ആൻറണി വർഗീസ് നായകനായെത്തിയ ഓ മേരി ലൈല എന്ന ചിത്രത്തിൻറെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. സൈന പ്ലേ എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം എത്തുക. എന്നാൽ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ചതുരം എന്ന സിദ്ധാർഥ് ഭരതൻ ചിത്രം അടുത്തിടെ എത്തിയതും സൈന പ്ലേയിലൂടെ ആയിരുന്നു.
നവാഗതനായ അഭിഷേക് കെ എസ് ആണ് ഓ മേരി ലൈല സംവിധാനം ചെയ്തിരിക്കുന്നത്. ആക്ഷൻ ഹീറോ ഇമേജ് വെടിഞ്ഞ് റൊമാന്റിക് ഹീറോയായി ആൻറണി വർഗീസ് എത്തിയ ചിത്രമാണിത്. അനുരാജ് ഒ ബിയുടേതാണ് ചിത്രത്തിൻറെ തിരക്കഥ. ഡോ. പോൾസ് എൻറർടെയ്ൻമെൻറിൻറെ ബാനറിൽ ഡോ. പോൾ വർഗീസ് ആണ് നിർമ്മാണം. ഛായാഗ്രഹണം ബബ്ലു അജു, എഡിറ്റിംഗ് കിരൺ ദാസ്, സംഗീതം അങ്കിത് മേനോൻ, വരികൾ ശബരീഷ് വർമ്മ, വിനായക് ശശികുമാർ, കലാസംവിധാനം സജി ജോസഫ്, അഭിഷേക് കെ എസും അനുരാജ് ഒ ബിയും ചേർന്നാണ് ചിത്രത്തിൻറെ കഥ എഴുതിയിരിക്കുന്നത്.
വസ്ത്രാലങ്കാരം സൂര്യ രവീന്ദ്രൻ, മേക്കപ്പ് റഹിം കൊടുങ്ങല്ലൂർ, സംഘട്ടനം ബില്ല ജഗൻ, അഷറഫ് ഗുരുക്കൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ കിരൺ റാഫേൽ, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, ഫിനാൻസ് കൺട്രോളർ അനിൽ ആമ്പല്ലൂർ, പ്രൊഡക്ഷൻ മാനേജർ സോബർ മാർട്ടിൻ, പിആർഒ ശബരി, വിഎഫ്എക്സ് എക്സൽ മീർിയ, ഡിജിറ്റർ പി ആർ ജിഷ്ണു ശിവൻ, സ്റ്റിൽസ് എസ് ആർ കെ, ഡിസൈൻസ് യെല്ലോ ടൂത്ത്സ്.
ഒരു ആക്ഷൻ ഹീറോയുടെ സ്ക്രീൻ ഇമേജ് ആണ് മലയാള സിനിമയിൽ ആൻറണി വർഗീസിന്. എന്നാൽ റൊമാൻറിക് ഫാമിലി എൻറർടെയ്‍നർ ആണ് ഓ മേരി ലൈല. ചിത്രത്തിൽ ആൻറണിയുടെ കഥാപാത്രത്തിൻറെ പേര് ലൈലാസുരൻ എന്നാണ്. പുതുമുഖം നന്ദന രാജനാണ് ചിത്രത്തിലെ നായിക.