LIFEMovie

ഓസ്കാര്‍ വേദിയില്‍ നാട്ടു നാട്ടു ഗാനത്തിന് റാം ചരണും ജൂനിയര്‍ എന്‍ടിആറും ചുവടുവയ്ക്കില്ല, പകരം വേദിയിൽ നിറഞ്ഞാടുക ഈ നടി

റെ പ്രതീക്ഷയോടെയാണ് ഓസ്കർ പ്രഖ്യാപനത്തെ ഇന്ത്യ ഉറ്റുനോക്കുന്നത്.  എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു എന്ന ഗാനം മികച്ച ഒറിജിനൽ സോങ്ങ് വിഭാഗത്തിൽ മത്സരിക്കുന്നു എന്നതാണ് രാജ്യത്ത് ഇത്തവണത്തെ ഓസ്കാര്‍ അവാര്‍ഡ് നിശ ശ്രദ്ധേയമാകാന്‍ കാരണം.

ഇതേ ഗാനത്തിന്  ഗോൾഡൻ ഗ്ലോബില്‍ മികച്ച ഗാനത്തിനുള്ള പുരസ്കാരം  ലഭിച്ചിരുന്നു. അവാര്‍ഡിന് പരിഗണിക്കുന്നു എന്നതിനൊപ്പം തന്നെ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട  ഗാനം  ഓസ്കർ വേദിയിലും അവതരിപ്പിക്കപ്പെടും.  രാഹുല്‍ സിപ്ലിഗഞ്ചും കാലഭൈരവയും ചേര്‍ന്നാണ് ഗാനം  അവതരിപ്പിക്കുക. നേരത്തെ  ഓസ്‌കർ ചടങ്ങിൽ രാം ചരണും ജൂനിയർ എൻടിആറും നാട്ടു നാട്ടു എന്ന ഗാനത്തിന് നൃത്തം ചെയ്യുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ ഗാനത്തിന് നൃത്തം ചെയ്യാന്‍ രാം ചരണും, ജൂനിയര്‍ എന്‍ടിആറും വേദിയില്‍ കയറില്ലെന്നാണ് അടുത്തിടെ വന്ന വാര്‍ത്ത.

വൈറലായ ഈ ഗാനത്തിന് ചുവട് വയക്കുന്നത് ഇന്ത്യൻ ഡാൻസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധക്കപ്പെട്ട അമേരിക്കൻ നർത്തകിയും  അഭിനേത്രിയുമായ ലോറന്‍ ഗോട്‌ലീബാണ്.  താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

‘ ഓസ്‌കര്‍ വേദിയില്‍ നാട്ടു നാട്ടു ഗാനത്തിന് ഞാന്‍ ചുവടുവെക്കും. ലോകത്തിലെ ഏറ്റവും അഭിമാനകരമായ വേദിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ സാധിച്ചതിന്റെ അവേശത്തിലാണ്  ഞാൻ.  എല്ലാവരുടേയും ആശംസ വേണം’- ലോറന്‍  ഗോട്‌ലീബ് കുറിച്ചു. നാട്ടു നാട്ടു എന്ന ഗാനം പോലെ  ജൂനിയർ എൻ.ടി. ആറിന്റേയും രാം ചരണിന്റേയും ചുവടുകളും ഏറെ  ശ്രദ്ധിക്കപ്പെട്ടിരുന്നു. കീരവാണിയാണ് ഈ ഗാനത്തിന് സംഗീതം നല്‍കിയത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: