LIFEMovie

‘ഇരട്ട’ നെറ്റ്ഫ്ലിക്സിൽ ആഗോള ഹിറ്റ്; 12 രാജ്യങ്ങളില്‍ ടോപ്പ് 10 ലിസ്റ്റില്‍

ടിടി പ്ലാറ്റ്ഫോമുകളുടെ കടന്നുവരവ് പ്രാദേശിക ഭാഷാ സിനിമകൾക്ക് വലിയൊരു മാർക്കറ്റ് ആണ് തുറന്ന് കൊടുത്തിരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ ഒടിടിയിൽ നിന്ന് ഏറ്റവുമധികം നേട്ടം കൊയ്തിരിക്കുന്ന ഒരു സിനിമാ മേഖല മലയാളവുമാണ്. ഒടിടിയിലൂടെ പാൻ ഇന്ത്യൻ തലത്തിൽ നിരവധി മലയാള ചിത്രങ്ങൾ ശ്രദ്ധ നേടിയിട്ടുണ്ടെങ്കിലും അന്തർദേശീയ തലത്തിൽ അത്തരത്തിൽ ആസ്വാദനപ്രീതി നേടിയ ചിത്രങ്ങൾ കുറവാണ്. ഒടിടി റിലീസ് ആയെത്തി ആഗോള ശ്രദ്ധ നേടിയ ചിത്രമായിരുന്നു ടൊവീനോ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച ബേസിൽ ജോസഫ് ചിത്രം മിന്നൽ മുരളി. നെറ്റ്ഫ്ലിക്സിൻറെ ഡയറക്റ്റ് റിലീസ് ആയിരുന്നു ഇത്. ഇപ്പോഴിതാ നെറ്റ്ഫ്ലിക്സിലൂടെ എത്തിയ മറ്റൊരു മലയാള ചിത്രവും ആന്തർദേശീയ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുകയാണ്.

ജോജു ജോർജ് ഡബിൾ റോളിൽ എത്തിയ ഇരട്ടയാണ് ആ ചിത്രം. മിന്നൽ മുരളി ഡയറക്റ്റ് ഒടിടി റിലീസ് ആയിരുന്നുവെങ്കിൽ ഇരട്ട ആഫ്റ്റർ തിയറ്റർ ഒടിടി റിലീസ് ആണ്. ഫെബ്രുവരി 3 ന് തിയറ്ററുകളിൽ റിലീസ് ചെയ്യപ്പെട്ട ചിത്രം മികച്ച അഭിപ്രായം നേടിയെങ്കിലും സാമ്പത്തിക വിജയം നേടിയില്ല. എന്നാൽ ഒടിടി റിലീസിൽ അർഹിച്ച അംഗീകാരം സ്വന്തമാക്കുകയാണ് ഈ ചിത്രം. മാർച്ച് 3 ന് നെറ്റ്ഫ്ലിക്സിലൂടെ എത്തിയ ചിത്രം നെറ്റ്ഫ്ലിക്സിൻറെ ആഗോള ടോപ്പ് 10 ലിസ്റ്റിൽ (ഇംഗ്ലീഷ്-ഇതര) നിലവിൽ പത്താം സ്ഥാനത്താണ്. ഈ വാരം മാത്രം 13 ലക്ഷം വാച്ചിംഗ് അവേഴ്സ് ആണ് ചിത്രത്തിന് ലഭിച്ചത്.

https://twitter.com/saloon_kada/status/1635965074807324678?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1635965074807324678%7Ctwgr%5E54826cf374c83025ecc3f7971024dc356f44c1d6%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Fsaloon_kada%2Fstatus%2F1635965074807324678%3Fref_src%3Dtwsrc5Etfw

12 രാജ്യങ്ങളിൽ നെറ്റ്ഫ്ലിക്സിന്റെ ടോപ്പ് 10 ലിസ്റ്റിലും ചിത്രം ഇടം പിടിച്ചിട്ടുണ്ട്. ബഹ്റിൻ, ബംഗ്ലാദേശ്, ഇന്ത്യ, കുവൈറ്റ്, മലേഷ്യ, മാലിദ്വീപ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, സിംഗപ്പൂർ, ശ്രീലങ്ക, യുഎഇ എന്നിവിടങ്ങളിലാണ് ചിത്രം ടോപ്പ് 10 ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നത്. വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരന്മാരായാണ് ജോജു ഇരട്ടയിൽ എത്തുന്നത്. ജോജുവിൻറെ ആദ്യ ഡബിൾ റോളും ആണിത്. നിരവധി സസ്പെൻസുകൾ ഒളിപ്പിച്ചു വച്ച ഒരു പൊലീസ് ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ് ചിത്രം. തമിഴ്- മലയാളി താരം അഞ്ജലി ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ജോജു ജോർജിൻറെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം. ജോജു ജോർജ്, അഞ്ജലി എന്നിവരെ കൂടാതെ ശ്രിന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിറാം എന്നിവരാണ് ‘ഇരട്ട’യിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: