Movie

സുരേഷ് ഗോപിയുടെ ‘തമിഴരശ’നും സേതുവിൻ്റെ തിരക്കഥയിൽ മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘ഖജുരാഹോ ഡ്രീംസും’ വരുന്നു

സിനിമ

സുരേഷ് ഗോപി അഭിനയിക്കുന്ന തമിഴ് ചിത്രം ‘തമിഴരശന്‍’ മലയാളികളും കാത്തിരിക്കുന്ന സിനിമയാണ്. വിജയ് ആന്റണിയാണ് ചിത്രത്തിലെ നായകന്‍. മലയാളത്തില്‍ നിന്ന് രമ്യാ നമ്പീശനുമുണ്ട്. പല കാരണങ്ങളാല്‍ റിലീസ് നീണ്ടുപോയ ‘തമിഴരശന്‍’ മാര്‍ച്ച് 31ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നു. ബാബു യോഗേശ്വരന്‍   തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആര്‍.ഡി രാജശേഖര്‍ ഐ.എസ് ഛായാഗ്രാഹണം നിർവ്വഹിക്കുന്നു. ഇളയരാജ സംഗീത സംവിധാനം. എസ്.എൻ.എസ് മൂവീസിന്റെ ബാനറിൽ എസ് കൗസല്യ റാണിയാണ് ചിത്രം നിര്‍മിക്കുന്നത്.

മലയാളത്തിലെ പുതിയ തലമുറയിലെ ഏറ്റവും ജനപ്രിയരായ ഒരു സംഘം അഭിനേതാക്കള്‍ ഒന്നിച്ചണിനിരക്കുന്ന ‘ഖജുരാഹോ ഡ്രീംസ്’ പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്നു. അര്‍ജുന്‍ അശോകന്‍, ധ്രുവന്‍, ശ്രീനാഥ് ഭാസി, ഷറഫുദ്ദീന്‍, അതിഥി രവി എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സേതു തിരക്കഥ എഴുതിയ ‘ഖജുരാഹോ ഡ്രീംസ്’ പുതിയ തലമുറയുടെ കാഴ്ച്ചപ്പാടുകള്‍ക്കൊപ്പം അവതരിപ്പിക്കുന്ന ചിത്രമാണ്. സോഹന്‍ സീനുലാല്‍, സാദിഖ്, വര്‍ഷാ വിശ്വനാഥ്, നേഹാ സക്സേന എന്നിവരും പ്രധാന താരങ്ങളാണ്. നവാഗതനായ മനോജ് വാസുദേവാണ് ‘ഖജുരാഹോ ഡ്രീംസ്’ സംവിധാനം ചെയ്യുന്നത്. ഹരി നാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകര്‍ന്നിരിക്കുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: