LIFEMovie

ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘കാസർഗോൾഡി’​ന്റെ ‘താനാരോ’ എന്ന ഗാനത്തിന്‍റെ ഫസ്റ്റ് സിംഗിൾ ലിറിക്കൽ വീഡിയോ പുറത്ത്

ലച്ചിത്ര പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കാസർഗോൾഡ്’. ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ‘കാസർഗോൾഡ്’. മൃദുൽ നായരാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൻറെ ‘താനാരോ’ എന്ന ഗാനത്തിൻറെ ഫസ്റ്റ് സിംഗിൾ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി.

മുഖരി എന്റർടൈയ്മെന്റസും യൂഡ്‌ലീ ഫിലിംസുമായി സഹകരിച്ച് സരിഗമ നിർമിക്കുന്ന ചിത്രമാണ് ‘കാസർഗോൾഡ്’. ദീപക് പറമ്പോൾ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ സിദ്ദിഖ്, ധ്രുവൻ,അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സമ്പത്ത് റാം, സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. കോ – പ്രൊഡ്യൂസർ – സഹിൽ ശർമ്മ. ജെബിൽ ജേക്കബ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സജിമോൻ പ്രഭാകർ തിരക്കഥ സംഭാഷണമെഴുതുന്നു.

വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക്, വിഷ്ണു വിജയ്, നിരഞ്ജ് സുരേഷ് എന്നിവരാണ് സംഗീതം പകർന്നിരിക്കുന്നത്. എഡിറ്റർ – മനോജ് കണ്ണോത്ത്, കല – സജി ജോസഫ്, മേക്കപ്പ് – ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം – മസ്ഹർ ഹംസ, സ്റ്റിൽസ് – റിഷാദ് മുഹമ്മദ്, പ്രൊമോ സ്റ്റിൽസ് – രജീഷ് രാമചന്ദ്രൻ, പരസ്യകല – എസ് കെ ഡി ഡിസൈൻ ഫാക്ടറി, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, ബി ജി എം – വിഷ്ണു വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ കൺട്രോളർ – വിനോഷ് കൈമൾ, പ്രണവ് മോഹൻ, പി ആർ ഒ – ശബരി.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: