Movie

  • ‘തങ്കലാന്റെ’ ലുക്കിലുള്ള കിടിലൻ ഫോട്ടോ പങ്കുവെച്ച് നായകൻ ചിയാൻ വിക്രം; പാ രഞ്‍ജിത്തി​ന്റെ ചിത്രം ‘തങ്കലാൻ’ ഓ​ഗസ്റ്റിൽ

    ചിയാൻ വിക്രം നായകനാകുന്ന പുതിയ ചിത്രമാണ് ‘തങ്കലാൻ’. പാ രഞ്‍ജിത്താണ് ചിത്രത്തിന്റെ സംവിധായകൻ. ‘തങ്കലാന്റെ’ അപ്‍ഡേറ്റുകൾക്ക് ഓൺലൈനിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ‘തങ്കലാന്റെ’ ലുക്കിലുള്ള തന്റെ ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ വിക്രം. ‘തങ്കലാൻ’ ഓഗസ്റ്റിലായിരിക്കും റിലീസെന്നാണ് റിപ്പോർട്ട്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ‘തങ്കലാൻ’ എന്ന ചിത്രത്തിലേത് ഇതുവരെ താൻ ശ്രമിക്കാത്ത ഒരു സംഗീതമാണെന്ന് ജി വി പ്രകാശ് കുമാർ നേരത്തെ പറഞ്ഞിരുന്നു. വിക്രം നായകനാകുന്ന ചിത്രത്തിലേതായി പുറത്തുവന്ന ഫോട്ടോകൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. Perfectly imperfect. #Thangalaan pic.twitter.com/2W46eaqjDn — Vikram (@chiyaan) March 16, 2023 സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്ന് ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് കെ ഇ ജ്ഞാനവേൽ രാജയാണ്. സ്റ്റുഡിയോ ഗ്രീനിൻറെ ബാനറിൽ ഇതുവരെ ഒരുങ്ങിയതിൽ ഏറ്റവും ഉയർന്ന ബജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് നിർമ്മാതാവ് ജ്ഞാനവേൽ രാജ മുൻപ് പറഞ്ഞത്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ…

    Read More »
  • പി. ചന്ദ്രകുമാറിൻ്റെ, മധുനായകനായ ‘ശുദ്ധികലശം’ റിലീസ് ചെയ്‌തിട്ട് ഇന്ന് 44 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ മധു നിർമ്മിച്ച് നായകവേഷത്തിൽ അഭിനയിച്ച ‘ശുദ്ധികലശം’ റിലീസ് ചെയ്‌തിട്ട് 44 വർഷം. 1979 മാർച്ച് 16 നാണ് പി ചന്ദ്രകുമാർ സംവിധാനം ചെയ്‌ത ഈ ചിത്രം പ്രദർശനത്തിനെത്തിയത്. ‘ഞാൻ ഏകനാണ്’ അടക്കം പി ചന്ദ്രകുമാറിൻ്റെ 6 ചിത്രങ്ങൾ മധു നിർമ്മിച്ചിട്ടുണ്ട്. നടൻ സത്യന്റെ മകൻ സതീഷ് സത്യൻ ആയിരുന്നു ‘ശുദ്ധികലശ’ത്തിലെ വില്ലൻ. ശ്രീവിദ്യ, സീമ തുടങ്ങിയവരായിരുന്നു മറ്റ് താരങ്ങൾ. കഥ, തിരക്കഥ കെ. രാധാകൃഷ്ണൻ. അച്ഛനെ ചതിച്ചു കൊന്ന അമ്മാവന്മാരോട് പകരം ചോദിക്കാൻ വർഷങ്ങൾക്ക് ശേഷം തറവാട്ടിലേയ്ക്ക് തിരിച്ചു വരുന്ന അനന്തരവന്റെ റോളിലായിരുന്നു മധു. രണ്ടാം വരവിൽ കാണുന്നത് പഴയ കാമുകിയെ (ശ്രീവിദ്യ) സ്വന്തമാക്കിയ ദുഷ്ടനെയാണ്. തറവാട് വീണ്ടെടുത്ത ശേഷം ദുഷ്ടശക്തികളെ പോലീസിൽ ഏൽപ്പിച്ച് ചില മനസുകളെ കൂടി ശുദ്ധീകരിക്കുന്നുണ്ട് മധുവിന്റെ കഥാപാത്രം. മൂത്ത അമ്മാവൻ ഗർഭിണിയാക്കിയ യുവതിയെ ഇളയ അമ്മാവനെക്കൊണ്ട് കല്യാണം കഴിപ്പിച്ച പണ്ടത്തെ കഥയിലുമുണ്ട് ശുദ്ധികലശം. അമ്മാവനുണ്ടായ മകളെ (സീമ അമ്മയായും…

    Read More »
  • ചിൽ സാനിയ ചിൽ! ആവേശത്തോടെ നെറ്റിസൺസ്, ‘ചിന്നു ഒരുപാട് മാറിപ്പോയല്ലോ’ എന്ന് ആരാ​ധകർ; ദുബൈയിൽ അടിച്ചുപൊളിക്കുന്ന സാനിയയുടെ വീഡിയോ വൈറൽ

    മലയാള സിനിമയിലെ യുവതാരമാണ് സാനിയ ഇയ്യപ്പൻ. റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധനേടിയ സാനിയ ‘ബാല്യകാല സഖി’യിലൂടെ ആണ് വെള്ളിത്തിരയിൽ എത്തുന്നത്. 2017ൽ ഇറങ്ങിയ ക്വീനാണ് സാനിയയുടെ ശ്രദ്ധിക്കപ്പെട്ട സിനിമ. പിന്നീട് ചെറുതും വലുതുമായി ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിച്ച് സാനിയ കയ്യടി നേടി. സോഷ്യൽ മീഡിയയിൽ സജീവമായ സാനിയ തന്റെ ഡാൻസിന്റെയും യാത്രകളുടെയും വീഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇവയെല്ലാം തന്നെ വൈറലാകാറും ഉണ്ട്. അത്തരത്തിൽ സാനിയ പങ്കുവച്ച പുതിയ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ദുബൈ ഡയറീസ് എന്ന ഹാഷ്ടാ​ഗോടെ ആണ് സാനിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒപ്പം സുഹൃത്തുക്കളും ഉണ്ട്. ദുബൈയിൽ അടിച്ചുപൊളിച്ച് ഡാൻസ് ചെയ്യുന്ന സാനിയയെയും വീഡിയോയിൽ കാണാം. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി രം​ഗത്തെത്തിയിരിക്കുന്നത്. ‘ചിന്നു(ക്വീനിലെ കഥാപാത്രം) ഒരുപാട് മാറിപ്പോയല്ലോ’ എന്നാണ് ഭൂരിഭാ​ഗം പേരും കമന്റ് ചെയ്തിരിക്കുന്നത്.   View this post on Instagram   A post shared by Saniya Iyappan (@_saniya_iyappan_) സാറ്റർഡേ നൈറ്റ് എന്ന…

    Read More »
  • ഡിസ്‌നി സ്റ്റാർ ഇന്ത്യയിൽ സ്റ്റാർ വേൾഡ് ചാനലിൻറെ സംപ്രേഷണം അവസാനിപ്പിച്ചു

    മുംബൈ: ഡിസ്‌നി സ്റ്റാർ ചൊവ്വാഴ്ച മുതൽ ഇന്ത്യയിൽ സ്റ്റാർ വേൾഡ് ചാനലിൻറെ സംപ്രേഷണം അവസാനിപ്പിച്ചു. പുതിയ താരിഫ് ഓർഡർ പ്രശ്‌നങ്ങൾ കാരണം സ്റ്റാർ വേൾഡ് ഡിസ്നി സ്റ്റാർ ഇന്ത്യയിൽ സംപ്രേഷണം നിർത്തുമെന്ന് 2020 ജൂൺ 22-ന് തന്നെ റിപ്പോർട്ട് വന്നിരുന്നു. എന്നാൽ എൻടിഒയെക്കുറിച്ചുള്ള വ്യക്തതയില്ലാത്തതിനാൽ ജനറൽ ഇംഗ്ലീഷ് എൻറെർടെയ്മെൻറ് ചാനലായ സ്റ്റാർ വേൾഡ് സംപ്രേഷണം അവസാനിപ്പിക്കാനുള്ള തീരുമാനം നീണ്ടു പോവുകയായിരുന്നു. സ്റ്റാർ വേൾഡ്, സ്റ്റാർ വേൾഡ് എച്ച്ഡി, സ്റ്റാർ വേൾഡ് പ്രീമിയർ എച്ച്ഡി എന്നീ ഇംഗ്ലീഷ് ചാനലുകളാണ് സ്റ്റാർ മാർച്ച് 14 മുതൽ നിർത്തലാക്കിയത്. ഇതിനൊപ്പം തന്നെ ബേബി ടിവി (എച്ച്‌ഡി), യുടിവി എച്ച്‌ഡി, സ്റ്റാർ സ്‌പോർട്‌സ് 1 മറാത്തി, സ്റ്റാർ സ്‌പോർട്‌സ് 1 ബംഗ്ലാ എന്നിവയാണ് ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ ഡിസ്‌നി സ്റ്റാർ അവസാനിപ്പിച്ചിട്ടുണ്ട്. അതേ സമയം യുടിവി ആക്ഷൻ സ്റ്റാർ ഗോൾഡ് ത്രിൽസ് എന്നും യുടിവി മൂവീസ് സ്റ്റാർ ഗോൾഡ് റൊമാൻസ് എന്ന പേരിൽ ഡിസ്നി സ്റ്റാർ റീബ്രാൻറ്…

    Read More »
  • 50-ാം ദിവസവും മികച്ച സ്ക്രീന്‍ കൗണ്ട്, പ്രദര്‍ശനം 20 രാജ്യങ്ങളില്‍; വീണ്ടും റെക്കോര്‍ഡുമായി ‘പഠാന്‍’

    വലിയ ഇടവേളയ്ക്കു ശേഷമാണ് ഒരു ബോളിവുഡ് ചിത്രം അതിൻറെ ജനപ്രീതിയുടെയും ബോക്സ് ഓഫീസ് വിജയത്തിൻറെയും പേരിൽ വാർത്തകളിൽ ഇടംപിടിക്കുന്നത്. നാല് വർഷത്തിനു ശേഷം ഷാരൂഖ് ഖാൻ നായകനായെത്തിയ ചിത്രം കൊവിഡ് കാലത്തെ തകർച്ചയ്ക്കു ശേഷമുള്ള ബോളിവുഡിൻറെയും തിരിച്ചുവരവ് ചിത്രമായി മാറി. ആഗോള ബോക്സ് ഓഫീസിൽ 1000 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രം ഇതിനകം നിരവധി ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു ശ്രദ്ധേയ നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് യാഷ് രാജ് ഫിലിംസ് നിർമ്മിച്ചിരിക്കുന്ന പഠാൻ. ജനുവരി 25 ന് ലോകമമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യപ്പെട്ട ചിത്രം ഇന്ന് 50 ദിനങ്ങൾ പൂർത്തിയാക്കുകയാണ്. 50 ദിനങ്ങളിൽ എത്തുമ്പോഴും ചിത്രം മികച്ച സ്ക്രീൻ കൗണ്ടിലാണ് പ്രദർശനം തുടരുന്നത് എന്നത് ഈ ചിത്രം നേടിയെടുത്ത ജനപ്രീതി എത്രയെന്നതിന് തെളിവാകുന്നുണ്ട്. ഇന്ത്യയിൽ മാത്രമല്ല, ലോകമാകെ 20 രാജ്യങ്ങളിൽ പഠാൻ ഇപ്പോഴും പ്രദർശനം തുടരുന്നുണ്ട്. ഇന്ത്യയിൽ 800 സ്ക്രീനുകളിലും വിദേശ മാർക്കറ്റുകളിൽ 135 സ്ക്രീനുകളിലും. ലോകമാകെ 8000…

    Read More »
  • ‘ഇരട്ട’ നെറ്റ്ഫ്ലിക്സിൽ ആഗോള ഹിറ്റ്; 12 രാജ്യങ്ങളില്‍ ടോപ്പ് 10 ലിസ്റ്റില്‍

    ഒടിടി പ്ലാറ്റ്ഫോമുകളുടെ കടന്നുവരവ് പ്രാദേശിക ഭാഷാ സിനിമകൾക്ക് വലിയൊരു മാർക്കറ്റ് ആണ് തുറന്ന് കൊടുത്തിരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ ഒടിടിയിൽ നിന്ന് ഏറ്റവുമധികം നേട്ടം കൊയ്തിരിക്കുന്ന ഒരു സിനിമാ മേഖല മലയാളവുമാണ്. ഒടിടിയിലൂടെ പാൻ ഇന്ത്യൻ തലത്തിൽ നിരവധി മലയാള ചിത്രങ്ങൾ ശ്രദ്ധ നേടിയിട്ടുണ്ടെങ്കിലും അന്തർദേശീയ തലത്തിൽ അത്തരത്തിൽ ആസ്വാദനപ്രീതി നേടിയ ചിത്രങ്ങൾ കുറവാണ്. ഒടിടി റിലീസ് ആയെത്തി ആഗോള ശ്രദ്ധ നേടിയ ചിത്രമായിരുന്നു ടൊവീനോ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച ബേസിൽ ജോസഫ് ചിത്രം മിന്നൽ മുരളി. നെറ്റ്ഫ്ലിക്സിൻറെ ഡയറക്റ്റ് റിലീസ് ആയിരുന്നു ഇത്. ഇപ്പോഴിതാ നെറ്റ്ഫ്ലിക്സിലൂടെ എത്തിയ മറ്റൊരു മലയാള ചിത്രവും ആന്തർദേശീയ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുകയാണ്. ജോജു ജോർജ് ഡബിൾ റോളിൽ എത്തിയ ഇരട്ടയാണ് ആ ചിത്രം. മിന്നൽ മുരളി ഡയറക്റ്റ് ഒടിടി റിലീസ് ആയിരുന്നുവെങ്കിൽ ഇരട്ട ആഫ്റ്റർ തിയറ്റർ ഒടിടി റിലീസ് ആണ്. ഫെബ്രുവരി 3 ന് തിയറ്ററുകളിൽ റിലീസ് ചെയ്യപ്പെട്ട ചിത്രം മികച്ച അഭിപ്രായം നേടിയെങ്കിലും സാമ്പത്തിക…

    Read More »
  • തെലുങ്ക് സിനിമാ അരങ്ങേറ്റത്തിന് ജോജു ജോര്‍ജ്; രൗദ്ര ഭാവത്തില്‍ ‘ചെങ്ക റെഡ്ഡി’യിൽ പ്രതിനായകൻ

    തമിഴിനു പിന്നാലെ തെലുങ്ക് സിനിമാ അരങ്ങേറ്റത്തിന് ജോജു ജോർജ്. നവാഗതനായ എൻ ശ്രീകാന്ത് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിലെ പ്രമുഖ ബാനറുകളായ ആയ സിതാര എൻറർടെയ്ൻ‍മെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമ്മിക്കുന്നത്. പഞ്ച വൈഷ്ണവ് തേജ് നായകനാവുന്ന ചിത്രത്തിൽ പ്രതിനായക കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്. ശ്രീലീലയാണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ ജോജു അവതരിപ്പിക്കുന്ന കഥാപാത്രത്തിൻറെ ലുക്കിനൊപ്പമാണ് താരത്തിൻറെ തെലുങ്ക് അരങ്ങേറ്റം നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരിക്കുന്നത്. ചെങ്ക റെഡ്ഡി എന്നാണ് ജോജു അവതരിപ്പിക്കുന്ന വില്ലൻ കഥാപാത്രത്തിൻറെ പേര്. സായ് ധരം തേജിൻറെ സഹോദരൻ പഞ്ച വൈഷ്ണവ് തേജിൻറെ കരിയറിലെ നാലാമത്തെ ചിത്രമാണ് വരുന്നത്. ബ്രൗൺ നിറത്തിലുള്ള ഒരു ഷർട്ട് ധരിച്ച് ഒരു കൈയിൽ ആയുധവും മറുകൈയിൽ സിഗരറ്റ് ലൈറ്ററുമായാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ജോജുവിന്റെ നിൽപ്പ്. നെറ്റ്ഫ്ലിക്സ് റിലീസിലൂടെ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ജോജുവിൻറെ ഏറ്റവും പുതിയ ചിത്രം ഇരട്ടയ്ക്ക് അഭിനന്ദനങ്ങളും പുറത്തെത്തിയ തെലുങ്ക് പോസ്റ്ററിൽ ഉണ്ട്. https://twitter.com/SitharaEnts/status/1635953249365950464?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1635953249365950464%7Ctwgr%5Edf2acbeb033d8033d8cfeeaa15ded0ffed904f14%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FSitharaEnts%2Fstatus%2F1635953249365950464%3Fref_src%3Dtwsrc5Etfw മലയാളത്തിന് പുറത്ത്…

    Read More »
  • പാവപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കുക; സെക്രട്ടേറിയറ്റിന് മുന്നില്‍ പോസ്റ്ററുമായി ഭീമന്‍ രഘു!

    തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നില്‍ ഒറ്റാള്‍ സമരം നടത്തിയ സിനിമാ താരം ഭീമന്‍ രഘുവിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കുക’ എന്ന ബാനറും കൈയില്‍ പിടിച്ചാണ് ഭീമന്‍ രഘു സമരം ചെയ്തത്. സെക്രട്ടേറിയറ്റിന് മുന്നിലൂടെ കടന്നു പോയവരാരും ഇത് ആദ്യമൊന്നും കാര്യമാക്കിയില്ലെങ്കിലും, പിന്നീട് ആളെ പിടികിട്ടയതോടെ നാട്ടുകാര്‍ തടിച്ചുകൂടി. കൈയില്‍ പഴയ ചാണയും കീറിയ സഞ്ചിയും പിടിച്ച്, കൈലി മുണ്ട് ധരിച്ചാണ് രഘു ഇവിടെ പ്രതിഷേധം നടത്തിയത്. എന്തിനാണ് സമരം ചെയ്യുന്നത് എന്ന് ആദ്യമൊന്നും ആര്‍ക്കും മനസിലായില്ല. പിന്നാലെ അദ്ദേഹം തന്നെ കാര്യം വ്യക്തമാക്കി. തന്റെ പുതിയ ചിത്രമായ ‘ചാണ’യുടെ പ്രമോഷനുവേണ്ടി എത്തിയതായിരുന്നു താരം. തന്റെ കൂടെയുള്ള ആര്‍ട്ടിസ്റ്റുകളൊന്നും ഇതുപോലൊരു പ്രമോഷനുവേണ്ടി ഇറങ്ങില്ലെന്നാണ് താരം പറയുന്നത്. ജനങ്ങളുമായി നേരിട്ട് ഇടപഴകിയാല്‍ മാത്രമേ സിനിമയ്ക്ക് ഗുണം ചെയ്യുള്ളൂ. ”ഹീറോയിസത്തിലേക്ക് ഇതുവരെ വരാന്‍ സാധിച്ചിട്ടില്ല. ഇപ്പോള്‍ ഒരു ഹീറോയിസത്തിലേക്ക് വന്നപ്പോള്‍ എനിക്ക് തന്നെ തോന്നി ഞാന്‍ ചെയ്തിരിക്കുന്ന കഥാപാത്രം വളരെ…

    Read More »
  • ചരിത്രത്തിൽ ഇടം നേടിയ ‘ജീവിതനൗക’ പ്രദർശനത്തിനെത്തിയിട്ട് 72 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ    മലയാളത്തിലെ ആദ്യത്തെ സൂപ്പർഹിറ്റ് ചിത്രം ‘ജീവിതനൗക’ പ്രദർശനത്തിനെത്തിയിട്ട് 72 വർഷം. 1951 മാർച്ച് 15 ന് റിലീസ് ചെയ്‌ത ചിത്രം കോഴിക്കോട് കോറണേഷൻ തിയറ്ററിൽ 170 ദിവസമാണ് പ്രദർശിപ്പിച്ചത്. ബുക്കിങ്ങ് കാലാവധി കഴിഞ്ഞതിനാൽ തിയറ്റർ ഒഴിഞ്ഞു കൊടുക്കേണ്ടി വന്ന ആദ്യ മലയാള ചിത്രമാണിത്. സംവിധാനം കെ വേമ്പു. കെ.വി കോശിയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവുമെഴുതിയത് മുതുകുളം രാഘവൻപിള്ള. കെ ആൻഡ് കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ കുഞ്ചാക്കോയും കെവി കോശിയും ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ തിക്കുറിശ്ശി, ബിഎസ് സരോജ, സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതർ, എസ്.പി പിള്ള തുടങ്ങിയവർ അഭിനയിച്ചു. ഭർത്തൃസഹോദരപത്നിയുടെ നിഷ്ഠുരമായ പെരുമാറ്റത്താൽ കൊടുംയാതനയനുഭവിച്ച ഒരു ഉത്തമവനിതയുടെ ഹൃദയസ്‌പൃക്കായ കഥയാണ് രചയിതാവ് മുതുകുളം രാഘവൻപിള്ള പറഞ്ഞത്. സെബാസ്റ്റ്യൻ ഭാഗവതരും തിക്കുറിശ്ശിയും ജ്യേഷ്ഠാനുജന്മാരാണ്. രാജുവും സോമനും. രാജുവിന്റെ ഭാര്യ ജാനുവായി പങ്കജവല്ലി. ജാനുവിന് അവരുടെ ബന്ധുവായ സരളയെ ഭർത്താവിന്റെ അനുജനായ സോമൻ വിവാഹം കഴിക്കണമെന്നാണ്…

    Read More »
  • ആന്‍റണി വര്‍ഗീസ് നായകനായെത്തിയ ഓ മേരി ലൈല ഒടിടിയിലേക്ക്

    ആൻറണി വർഗീസ് നായകനായെത്തിയ ഓ മേരി ലൈല എന്ന ചിത്രത്തിൻറെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. സൈന പ്ലേ എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം എത്തുക. എന്നാൽ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ചതുരം എന്ന സിദ്ധാർഥ് ഭരതൻ ചിത്രം അടുത്തിടെ എത്തിയതും സൈന പ്ലേയിലൂടെ ആയിരുന്നു. നവാഗതനായ അഭിഷേക് കെ എസ് ആണ് ഓ മേരി ലൈല സംവിധാനം ചെയ്തിരിക്കുന്നത്. ആക്ഷൻ ഹീറോ ഇമേജ് വെടിഞ്ഞ് റൊമാന്റിക് ഹീറോയായി ആൻറണി വർഗീസ് എത്തിയ ചിത്രമാണിത്. അനുരാജ് ഒ ബിയുടേതാണ് ചിത്രത്തിൻറെ തിരക്കഥ. ഡോ. പോൾസ് എൻറർടെയ്ൻ‍മെൻറിൻറെ ബാനറിൽ ഡോ. പോൾ വർഗീസ് ആണ് നിർമ്മാണം. ഛായാഗ്രഹണം ബബ്ലു അജു, എഡിറ്റിംഗ് കിരൺ ദാസ്, സംഗീതം അങ്കിത് മേനോൻ, വരികൾ ശബരീഷ് വർമ്മ, വിനായക് ശശികുമാർ, കലാസംവിധാനം സജി ജോസഫ്, അഭിഷേക് കെ എസും അനുരാജ് ഒ ബിയും ചേർന്നാണ് ചിത്രത്തിൻറെ കഥ എഴുതിയിരിക്കുന്നത്. വസ്ത്രാലങ്കാരം സൂര്യ രവീന്ദ്രൻ, മേക്കപ്പ് റഹിം കൊടുങ്ങല്ലൂർ, സംഘട്ടനം…

    Read More »
Back to top button
error: