LIFEMovie

50-ാം ദിവസവും മികച്ച സ്ക്രീന്‍ കൗണ്ട്, പ്രദര്‍ശനം 20 രാജ്യങ്ങളില്‍; വീണ്ടും റെക്കോര്‍ഡുമായി ‘പഠാന്‍’

ലിയ ഇടവേളയ്ക്കു ശേഷമാണ് ഒരു ബോളിവുഡ് ചിത്രം അതിൻറെ ജനപ്രീതിയുടെയും ബോക്സ് ഓഫീസ് വിജയത്തിൻറെയും പേരിൽ വാർത്തകളിൽ ഇടംപിടിക്കുന്നത്. നാല് വർഷത്തിനു ശേഷം ഷാരൂഖ് ഖാൻ നായകനായെത്തിയ ചിത്രം കൊവിഡ് കാലത്തെ തകർച്ചയ്ക്കു ശേഷമുള്ള ബോളിവുഡിൻറെയും തിരിച്ചുവരവ് ചിത്രമായി മാറി. ആഗോള ബോക്സ് ഓഫീസിൽ 1000 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രം ഇതിനകം നിരവധി ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു ശ്രദ്ധേയ നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് യാഷ് രാജ് ഫിലിംസ് നിർമ്മിച്ചിരിക്കുന്ന പഠാൻ.

ജനുവരി 25 ന് ലോകമമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യപ്പെട്ട ചിത്രം ഇന്ന് 50 ദിനങ്ങൾ പൂർത്തിയാക്കുകയാണ്. 50 ദിനങ്ങളിൽ എത്തുമ്പോഴും ചിത്രം മികച്ച സ്ക്രീൻ കൗണ്ടിലാണ് പ്രദർശനം തുടരുന്നത് എന്നത് ഈ ചിത്രം നേടിയെടുത്ത ജനപ്രീതി എത്രയെന്നതിന് തെളിവാകുന്നുണ്ട്. ഇന്ത്യയിൽ മാത്രമല്ല, ലോകമാകെ 20 രാജ്യങ്ങളിൽ പഠാൻ ഇപ്പോഴും പ്രദർശനം തുടരുന്നുണ്ട്. ഇന്ത്യയിൽ 800 സ്ക്രീനുകളിലും വിദേശ മാർക്കറ്റുകളിൽ 135 സ്ക്രീനുകളിലും. ലോകമാകെ 8000 സ്ക്രീനുകളിലായിരുന്നു ചിത്രത്തിൻറെ റിലീസ്.

ഇന്ത്യൻ കളക്ഷനിൽ 520 കോടിയിലധികമാണ് പഠാൻ ഹിന്ദി പതിപ്പിൻറെ നേട്ടം. ഹിന്ദി ചിത്രങ്ങളുടെ ഇന്ത്യൻ കളക്ഷനിൽ ഏറ്റവും ഉയർന്ന തുകയാണ് ഇത്. ബാഹുബലി 2 ഹിന്ദി പതിപ്പിനെ മറികടന്നാണ് പഠാൻറെ നേട്ടം. ഹിന്ദി ചിത്രങ്ങളുടെ ഇന്ത്യൻ കളക്ഷനിൽ നിലവിലെ സ്ഥാനങ്ങൾ ഇപ്രകാരമാണ്. 1 പഠാൻ, 2 ബാഹുബലി 2 ഹിന്ദി, 3 കെജിഎഫ് 2 ഹിന്ദി, 4 ദംഗൽ.

2018 ൽ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാൻ നായകനായെത്തുന്ന ചിത്രമാണിത്. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാർ ഒക്കെ ഒരുക്കിയ സിദ്ധാർഥ് ആനന്ദ് ആണ് സംവിധായകൻ. ദീപിക പദുകോൺ നായികയാവുന്ന ചിത്രത്തിൽ ജോൺ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിൾ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: