയിലേക്ക് വിളിച്ചുവരുത്തിയതായി പൊലീസ് പറഞ്ഞു. അൻസാരി അനുചിതമായി വിദ്യാർഥികളോട് പെരുമാറിയെന്ന്…

    Read More »
  • ബാലികമാരെ മദ്യം നല്‍കി പീഡിപ്പിച്ചു; കാമുകന് ഒത്താശചെയ്ത് അമ്മ! സഹായത്തിനെത്തിയവന്‍ വീട്ടുകാരനായ കഥ

    എറണാകുളം: പത്തും പന്ത്രണ്ടും വയസുള്ള പെണ്‍കുട്ടികളെ അമ്മയുടെ സുഹൃത്ത് പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ആണ്‍സുഹൃത്തും അമ്മയും ചേര്‍ന്ന് കുട്ടികള്‍ക്ക് മദ്യം നല്‍കിയെന്നും അതിനുശേഷമാണ് പീഡിപ്പിച്ചതെന്നുമാണ് കുറ്റപത്രത്തിലുള്ളത്. പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം രണ്ട് കുറ്റപത്രങ്ങളാണ് സമര്‍പ്പിച്ചത്. അമ്മയുമായുള്ള സൗഹൃദം മുതലെടുത്തായിരുന്നു പ്രതിയായ ധനേഷ് കുട്ടികളെ പീഡനത്തിനിരയാക്കിയത്. പെണ്‍കുട്ടികളുടെ പിതാവ് നേരത്തെ മരിച്ചതാണ്. അദ്ദേഹം രോഗിയായിരുന്ന സമയത്ത് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ധനേഷിന്റെ ടാക്‌സിയായിരുന്നു വിളിച്ചിരുന്നത്. ഈ സമയത്തെ അടുപ്പം മുതലെടുത്ത് പെണ്‍കുട്ടികളുടെ അമ്മയുമായി സൗഹൃദത്തിലായി. പെണ്‍കുട്ടികളുടെ അച്ഛന്‍ മരിച്ചതിന് പിന്നാലെ ഇയാള്‍ ഇടയ്ക്കിടെ യുവതിയും മക്കളും താമസിച്ചിരുന്ന വാടക വീട്ടില്‍ വന്ന് താമസിക്കാറുണ്ടായിരുന്നു. രണ്ടാനച്ഛന്‍ ആയിട്ടാണ് ഇയാളെ പെണ്‍കുട്ടികള്‍ കണ്ടിരുന്നത്. 2023 മുതല്‍ പ്രതി പലപ്പോഴായി പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു. കൂടാതെ സുഹൃത്തുക്കളെ പരിചയപ്പെടുത്തണമെന്നും ഇയാള്‍ പെണ്‍കുട്ടികളോട് ആവശ്യപ്പെട്ടിരുന്നു. മൂത്ത പെണ്‍കുട്ടി ‘ഞങ്ങളുടെ അച്ഛന് നിന്നെ കാണണം, വീട്ടിലേക്ക് വരണമെന്ന്’ പറഞ്ഞ് സുഹൃത്തിന് കത്ത് നല്‍കി. ഇത്…

    Read More »
  • ചാരവൃത്തിക്കേസില്‍ വനിതാ യുട്യൂബര്‍ ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍; പുറത്താക്കിയ പാക്ക് ഉദ്യോഗസ്ഥനുമായി അടുത്ത ബന്ധം; ഇരുവരും ബാലിയിലും കറങ്ങി?

    ന്യൂഡല്‍ഹി: പാകിസ്ഥാന വേണ്ടി ചാര്‍വൃത്തി നടത്തിയ കേസില്‍ യുട്യൂബര്‍ ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍. പ്രമുഖ ട്രാവല്‍ വ്‌ലോഗറും ഹരിയാന ഹിസാര്‍ സ്വദേശിയുമായ ജ്യോതി മല്‍ഹോത്രയടക്കം ഉള്ളവരെയാണ് ഹരിയാനയും പഞ്ചാബും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പിടികൂടിയത്. പാകിസ്ഥാന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് ഇവര്‍ തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് കണ്ടെത്തല്‍, അറസ്റ്റിലായവരെ അഞ്ചുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ‘ട്രാവല്‍ വിത്ത് ജോ’ എന്ന പേരില്‍ യുട്യൂബ് ചാനല്‍ നടത്തുന്ന ജ്യോതി, 2023ല്‍ മാത്രം 2 തവണ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു. ഹരിയാനയിലും പഞ്ചാബിലുമായി അറസ്റ്റിലായ ചാരശൃംഖലയിലെ അംഗങ്ങളുമായി യുവതിക്ക് അടുത്ത ബന്ധമുണ്ടെന്നും വിവരമുണ്ട്. ഇന്ത്യയുടെ തന്ത്രപ്രധാനമായ വിവരങ്ങള്‍ പാക്കിസ്ഥാന് നല്‍കിയെന്നും ഹിസാര്‍ സ്വദേശിനിയായ യുവതിയ്ക്കെതിരെ ആരോപണമുണ്ട്. ചാരപ്രവര്‍ത്തിയുടെ പേരില്‍ ഈ ആഴ്ച ഹരിയാനയില്‍ നടക്കുന്ന മൂന്നാമത്തെ അറസ്റ്റാണ് ജ്യോതിയുടേത്. 1923 ലെ ഔദ്യോഗിക രഹസ്യ നിയമത്തിലെ സെക്ഷന്‍ 3, 5, ഭാരതീയ ന്യായ സംഹിത നിയമത്തിലെ സെക്ഷന്‍ 152 എന്നിവ പ്രകാരമാണ് ജ്യോതിക്കെതിരെ കേസെടുത്തിരിക്കുന്നത്. യുവതിയെ കോടതി അഞ്ചു…

    Read More »
  • കഞ്ചാവുമായി അറസ്റ്റിലായി; യുവാവിന്റെ ഫോണില്‍ ബന്ധുവായ കുഞ്ഞിനെ ബലാത്സംഗം ചെയ്യുന്ന ദൃശ്യം

    എറണാകുളം: കഞ്ചാവ് കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയുടെ മൊബൈല്‍ ഫോണില്‍ പീഡനദൃശ്യം കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ചയാണ് പെരുമ്പാവൂര്‍ പൊലീസ് ഇയാളെ 120 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. തുടര്‍ന്ന് കഞ്ചാവിന്റെ ഉറവിടങ്ങള്‍ പരിശോധിക്കാനായി പ്രതിയുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍ വാങ്ങി പരിശോധിച്ചപ്പോഴാണ് ഇയാള്‍ തന്നെ ചിത്രീകരിച്ച പിഡനദൃശ്യങ്ങള്‍ ലഭിച്ചത്. ഇയാളുടെ ബന്ധുവായ നാല് വയസുള്ള കുട്ടിയാണ് ബലാത്സംഗത്തിന് ഇരയായിരിക്കുന്നത്. ലഹരിക്കടിമയായ ഇയാള്‍ കുട്ടിയെ സ്ഥിരമായി പീഡിപ്പിക്കാറുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ പെരുമ്പാവൂര്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തി. യുവാവിനെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി. അതിനിടെ, പന്ത്രണ്ട് കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളികള്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികളായ സൈഫുല്‍ ഇസ്ലാം ഷെയ്ഖ് (42), ചമ്പാ കാത്തൂന്‍ (31) എന്നിവരെയാണ് പെരുമ്പാവൂര്‍ എ എസ് പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം. ഹേമലതയക്ക്…

    Read More »
  • വൈവക്കായി അടച്ചിട്ട മുറിയിലേക്ക് വിളിച്ചു വരുത്തി; ലൈംഗികമായി പീഡിപ്പിച്ചത് പന്ത്രണ്ട് ഡിഗ്രി വിദ്യാര്‍ത്ഥികളെ; ഫിസിക്സ് പ്രൊഫസര്‍ അറസ്റ്റില്‍

    ഡെഹ്‌റാഡൂണ്‍: വൈവക്കിടെ ബിരുധ വിദ്യാര്‍ത്ഥികളെ അടച്ചിട്ട മുറിയിലേക്ക് വിളിച്ചു വരുത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത അസിസ്റ്റന്റ് പ്രൊഫസറെ അറസ്റ്റില്‍. ഹരിദ്വാറിലെ റൂര്‍ക്കിയിലുള്ള കെഎല്‍ഡിഎവി പിജി കോളേജില്‍ എക്‌സ്റ്റേണല്‍ എക്‌സാമിനറായി നിയമിതനായ സര്‍ക്കാര്‍ കോളേജ് അസി. പ്രൊഫസര്‍ 44കാരനായ അബ്ദുല്‍ സലീം അന്‍സാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പന്ത്രണ്ടോളം ബിരുദ വിദ്യാര്‍ത്ഥിനികളെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ഫിസിക്‌സ് പ്രാക്ടിക്കല്‍ പരീക്ഷയ്ക്കിടെയാണ് സംഭവം. പെണ്‍കുട്ടികളുടെ പരതായില്‍ കസ്റ്റഡിയിലെടുത്ത അന്‍സാരിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി. ഡെറാഡൂണിലെ ഡോയിവാല സ്വദേശിയായ അന്‍സാരി ബിഎസ്സി നാലാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളെ വൈവ പരീക്ഷയ്ക്കായി അടച്ചിട്ട മുറിയിലേക്ക് വിളിച്ചുവരുത്തിയതായി പൊലീസ് പറഞ്ഞു. അന്‍സാരി അനുചിതമായി വിദ്യാര്‍ഥികളോട് പെരുമാറിയെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഏഴ് വര്‍ഷത്തില്‍ താഴെ തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കേസുകളില്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട്, വ്യക്തിഗത ബോണ്ടില്‍ വിട്ടയക്കാന്‍ നിര്‍ദ്ദേശിച്ചു. റൂര്‍ക്കിക്കടുത്തുള്ള ഗവണ്‍മെന്റ് ഡിഗ്രി കോളേജ് ചുഡിയാലയിലെ ഫാക്കല്‍റ്റി അംഗമായ കുറ്റാരോപിതനായ പ്രൊഫസറിനെതിരെ…

    Read More »
  • ദൃശ്യത്തിനും മുമ്പേ ദൃശ്യം മോഡല്‍! ഗാനമേളയില്‍ പാടാന്‍പോയ പരിചയം, തൂങ്ങിമരിച്ചെന്ന് മൊഴി; 17-കാരിയുടെ തിരോധാനത്തില്‍ 15 വര്‍ഷത്തിനുശേഷം അറസ്റ്റ്

    കാസര്‍കോട്: പതിനഞ്ചുവര്‍ഷം മുന്‍പ് പട്ടികവര്‍ഗ ഉന്നതിയിലെ പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ പാണത്തൂര്‍ ചെമ്പലാലില്‍ വീട്ടില്‍ ബിജു പൗലോസ് എന്ന ബൈജുവിനെ (52) ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. ഹൈക്കോടതി നിര്‍ദേശ പ്രകാരം രൂപവത്കരിച്ച ഐജി പി. പ്രകാശിന്റെയും എസ്പി പ്രജീഷ് തോട്ടത്തിലിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ബിജു പൗലോസിന് നേരേ മുന്‍പേ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ തെളിവുണ്ടായിരുന്നില്ല. പെണ്‍കുട്ടി കൊല്ലപ്പെട്ടതായി സംശയം ഉയര്‍ന്നുവെങ്കിലും പ്രതിക്കെതിരേ കൊലപാതകക്കുറ്റം തെളിയാത്തതിനാല്‍ ആ വകുപ്പ് ചേര്‍ത്തിട്ടില്ല. തുടരന്വേഷണത്തില്‍ വ്യക്തതവരുമെന്ന് ഐജി പി. പ്രകാശ് പറഞ്ഞു. പീഡനം, തട്ടിക്കൊണ്ടുപോകല്‍, പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പ്രതിയെ കാഞ്ഞങ്ങാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങുമെന്നും ക്രൈംബ്രാഞ്ച് സംഘം പറഞ്ഞു. 2010 ലാണ് കോടോം-ബേളൂര്‍ പഞ്ചായത്തിലെ ഉന്നതിയില്‍ താമസിക്കുന്ന പെണ്‍കുട്ടി പഠനത്തിനായി കാഞ്ഞങ്ങാട് എത്തുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വീട്ടുകാര്‍…

    Read More »
  • വിവാഹം കഴിഞ്ഞ് ഒരാഴ്ച; വാക്കുതര്‍ക്കത്തിനിടെ മൂന്നാം ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ‘പുതുമണവാളന്‍’ അറസ്റ്റില്‍

    ലഖ്‌നൗ: വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ മൂന്നാം ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ വാരണാസി ജില്ലയിലെ അമൗലി ഗ്രാമത്തിലാണ് സംഭവം. ജോന്‍പുര്‍ സ്വദേശിനിയായ ആരതി പാല്‍ (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് രാജു പാലിനെ (44) വാരണാസി പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യ രണ്ട് വിവാഹബന്ധങ്ങള്‍ വേര്‍പിരിഞ്ഞതിന് ശേഷമാണ് രാജു ആരതിയെ വിവാഹം കഴിച്ചതെന്ന് പൊലീസ് പറയുന്നു. മേയ് 9നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതായി പറയുന്നു. വ്യാഴാഴ്ച രാത്രി കുടുംബ പ്രശ്‌നത്തിന്റെ പേരില്‍ രാജു ആരതിയെ ക്രൂരമായി മര്‍ദ്ദിച്ചു. പരുക്കേറ്റ ആരതിയെ നര്‍പത്പുറിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് ചൗബേപൂര്‍ പോലീസ് അറിയിച്ചു. അയല്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

    Read More »
  • മാലമോഷ്ടിച്ചെന്ന് കള്ളപ്പരാതി; വീട്ടു ജോലിക്കാരിയായ ദളിത് സ്ത്രീ പോലീസ് സ്‌റ്റേഷനില്‍ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത; ‘പെണ്‍കുട്ടികളെ കേസില്‍ കുടുക്കുമെന്ന് ഭീഷണി; വെള്ളം ചോദിച്ചപ്പോള്‍ ശുചിമുറിയില്‍ പോയി കുടിക്കാന്‍ പറഞ്ഞു; മാല കിട്ടിയിട്ടും കവടിയാറില്‍ കണ്ടുപോകരുതെന്ന് എസ്‌ഐ’

    തിരുവനന്തപുരം: വീട്ടുജോലിക്കാരി മാല മോഷ്ടിച്ചെന്ന ഉടമയുടെ കള്ളപ്പരാതിയില്‍ അറസ്റ്റു ചെയ്യപ്പെട്ട ദലിത് സ്ത്രീ 20 മണിക്കൂർ തിരുവനന്തപുരം പേരൂർക്കട സ്റ്റേഷനിൽ നേരിട്ടത് മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത. പെൺമക്കളെ കേസിൽ കുടുക്കുമെന്ന് ഭീഷണിപെടുത്തി കുറ്റം സമ്മതിപ്പിച്ചെന്ന് ചുള്ളിമാനൂർ സ്വദേശിയായ ബിന്ദു മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. വെള്ളം ചോദിച്ചപ്പോൾ ശുചിമുറിയില്‍ പോയി കുടിക്കാൻ പറഞ്ഞെന്നും കസ്റ്റഡിയിലെടുത്ത വിവരം വീട്ടുകാരെ അറിയിച്ചില്ലെന്നും യുവതി പറഞ്ഞു. അമ്പലമുക്കിലെ വീട്ടിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങവേ  ബസ്റ്റോപ്പിൽ  നിൽക്കുമ്പോഴാണ് ബിന്ദുവിനെ സ്റ്റേഷനിലേയ്ക്ക് വിളിപ്പിക്കുന്നത്. അവിടെയെത്തുമ്പോഴാണ് വീട്ടുടമസ്ഥയുടെ രണ്ടര പവൻ മാല മോഷ്ടിച്ച കുറ്റം തന്റെ പേരിൽ ചാർത്തപ്പെട്ട കാര്യം ബിന്ദു അറിയുന്നത്. അപ്പോൾ സമയം ഏപ്രിൽ 23 ന് വൈകിട്ട് 4 മണി. താൻ കള്ളിയല്ലെന്ന് വീട്ടുടമസ്ഥയുടെടേയും പൊലീസുകാരുടേയും കാലു പിടിച്ചു പറഞ്ഞു ബിന്ദു. കസ്റ്റഡി വിവരം കസ്റ്റഡിയിലെടുക്കപ്പെട്ടയാൾ ആവശ്യപ്പെടുന്നവരെ അറിയിക്കണമെന്നാണ് നിയമം. ബിന്ദു കേണപേക്ഷിച്ചിട്ടും വീട്ടിലറിയിച്ചില്ല. രാത്രിയായയോടെ ആട്ടുകാലിലെ വീട്ടിൽ കാത്തിരിക്കുന്ന പെൺ മക്കളെയോർത്ത് ബിന്ദു കുറ്റമേറ്റു.…

    Read More »
  • അമ്പലത്തറയിലെ 17 വയസുകാരിയുടെ തിരോധാനം: എല്ലിന്‍ കഷ്ണം രേഷ്മയുടേത് തന്നെ; 15 വര്‍ഷത്തിനുശേഷം പ്രതി പിടിയില്‍

    കാസര്‍കോട്: അമ്പലത്തറയിലെ 17 വയസുകാരി രേഷ്മയുടെ തിരോധാനത്തില്‍ 15 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍. പാണത്തൂര്‍ സ്വദേശി ബിജു പൗലോസിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. രേഷ്മയെ കൊലപ്പെടുത്തി പുഴയില്‍ത്തള്ളിയെന്ന് പ്രതിയായ ബിജു നേരത്തേ മൊഴിനല്‍കിയെങ്കിലും മൃതദേഹം ലഭിക്കാത്തതിനാല്‍ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നില്ല. എന്നാല്‍, പിന്നീട് നടത്തിയ തിരച്ചിലില്‍ എല്ലിന്റെ ഭാഗം കണ്ടെത്തുകയും ഡിഎന്‍എ പരിശോധനയില്‍ ഇത് രേഷ്മയുടേതാണെന്നു സ്ഥിരീകരിക്കുകയുമായിരുന്നു. പിന്നാലെയാണ് അറസ്റ്റ്. ക്രൈംബ്രാഞ്ച് കണ്ണൂര്‍ എസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്. 2010ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്ലസ് ടു പഠനം കഴിഞ്ഞ് കാഞ്ഞങ്ങാട് ടിടിസി പരിശീലത്തിനെത്തിയ രേഷ്മയെ കാണാതെയാവുകയായിരുന്നു. ഇത് സംബന്ധിച്ച് രേഷ്മയുടെ പിതാവ് മകളെ കാണാനില്ലെന്ന് കാണിച്ച് അമ്പലത്തറ പൊലീസില്‍ പരാതി നല്‍കി. പാണത്തൂര്‍ ബാപ്പുങ്കയം സ്വദേശിയായ ബിജു പൗലോസ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തി എന്നായിരുന്നു ബന്ധുക്കളുടെ പരാതി. എന്നാല്‍, ആദ്യ ഘട്ടത്തില്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ശേഷം ഹേബിയസ് കോര്‍പസ് ആയി ആദ്യകേസ്…

    Read More »
Back to top button
error: