Movie

  • മലയാളികൾക്ക് പുതുഭാവുകത്വം പകർന്ന ‘സ്വപ്നാടനം’ റിലീസ് ചെയ്തിട്ട് ഇന്ന് 47 വർഷം

    സിനിമ ഓർമ്മ കെജി ജോർജ്ജിന്റെ ആദ്യ ചിത്രം ‘സ്വപ്നാടന’ത്തിന് 47 വയസ്സ്. 1976 മാർച്ച് 12 നാണ് ഡോക്ടർ മോഹൻദാസ്, റാണിചന്ദ്ര എന്നിവർ പ്രധാന വേഷങ്ങൾ ചെയ്‌ത കലാപരമായും സാമ്പത്തികമായും വിജയിച്ച ഈ ചിത്രം പ്രദർശനത്തിനെത്തിയത്. 1974 ൽ കേരളത്തിൽ നിന്നും കാണാതായ ഒരു വ്യക്തിയെക്കുറിച്ചുള്ള അന്വേഷണമാണ് ചിത്രം. മനഃശാസ്ത്രജ്ഞനായിരുന്ന മുഹമ്മദ് സൈക്കോ എഴുതിയ ‘പലായനം’ എന്ന കഥയാണ് സിനിമയ്ക്കാധാരം. കെജി ജോർജ്ജും പമ്മനും ചേർന്ന് തിരക്കഥ രചിച്ചു. നിർമ്മാണം- ടി മുഹമ്മദ് ബാപ്പു. മദ്രാസിലെ ഒരു ഹോസ്പിറ്റലിൽ പ്രവേശിക്കപ്പെട്ട ഗോപി എന്ന യുവാവ് (ഡോക്ടർ മോഹൻദാസ്) ഹിപ്നോട്ടിസത്തിന് വിധേയനായി സ്വന്തം കഥ പറയുന്നതായാണ് അവതരണം. ഭർത്താവിന്റെ വീട്ടിൽ കക്കൂസിൽ പോകണമെങ്കിൽ ഒരു മൈല് നടക്കണം എന്ന് നവവധു (റാണിചന്ദ്ര) അവളുടെ അച്ഛനോട് പറയുന്നത് ഭർത്താവ് കേൾക്കുന്നുണ്ട്. അസംതൃപ്‌തമായ ദാമ്പത്യം. ഗ്രാമാന്തരീക്ഷത്തിൽ വളർന്ന ഡോക്ടർ ഗോപിയും പട്ടണപ്പരിഷ്ക്കാരിയായ ഭാര്യ സുമിത്രയും. പഠിക്കുന്ന കാലത്ത് അയാൾക്കൊരു കാമുകിയുണ്ടായിരുന്നു. പക്ഷെ പഠിപ്പിച്ചത് അമ്മാവനാണല്ലോ (പികെ…

    Read More »
  • ഓസ്കാര്‍ വേദിയില്‍ നാട്ടു നാട്ടു ഗാനത്തിന് റാം ചരണും ജൂനിയര്‍ എന്‍ടിആറും ചുവടുവയ്ക്കില്ല, പകരം വേദിയിൽ നിറഞ്ഞാടുക ഈ നടി

    ഏറെ പ്രതീക്ഷയോടെയാണ് ഓസ്കർ പ്രഖ്യാപനത്തെ ഇന്ത്യ ഉറ്റുനോക്കുന്നത്.  എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു എന്ന ഗാനം മികച്ച ഒറിജിനൽ സോങ്ങ് വിഭാഗത്തിൽ മത്സരിക്കുന്നു എന്നതാണ് രാജ്യത്ത് ഇത്തവണത്തെ ഓസ്കാര്‍ അവാര്‍ഡ് നിശ ശ്രദ്ധേയമാകാന്‍ കാരണം. ഇതേ ഗാനത്തിന്  ഗോൾഡൻ ഗ്ലോബില്‍ മികച്ച ഗാനത്തിനുള്ള പുരസ്കാരം  ലഭിച്ചിരുന്നു. അവാര്‍ഡിന് പരിഗണിക്കുന്നു എന്നതിനൊപ്പം തന്നെ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട  ഗാനം  ഓസ്കർ വേദിയിലും അവതരിപ്പിക്കപ്പെടും.  രാഹുല്‍ സിപ്ലിഗഞ്ചും കാലഭൈരവയും ചേര്‍ന്നാണ് ഗാനം  അവതരിപ്പിക്കുക. നേരത്തെ  ഓസ്‌കർ ചടങ്ങിൽ രാം ചരണും ജൂനിയർ എൻടിആറും നാട്ടു നാട്ടു എന്ന ഗാനത്തിന് നൃത്തം ചെയ്യുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ ഗാനത്തിന് നൃത്തം ചെയ്യാന്‍ രാം ചരണും, ജൂനിയര്‍ എന്‍ടിആറും വേദിയില്‍ കയറില്ലെന്നാണ് അടുത്തിടെ വന്ന വാര്‍ത്ത. വൈറലായ ഈ ഗാനത്തിന് ചുവട് വയക്കുന്നത് ഇന്ത്യൻ ഡാൻസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധക്കപ്പെട്ട അമേരിക്കൻ നർത്തകിയും  അഭിനേത്രിയുമായ ലോറന്‍ ഗോട്‌ലീബാണ്.  താരം തന്നെയാണ് ഇക്കാര്യം…

    Read More »
  • ‘നല്ല സമയ’ത്തിൻ്റെ സമയം തെളിയുമോ ? എക്സൈസ് എടുത്ത കേസ് റദ്ദാക്കി കേരള ഹൈക്കോടതി; നന്ദി പറഞ്ഞ് ഒമർ ലുലു

    ഒമർ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’ എന്ന സിനിമയ്ക്കെതിരെ എക്സൈസ് എടുത്ത കേസ് റദ്ദാക്കി കേരള ഹൈക്കോടതി. ഒമർ ലുലു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ ഒടിടി റിലീസ് തിയതി മാർച്ച് 20ന് പ്രഖ്യാപിക്കുമെന്നും സംവിധായകൻ അറിയിച്ചു. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് നല്ല സമയത്തിന്‍റെ ട്രെയിലറെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു കോഴിക്കോട് എക്സൈസ് കമ്മീഷണർ കേസ് എടുത്തിരുന്നത്. “നല്ല സമയം” സിനിമക്ക് എതിരെ കോഴിക്കോട്‌ എക്സൈസ് കമ്മീഷണർ എടുത്ത കേസ് ഇന്ന് റദ്ദാക്കി വിധി വന്നു,കേരള ഹൈകോടതിയോട് നന്ദി രേഖപ്പെടുത്തുന്നു. ഇന്നതെ കാലത്ത് സിനിമയെ സിനിമയായി കാണാനുള്ള ബോധം എല്ലാ മനുഷ്യൻമാർക്കും ഉണ്ട് എന്ന് ഞാന്‍ കരുതുന്നു, പ്രതിസന്ധി ഘട്ടത്തിൽ എന്റെ കൂടെ നിന്ന എല്ലാവർക്കും നന്ദി”, എന്നാണ് കേസ് റദ്ദാക്കിയ വിവരം അറിയിച്ചു കൊണ്ട് ഒമർ കുറിച്ചത്. കഴിഞ്ഞ വർഷം ഡിസംബറിൽ ആണ് നല്ല സമയത്തിനെതിരെ എക്സൈസ് കേസെടുത്തത്. സിനിമയുടെ റിലീസിന് പിന്നാലെ ആയിരുന്നു ഇത്. ശേഷം 2023…

    Read More »
  • സുബി സുരേഷ് മരണത്തിന് മുമ്പ് എടുത്തുവെച്ച വീഡിയോ പുറത്തുവിട്ട് കുടുംബം; നിരവധി വീഡിയോകള്‍ ഇനിയും പബ്ലിഷ് ചെയ്യാനുണ്ടെന്ന് സഹോദരൻ

    നടിയും അവതാരകയുമായ സുബി സുരേഷ് മരണത്തിന് മുമ്പ് എടുത്തുവെച്ച നിരവധി വീഡിയോകൾ ഇനിയും പബ്ലിഷ് ചെയ്യാൻ ബാക്കിയുണ്ടെന്ന് സഹോദരൻ എബി സുരേഷ് അടുത്തിടെ അറിയിച്ചിരുന്നു. ആശുപത്രിയിൽ നിന്ന് വരുമ്പോഴേക്ക് ആ വീഡിയോകൾ അപ്‍ലോഡ് ചെയ്യണം എന്ന് സുബി സുരേഷ് പറയുമായിരുന്നുവെന്നും എബി വ്യക്തമാക്കിയിരുന്നു. സുബി സുരേഷ് എടുത്തുവെച്ച ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. രണ്ട് മാസങ്ങൾക്ക് മുമ്പ് എടുത്ത വീഡിയോയാണെന്ന് പറഞ്ഞാണ് ഇപ്പോൾ പബ്ലിഷ് ചെയ്‍തിരിക്കുന്നത്. സുബി സുരേഷിനെ സഹായിച്ചവർക്ക് നന്ദി അറിയിച്ച് അടുത്തിടെ സഹോദരൻ എബി സുരേഷ് എത്തിയിരുന്നു. എന്റെ ചേച്ചിയെ നിങ്ങളുടെയൊക്കെ കുടുംബത്തിലെ അംഗത്തെ പോലെ കണ്ടതിനും അവർക്ക് വേണ്ടി പ്രാർഥിച്ചതിനും എല്ലാവരോടും നന്ദി പറയുകയാണ് എന്നായിരുന്നു എബി സുരേഷ് വീഡിയോയിൽ വ്യക്തമാക്കിയത്. ചേച്ചിയെ ചികിത്സിച്ച ഡോക്ടർമാരോടും അതുപോലെ ഭൂമിയിലെ മാലാഖമാർ എന്ന് പറയുന്ന നേഴ്‍സുമാരോടും നന്ദി പറയുന്നു. ചേച്ചിയെ വളരെ നല്ല രീതിയിൽ തന്നെ അവർ പരിചരിച്ചു. കരൾമാറ്റ ശസ്‍ത്രക്രിയയ്‍ക്ക് വേണ്ടി ഞങ്ങൾ കഷ്‍ടപ്പെട്ടപ്പോൾ അതിന്റെ പേപ്പർ…

    Read More »
  • സുരേഷ് ഗോപിയുടെ ‘തമിഴരശ’നും സേതുവിൻ്റെ തിരക്കഥയിൽ മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘ഖജുരാഹോ ഡ്രീംസും’ വരുന്നു

    സിനിമ സുരേഷ് ഗോപി അഭിനയിക്കുന്ന തമിഴ് ചിത്രം ‘തമിഴരശന്‍’ മലയാളികളും കാത്തിരിക്കുന്ന സിനിമയാണ്. വിജയ് ആന്റണിയാണ് ചിത്രത്തിലെ നായകന്‍. മലയാളത്തില്‍ നിന്ന് രമ്യാ നമ്പീശനുമുണ്ട്. പല കാരണങ്ങളാല്‍ റിലീസ് നീണ്ടുപോയ ‘തമിഴരശന്‍’ മാര്‍ച്ച് 31ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നു. ബാബു യോഗേശ്വരന്‍   തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആര്‍.ഡി രാജശേഖര്‍ ഐ.എസ് ഛായാഗ്രാഹണം നിർവ്വഹിക്കുന്നു. ഇളയരാജ സംഗീത സംവിധാനം. എസ്.എൻ.എസ് മൂവീസിന്റെ ബാനറിൽ എസ് കൗസല്യ റാണിയാണ് ചിത്രം നിര്‍മിക്കുന്നത്. മലയാളത്തിലെ പുതിയ തലമുറയിലെ ഏറ്റവും ജനപ്രിയരായ ഒരു സംഘം അഭിനേതാക്കള്‍ ഒന്നിച്ചണിനിരക്കുന്ന ‘ഖജുരാഹോ ഡ്രീംസ്’ പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്നു. അര്‍ജുന്‍ അശോകന്‍, ധ്രുവന്‍, ശ്രീനാഥ് ഭാസി, ഷറഫുദ്ദീന്‍, അതിഥി രവി എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സേതു തിരക്കഥ എഴുതിയ ‘ഖജുരാഹോ ഡ്രീംസ്’ പുതിയ തലമുറയുടെ കാഴ്ച്ചപ്പാടുകള്‍ക്കൊപ്പം അവതരിപ്പിക്കുന്ന ചിത്രമാണ്. സോഹന്‍ സീനുലാല്‍, സാദിഖ്, വര്‍ഷാ വിശ്വനാഥ്, നേഹാ സക്സേന എന്നിവരും പ്രധാന താരങ്ങളാണ്. നവാഗതനായ മനോജ് വാസുദേവാണ്…

    Read More »
  • റാണി പത്മിനിയുടെ ആദ്യ മലയാള ചിത്രം, ജോൺപോൾ രചനയും മോഹൻ സംവിധാനവും നിർവ്വഹിച്ച ‘കഥയറിയാതെ’ പ്രദർശനത്തിനെത്തിയിട്ട് 42 വർഷം

    സിനിമ ഓർമ്മ ജോൺപോൾ- മോഹൻ കൂട്ടുകെട്ടിലെ ‘കഥയറിയാതെ’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 42 വർഷം. 1981 മാർച്ച് 11 നാണ് സോമൻ, സുകുമാരൻ, ശ്രീവിദ്യ, റാണി പത്മിനി തുടങ്ങിയവരഭിനയിച്ച ഈ ചിത്രം റിലീസ് ചെയ്‌തത്‌. റാണി പത്മിനിയുടെ ആദ്യ മലയാള ചിത്രമാണിത്. നടൻ സായ്‌കുമാറും ചെറിയൊരു വേഷം ചെയ്‌തു. നിർമ്മാണം എ രഘുനാഥ്. സോമൻ, ശ്രീവിദ്യ ദമ്പതികളുടെ മകൾ റാണി പത്മിനി, മകൻ സായ്‌കുമാർ. ഭാര്യ മരിച്ചു പോയ സുകുമാരൻ (സോമന്റെ സഹപ്രവർത്തകനാണയാൾ) അവരുടെ കുടുംബ സുഹൃത്താവുന്നു. അവരൊന്നിച്ച് ടൂർ പോയ രാത്രിയിൽ അമ്മയോടൊപ്പം അങ്കിളിനെ സംശയകരമായ നിലയിൽ മകൾ കാണുന്നു. മൂവർക്കും ഷോക്കായി ആ സംഭവം. ‘ഡാഡിയോട് പറയരുത്’ എന്ന ഭീഷണി അവൾ വക വയ്ക്കാതായപ്പോൾ അങ്കിൾ അവളെ നശിപ്പിക്കുന്നു. അമ്മ ആത്മഹത്യ ചെയ്‌തു. അങ്കിൾ രോഗിയായി മരിച്ചു. കുടുംബജീവിതത്തിൽ സംഭവിച്ച ഒരു തെറ്റ് പരിഹാരമില്ലാത്ത വലിയൊരു ദുരന്തമായി മാറുന്നു. എം.ഡി രാജേന്ദ്രൻ-ദേവരാജൻ ടീമിന്റെ ഗാനങ്ങളിൽ ‘നിറങ്ങൾ’, ‘പൊട്ടിച്ചിരിക്കുന്ന നിമിഷങ്ങളേ’ ലത…

    Read More »
  • പഠാനിലെ വെട്ടി മുറിച്ച ആ രംഗങ്ങൾ ഒടിടിയില്‍ കാണാമെന്ന് സംവിധായകന്‍

    മുംബൈ: പഠാന്‍ സിനിമ കളക്ഷനില്‍ ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ തന്നെ റെക്കോഡാണ് സൃഷ്ടിച്ച് മുന്നേറുന്നത്. അതിനിടയില്‍ ചിത്രത്തിലെ പഠാന്‍ എന്ന കഥാപാത്രത്തിന്‍റെ ഒരു സുപ്രധാന കാര്യം വെളിപ്പെടുത്തുകയാണ് സംവിധായകന്‍ സിദ്ധാർത്ഥ് ആനന്ദ്. സിനിമയിലെ നടൻ ഷാരൂഖ് ഖാന്‍ അവതരിപ്പിച്ച ടൈറ്റില്‍ കഥാപാത്രമായ പഠാന് മതമില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ. എന്നാല്‍ പഠാന്‍ എന്ന കഥാപാത്രത്തിന്‍റെ യാഥാര്‍ത്ഥ പേര് എന്ത് എന്ന് സൂചന നല്‍കുന്ന ചിത്രത്തില്‍ നിന്നും വെട്ടിയ ഒരു രംഗം ചിലപ്പോള്‍ ഒടിടി റിലീസ് ചെയ്യുമ്പോള്‍ പ്രതീക്ഷിക്കാം എന്നും സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. തനിക്കും ആദിത്യ ചോപ്രയ്ക്കും പഠാന്‍റെ രചിതാക്കളായ ശ്രീധർ രാഘവനും അബ്ബാസ് ടൈരേവാലയ്ക്കും കഥാപാത്ര രൂപീകരണത്തില്‍ ഒരേ വിശ്വസമാണ് ഉണ്ടായതെന്നും സിദ്ധാർത്ഥ് ആനന്ദ് പറയുന്നു. പഠാന്‍ സിനിമയില്‍ ദീപിക പദുകോണിന്‍റെ കഥാപാത്രം ഷാരൂഖിന്റെ കഥാപാത്രമായ പഠാന്‍ മുസ്ലീമാണോ എന്ന് ചോദിക്കുന്നുണ്ട്. എന്നാല്‍ അഫ്ഗാൻ ഗ്രാമത്തിലെ കുട്ടികളെ രക്ഷിക്കാൻ സഹായിച്ചതിനെ തുടർന്നാണ് തനിക്ക് പഠാന്‍ എന്ന…

    Read More »
  • എസ്.പി. വെങ്കിടേഷ് ഈണമിട്ട ‘കിട്ടിയാൽ ഊട്ടി’ മ്യൂസിക് വീഡിയോ സൂപ്പർ ഹിറ്റ് – വീഡിയോ

    ♦ അജയ് തുണ്ടത്തിൽ മെലഡിയുടെ രാജാവ് എസ്.പി വെങ്കിടേഷ് ഒരിടവേളയ്ക്കു ശേഷം ഈണമിട്ടിരിക്കുന്ന ‘കിട്ടിയാൽ ഊട്ടി’ എന്ന മ്യൂസിക് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി. ‘ കിലുക്കം, വെട്ടം തുടങ്ങിയ സിനിമകളെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ഊട്ടിയിലെ വിക്ടോറിയൻ കോട്ടേജിനുള്ളിലെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കൊച്ചിയിൽ നിന്നും വിളിച്ചു വരുത്തിയ അഭിനയമോഹിയായ പെൺകുട്ടിയെ, അഭിനയിപ്പിക്കാൻ പറ്റാതെ രണ്ട് സംവിധാന സഹായികൾ പറഞ്ഞു വിടുന്നിടത്താണ് ‘കിട്ടിയാൽ ഊട്ടി’ ആരംഭിക്കുന്നത്. അതേസമയം അവിടേയ്ക്കു വരുന്ന സംവിധായകൻ, യഥാർത്ഥ നായിക അവളാണന്ന് തെറ്റിദ്ധരിക്കുന്നു. എന്നാൽ സംവിധാന സഹായികൾ തെരഞ്ഞടുത്ത നായിക അടുത്ത ദിവസത്തെ ഷൂട്ടിംഗിലേക്ക് തയ്യാറെടുക്കുന്നു. ആ തെറ്റിദ്ധാരണയുടെ ഒരു ദിവസം പ്രമേയമാക്കി ആവിഷ്കരിച്ചതാണ് ‘കിട്ടിയാൽ ഊട്ടി.’ ജോ ജോസഫാണ് വീഡിയോയുടെ സംവിധായകൻ. നായക കഥാപാത്രമായ മൈക്കിളിനെ അവതരിപ്പിച്ചിരിക്കുന്നതും സംവിധായകൻ തന്നെ. ഒപ്പം അമര രാജ, ക്ലെയർ സാറ മാർട്ടിൻ, അനുമോദ് പോൾ, സുഹാസ് പാട്ടത്തിൽ, അളഗ റെജി എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രഹണം നിർവ്വഹിച്ചത് ബ്രിട്ടീഷ് സിനിമകളിലൂടെ പ്രശസ്തയായ…

    Read More »
  • നടൻ സൂര്യയ്ക്ക് പിന്നാലെ ‘പിതാമ​കൻ’ നിർമാതാവ് വി.എ. ദുരെയ്ക്ക് സഹായവുമായി സ്റ്റൈയ്ൽ മന്നൻ രജനികാന്ത്

    ചെന്നൈ: നടൻ സൂര്യയ്ക്ക് പിന്നാലെ നിർമാതാവ് വിഎ ദുരെയ്ക്ക് സഹായവുമായി രജനികാന്ത്.  ദുരെയോട് ഫോണിൽ സംസാരിച്ച രജനികാന്ത് സഹായം വാ​ഗ്ദാനം ചെയ്യുകയും ചെയ്തു. ‘ജയിലറി’ന്റെ ഷൂട്ടിം​ഗ് പൂർത്തിയാക്കിയ ശേഷം നിർമാതാവിനെ കാണാമെന്നും രജനികാന്ത് ഉറപ്പ് നൽകി. രജനികാന്തിന്റെ ‘ബാബ’ എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയായിരുന്നു ദുരൈ. എവർ​ഗ്രീൻ ഇന്റർനാഷണൽ എന്ന ചലച്ചിത്ര നിർമാണക്കമ്പനി നടത്തിയിരുന്ന ആളാണ് വി എ ദുരെ. നിരവധി സൂപ്പർ ഹിറ്റുകൾ ഇദ്ദേഹത്തിന്റെ നിർമാണത്തിൽ തമിഴ് സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. സിനിമകളിൽ നിന്നുണ്ടായ സാമ്പത്തിക നഷ്ടത്തിന് പിന്നാലെയാണ് ദുരവസ്ഥയിൽ എത്തിയത്. ചെന്നൈയില്‍ സ്വന്തം കിടപ്പാടം പോലും നഷ്ടമായ ദുരെ ഇപ്പോള്‍ ഒരു സുഹൃത്തിന്‍റെ വീട്ടിലാണ് താമസം. അടുത്തിടെ ഒരു സുഹൃത്ത് ആണ് ദുരെയുടെ അവസ്ഥ പറഞ്ഞു കൊണ്ടുള്ളൊരു വീഡിയോ പുറത്തുവിട്ടത്. വീഡിയോ ശ്രദ്ധയിൽപ്പെട്ട നടന്‍ സൂര്യ സഹായഹസ്തവുമായി എത്തുക ആയിരുന്നു. സൂര്യയുടെ പിതാമകന്‍ എന്ന സിനിമയുടെ നിര്‍മ്മാതാവ് ആണ് ഇദ്ദേഹം. കാലിന് സംഭവിച്ച വലിയ മുറിവ് ഉണങ്ങാത്തതാണ് ദുരെയുടെ…

    Read More »
  • രണ്‍ബിര്‍ കപൂറിന്റെ റൊമാന്റിക് കോമഡി ‘തു ഝൂടി മേയ്ൻ മക്കാര്‍’ കുതിപ്പ് തുടരുന്നു

    രണ്‍ബിര്‍ കപൂര്‍ നായകനായെത്തിയ പുതിയ ചിത്രമാണ് ‘തു ഝൂടി മേയ്ൻ മക്കാര്‍’. ‘പ്യാര്‍ ക പഞ്ച്നമ’യും, ‘ആകാശ്‍വാണി’യുമൊക്കെ സംവിധാനം ചെയ്‍ത ലവ് രഞ്ജൻ ആണ് ‘തൂ ഝൂടി മേം മക്കാര്‍’ ഒരുക്കിയിരിക്കുന്നത്. ശ്രദ്ധ കപൂര്‍ ആണ് ചിത്രത്തിലെ നായികയായി എത്തിയിരിക്കുന്നത്. രണ്‍ബിര്‍ കപൂര്‍ നായകനായ പുതിയ ചിത്രത്തിന് മികച്ച കളക്ഷനാണ് റിലീസിന്റെ തൊട്ടടുത്ത ദിവസവും ലഭിച്ചിരിക്കുന്നത്. ഒരു റൊമാന്റിക് കോമഡി ചിത്രമായ ‘തൂ ഝൂടി മേയ്‍ൻ മക്കാര്‍’ ആദ്യ ദിവസം 15.73 കോടി രൂപയും ഇന്നലെ 10.34 കോടിയും സ്വന്തമാക്കി ആകെ കളക്ഷൻ 26.07 കോടിയിലെത്തിയിരിക്കുകയാണ്. ഡിംപിള്‍ കപാഡിയ, ബോണി കപൂര്‍, അനുഭവ് സിംഗ് ബാസ്സി എന്നിവരും ‘തൂ ഝൂടി മേയ്‍ൻ മക്കാര്‍’ എന്ന ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നു. സന്താന കൃഷ്‍ണനും രവിചന്ദ്രനുമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ലവ് രഞ്‍ജൻ, രാഹുല്‍ മോദി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. #TuJhoothiMainMakkaar maintains the grip on Day 2… A 34.27% decline…

    Read More »
Back to top button
error: