കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയ ദിനങ്ങളുടെ ചലച്ചിത്രാവിഷ്ക്കാരം, ‘2018 എവരി വണ്‍ ഈസ് ഹീറോ’ ഏപ്രില്‍ 21 ന്
‘2018 എവരി വണ്‍ ഈസ് ഹീറോ’ എന്ന ശീർഷകത്തിൽ ഒരു സിനിമ വരുന്നു. സംവിധായകന്‍ ജൂഡ് ആൻ്റണി ജോസഫ് ഒരുക്കുന്ന ഈ ചിത്രം ഏപ്രില്‍ 21 ന് റിലീസ് ചെയ്യും. ഏറെ നാളുകള്‍ നീണ്ട ചിത്രീകരണം, വന്‍താരനിര എന്നിവയെല്ലാം ചേര്‍ന്നാണ് 2018 പ്രളയ ദിവസങ്ങളെ വീണ്ടും സ്‌ക്രീനില്‍ എത്തിക്കുന്നത്. വേണു കുന്നപ്പള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ്അലി, ഇന്ദ്രന്‍സ്, വിനീത് ശ്രീനിവാസന്‍, ലാല്‍, നരേന്‍, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍ ജാഫര്‍ ഇടുക്കി, ജൂഡ് ആൻ്റണി ജോസഫ്, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, അപര്‍ണ്ണ ബാലമുരളി, ശിവദ, വിനിതാ കോശി, തന്‍വി റാം, ഗൗതമി നായര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകനൊപ്പം മലയാളത്തിലെ യുവ എഴുത്തുകാരന്‍ അഖില്‍ പി ധര്‍മ്മജനും ഈ ചിത്രത്തിലെ എഴുത്തിൽ പങ്കാളിയാകുന്നുണ്ട്.
കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷന്‍സ് എന്നിവയാണ് പ്രൊഡക്ഷന്‍ ബാനര്‍. അഖില്‍ ജോര്‍ജ്ജാണ് ഛായാഗ്രഹണം.
മോഹന്‍ദാസാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. ചിത്രസംയോജനം- ചമന്‍ ചാക്കോ. സംഗീതം- നോബിന്‍ പോള്‍. വിഷ്ണു ഗോവിന്ദ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനിങ്ങ് നിര്‍വ്വഹിക്കുന്നു. ലൈന്‍ പ്രൊഡ്യൂസര്‍- ഗോപകുമാര്‍ ജികെ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ശ്രീകുമാര്‍ ചെന്നിത്തല. ചീഫ് അസോസിയേറ്റ് ഡയക്ടര്‍- സൈലക്‌സ് അബ്രഹാം.