തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നില്‍ ഒറ്റാള്‍ സമരം നടത്തിയ സിനിമാ താരം ഭീമന്‍ രഘുവിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കുക’ എന്ന ബാനറും കൈയില്‍ പിടിച്ചാണ് ഭീമന്‍ രഘു സമരം ചെയ്തത്. സെക്രട്ടേറിയറ്റിന് മുന്നിലൂടെ കടന്നു പോയവരാരും ഇത് ആദ്യമൊന്നും കാര്യമാക്കിയില്ലെങ്കിലും, പിന്നീട് ആളെ പിടികിട്ടയതോടെ നാട്ടുകാര്‍ തടിച്ചുകൂടി.
കൈയില്‍ പഴയ ചാണയും കീറിയ സഞ്ചിയും പിടിച്ച്, കൈലി മുണ്ട് ധരിച്ചാണ് രഘു ഇവിടെ പ്രതിഷേധം നടത്തിയത്. എന്തിനാണ് സമരം ചെയ്യുന്നത് എന്ന് ആദ്യമൊന്നും ആര്‍ക്കും മനസിലായില്ല. പിന്നാലെ അദ്ദേഹം തന്നെ കാര്യം വ്യക്തമാക്കി. തന്റെ പുതിയ ചിത്രമായ ‘ചാണ’യുടെ പ്രമോഷനുവേണ്ടി എത്തിയതായിരുന്നു താരം.
തന്റെ കൂടെയുള്ള ആര്‍ട്ടിസ്റ്റുകളൊന്നും ഇതുപോലൊരു പ്രമോഷനുവേണ്ടി ഇറങ്ങില്ലെന്നാണ് താരം പറയുന്നത്. ജനങ്ങളുമായി നേരിട്ട് ഇടപഴകിയാല്‍ മാത്രമേ സിനിമയ്ക്ക് ഗുണം ചെയ്യുള്ളൂ. ”ഹീറോയിസത്തിലേക്ക് ഇതുവരെ വരാന്‍ സാധിച്ചിട്ടില്ല. ഇപ്പോള്‍ ഒരു ഹീറോയിസത്തിലേക്ക് വന്നപ്പോള്‍ എനിക്ക് തന്നെ തോന്നി ഞാന്‍ ചെയ്തിരിക്കുന്ന കഥാപാത്രം വളരെ രസകരമാണെന്ന്. പടം റിലീസ് ചെയ്യുന്നതിന് മുമ്പ് മൂന്ന് അവാര്‍ഡുകള്‍ ലഭിച്ചു ” ഭീമന്‍ രഘു പറഞ്ഞു.