Movie

  • ലിയോയില്‍ വിജയിക്കൊപ്പം അഭിനയിക്കാന്‍ സായി പല്ലവിയെ വിളിച്ചു, പക്ഷേ… യുവാക്കളുടെ ഹൃദയം കവർന്ന ‘മലർ മിസ്’ നോ പറഞ്ഞു; എന്തുകൊണ്ട് ?

    മാസ്റ്ററിനു ശേഷം വിജയ്‍യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ലിയോയുടെ ചിത്രീകരണം കശ്മീരില്‍ പുരോഗമിക്കുകയാണ്. ചിത്രത്തെക്കുറിച്ചുള്ള ഒരോ അപ്ഡേറ്റും വലിയ വാര്‍ത്തയാണ്. ലിയോയില്‍ അഭിനയിക്കുന്ന ഒരോ താരത്തിന്‍റെയും വിശേഷങ്ങള്‍ വാര്‍ത്തയാകുമ്പോള്‍ ലിയോയില്‍ വേഷം വാഗ്ദാനം ചെയ്തിട്ടും നിരസിച്ച ഒരു താരത്തിന്‍റെ കാര്യവും വാര്‍ത്തയാകുകയാണ്. തെന്നിന്ത്യയില്‍ മുഴുവന്‍ ആരാധകരുള്ള നടി സായി പല്ലവിയാണ് ലോകേഷ് ചിത്രത്തിലെ വേഷം നിരസിച്ചത് എന്നാണ് റിപ്പോര്‍ട്ട്.  2015 ലെ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ മലയാള ചിത്രം പ്രേമത്തിലൂടെയാണ് സായ് പല്ലവി  അഭിനയരംഗത്തേക്ക് വന്നത്. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ  മലർ ടീച്ചര്‍ യുവാക്കളുടെ ഹൃദയം കവർന്നു. സായ് പല്ലവിയുടെ പ്രകടനം കേരളത്തിലും തമിഴ്നാട്ടിലും ചിത്രം വന്‍ വിജയമാക്കി. അതിനു ശേഷം കോളിവുഡില്‍ എത്തിയ സായിപല്ലവി മാരി 2, എന്‍ജികെ, ദിയ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. എന്നാല്‍ പ്രതീക്ഷിച്ച വിജയം തമിഴില്‍ സായിക്ക് നേടാന്‍ സാധിച്ചില്ല. അതേ സമയം തെലുങ്ക് ചലച്ചിത്ര രംഗത്ത് എത്തിയ സായി അവിടെ വിജയം…

    Read More »
  • ദേശിയ-അന്തർ ദേശിയ ചലച്ചിത്രോത്സവങ്ങളിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ മലയാള സിനിമ ‘ചാപ്പകുത്ത്’

    സി.കെ അജയ് കുമാർ നവാഗതയുവ സംവിധായകരായ അജെഷ് സുധാകരനും മഹേഷ് മനോഹരനും ചേർന്ന് സംവിധാനം ചെയ്ത ‘ചാപ്പകുത്ത്’ ദേശിയ- അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ അനുമോദനങ്ങളും പുരസ്കാരങ്ങളും നേടി മുന്നേറുന്നു. ‘അപൂർവരാഗം’, ‘ഇയോബിൻ്റെ പുസ്തകം’ എന്നീ സിനിമകളിലൂടെ ശ്രദ്ധനേടിയ തിയറ്റർ ആർട്ടിസ്റ്റും, ‘ബിഗ് ബോസ്’ താരവുമായിരുന്ന ഹിമാ ശങ്കരി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയിൽ ലോകേഷാണ് നായകൻ. ടോം കോട്ടയ്ക്കകം മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നു. വിനോദ്. കെ ശരവണൻ – പാണ്ഡ്യൻ കുപ്പൻ ഛായഗ്രഹണവും, വി.എസ് വിശാൽ- സുനിൽ. എം.കെ എന്നിവർ എഡിറ്റിങ്ങും നിർവഹിക്കുന്നു. ഗായകനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഷിബു കല്ലാറാണ് സംഗീത സംവിധായകൻ. ഷിബു സംഗീത സംവിധാനവും പശ്ചാത്തല സംഗീത സംവിധാനവും നിർവഹിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. നന്ദു ശശിധരനും ഷിബു കല്ലാറുമാണ് ഗാന രചയിതാക്കൾ. ചിത്ര, ഉണ്ണിമേനോൻ, മധു ബാകൃഷ്ണൻ, ശരത് സന്തോഷ് എന്നിവരാണ് ഗായകർ. ജെ.എസ് എൻ്റർടൈൻമെസിൻ്റെ ബാനറിൽ ചിത്രം നിർമ്മിച്ചിരിക്കുന്നത് ജോളി ഷിബുവാണ്. തിയറ്ററുകളിൽ റിലീസ് ചെയ്യും…

    Read More »
  • മലയാറ്റൂർ രാമകൃഷ്ണൻ പി.എൻ മേനോൻ ടീം ഒരുക്കിയ, സോമൻ നായകനായ ‘ഗായത്രി’ പ്രദർശനത്തിനെത്തിയിട്ട് 50 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ      സോമൻ നായകനായ ആദ്യചിത്രം ‘ഗായത്രി’ക്ക് 50 വയസ്സ്. 1973 മാർച്ച് 14 നാണ് മലയാറ്റൂർ രാമകൃഷ്ണൻ എഴുതി പിഎൻ മേനോൻ സംവിധാനം ചെയ്‌ത ഈ ചിത്രത്തിന്റെ റിലീസ്. നിർമ്മാണം ശ്രീധരൻ ഇളയിടം. രാഘവൻ, ജയഭാരതി, ശുഭ എന്നിവരായിരുന്നു മറ്റ് ചില താരങ്ങൾ. പി.എൻ മേനോന്റേതായി 4 ചിത്രങ്ങളാണ് ഇതേ വർഷം പുറത്തിറങ്ങിയത്. ചായം, മഴക്കാറ്, ദർശനം എന്നിവയാണ് മറ്റ് ചിത്രങ്ങൾ. ഇതിൽ ‘ചായ’ത്തിന്റെ രചനയും മലയാറ്റൂരിന്റേതായിരുന്നു. ബ്രാഹ്മണ സമുദായത്തിൽ അലയടിച്ച മാറ്റത്തിന്റെ കൊടുങ്കാറ്റാണ് ‘ഗായത്രി’യുടെ വിഷയം. സഹസ്രനാമ ശാസ്ത്രികൾ എന്ന ബ്രാഹ്‌മണ പണ്ഡിതൻ (കൊട്ടാരക്കര). അദ്ദേഹത്തിന്റെ മരണകാലമടുത്തു. പൗത്രി ചാണകം പെറുക്കി വിറ്റും അരിയാട്ടിയും ‘പണം’ സമ്പാദിക്കുന്നു. അത് മുത്തച്ഛന്റെ മരണക്രിയകൾക്ക് വേണ്ടിയാണ്. അതേക്കുറിച്ച് മുത്തച്ഛന് അഭിമാനവുമാണ്. അതേസമയം അവൾ കുടുംബത്തിന് മാനിക്കാത്തത് കൂടി ചെയ്‌തു. വെളുത്തേടനായ ഒരുത്തനെ പ്രേമിച്ചു! അവൾ ഒരേസമയം പാരമ്പര്യത്തോട് ആദരവും ആധുനികതയോട് തുറന്ന സമീപനവും കാട്ടി.…

    Read More »
  • ഓസ്ക്കാർ ജേതാവ് കീരവാണി മലയാളത്തിന്റെ മധുരം നുണഞ്ഞ സംഗീത സംവിധായകൻ

    എം.കെ ബിജു മുഹമ്മദ് കൊഡൂരി മരഗതമണി കീരവാണി ഇന്ത്യക്ക് അഭിമാനമായി ഓസ്ക്കാറിൽ മുത്തമിടുമ്പോൾ മലയാളത്തിനും അഭിമാനിക്കാൻ ഏറെയുണ്ട്. മലയാളത്തിൽ മരഗത മണിയെന്നും, തെലുങ്കിൽ കീരവാണിയെന്നും, ഹിന്ദിയിൽ എം.എം ക്രീം എന്നും അറിയപ്പെടുന്ന അപൂർവ്വ പ്രതിഭാ ജനുസ്സിന്റെ സർഗ്ഗാത്മകമായ കയ്യൊപ്പാണ് കീരവാണി. സംഗീത സംവിധായകൻ, ഗായകൻ, ഗാനരചയിതാവ് എന്നീ വ്യത്യസ്ത കഴിവുകൾ കൊണ്ട് അദ്ദേഹം ജനഹൃദയങ്ങൾ കീഴടക്കി. ഐ.വി ശശി സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രം ‘നീലഗിരി’യിൽ പി.കെ ഗോപി രചിച്ച പാട്ടുകൾ എല്ലാം മരഗത മണി എന്ന കീരവാണിയുടേതാണ്. ‘മഞ്ഞു വീണ പൊൻ താരകം’, ‘തുമ്പി നിൻ മോഹം പൂവണിഞ്ഞുവോ’, ‘കിളിപാടുമേതോ മലമേട് കാണുവാൻ’ തുടങ്ങിയ പാട്ടുകൾ മൂളാത്തവരായി ആരെങ്കിലും ഉണ്ടോ…? മെലഡിയുടെ ശുദ്ധമായ സംഗീതം ! വിജി തമ്പി സംവിധാനം ചെയ്ത മമ്മൂട്ടി വ്യത്യസ്തമായ വേഷത്തിലെത്തിയ ‘സൂര്യമാനസ’ത്തിലെ ‘തരളിതരാവിൽ മയങ്ങിയോ സൂര്യമാനസം’, ‘മേഘത്തേരിറങ്ങും …’ തുടങ്ങിയ കൈതപ്രത്തിന്റെ വരികൾക്ക് കീരവാണി നൽകിയ സംഗീതം വിഷാദഭരിതമായ നോവായി ഗാനാസ്വാദകരുടെ മനസ്സിൽ കിനിഞ്ഞ് ഇറങ്ങി.…

    Read More »
  • മഞ്ജു വാര്യരും സൗബിനും വീണ്ടും ഒന്നിക്കുന്ന ‘വെള്ളരി പട്ടണം’ റിലീസ് തീയതി പ്രഖ്യാപിച്ചു

    മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും പ്രധാന വേഷങ്ങളില്‍ എത്തുന്ന വെള്ളരി പട്ടണം എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 24 ന് ചിത്രം തിയറ്ററുകളില്‍ എത്തും. കുടുംബ പശ്ചാത്തലത്തിലുള്ള പൊളിറ്റിക്കല്‍ സറ്റയര്‍ ആണ് സിനിമ. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം മഹേഷ് വെട്ടിയാര്‍ ആണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. ചക്കരക്കുടം എന്ന പഞ്ചായത്തിനെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. മഞ്ജു വാര്യര്‍ കെ പി സുനന്ദയെ അവതരിപ്പിക്കുമ്പോള്‍ സഹോദരനായ കെ പി സുരേഷ് ആയി സൗബിന്‍ ഷാഹിറും എത്തുന്നു. ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണ് സൌബിന്‍ ഷാഹിറിന്‍റെ കഥാപാത്രം. ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫു മാസ്റ്റര്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണിത്. സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് മറ്റ് പ്രധാന…

    Read More »
  • രണ്‍ബീര്‍ കപൂറിന്റെ ‘തൂ ഝൂടി മേയ്‍ൻ മക്കാര്‍’ വൻ ഹിറ്റിലേക്ക്, കളക്ഷൻ റിപ്പോര്‍ട്ട്

    രണ്‍ബിര്‍ കപൂര്‍ നായകനായ ചിത്രമാണ് ‘തൂ ഝൂതി മേയ്‍ൻ മക്കാര്‍’. ‘പ്യാര്‍ ക പഞ്ച്നമ’യും, ‘ആകാശ്‍വാണി’യുമൊക്കെ സംവിധാനം ചെയ്‍ത ലവ് രഞ്ജൻ ആണ് ‘തൂ ഝൂടി മേം മക്കാര്‍’ ഒരുക്കിയിരിക്കുന്നത്. ശ്രദ്ധ കപൂര്‍ ആണ് ചിത്രത്തിലെ നായികയായി എത്തിയിരിക്കുന്നത്. രണ്‍ബിര്‍ കപൂര്‍ നായകനായ പുതിയ ചിത്രം വൻ ഹിറ്റാകുകയാണ്. ഒരു റൊമാന്റിക് കോമഡി ചിത്രമായ ‘തൂ ഝൂടി മേയ്‍ൻ മക്കാര്‍’ ആദ്യ ദിവസം 15.73 കോടി രൂപയും തുടര്‍ന്ന് 10.34 കോടി, 10.56 കോടി, 16.57 കോടി, 17.08 കോടി എന്നിങ്ങനെ നേടി കളക്ഷൻ 70.24 കോടിയിലെത്തിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഡിംപിള്‍ കപാഡിയോ, ബോണി കപൂര്‍, അനുഭവ് സിംഗ് ബാസ്സി എന്നിവരും ‘തൂ ഝൂടി മേയ്‍ൻ മക്കാര്‍’ എന്ന ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നു. സന്താന കൃഷ്‍ണനും രവിചന്ദ്രനുമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ലവ് രഞ്‍ജൻ, രാഹുല്‍ മോദി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. #TuJhoothiMainMakkaar packs a solid number in its…

    Read More »
  • സിൻ്റോ സണ്ണിയുടെ ‘പാപ്പച്ചൻ ഒളിവിലാണ്’ പൂർത്തിയായി, ‘രാവണയുദ്ധം’ വരുന്നു

    നവാഗതനായ സിൻ്റോ സണ്ണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘പാപ്പച്ചൻ ഒളിവിലാണ്’ എന്നു നാമകരണം ചെയ്തു. ദുൽഖർ സൽമാന്റെ ഒഫീഷ്യൽ പേജിലൂടെയാണ് ടൈറ്റിൽ ലോഞ്ച് നടത്തിയത്. ജിബു ജേക്കബ്ബിന്റെ പ്രധാന സഹായിയായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു സിന്റോ സണ്ണി. ‘മേ ഹൂം മുസ’ എന്ന ചിത്രത്തിനു ശേഷം തോമസ് തിരുവല്ല നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കോതമംഗലം, കുട്ടമ്പുഴ എന്നിവിടങ്ങളിലായി പൂർത്തിയായി. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ പാപ്പച്ചനെ അവതരിപ്പിക്കുന്ന സൈജുക്കുറുപ്പാണ്. നായകൻ്റെ ജന്മദിനത്തിലാണ് നാമകരണം ചെയ്തിരിക്കുന്നത് എന്നത് മറ്റൊരു കൗതുകമാണ്. വനാതിർത്തിയിലുള്ള ഒരു ഗ്രാമത്തിലാണ് ചിത്രത്തിൻ്റെ കഥ നടക്കുന്നത്. സാധാരണക്കാർ താമസിക്കുന്ന ഒരു ഗ്രാമത്തിൻ്റെ നേർക്കാഴ്ച്ചയാണ് ഈ ചിത്രം. ഇവിടുത്തെ ലോറി ഡ്രൈവറായ പാപ്പച്ചന്റെ ജീവിതത്തിലെ സംഘർഷങ്ങളാണ് ത്രില്ലർ മൂഡിൽ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ശ്രിന്ദയും ദർശനയും നായികമാർ. വിജയ രാഘവൻ, അജു വർഗീസ്, ജോണി ആന്റെണി, കോട്ടയം നസീർ, ജോളി ചിറയത്ത്, ശരൺ രാജ് എന്നിവർക്കൊപ്പം സംവിധായകൻ ജിബു ജേക്കബ്ബും സുപ്രധാനമായ…

    Read More »
  • ഓസ്‌കാറില്‍ ഇന്ത്യയ്ക്കു ചരിത്ര നേട്ടം, മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രത്തിനും മികച്ച ഒറിജിനല്‍ സംഗീതത്തിനും പുരസ്കാരം

       ഇന്ത്യയ്ക്ക് 95-ാം ഓസ്‌കര്‍ പുരസ്‌കാരത്തില്‍  ചരിത്ര നേട്ടം. മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരം ‘ദ എലഫന്റ് വിസ്പറേഴ്സ്’ സ്വന്തമാക്കി. കാര്‍ത്തികി ഗോള്‍സാല്‍വേസ് ആണ് സംവിധാനം ചെയ്തത്. നിര്‍മാണം ഗുനീത് മോംഗ. ഉപേക്ഷിക്കപ്പെട്ട രണ്ട് ആനകളും അവയുടെ സംരക്ഷകരായ ആദിവാസി ദമ്പതികളും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് എലിഫന്റ് വിസ്പറേഴ്സിന്റെ പ്രമേയം. മികച്ച ഒറിജിനല്‍ സംഗീത വിഭാഗത്തില്‍ ആര്‍.ആര്‍.ആറിലെ ‘നാട്ടുനാട്ടു’ ഗാനം പുരസ്‌കാരം നേടി. എം.എം കീരവാണി സംഗീതസംവിധാനം നിർവഹിച്ച ഗാനത്തിന് വരികള്‍ എഴുതിയത് ചന്ദ്രബോസാണ്. ഇരുവരും പുരസ്‌കാരം ഏറ്റുവാങ്ങി. എ.ആര്‍ റഹ്മാന്‍-ഗുല്‍സാര്‍ ( 2008, സ്ലം ഡോഗ് മില്ല്യണയര്‍) ജോഡിയുടെ നേട്ടത്തിന് ശേഷം ഇതാദ്യമായാണ് മികച്ച ഒറിജിനല്‍ സോങ്ങിനുള്ള പുരസ്‌കാരം ഇന്ത്യയിലേക്കെത്തുന്നത്. ഡാനിയേല്‍ ക്വാന്‍, ഡാനിയേല്‍ ഷൈനര്‍ട്ട് സംവിധാനം ചെയ്ത ‘എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്’ ആണ് മികച്ച ചിത്രം. പതിനൊന്ന് വിഭാഗങ്ങളില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ചിത്രം ഏഴ് വിഭാഗങ്ങളില്‍ പുരസ്‌കാരം നേടി. മികച്ച സംവിധാനം, മികച്ച നടന്‍, നടി,…

    Read More »
  • ‘ചന്ദനമണിവാതിൽ’ സൗരഭ്യം പകർന്ന ബാലചന്ദ്രൻ ചുള്ളിക്കാട് നായകനായ ‘മരിക്കുന്നില്ല ഞാൻ’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 35 വർഷം

    സിനിമ ഓർമ്മ     പി.കെ രാധാകൃഷ്ണൻ സംവിധാനം ചെയ്ത ‘മരിക്കുന്നില്ല ഞാൻ’ പ്രദർശനത്തിനെത്തിയിട്ട് 35 വർഷം. 1988 മാർച്ച് 13 നാണ് ബാലചന്ദ്രൻ ചുള്ളിക്കാട്, കവിയൂർ പൊന്നമ്മ, നെടുമുടി വേണു, താര കല്യാൺ തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രം റിലീസായത്. ‘വൈകി ഓടുന്ന വണ്ടി’ എന്ന ചിത്രത്തിന് ശേഷം ആ ചിത്രത്തിന്റെ നിർമ്മാതാവും പികെ രാധാകൃഷ്ണനും ചേർന്നാണ് ‘മരിക്കുന്നില്ല ഞാൻ’ നിർമ്മിച്ചത്. തിക്കോടിയനാണ് തിരക്കഥ രചിച്ചത്. ഏഴാച്ചേരി രാമചന്ദ്രൻ എഴുതി രവീന്ദ്രൻ സംഗീതം നിർവഹിച്ച ‘ചന്ദനമണിവാതിൽ’ എന്ന അതുല്യ ഗാനം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു ഈ ചിത്രം. മുതലാളിത്ത വ്യവസ്ഥിതിയിൽ തൊഴിലാളികളുടെ അവകാശങ്ങൾ എന്ന പ്രമേയമാണ് ചിത്രം ചർച്ച ചെയ്‌തത്‌. കൂരാച്ചുണ്ട് ഗ്രാമത്തിൽ നിന്നും ഒരു സഖാവ് സുഹൃത്തിന് ഗ്രാമത്തിലെ ധീരയായ ഒരമ്മയെക്കുറിച്ച് കത്തിലൂടെ പറയുന്നതായാണ് അവതരണം. കവിയൂർ പൊന്നമ്മയും ബാലചന്ദ്രൻ ചുള്ളിക്കാടുമാണ് അമ്മയും മകനുമായി അഭിനയിച്ചത്. ഓട്ടുകമ്പനി നടത്തുന്ന മുതലാളിയായി ജഗന്നാഥ വർമ്മ. തൊഴിലാളി സമരങ്ങൾ അടിച്ചമർത്താൻ മുതലാളിമാർ ഗുണ്ടകളെയും…

    Read More »
  • ‘ഉണ്ണികളെ ഒരു കഥ പറയാം’ എന്ന പാട്ട് പാടാൻ യേശുദാസ് ആദ്യം തയ്യാറായില്ല, പക്ഷേ അദ്ദേഹത്തിന് ദേശീയ പുരസ്കാരം നേടിക്കൊടുത്തു ആ ഗാനം

    യേശുദാസ്    ‘മിഴിനീർപ്പൂവുകൾ’ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിമ്പോഴാണ് മോഹൻലാലിന് സ്വന്തമായി ഒരു സിനിമനിർമിക്കാനുള്ള മോഹമുദിച്ചത്. നല്ലൊരു കഥ അന്വേഷിക്കാൻ തുടങ്ങി ലാൽ. ആ അന്വേഷണം എത്തി നിന്നത് ജോൺ പോളിലായിരുന്നു. തൻ്റെ പ്രഥമ സംരംഭത്തിൻ്റെ സംവിധാന ചുമതല കമലിനെ തന്നെ ഏൽപ്പിക്കാനാണ് ലാൽ തീരുമാനിച്ചത്. ‘മിഴിനീർപൂവുക’ളുടെ നായകൻ നിർമ്മിക്കുന്ന ആദ്യ സിനിമ സംവിധാനം ചെയ്യാനുള്ള ചുമതല കമലിന് കിട്ടിയ വലിയ അംഗീകാരമായി. മോഹൻലാലിന് ആദ്യാവസാനം നിറഞ്ഞാടാൻ പറ്റിയ ഒരു കഥയാണ് വേണ്ടത്. പല കഥാതന്തുക്കളും ചർച്ച ചെയ്തു. ഇതിനിടയിലാണ് ഷമ്മികപൂർ പ്രധാന വേഷത്തിൽ അഭിനയിച്ച ‘ബ്രഹ്മചാരി’ എന്ന സിനിമ ജോൺ പോളിൻ്റെ ഓർമ്മയിലെത്തിയത്. അനാഥനായ ഒരു യുവാവ്, അവന് ഏറ്റുവാങ്ങേണ്ടി വന്ന അവമതിപ്പുകൾ. അവന് ഒരുപാട് അനാഥ കുഞ്ഞുങ്ങളുടെ രക്ഷകനാകാൻ കഴിഞ്ഞു. ഒടുവിൽ കാലം മധുരമായി പ്രതികാരം ചെയ്യുന്നു. കമലിനും ആ പ്രമേയം ഇഷ്ടമായി. ദിവസങ്ങൾക്കുള്ളിൽ കഥാതന്തുവിൽ ജോൺ പോൾ ചില കൂട്ടിച്ചേരലുകൾ നടത്തി. കഥ പൂർണ്ണരൂപത്തിലാക്കി. അനാഥ കുട്ടികളെ…

    Read More »
Back to top button
error: