LIFEMovie

ഡിസ്‌നി സ്റ്റാർ ഇന്ത്യയിൽ സ്റ്റാർ വേൾഡ് ചാനലിൻറെ സംപ്രേഷണം അവസാനിപ്പിച്ചു

മുംബൈ: ഡിസ്‌നി സ്റ്റാർ ചൊവ്വാഴ്ച മുതൽ ഇന്ത്യയിൽ സ്റ്റാർ വേൾഡ് ചാനലിൻറെ സംപ്രേഷണം അവസാനിപ്പിച്ചു. പുതിയ താരിഫ് ഓർഡർ പ്രശ്‌നങ്ങൾ കാരണം സ്റ്റാർ വേൾഡ് ഡിസ്നി സ്റ്റാർ ഇന്ത്യയിൽ സംപ്രേഷണം നിർത്തുമെന്ന് 2020 ജൂൺ 22-ന് തന്നെ റിപ്പോർട്ട് വന്നിരുന്നു. എന്നാൽ എൻടിഒയെക്കുറിച്ചുള്ള വ്യക്തതയില്ലാത്തതിനാൽ ജനറൽ ഇംഗ്ലീഷ് എൻറെർടെയ്മെൻറ് ചാനലായ സ്റ്റാർ വേൾഡ് സംപ്രേഷണം അവസാനിപ്പിക്കാനുള്ള തീരുമാനം നീണ്ടു പോവുകയായിരുന്നു.

സ്റ്റാർ വേൾഡ്, സ്റ്റാർ വേൾഡ് എച്ച്ഡി, സ്റ്റാർ വേൾഡ് പ്രീമിയർ എച്ച്ഡി എന്നീ ഇംഗ്ലീഷ് ചാനലുകളാണ് സ്റ്റാർ മാർച്ച് 14 മുതൽ നിർത്തലാക്കിയത്. ഇതിനൊപ്പം തന്നെ ബേബി ടിവി (എച്ച്‌ഡി), യുടിവി എച്ച്‌ഡി, സ്റ്റാർ സ്‌പോർട്‌സ് 1 മറാത്തി, സ്റ്റാർ സ്‌പോർട്‌സ് 1 ബംഗ്ലാ എന്നിവയാണ് ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ ഡിസ്‌നി സ്റ്റാർ അവസാനിപ്പിച്ചിട്ടുണ്ട്.

അതേ സമയം യുടിവി ആക്ഷൻ സ്റ്റാർ ഗോൾഡ് ത്രിൽസ് എന്നും യുടിവി മൂവീസ് സ്റ്റാർ ഗോൾഡ് റൊമാൻസ് എന്ന പേരിൽ ഡിസ്നി സ്റ്റാർ റീബ്രാൻറ് ചെയ്തിട്ടുണ്ട്. സ്റ്റാർ മൂവീസ് സെലക്ട്, സ്റ്റാർ സ്പോർട്സ് 1 തമിഴ് എച്ച്ഡി, സ്റ്റാർ സ്പോർട്സ് 1 തെലുങ്ക് എച്ച്ഡി, ഡിസ്നി ചാനൽ എച്ച്ഡി, സ്റ്റാർ ഗോൾഡ് 2 എച്ച്ഡി, വിജയ് സൂപ്പർ എച്ച്ഡി, ഏഷ്യാനെറ്റ് മൂവീസ് എച്ച്ഡി എന്നീ ചാനലുകൾ മാർച്ച് 15 മുതൽ പുതുതായി സംപ്രേഷണം ആരംഭിച്ചിട്ടുണ്ട്.

ഇംഗ്ലീഷ് എൻറർടെയ്മെൻറ് ചാനലുകൾ കുറച്ചുകാലമായി ഇന്ത്യയിൽ കാണികളെ കിട്ടാതെ ബുദ്ധിമുട്ടുകയാണ്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) എൻടിഒ 2019-ൽ നടപ്പിലാക്കിയതോടെയാണ് ഇത്തരം ചാനലുകളുടെ ദുരിതം ആരംഭിച്ചത്. ഒപ്പം തന്നെ ഇംഗ്ലീഷ് ടെലിവിഷൻ കാഴ്ചക്കാർ ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് മാറിയതോടെ ഇവർ കൂടുതൽ പ്രതിസന്ധിയിലായി. 2020-ൽ സോണി പിക്‌ചേഴ്‌സ് നെറ്റ്‌വർക്ക് ഇന്ത്യ എഎക്സ്എൻ, എഎക്സ്എൻ എച്ച്ഡി എന്നിവ അടച്ചുപൂട്ടാൻ തീരുമാനിച്ചിരുന്നു. നെറ്റ്‌വർക്ക്18 എഫ്.വൈ.ഐ ടിവി18 നിർത്തലാക്കുകയും ചെയ്തിരുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: