LIFEMovie

ചിൽ സാനിയ ചിൽ! ആവേശത്തോടെ നെറ്റിസൺസ്, ‘ചിന്നു ഒരുപാട് മാറിപ്പോയല്ലോ’ എന്ന് ആരാ​ധകർ; ദുബൈയിൽ അടിച്ചുപൊളിക്കുന്ന സാനിയയുടെ വീഡിയോ വൈറൽ

മലയാള സിനിമയിലെ യുവതാരമാണ് സാനിയ ഇയ്യപ്പൻ. റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധനേടിയ സാനിയ ‘ബാല്യകാല സഖി’യിലൂടെ ആണ് വെള്ളിത്തിരയിൽ എത്തുന്നത്. 2017ൽ ഇറങ്ങിയ ക്വീനാണ് സാനിയയുടെ ശ്രദ്ധിക്കപ്പെട്ട സിനിമ. പിന്നീട് ചെറുതും വലുതുമായി ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിച്ച് സാനിയ കയ്യടി നേടി. സോഷ്യൽ മീഡിയയിൽ സജീവമായ സാനിയ തന്റെ ഡാൻസിന്റെയും യാത്രകളുടെയും വീഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇവയെല്ലാം തന്നെ വൈറലാകാറും ഉണ്ട്. അത്തരത്തിൽ സാനിയ പങ്കുവച്ച പുതിയ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

ദുബൈ ഡയറീസ് എന്ന ഹാഷ്ടാ​ഗോടെ ആണ് സാനിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒപ്പം സുഹൃത്തുക്കളും ഉണ്ട്. ദുബൈയിൽ അടിച്ചുപൊളിച്ച് ഡാൻസ് ചെയ്യുന്ന സാനിയയെയും വീഡിയോയിൽ കാണാം. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി രം​ഗത്തെത്തിയിരിക്കുന്നത്. ‘ചിന്നു(ക്വീനിലെ കഥാപാത്രം) ഒരുപാട് മാറിപ്പോയല്ലോ’ എന്നാണ് ഭൂരിഭാ​ഗം പേരും കമന്റ് ചെയ്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Saniya Iyappan (@_saniya_iyappan_)

സാറ്റർഡേ നൈറ്റ് എന്ന ചിത്രമാണ് സാനിയയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. കായംകുളം കൊച്ചുണ്ണി എന്ന വിജയ ചിത്രത്തിനു ശേഷം റോഷൻ ആൻഡ്രൂസും നിവിൻ പോളിയും ഒന്നിച്ച ചിത്രമാണിത്. നവീൻ ഭാസ്‌കർ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദുബൈ, ബെംഗളൂരു, മൈസൂർ എന്നിവിടങ്ങളിലായി ചിത്രീകരിച്ച സിനിമ അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ആണ് നിർമ്മിച്ചിരിക്കുന്നത്. സിജു വിൽസൺ, സൈജു കുറുപ്പ്, അജു വർഗീസ്, മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവരാണ് മറ്റ് താരങ്ങൾ.

അതേസമയം, ക്വീൻ സിനിമയിൽ തനിക്കൊപ്പം അഭിനയിച്ചവർ പലരും പിന്നീട് സിനിമകൾ ചെയ്തപ്പോൾ തനിക്ക് മാത്രം അവസരങ്ങൾ ഒന്നും കിട്ടിയില്ലെന്നും അത് തന്നെ ഒരുപാട് വേദനിപ്പിച്ചെന്നും സാനിയ അടുത്തിടെ പറഞ്ഞിരുന്നു. “എന്റേതൊരു മിഡിൽ ക്ലാസ് ഫാമിലിയാണ്. അത്തരമൊരു ജീവിത രീതിയിൽ നിന്നും വരുന്ന ഒരു കുട്ടിയെ സംബന്ധിച്ച് പല കാര്യങ്ങളും അംഗീകരിക്കാൻ ഭയങ്കര ബുദ്ധിമുട്ടായിരിക്കും. അതുപോലെ തന്നെയായിരുന്നു എന്റെ കാര്യങ്ങളും. സോഷ്യൾ മീഡിയയിലെ വിമർശനങ്ങളും കാര്യങ്ങളുമൊക്കെ എനിക്ക് അംഗീകരിക്കാൻ ആദ്യം ബുദ്ധിമുട്ടായിരുന്നു. ഞാൻ ഇനി സിനിമയൊന്നും ചെയ്യുന്നില്ലെന്ന് വരെ വീട്ടുകാരോട് പറഞ്ഞിട്ടുണ്ട്. ക്വീന്‌ സിനിമയ്ക്ക് ശേഷം എനിക്ക് അവസരങ്ങളൊന്നും കിട്ടിയിരുന്നില്ല. എൻറെ കൂടെ അഭിയിച്ച പലർക്കും സിനിമകൾ കിട്ടാൻ തുടങ്ങി. ആ സിനിമയിൽ ലീഡ് റോൽ ചെയ്തത് ഞാൻ ആയിരുന്നു. എന്നാൽ എനിക്ക് മാത്രം വേറെ സിനിമയൊന്നും കിട്ടിയില്ല. എന്നെ ആളുകൾ അഗീകരിക്കാത്തതുകൊണ്ടാണോ ഇങ്ങനെ വരുന്നതെന്ന ചിന്തയാണ് വന്ന്. അങ്ങനെ ആയപ്പോൾ ഞാൻ ഏതാണ്ട് ഡിപ്രഷണനിലേക്ക് പോയി. എന്റെ ലുക്കാണോ പ്രശ്നം. അതോ അഭിനയമാണോ പ്രശ്നം എന്നൊക്കെ ഞാൻ ചിന്തിച്ച് കൂട്ടി”, എന്നാണ് സാനിയ പറഞ്ഞത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: