Movie

  • ജോൺപോൾ- മോഹൻ ടീം ഒരുക്കിയ, ഗോപിയുടെ അഭിനയ മികവ് കൊണ്ടു ശ്രദ്ധേയമായ ‘രചന’ അഭ്രപാളികളെത്തിയിട്ട് 40 വർഷം

    സിനിമ ഓർമ്മ ഗോപി മികച്ച നടനുള്ള അവാർഡ് നേടിയ ‘രചന’ അഭ്രപാളികളെത്തിയിട്ട് 40 വർഷം. 1983 മാർച്ച് 10 നാണ് മോഹൻ സംവിധാനം ചെയ്‌ത ഈ ചിത്രത്തിന്റെ റിലീസ്. കഥ ആന്റണി ഈസ്റ്റ്മാൻ. തിരക്കഥ ജോൺപോൾ. നെടുമുടി വേണുവും ശ്രീവിദ്യയും അവിസ്മരണീയമായ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നു. വഴക്ക് പറഞ്ഞാലും അഭിനന്ദിച്ചാലും കരഞ്ഞു പോകുന്ന ഒരു പാവമുണ്ടായിരുന്നു ഓഫീസിൽ. അയാളെക്കുറിച്ച് ഭാര്യ പറയുന്നത് കേട്ടപ്പോൾ സാഹിത്യകാരനായ ഭർത്താവിന് ഒരാശയം തോന്നി. ഭാര്യ അയാളോട് പ്രേമം അഭിനയിക്കട്ടെ! ‘കുസൃതിയോടെ കോർത്ത നൂലിഴകൾ അഴിയാക്കുടുക്കായി മുറുകുകയാണെ’ന്ന്’ ഭാര്യ ഭയപ്പെട്ടപ്പോഴും ഭർത്താവ് പരീക്ഷണത്തിൽ അഭിരമിച്ചതേയുള്ളൂ. പക്ഷെ എഴുത്തുകാരൻ മനസിലൂട്ടി വളർത്തിയ കഥാപാത്രം കണക്കുകൂട്ടലുകളാകെ തെറ്റിച്ചു. തന്നെ ഭാര്യാഭർത്താക്കന്മാർ ചേർന്ന് കുരങ്ങ് കളിപ്പിക്കുകയായിരുന്നെന്ന് മനസ്സിലാക്കിയ അയാൾ ആത്മഹത്യ ചെയ്‌തു. ഭാര്യക്ക് ഷോക്ക്. ഭർത്താവിന് തുടർന്ന് പഴയ ജീവിതമില്ല. മനസ്സിൽ രചിച്ചതല്ല യാഥാർഥ്യത്തിന്റെ രചന എന്നയാൾ തിരിച്ചറിഞ്ഞപ്പോഴേയ്ക്കും വൈകിപ്പോയിരുന്നല്ലോ. ഭാര്യാഭർത്താക്കന്മാരായി ഗോപിയും ശ്രീവിദ്യയും. ശുദ്ധഗതിക്കാരനായി നെടുമുടി. മമ്മൂട്ടി, പൂർണിമ ജയറാം,…

    Read More »
  • തീയറ്ററുകളിൽ പ്രേക്ഷകരെ ‘രോമാഞ്ചം’ കൊള്ളിച്ച ബോക്സ് ഓഫീസ് ഹിറ്റ് രോമാഞ്ചം ഒരു മാസം കൊണ്ട് നേടിയത്

    മലയാള സിനിമയിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ബോക്സ് ഓഫീസ് ഹിറ്റ് ആണ് രോമാഞ്ചം. ഫെബ്രുവരി 3 ന് കേരളത്തിലെ 144 സ്ക്രീനുകളോടെ റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന് ആദ്യദിനം മുതൽ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി പ്രവഹിക്കാൻ തുടങ്ങി. ആബാലവൃദ്ധം പ്രേക്ഷകർ ഒരേ സ്വരത്തിൽ ചിത്രം ഏറ്റെടുക്കുന്ന കാഴ്ചയാണ് തുടർ വാരങ്ങളിൽ തിയറ്ററുകളിൽ കാണാൻ സാധിച്ചത്. നാലാം വാരത്തിൽ എത്തിയപ്പോൾ കേരളത്തിൽ 197 സ്ക്രീനുകളാണ് രോമാഞ്ചത്തിന് ഉണ്ടായിരുന്നത്. ഇപ്പോഴിതാ റിലീസ് ചെയ്ത് ഒരു മാസം പിന്നിട്ടപ്പോൾ ചിത്രം നേടിയ കളക്ഷൻ എത്രയെന്നത് സംബന്ധിച്ച കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. https://twitter.com/Forumkeralam2/status/1633795847715446784?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1633795847715446784%7Ctwgr%5E2b9bb42955204991b50a80f702d18e28385a9c8f%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FForumkeralam2%2Fstatus%2F1633795847715446784%3Fref_src%3Dtwsrc5Etfw വിവിധ ബോക്സ് ഓഫീസ് ട്രാക്കർമാർ മുന്നോട്ടുവെക്കുന്ന കണക്കുകൾ പ്രകാരം 34 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം നേടിയിരിക്കുന്നത് 62 കോടി രൂപയാണ്. കേരളത്തിൽ നിന്ന് 38 കോടി നേടിയ ചിത്രം ഇതര സംസ്ഥാനങ്ങളിൽ നിന്ന് 3.6 കോടിയും വിദേശ മാർക്കറ്റുകളിൽ നിന്ന് 21.15 കോടിയും നേടിയതായി ബോക്സ് ഓഫീസ്…

    Read More »
  • പതറാതേ ‘പഠാന്‍’… ആറാമത്തെ ബുധനാഴ്ചയും ഭേദപ്പെട്ട കളക്ഷന്‍

    ഹിന്ദി സിനിമകളുടെ ചരിത്രത്തില്‍ തന്നെ രാജ്യത്ത് ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രമാണ് പഠാന്‍. ഇന്ത്യന്‍ കളക്ഷനില്‍ നിന്ന് 500 കോടി ക്ലബ്ബിലും ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1000 കോടി ക്ലബ്ബിലും ഇടംപിടിച്ച ചിത്രമാണിത്. ജനുവരി 25 ന് തിയറ്ററുകളിലെത്തിയ ചിത്രം റിലീസിന്‍റെ ഏഴാം വാരത്തിലും തിയറ്ററുകളില്‍ സാന്നിധ്യം അറിയിക്കുന്നുണ്ട്. തൂ ഛൂട്ടീ മേം മക്കാര്‍ അടക്കം ബോളിവുഡില്‍ നിന്നുള്ള പുതിയ റിലീസുകള്‍ എത്തിയിട്ടും വിജയപ്പകിട്ടിന് മങ്ങലേല്‍ക്കാതെയുള്ള കളക്ഷന്‍ ചിത്രത്തിന് ഇപ്പോഴും നേടാനാവുന്നുണ്ട് എന്നതാണ് കൌതുകം. ഇക്കഴിഞ്ഞ വാരാന്ത്യത്തിലും ചിത്രം മികച്ച കളക്ഷനാണ് ചിത്രം നേടിയത്. വെള്ളി 1.05 കോടി, ശനി 2.05 കോടി, ഞായര്‍ 2.55 കോടി, തിങ്കള്‍ 75 ലക്ഷം, ചൊവ്വ 1.25 കോടി, ബുധന്‍ 70 ലക്ഷം എന്നിങ്ങനെയാണ് കണക്കുകള്‍. പഠാന്‍റെ ഹിന്ദി പതിപ്പ് ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത് 519 കോടിയാണ്. ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക് ഭാഷാ പതിപ്പുകള്‍ ഇതുവരെ നേടിയിട്ടുള്ളത് 18.49 കോടിയാണ്. എല്ലാ…

    Read More »
  • ഒടിടി റിലീസിനുവേണ്ടി പ്രേക്ഷകര്‍ക്കിടയില്‍ ഏറെ കാത്തിരിപ്പ് ഉയര്‍ന്ന ചിത്രം ചതുരം ഇന്ന് രാത്രിയെത്തും; ഈ വാരം ഒടിടിയിലെത്തുന്നത് നാല് മലയാള സിനിമകള്‍

    സിനിമകളുടെ തിയറ്റര്‍ റിലീസിനോളമോ ചിലപ്പോഴൊക്കെ അതിനേക്കാളുമോ സിനിമാപ്രേമികള്‍ കാത്തിരിക്കാറുണ്ട് അവയുടെ ഒടിടി റിലീസിന്. തിയറ്റര്‍ റിലീസില്‍ ഏറെ ശ്രദ്ധ നേടുന്ന സിനിമകളുടെയും വേണ്ട ശ്രദ്ധ ലഭിക്കാതെപോയ മികച്ച സിനിമകളുടെയും ഒടിടി റിലീസുകള്‍ക്കായി വലിയ ആകാംക്ഷയാണ് പ്രേക്ഷകര്‍ കാട്ടാറ്. മിക്ക വാരാന്ത്യങ്ങളും തിയറ്റര്‍ റിലീസുകളെപ്പോലെ മലയാള സിനിമയിലും ഒടിടി റിലീസുകള്‍ ഇപ്പോള്‍ സംഭവിക്കാറുണ്ട്. ഈ വാരാന്ത്യത്തിലും അങ്ങനെ തന്നെ. നാല് മലയാള ചിത്രങ്ങളാണ് ഒടിടിയിലൂടെ ഈ വാരം പ്രേക്ഷകരെ തേടി എത്തുന്നത്. ഇതില്‍ രണ്ട് ചിത്രങ്ങള്‍ ഇതിനകം പ്രദര്‍ശനം ആരംഭിച്ചുകഴിഞ്ഞു. മമ്മൂട്ടിയെ ടൈറ്റില്‍ കഥാപാത്രമാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആക്ഷന് ത്രില്ലര്‍ ഡ്രാമ ചിത്രം ക്രിസ്റ്റഫര്‍, സിജു വില്‍സണെ നായകനാക്കി ജിജോ ജോസഫ് സംവിധാനം ചെയ്ത ആക്ഷന്‍ ഡ്രാമ ചിത്രം വരയന്‍ എന്നിവയാണ് ഈ വാരം ഇതിനകം ഒടിടിയില്‍ സ്ട്രീമിം​ഗ് ആരംഭിച്ച മലയാളം സിനിമകള്‍. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ഇരു ചിത്രങ്ങളും റിലീസ് ചെയ്യപ്പെട്ടിരിക്കുന്നത്. ഒടിടി റിലീസിനുവേണ്ടി പ്രേക്ഷകര്‍ക്കിടയില്‍ ഏറെ കാത്തിരിപ്പ്…

    Read More »
  • ഇതിഹാസ ചിത്രം പൊന്നിയിൻ സെല്‍വനിൽ കുന്ദവൈയായി തൃഷ മാറുന്നതിന്റെ ബിഹൈൻഡ് ദ സീൻ വീഡിയോ പുറത്ത്

    ‘പൊന്നിയിൻ സെല്‍വൻ’ എന്ന ഇതിഹാസ ചിത്രം ഇന്ത്യയൊട്ടാകെ പ്രശംസ നേടിയതാണ്. മണിരത്നത്തിന്റെ ‘പൊന്നിയിൻ സെല്‍വന്റെ’ രണ്ടാം ഭാഗം ഏപ്രില്‍ 28ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ‘പൊന്നിയിൻ സെല്‍വന്റെ’ പ്രമോഷൻ തുടങ്ങുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഗാനത്തിന്റെ അപ്‍ഡേറ്റാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്നത്. ‘പൊന്നിയിൻ സെല്‍വനി’ലെ ഒരു പ്രധാന കഥാപാത്രമായ ‘കുന്ദവൈ’യായി തൃഷ മാറുന്നതിന്റെ ബിഹൈൻഡ് ദ സീൻ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ഏക ലഖാനി വസ്‍ത്രാലങ്കാരവും വിക്രം ഗെയ്‍ക്കാവദ് കേശാലങ്കാരവും നിര്‍വഹിച്ചപ്പോള്‍ ജ്വല്ലറിക്ക് ക്രഡിറ്റ് നല്‍കിയിരിക്കുന്നത് കിഷൻ ദാസിനാണ്. രവി വര്‍മനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ‘പൊന്നിയിൻ സെല്‍വൻ’ രണ്ടാം ഭാഗത്തിലെ ആദ്യ ഗാനം വൈകാതെ പുറത്തുവിടും എന്നും അറിയിച്ചിട്ടുണ്ട്. https://twitter.com/MadrasTalkies_/status/1633770230219505664?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1633770230219505664%7Ctwgr%5E8eb39a57cc263a826423898d69d3669e637e0779%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FMadrasTalkies_%2Fstatus%2F1633770230219505664%3Fref_src%3Dtwsrc5Etfw വിക്രം, ജയം രവി, കാർത്തി, റഹ്‍മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ…

    Read More »
  • ഇഷ്ടതാരത്തെ കാണാന്‍  മേക്കപ്പ് റൂമില്‍ ഒളിച്ചിരുന്നത് 8 മണിക്കൂർ, ഒടുവില്‍ പിടിവീണു; ബോളിവുഡ് താരം ശാരൂഖ് ഖാന്റെ ബംഗ്ലാവില്‍ അതിക്രമിച്ച് കയറിയതിന് 2 പേര്‍ അറസ്റ്റില്‍

      ബോളിവുഡ് താരം ശാരൂഖ് ഖാന്റെ ബംഗ്ലാവില്‍ അതിക്രമിച്ച് കയറിയ കുറ്റത്തിന് രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. വ്യാഴാഴ്ചയാണ് മുംബൈയിലെ മന്നത്ത് ബംഗ്ലാവില്‍ അതിക്രമിച്ചു കയറിയ ഗുജറാത് സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തത്. ശാരൂഖ് ഖാനെ കാണാനായി മേക്കപ്പ് റൂമില്‍ എട്ടുമണിക്കൂറോളമാണ് ഇവര്‍ ഒളിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. തങ്ങളുടെ ഇഷ്ട താരത്തെ കാണാനാണ് എത്തിയതെന്ന് ഇരുവരും മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. പത്താന്‍ സാഹില്‍ സലിം ഖാന്‍, രാം സരഫ് കുശ്വാഹ എന്നിവരെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി പൊലീസിന് കൈമാറിയത്. ഹൗസ് കീപിങിലെ ജീവനക്കാരനായ സതീഷ് ആണ് അതിക്രമിച്ച് കയറിയവരെ കണ്ടെത്തിയത്. പുലര്‍ചെ മൂന്നു മണിക്ക് അകത്ത് കടന്ന ഇവരെ പിറ്റേന്ന് രാവിലെ 10:30ന് ആണ് പിടികൂടിയത്. ഇവര്‍ക്കെതിരെ ഭവനഭേദനത്തിനടക്കം കേസെടുത്തതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. മതില്‍ ചാടിക്കടന്നെത്തിയ പ്രതികള്‍ മന്നത്തിന്റെ മൂന്നാം നിലയിലെ മേക്കപ് റൂമില്‍ ഒളിച്ചിരിക്കുകയായിരുന്നു. ഇവരെ കണ്ട് താരം ഞെട്ടിപ്പോയെന്നും പൊലീസ് പറയുന്നു. ഫെബ്രുവരി രണ്ടിന്…

    Read More »
  • ഓസ്‌കര്‍ അവാര്‍ഡിനുള്ള വോട്ട് രേഖപ്പെടുത്തി തമിഴ് സൂപ്പര്‍ താരം സൂര്യ: ഓസ്‌കര്‍ കമ്മിറ്റി അംഗമായ ആദ്യ ദക്ഷിണേന്‍ഡ്യന്‍ നടൻ എന്ന നേട്ടം സ്വന്തമാക്കി താരം

       ചെന്നൈ:  ഓസ്‌കര്‍ അവാര്‍ഡിനുള്ള വോട്ട് രേഖപ്പെടുത്തി തമിഴ് സൂപ്പര്‍ താരം സൂര്യ. ട്വിറ്ററിലൂടെ താരം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. വോട്ട് ചെയ്ത സ്‌ക്രീന്‍ ഷോട്ടും താരം ട്വിറ്ററില്‍ പങ്കുവെച്ചു. ഓസ്‌കര്‍ കമ്മിറ്റി അംഗമായി 2022ല്‍ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് സൂര്യക്ക് വോട്ട് ചെയ്യാനുള്ള അവസരം ലഭിച്ചത്. ഓസ്‌കര്‍ ഓര്‍ഗനൈസര്‍ അംഗത്വ പട്ടികയിലാണ് താരം ഇടം നേടിയത്. ഇതോടെ ഓസ്‌കര്‍ കമിറ്റി അംഗമായ ആദ്യ ദക്ഷിണേന്ത്യന്‍ നടൻ എന്ന നേട്ടവും സൂര്യ സ്വന്തമാക്കി.  ബോളിവുഡ് നടി കാജോള്‍, ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച ‘റൈറ്റിങ് വിത് ഫയര്‍’ ഡോകുമെന്ററി സംവിധായകരായ മലയാളി റിന്റു തോമസ്, സുഷ്മിത് ഘോഷ്, എഴുത്തുകാരിയും ചലച്ചിത്ര നിര്‍മാതാവുമായ റീമ കാഗ്ഡി, ആദിത്യ സൂദ് തുടങ്ങിയവരും കമിറ്റിയിലെ ഇന്‍ഡ്യന്‍ അംഗങ്ങളാണ്. സൂര്യ കേന്ദ്ര കഥാപാത്രമായ ‘സൂററൈ പോട്ര്,’ ‘ജയ് ഭീം’ എന്നീ ചിത്രങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ‘സൂററൈ പോട്ര്’ 2021ലെ ഓസ്‌കര്‍ നോമിനേഷനില്‍ ഇടം നേടുകയും ‘ജയ്…

    Read More »
  • കെ.സുരേന്ദ്രൻ രചിച്ച് രാമു കാര്യാട്ട് സംവിധാനം നിർവ്വഹിച്ച ‘മായ’ പിറന്നിട്ട് ഇന്ന് 51 വർഷം

    സിനിമ ഓർമ്മ കെ സുരേന്ദ്രൻ-രാമു കാര്യാട്ട് കൂട്ടുകെട്ടിൽ പിറന്ന ‘മായ’യ്ക്ക് 51 വയസ്സ്. 1972 മാർച്ച് 9 നാണ് ജയ് മാരുതിയുടെ ബാനറിൽ ടി.ഇ വാസുദേവൻ നിർമ്മിച്ച് പ്രേംനസർ, തിക്കുറിശ്ശി, ഉമ്മർ, ശാരദ എന്നിവർ മുഖ്യവേഷങ്ങൾ ചെയ്‌ത ‘മായ’ പ്രദർശനത്തിനെത്തിയത്. കെ സുരേന്ദ്രന്റെ കഥകളാണ് കാട്ടുകുരങ്ങ്, ദേവി, സ്വപ്‌നം എന്നീ ചിത്രങ്ങൾക്ക് പിന്നിൽ. ചെമ്മീൻ, ഏഴ് രാത്രികൾ, അഭയം എന്നീ ചിത്രങ്ങൾക്ക് ശേഷം രാമു കാര്യാട്ട് സംവിധാനം ചെയ്‌ത ചിത്രമാണ് ‘മായ.’ സംവിധാന സഹായി കെ.ജി ജോർജ്ജ്. കാമറ- ബാലു മഹേന്ദ്ര. സംഗീതം- ദക്ഷിണാമൂർത്തി. സഹായി- ആർ.കെ ശേഖർ. ശ്രീകുമാരൻ തമ്പിയുടെ 6 ഗാനങ്ങളിൽ ‘സന്ധ്യയ്ക്കെന്തിന് സിന്ദൂരം,’ ‘ചെന്തെങ്ങ് കുലച്ച പോലെ,’ ‘ധനുമാസത്തിലെ തിരുവാതിര’ ഇവ വൻ ഹിറ്റുകളായി. ഒറ്റവില, രൊക്കവില ഇടപാടിൽ കട നടത്തുന്ന തിക്കുറിശ്ശി. മകൾ ശാരദ. കാമുകൻ നസീർ. പക്ഷെ കാശുകാരൻ കെപി ഉമ്മറെ കണ്ടപ്പോൾ മകളുടെ പ്രേമത്തിന് പുല്ലുവില കല്പിച്ച് ഉമ്മർ-ശാരദ കല്യാണമങ്ങ് നടത്തി തിക്കുറിശ്ശി.…

    Read More »
  • സുനീഷ് വാരനാട് രചനയും നൗഷാദ് സഫ്രോൺ സംവിധാനവും നിർവഹിക്കുന്ന ‘പൊറാട്ട് നാടകം’ കാഞ്ഞങ്ങാട് ആരംഭിച്ചു

        പ്രശസ്ത സംവിധായകൻ സിദ്ദിഖിന്റെ നിർമ്മാണ മേൽനോട്ടത്തിൽ എമിറേറ്റ്സ് പ്രൊഡക്ഷൻസും മീഡിയ യൂണിവെഴ്സും ചേർന്ന് നിർമിക്കുന്ന ‘പൊറാട്ട് നാടകം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കാഞ്ഞങ്ങാടിനടുത്ത ഉദുമ പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങിൽ ആരംഭിച്ചു വിജയൻ പള്ളിക്കര, നാസർ വേങ്ങര എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സിദ്ദിഖ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടാണ് ചിത്രത്തിനു തുടക്കമിട്ടത്. നിർമ്മാതാവ് വിജയകുമാർ പാലക്കുന്ന് ഫസ്റ്റ് ക്ലാപ്പും നൽകി. നേരത്തേ ജാനകി കാഞ്ഞങ്ങാട്, നഗരസഭാ ചെയർപെഴ്സൺ സുജാത എന്നിവർക്കൊപ്പം പ്രധാന അണിയറ പ്രവർത്തകരും ചേർന്ന് ഭദ്രദീപം തെളിയിച്ചു. സിദ്ദിഖിന്റെ സഹസംവിധായകനായി പ്രവർത്തിച്ച നൗഷാദ് സഫ്രോണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉത്തര മലബാറിലെ പ്രചുര പ്രചാരം നേടിയ ചില കലാരൂപങ്ങളുടെ പശ്ചാത്തലങ്ങളിലൂടയാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. കോതാമൂരിയാട്ടം, പൊറാട്ട് നാടകം തുടങ്ങിയ കലാരൂപങ്ങളാണ് പശ്ചാത്തലമായി വരുന്നത്. ഗോപാലപുര എന്ന ഗ്രാമത്തിൽ ഇരുപത്തിയൊന്നു ദിവസം അരങ്ങേറുന്ന സംഭവങ്ങളാണ് തികഞ്ഞ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നത്. സൈജുക്കുറുപ്പാണ്…

    Read More »
  • ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും നിറഞ്ഞാടിയ ‘ജയ ജയ ജയ ജയ ഹേ’ ബോളിവുഡിലേക്ക്; മുൻകൈ എടുത്ത് ആമിര്‍ ഖാൻ, സംവിധായകനെ മുംബൈക്ക് വിളിപ്പിച്ചു

    ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും ഒന്നിച്ച ‘ജയ ജയ ജയ ജയ ഹേ’ കഴിഞ്ഞ വര്‍ഷം മലയാളത്തിലെ സര്‍പ്രൈസ് ഹിറ്റായിരുന്നു. വിപിൻ ദാസാണ് ചിത്രത്തിന്റെ സംവിധാനം. വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ‘ജയ ജയ ജയ ജയ ഹേ’ ബോളിവുഡിലേക്ക് റീമേക്കിന് സാധ്യതകള്‍ തെളിയുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്. ‘ജയ ജയ ജയ ജയ ഹേ’ കണ്ട് ഇഷ്‍ടപ്പെട്ട ബോളിവുഡ് നടൻ ആമിര്‍ ഖാനാണ് മലയാള ചിത്രത്തിന്റെ ബോളിവുഡ് റീമേക്കിന് മുൻകൈ എടുക്കുന്നത്. സംവിധായകൻ വിപിൻ ദാസിനെ മുംബൈക്ക് വിളിപ്പിക്കുകയും ചെയ്‍തു ആമിര്‍ ഖാൻ. മുംബൈയിലെത്തിയ വിപിൻ ദാസിനോട് ‘ജയ ജയ ജയ ജയ ഹേ’യെ വാനോളം പ്രശംസിക്കുകയും ചെയ്‍തു ആമിര്‍ ഖാൻ എന്നാണ് സിനിമ മേഖലയില്‍ നിന്ന് അറിയാൻ കഴിഞ്ഞത്. മറ്റ് ചില കഥകള്‍ ബോളിവുഡില്‍ സിനിമയാക്കാൻ സാധ്യതകള്‍ ആമിര്‍ ഖാൻ ആരാഞ്ഞുവെന്നുമാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് അറിയാൻ കഴിഞ്ഞത്. ലക്ഷ്‍മി മേനോൻ,…

    Read More »
Back to top button
error: