Movie

കെ.വി അനിൽ രചനയും ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനവും നിർവ്വഹിക്കുന്ന ‘കള്ളനും ഭഗവതിയും’ മാർച്ച് 31ന് വരും

പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും ആവിഷ്ക്കര ഭംഗിയും ഭാഷാ സൗരഭ്യവും കൊണ്ടും മലയാളത്തിൽ ഇടം നേടിയ എഴുത്തുകാരനാണ് കെ.വി അനിൽ. നിരവധി ഹിറ്റ് നോവലുകളിലൂടെ വായനക്കാരുടെ ഹൃദയം കവർന്ന അനിൽ  ടെലിവിഷൻ പരമ്പരകളിലും തിളങ്ങി. ഉള്ളടക്കത്തിൻ്റെയും തിരക്കഥയുടെയും മികവുകൊണ്ടു റേറ്റിംങിൽ മുൻ നിരയിലെത്തിയ സീരിയലുകളാണ് അനിൽ എഴുതിയ ‘മനപ്പൊരുത്തം,’ ‘മകളുടെ അമ്മ,’ ‘ഇന്ദ്രീലം,’ ‘പട്ടുസാരി,’ ‘മൂന്ന് മണി’ തുടങ്ങിയവ.

സിനിമയിലും പുതുമുഖമല്ല കെ.വി അനിൽ. നമ്പർ 66, മധുര ബസ്, പള്ളി മണി എന്നീ
ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചിട്ടുണ്ട് ഈ ചെറുപ്പക്കാരൻ മുംപ്.

Signature-ad

ഇപ്പോഴിതാ പുതിയ സിനിമ വരുകയാണ്. ‘കള്ളനും ഭഗവതിയും’

മരിക്കാൻ തീരുമാനിച്ചുറച്ച്
ഇറങ്ങുന്ന കള്ളൻ മാത്തപ്പന്റെ മുമ്പിൽ ഒരു ഭഗവതി പ്രത്യക്ഷ്യപ്പെടുന്നു.
പിന്നെ കളി മാറുക ആയി.
പത്ത് ദിവസം മാത്തപ്പനും ഭഗവതിയും ഒന്നിച്ച്.
കൃസ്ത്യാനിയുടെ വീട്ടിൽ ഭഗവതിയോ എന്ന് ചോദിക്കരുത്.
ദൈവത്തിന് എന്ത് മതം ?
ഹ്യൂമർ പശ്ചാത്തലത്തിലാണ് കെ.വി അനിൽ ‘കള്ളനും ഭഗവതിയും’ എഴുതിയിരിക്കുന്നത്. 2019 ൽ മെട്രൊ വാർത്ത ഓണപ്പതിപ്പിൽ എഴുതിയ നോവൽ ആണ് ഇത്. തിരക്കഥാ രചനയിൽ കെ.വി അനിലിനൊപ്പം ഈസ്റ്റ് കോസ്റ്റ് വിജയനും പങ്കാളി ആയിട്ടുണ്ട്.

‘കള്ളനും ഭഗവതിയും’ സിനിമയിൽ വിഷ്ണു ഉണ്ണികൃഷ്ണൻ ആണ് നായകൻ. അനുശ്രീയും ബംഗാളി താരം മോക്ഷ ഗുപ്തയും നായികമാർ. ജോണി ആന്റണി സലിം കുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചീഫ് അസോസിയേറ്റ് ഡയറക്ടർ സുഭാഷ് ഇളമ്പൽ, ക്യാമറ – രതീഷ് റാം

Back to top button
error: