Movie
-
കബനി നദികടന്ന്, കാടിറങ്ങി താര രാജാവിനെ കാണാൻ ആദിവാസി മൂപ്പൻമാരും സംഘവും
വയനാട്: മലയാളത്തിന്റെ മഹാനാടൻ മെഗാസ്റ്റാർ മമ്മൂട്ടിയെ കാണാൻ ആദിവാസി മൂപ്പൻമാരും സംഘവും കാടിറങ്ങി എത്തി. വയനാട്ടിലെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് അവർ എത്തിയത്. കേരള – കർണാടക അതിർത്തിയിലെ ഉൾകാടിനുള്ളിലെ കബനി നദിക്ക് സമീപമുള്ള ആദിവാസി കോളനിയിൽ നിന്നാണ് മൂപ്പൻമാരായ ശേഖരൻ പണിയ, ദെണ്ടുകൻ കാട്ട് നായ്ക എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ആദിവാസി സഹോദരങ്ങൾ താരരാജാവിനെ കാണാൻ എത്തിയത്. കോളനിയിലെ 28 ഓളം കുടുംബങ്ങൾക്ക് ഓരോരുത്തർക്കും ആവശ്യമായ വസ്ത്രങ്ങൾ നൽകിയാണ് മെഗാസ്റ്റാർ മൂപ്പനും സംഘത്തിനും സ്വീകരണം നൽകിയത്. അദ്ദേഹത്തിന്റെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴിയാണ് ആവശ്യമായ വസ്ത്രങ്ങൾ നൽകിയത്. തുടർന്ന് മമ്മൂട്ടിയുടെ നിർദ്ദേശപ്രകാരം ഫൌണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയുടെ നേതൃത്വത്തിൽ കോളനി സന്ദർശിക്കുകയും ഓരോ വീടുകളിൽ എത്തി കോളനി നിവാസികളായ മറ്റെല്ലാവർക്കും വസ്ത്രങ്ങൾ നൽകുകയും ചെയ്തു. ഫൌണ്ടേഷന്റെ പൂർവികം പദ്ധതിയുടെ ഭാഗമായാണ് വസ്ത്രങ്ങൾ വിതരണം ചെയ്തതെന്ന് മാനേജിങ് ഡയറക്ടർ അറിയിച്ചു. ചടങ്ങിൽ…
Read More » -
ഇന്ത്യയ്ക്ക് അഭിമാനമായിമാറിയ ഓസ്കാര്‍ ജേതാവ് ചന്ദ്രബോസ് ഞങ്ങളുടെ പഴയ നേതാവ് എന്ന് എസ്എഫ്ഐ
ഹൈദരാബാദ്: ഇന്ത്യയ്ക്ക് അഭിമാനമായിരുന്നു ഇത്തവണത്തെ ഓസ്കാര്‍ അവാര്‍ഡ് പ്രഖ്യാപനം. കഴിഞ്ഞ ദിവസം ഓസ്കാര്‍ അവാര്‍ഡ് വേദിയില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ രണ്ട് അവാര്‍ഡുകളാണ് നേടിയത്. ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു ഗാനം മികച്ച ഒറിജിനല്‍ സോംഗിനുള്ള അവാര്‍ഡ് നേടിയപ്പോള്‍. മികച്ച ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിം എന്നതിനുള്ള പുരസ്കാരം ‘എലിഫന്‍റ് വിസ്പേര്‍റേഴ്സ്’ നേടി. ഇതില്‍ ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു മികച്ച ഗാനത്തിനുള്ള പുരസ്കാരം നേടിയപ്പോള്‍ സംഗീത സംവിധായകന്‍ കീരവാണിയും, പാട്ടിന്‍റെ രചിതാവ് ചന്ദ്രബോസും ഓസ്കാര്‍ പുരസ്കാരം ഏറ്റുവാങ്ങി. തെലുങ്കിലെ മുന്‍നിര ഗാന രചിതാവാണ് ചന്ദ്രബോസ്. ഇപ്പോള്‍ ഒരു പോസ്റ്റില്‍ ഇടത് വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐ ചന്ദ്രബോസിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ഓസ്കാര്‍ പുരസ്കാരം പ്രഖ്യാപിച്ച മാര്‍ച്ച് 13ന് ഇട്ട പോസ്റ്റില്‍ എസ്എഫ്ഐ തെലങ്കാന സംസ്ഥാനത്തിന്‍റെ പേജില്‍ ചന്ദ്രബോസ് തങ്ങളുടെ പഴയ നേതാവാണ് എന്ന് എസ്എഫ്ഐ പറയുന്നു. എസ്എഫ്ഐ തെലങ്കാന സംസ്ഥാന കമ്മിറ്റിയുടെ അഭിനന്ദനവും പോസ്റ്റിലുണ്ട്. ഗോള്‍ഡന്‍ ഗ്ലോബ് നേടിയ ചന്ദ്രബോസിന്‍റെ ചിത്രവും പോസ്റ്റിലുണ്ട്.…
Read More » -
”സിനിമാമേഖലയില്‍ മയക്കുമരുന്നില്ല എന്ന് പറയുന്നത് ഏറ്റവും വലിയ നുണ; ആന്റണി പെരുമ്പാവൂറിന്റെ കയ്യില്‍ പോലീസ് കൊടുത്ത ഫുള്‍ ലിസ്റ്റ് ഉണ്ട്”
മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ടിനി ടോം. മിമിക്രി വേദികളില്‍ കൂടി തന്റെ കരിയര്‍ ആരംഭിച്ച താരം തുടര്‍ന്ന് സിനിമാ രംഗത്തേക്ക് കടന്നു വരികയായിരുന്നു. ആദ്യം സ്റ്റേജ് പരിപാടികളുടെ ശ്രദ്ധനേടിയ താരം പിന്നീട് ടെലിവിഷന്‍ പരിപാടികളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായി. തുടര്‍ന്ന് സിനിമയിലേക്ക് അവസരം ലഭിച്ചു. തുടക്കത്തില്‍ തനിക്ക് സ്വന്തമായ കഥാപാത്രമോ ഡയലോഗോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നും ശരിക്കും താന്‍ ശരീരം കാഴ്ച വച്ചാണ് സിനിമയിലേക്ക് എത്തിയതെന്നും ടിനിടോം പലതവണ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ മലയാളസിനിമയില്‍ മയക്കുമരുന്ന് ഉണ്ടെന്ന് ആരോപണത്തോട് പ്രതികരിക്കുകയാണ് ടിനിടോം. ”സിനിമയില്‍ മാത്രമല്ല എല്ലായിടത്തും ലഹരി ഉണ്ട്. ഇതുമായി ബന്ധപ്പെട്ട് പോലീസിന്റെ കയ്യില്‍ ലിസ്റ്റ് ഉണ്ട്. ആ ലിസ്റ്റ് പോലീസ് നിര്‍മാതാവും മോഹന്‍ലാലിന്റെ വലംകൈയും ആയ ആന്റണി പെരുമ്പാവൂരിനു കൊടുത്തിട്ടുണ്ട്. സിനിമാമേഖലയില്‍ മയക്കുമരുന്ന് ഇല്ല എന്ന് പറയുന്നുണ്ടെങ്കില്‍ ഞാന്‍ പറയും അത് ഏറ്റവും വലിയ നുണയാണ് എന്ന്. സിനിമാ മേഖലയില്‍ മാത്രമല്ല നമ്മള്‍ പോകുന്ന എല്ലാ മേഖലകളിലും ഇതാണ് കാണുന്നത്. ഈ…
Read More » -
“പുലിയാട്ടം” ഇന്നു മുതൽ…
സുധീർ കരമന, മീര നായർ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്തോഷ് കല്ലാട്ട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പുലിയാട്ടം’ ഇന്ന് മുതൽ പ്രദർശനത്തിനെത്തുന്നു.മിഥുൻ എം ദാസ്,ദീപു നാവായിക്കുളം, ജയരാജ് മിത്ര,ശിവ,ബിഞ്ചു ജേക്കബ്,പട്ടാമ്പി ചന്ദ്രൻ, ശെൽവരാജ്,വിക്ടർ ലൂയി മേരി,സുമാ ദേവി, മാസ്റ്റർ ഫഹദ് റഷീദ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. സെവൻ മാസ്റ്റേഴ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാജു അബ്ദുൽഖാദർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഷീദ് അഹമ്മദ് നിർവ്വഹിക്കുന്നു. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് വിനീഷ് മണി സംഗീതം പകരുന്നു.ആലാപനം- മഞ്ജരി,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ആനന്ദ് മേനോൻ,ബിജു എം, രാജേഷ് മാരാത്ത്. പ്രൊഡക്ഷൻ കൺട്രോളർ-മുജീബ് ഒറ്റപ്പാലം,എഡിറ്റർ- സച്ചിൻ സത്യ,സംഗീതം ആൻഡ് ബിജിഎം- വിനീഷ് മാണി,ചീഫ് അസോസിയേറ്റ് ഡയറക്ടർ-രവി വാസുദേവ്,സൗണ്ട്- ഗണേഷ് മാരാർ,കല- വിഷ്ണു നെല്ലായ, മേക്കപ്പ്-മണികണ്ഠൻ മാറത്തകര,കോസ്റ്റ്യൂം- സുകേഷ് താനൂർ, സ്റ്റിൽസ്-പവൻ തൃപ്രയാർ,പി ആർ ഒ- എ.എസ്. ദിനേശ്.
Read More » -
മലയാളത്തിൽ റൊമാന്റിക് കോമഡികളുടെ ചാകരയൊരുക്കിയ പ്രിയദർശൻ- മോഹൻലാൽ ടീമിൻ്റെ ‘പൂച്ചയ്‌ക്കൊരു മൂക്കുത്തി’ എത്തിയിട്ട് 39 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ പ്രിയദർശൻ- മോഹൻലാൽ- എംജി ശ്രീകുമാർ ത്രയത്തിന്റെ ആദ്യചിത്രം ‘പൂച്ചയ്‌ക്കൊരു മൂക്കുത്തി’ക്ക് 39 വയസ്സ്. 1984 മാർച്ച് 17 നാണ് സുരേഷ്‌കുമാർ, സനൽകുമാർ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ സൂപ്പർഹിറ്റ് ചിത്രത്തിന്റെ റിലീസ്. ഇതേ വർഷമിറങ്ങിയ ‘ഓടരുതമ്മാവാ ആളറിയാം’ മലയാളത്തിൽ പ്രിയന്റെ സ്ഥാനമുറപ്പിച്ചു. അതിനു മുൻപ് ‘കുയിലിനെത്തേടി’ എന്ന ചിത്രത്തിന് തിരക്കഥയെഴുതിയിരുന്നു പ്രിയൻ. ‘പൂച്ചയ്‌ക്കൊരു മൂക്കുത്തി’ മലയാളത്തിൽ റൊമാന്റിക് കോമഡികളുടെ ചാകര തന്നെ സൃഷ്ടിച്ചു. മോഹൻലാൽ, നെടുമുടി, ശങ്കർ, മേനക, സോമൻ, ജഗതി, സുകുമാരി തുടങ്ങിയ വൻ താരനിരയാണ് ‘മൂക്കുത്തി’യിൽ അണിനിരന്നത്. ഒപ്പം ബൈജുവിന്റെ ചിന്നപ്പയ്യൻ റോളും. സിബി മലയിൽ ആയിരുന്നു സഹസംവിധാനം. കാമറ എസ് കുമാർ. പിന്നീട് വന്ന പല പ്രിയൻ ചിത്രങ്ങളുടെ ബീജബാങ്ക് ആയിരുന്നു ‘മൂക്കുത്തി’. മധ്യവർഗ മലയാളിയുടെ അതിജീവന തന്ത്രങ്ങളും, സമ്പത്തിനോടുള്ള ആർത്തിയും, നുണകളും, പൊങ്ങച്ചങ്ങളും കൊരുത്ത മാലയാണ് പൊതുവെ പഴയ പ്രിയൻ ചിത്രങ്ങൾ. ജോലിയന്വേഷിച്ച് അന്യനാട്ടിൽ താമസിക്കുന്ന മേനകയും ഗായകനാകാൻ…
Read More » -
ഹോളിവുഡിന്റെ കരകയറ്റിയ ‘ബ്രഹ്മാസ്ത്ര’ ടെലിവിഷൻ പ്രീമിയർ പ്രഖ്യാപിച്ചു; മലയാളം പ്രീമിയർ 26ന് സംപ്രേക്ഷണം ചെയ്യും
രണ്‍ബീര്‍ കപൂർ നായകനായി എത്തി ബോക്സ് ഓഫീസിൽ മികച്ച വിജയം സ്വന്തമാക്കിയ സിനിമയാണ് ‘ബ്രഹ്മാസ്ത്ര’. ഫാന്‍റസി ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് അയന്‍ മുഖര്‍ജിയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ടെലിവിഷൻ പ്രിമിയർ പ്രഖ്യാപിച്ചിരിക്കുക ആണ് അണിയറ പ്രവർത്തകർ. ഏഷ്യാനെറ്റിൽ ആണ് ബ്രഹ്മാസ്ത്രയുടെ മലയാളം പ്രീമിയർ. മാർച്ച് 26 ഞായറാഴ്ച 3.30ന് ചിത്രം സംപ്രേക്ഷണം ആരംഭിക്കും. കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ്, ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്, നമിത് മൽഹോത്ര എന്നിവർ ചേർന്നാണ് അയാൻ മുഖർജിയുടെ ഡ്രീം പ്രൊജക്റ്റായ ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് മൂന്നുഭാഗങ്ങള്‍ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ആണ് ചിത്രം റിലീസ് ചെയ്തത്. View this post on Instagram A post shared by Asianet (@asianet) റിലീസ് ദിനത്തില്‍ ചിത്രം നേടിയ ആഗോള ഗ്രോസ് 75 കോടിയാണെന്നാണ് കരണ്‍ ജോഹര്‍ പുറത്തുവിട്ട…
Read More » -
വിജയ് നായകനായെത്തുന്ന ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘ലിയോ’ൽ ഈ മലയാളി താരവും! ഫോട്ടോ കണ്ട് അമ്പരന്ന് ആരാധകര്‍
വിജയ് നായകനായി അഭിനയിക്കുന്ന പുതിയ ചിത്രം ‘ലിയോ’യ്‍ക്കായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് നായകനാകുന്നു എന്നതാണ് ‘ലിയോ’യുടെ ഏറ്റവും വലിയ ആകർഷണം. അതുകൊണ്ടുതന്നെ ‘ലിയോ’യുടെ എല്ലാ അപ്‍ഡേറ്റുകൾക്കും ഓൺലൈനിൽ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. വിജയ് നായകനാകുന്ന ‘ലിയോ’ എന്ന ചിത്രത്തിൽ നരേനും ഭാഗമാകുന്നു എന്നതാണ് പുതിയ വാർത്ത. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ഹിറ്റ് ചിത്രമായ ‘കൈതി’യിൽ നരേൻ വേഷമിട്ടിരുന്നു. ‘ഇൻസ്‍പെക്ടർ ബിജോയ്’ എന്ന കഥാപാത്രമായി തന്നെ കമൽഹാസൻ നായകനായ ‘വിക്രമി’ലും നരേൻ വേഷമിട്ടു. സംവിധായകൻ ലോകേഷ് കനകരാജിനൊപ്പമുള്ള നരേന്റെ ഫോട്ടോ കണ്ട ആരാധകർ ‘ലിയോ’യിൽ നടൻ ലോകേഷ് യൂണിവേഴ്‍സിന്റെ ഭാഗമായിട്ടാണോ എത്തുക എന്ന് അറിയാൻ കാത്തിരിക്കുകയാണ്. തൃഷ നായികയാകുന്ന ‘ലിയോ’ എന്ന ചിത്രത്തിൽ ഗൗതം വാസുദേവ് മേനോൻ, അർജുൻ, മാത്യു തോമസ്, മിഷ്‍കിൻ, സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ്, ബാബു ആന്റണി എന്നിവരും വേഷമിടുന്നു. https://twitter.com/propratheesh/status/1636350410922549248?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1636350410922549248%7Ctwgr%5Ea504be694bbc1ad7a9505f2d57e6ce73736d1d33%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Fpropratheesh%2Fstatus%2F1636350410922549248%3Fref_src%3Dtwsrc5Etfw വംശി പൈഡിപ്പള്ളി സംവിധാനം ചെയ്‍ത ചിത്രമായ ‘വാരിസാ’ണ്…
Read More » -
നടി മഞ്ജുവാര്യരുടെ അമ്മ ഗിരിജ വാര്യരുടെ ‘നിലാവെട്ടം’ പ്രകാശനം ചെയ്തു, ഇനി ‘എഴുത്തുകാരിയുടെ മകള്‍ എന്ന വിലാസംകൂടി’ ആയെന്ന് മഞ്ജു
‘അമ്മയ്ക്ക് ഇനി എന്റെയോ ചേട്ടന്റെയോ മേല്‍വിലാസം ആവശ്യമില്ലെന്ന് നടി മഞ്ജുവാര്യര്‍. മറിച്ച് ‘ഞങ്ങള്‍ക്ക് എഴുത്തുകാരിയുടെ മക്കള്‍’ എന്ന വിലാസംകൂടി ആയെന്നും താരം പറഞ്ഞു. തൃശൂരിൽ, അമ്മ ഗിരിജ വാര്യരുടെ ഓര്‍മക്കുറിപ്പുകളടങ്ങിയ ‘നിലാവെട്ടം’ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മഞ്ജു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ‘നിലാവെട്ടം’ സംവിധായകന്‍ സത്യന്‍ അന്തിക്കാട്, എഴുത്തുകാരന്‍ അഷ്ടമൂര്‍ത്തിക്ക് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. ‘അമ്മയുടെ ജീവിതത്തിലെ നല്ല മുഹൂര്‍ത്തമാണിത്. ഈ സന്ദര്‍ഭത്തില്‍ കാണിയായി ഇരിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. എഴുത്തുകാരി ആയിരുന്നുവെന്ന് അമ്മ എപ്പോഴും പറയാറുണ്ട്. കോവിഡ് കാലത്താണ് ഞാനെഴുതിയതാണ് എന്നു പറഞ്ഞ് ഒരു കുറിപ്പ് നീട്ടിയത്. അത് വായിച്ചുനോക്കിയപ്പോള്‍ അദ്ഭുതം തോന്നിപ്പോയി. വായിക്കാന്‍ സുഖമുള്ള കുറിപ്പ്, സാഹിത്യപരമായി വിലയിരുത്താന്‍ എനിക്കറിയില്ല, പക്ഷേ, വായിച്ചാല്‍ നിര്‍ത്താന്‍ തോന്നാത്ത അനുഭവമായിരുന്നു അത്. അമ്മ എഴുതിയിരുന്നുവെന്ന് പറഞ്ഞത് യാഥാര്‍ഥ്യമായിരുന്നുവെന്ന് അന്നാണ് തിരിച്ചറിഞ്ഞത്’ മഞ്ജു പറഞ്ഞു. അമ്മക്കും സഹോദരന്‍ മധുവാര്യര്‍ക്കുമൊപ്പമാണ് മഞ്ജു വാര്യര്‍ ചടങ്ങിനെത്തിയത്. എന്നാല്‍ വേദിയില്‍ ഇരിക്കാന്‍ തയാറാകാത്ത താരം…
Read More » -
റിഷഭ് ഷെട്ടി രചനയും സംവിധാനം നിർവഹിച്ച ‘കാന്താര’ വീണ്ടും തിയറ്ററുകളിലേക്ക്
ആഖ്യാന രീതി കൊണ്ടും പറഞ്ഞ വിഷയം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് കാന്താര. റിഷഭ് ഷെട്ടി രചനയും സംവിധാനം നിർവഹിച്ച ചിത്രം ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ബോളിവുഡിൽ അടക്കം ചിത്രം പ്രശംസ ഏറ്റുവാങ്ങി. ഇപ്പോഴിതാ ചിത്രം റിലീസ് ചെയ്ത് ഏഴ് മാസങ്ങൾ പിന്നിടുമ്പോൾ കാന്താര വീണ്ടും തിയറ്ററുകളിലേക്ക് എത്തുകയാണ്. അകാലത്തിൽ പൊലിഞ്ഞ പ്രിയതാരം പുനീത് രാജ്കുമാറിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് സ്പെഷ്യൽ സ്ക്രീനിംഗ്. സ്വിറ്റ്സർലൻഡിലെ ജനീവയിലാണ് ചിത്രം വീണ്ടും റിലീസിനൊരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് റിഷഭ് ഷെട്ടി ജനീവയിൽ എത്തിയിട്ടുണ്ടെന്നും റിലീസിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായും വൃത്തങ്ങൾ അറിയിച്ചു. മാർച്ച് 17ലെ സ്ക്രീനിംഗിന് ശേഷം, യുഎൻ നയതന്ത്രജ്ഞർക്കൊപ്പം അത്താഴ വിരുന്നിൽ റിഷഭ് പങ്കെടുക്കുമെന്നും വിവരമുണ്ട്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത് ഇന്ത്യയൊട്ടാകെ ശ്രദ്ധനേടിയ ചിത്രമാണ് റിഷഭ് ഷെട്ടിയുടെ കാന്താര. സംവിധായകനായും നായകനായും റിഷഭ് ചിത്രത്തിൽ നിറഞ്ഞാടിയപ്പോൾ, അത് പ്രേക്ഷകരെ ഒന്നാകെ തിയറ്ററുകളിൽ പിടിച്ചിരുത്തി. പ്രേക്ഷക നിരൂപക പ്രശംസകൾക്ക് ഒപ്പം തന്നെ ബോക്സ് ഓഫീസിലും…
Read More » -
‘തങ്കലാന്റെ’ ലുക്കിലുള്ള കിടിലൻ ഫോട്ടോ പങ്കുവെച്ച് നായകൻ ചിയാൻ വിക്രം; പാ രഞ്ജിത്തിന്റെ ചിത്രം ‘തങ്കലാൻ’ ഓഗസ്റ്റിൽ
ചിയാൻ വിക്രം നായകനാകുന്ന പുതിയ ചിത്രമാണ് ‘തങ്കലാൻ’. പാ രഞ്‍ജിത്താണ് ചിത്രത്തിന്റെ സംവിധായകൻ. ‘തങ്കലാന്റെ’ അപ്‍ഡേറ്റുകൾക്ക് ഓൺലൈനിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ‘തങ്കലാന്റെ’ ലുക്കിലുള്ള തന്റെ ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ വിക്രം. ‘തങ്കലാൻ’ ഓഗസ്റ്റിലായിരിക്കും റിലീസെന്നാണ് റിപ്പോർട്ട്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ‘തങ്കലാൻ’ എന്ന ചിത്രത്തിലേത് ഇതുവരെ താൻ ശ്രമിക്കാത്ത ഒരു സംഗീതമാണെന്ന് ജി വി പ്രകാശ് കുമാർ നേരത്തെ പറഞ്ഞിരുന്നു. വിക്രം നായകനാകുന്ന ചിത്രത്തിലേതായി പുറത്തുവന്ന ഫോട്ടോകൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. Perfectly imperfect. #Thangalaan pic.twitter.com/2W46eaqjDn — Vikram (@chiyaan) March 16, 2023 സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്ന് ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് കെ ഇ ജ്ഞാനവേൽ രാജയാണ്. സ്റ്റുഡിയോ ഗ്രീനിൻറെ ബാനറിൽ ഇതുവരെ ഒരുങ്ങിയതിൽ ഏറ്റവും ഉയർന്ന ബജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് നിർമ്മാതാവ് ജ്ഞാനവേൽ രാജ മുൻപ് പറഞ്ഞത്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ…
Read More »