LIFEMovie

‘തങ്കലാന്റെ’ ലുക്കിലുള്ള കിടിലൻ ഫോട്ടോ പങ്കുവെച്ച് നായകൻ ചിയാൻ വിക്രം; പാ രഞ്‍ജിത്തി​ന്റെ ചിത്രം ‘തങ്കലാൻ’ ഓ​ഗസ്റ്റിൽ

ചിയാൻ വിക്രം നായകനാകുന്ന പുതിയ ചിത്രമാണ് ‘തങ്കലാൻ’. പാ രഞ്‍ജിത്താണ് ചിത്രത്തിന്റെ സംവിധായകൻ. ‘തങ്കലാന്റെ’ അപ്‍ഡേറ്റുകൾക്ക് ഓൺലൈനിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ‘തങ്കലാന്റെ’ ലുക്കിലുള്ള തന്റെ ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ വിക്രം.

‘തങ്കലാൻ’ ഓഗസ്റ്റിലായിരിക്കും റിലീസെന്നാണ് റിപ്പോർട്ട്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ‘തങ്കലാൻ’ എന്ന ചിത്രത്തിലേത് ഇതുവരെ താൻ ശ്രമിക്കാത്ത ഒരു സംഗീതമാണെന്ന് ജി വി പ്രകാശ് കുമാർ നേരത്തെ പറഞ്ഞിരുന്നു. വിക്രം നായകനാകുന്ന ചിത്രത്തിലേതായി പുറത്തുവന്ന ഫോട്ടോകൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്ന് ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് കെ ഇ ജ്ഞാനവേൽ രാജയാണ്. സ്റ്റുഡിയോ ഗ്രീനിൻറെ ബാനറിൽ ഇതുവരെ ഒരുങ്ങിയതിൽ ഏറ്റവും ഉയർന്ന ബജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് നിർമ്മാതാവ് ജ്ഞാനവേൽ രാജ മുൻപ് പറഞ്ഞത്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ പശ്ചാത്തലം കർണാടകത്തിലെ കോളാർ ഗോൾഡ് ഫീൽഡ്‍സ് ആണ് എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാർ ഗോൾഡ് ഫീൽഡ്‍സിൽ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് ‘തങ്കലാൻ’ എന്ന ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം.

മലയാളികളായ പാർവതിയും മാളവിക മോഹനനും ചിത്രത്തിൽ പ്രധാന സ്‍ത്രീ കഥാപാത്രങ്ങളാകുന്നു. ‘തങ്കലാൻ’ എന്ന ചിത്രത്തിൽ പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ തുടങ്ങി താരങ്ങളും ഭാഗമാണ്. എ കിഷോർ ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നു. ചിയാൻ വിക്രം നായകനാകുന്ന അറുപത്തിയൊന്നാമത്തെ ചിത്രം ‘തങ്കലാന്റെ’ കലാ സംവിധാനം നിർവഹിക്കുന്നത് എസ് എസ് മൂർത്തിയാണ്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: