Religion
-
ഗുജറാത്തിൽ കോടീശ്വരനായ വജ്ര വ്യാപാരിയുടെ മകൾ ഒമ്പതാം വയസ്സിൽ സന്യാസം സ്വീകരിച്ചു
ഗുജറാത്തിൽ കോടീശ്വരനായ വജ്ര വ്യാപാരിയുടെ മകൾ ഒമ്പതാം വയസ്സിൽ സന്യാസം സ്വീകരിച്ചു. വജ്ര വ്യാപാരിയായ ധനേഷിന്റെയും അമി സാംഘ്വിയുടെയും രണ്ട് പെണ്മക്കളില് മൂത്തവളായ ദേവാന്‍ഷിയാണ് സന്യാസം സ്വീകരിച്ചത്. ജൈന സന്യാസി ആചാര്യ വിജയ് കൃത്യഷൂരിയില്‍ നിന്നാണ് ദേവാന്‍ഷി ദീക്ഷ സ്വീകരിച്ചത്. സൂറത്തിലെ വേസുവില്‍ നടന്ന ചടങ്ങില്‍ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. ഗുജറാത്തിലെ പ്രമുഖ വജ്രവ്യാപാര സ്ഥാപനമായ സാംഘ്വി ആന്റ് സണ്‍സിന്റെ നിലവിലെ മേധാവിയാണ് ധനേഷ്. ദീക്ഷ സ്വീകരിച്ചതോടെ, പെണ്‍കുട്ടി ധനിക കുടുംബത്തിന്റെ എല്ലാ സൗകര്യങ്ങളും ഉപേക്ഷിക്കും. ചെറുപ്രായത്തില്‍ തന്നെ സന്യാസത്തോട് അടുപ്പം പുലര്‍ത്തിയ ദേവാന്‍ഷി, സന്യാസിമാരോടൊപ്പം 700 കിലോമീറ്ററോളം സഞ്ചരിച്ചിട്ടുണ്ട്. അഞ്ച് ഭാഷകള്‍ ദേവാന്‍ഷി കൈകാര്യം ചെയ്യും. ദേവാന്‍ഷി ദീക്ഷ സ്വീകരിക്കുന്നതിന് മുന്‍പ് ചൊവ്വാഴ്ച ബന്ധുക്കള്‍ നഗരത്തില്‍ ഘോഷയാത്ര നടത്തി. അതേസമയം, ബെല്‍ജിയത്തിലും സമാനമായ രീതിയില്‍ ഘോഷയാത്ര നടത്തിയതായി ദേവാന്‍ഷിയുടെ ബന്ധു നീരവ് ഷാ പറഞ്ഞു. ഗുജറാത്തിലെ ചില ജൈന വിഭാഗക്കാരായ വജ്ര വ്യാപാരികള്‍ക്ക് ബെല്‍ജിയവുമായി അടുത്ത ബന്ധമാണുള്ളത്. ഇതിനാലാണ് ബെല്‍ജിയത്തില്‍…
Read More » -
128-ാമത് മാരാമൺ കൺവൻഷൻ 2023 ഫെബ്രുവരി 12 മുതൽ 19 വരെ
മാരാമൺ കൺവൻഷന്റെ 128-ാമത് മഹായോഗം ഫെബ്രുവരി 12 മുതൽ 19 വരെ പമ്പാനദിയുടെ വിശാലമായ മാരാമൺ മണൽപ്പുറത്ത് തയ്യാറാക്കിയ പന്തലിൽ നടക്കും. മണൽപ്പുറത്തേക്കുള്ള പാലത്തിന്റെ നിർമ്മാണം പൂർത്തിയായി വരുന്നു. പന്തലിന്റെ കാൽനാട്ട് കർമ്മം ജനുവരി അഞ്ചിന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്താ നിർവ്വഹിച്ചു. ഫെബ്രുവരി 12ന് 2.30 ന് മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്താ അദ്ധ്യക്ഷത വഹിക്കും. മാർത്തോമ്മാ സഭയിലെ ബിഷപ്പുമാരെക്കൂടാതെ ബിഷപ്പ് ദിലോരാജ് ആർ. കനഗാബെ (ശ്രീലങ്ക), കാനൻ മാർക്ക് ഡി. ചാപ്മാൻ (ഇംഗ്ലണ്ട്), ബിഷപ്പ് റാഫേൽ തട്ടിൽ, ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്താ, സഖറിയാസ് മാർ സേവേറിയോസ് മെത്രാപ്പൊലീത്താ, ബിഷപ്പ് മാർ തോമസ് തറയിൽ എന്നിവർ മുഖ്യ പ്രസംഗകമാണ്. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ 7.30ന് ബൈബിൾ ക്ലാസ്സുകൾ പന്തലിൽ നടക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും സംയുക്തമായാണ് ഈ…
Read More » -
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മാർച്ച് ഏഴിന്, മുന്നൊരുക്കം തുടങ്ങി
തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇത്തവണ മാർച്ച് ഏഴിന്. ഫെബ്രുവരി 27 മുതൽ മാർച്ച് എട്ടുവരെയാണ് പൊങ്കാല മഹോത്സവം നടക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ മാറിയ സാഹചര്യത്തിൽ കൂടുതൽ ഭക്തജനങ്ങൾ എത്താൻ സാധ്യതയുള്ളതിനാൽ പഴുതടച്ച സംവിധാനങ്ങളൊരുക്കാൻ മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി. ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കാനാണ് തീരുമാനം. ഭക്ഷണവിതരണം നടത്തുന്നത് ഇത്തവണ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കർശന മേൽനോട്ടത്തിലായിരിക്കും. വൃത്തിഹീനമായ സാഹചര്യത്തിലും കൃത്രിമ നിറങ്ങൾ ഉപയോഗിച്ചും ഭക്ഷണപാനീയങ്ങൾ വിതരണം ചെയ്യാൻ ഒരുകാരണവശാലും അനുവദിക്കില്ല. ക്ഷേത്ര പരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ഹോട്ടലുകൾ, താൽക്കാലിക വിപണന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നൽകുന്ന കുടിവെള്ളം, ആഹാരസാധനങ്ങൾ എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ച് ഗുണനിലവാരം ഉറപ്പുവരുത്തും. പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്ക്വാഡുകൾ പ്രവർത്തിക്കും. അന്നദാനവും കുടിവെള്ള വിതരണവും നടത്തുന്ന സന്നദ്ധ സംഘടനകൾക്ക്…
Read More » -
പഴനി തീർത്ഥാടകരുടെ ശ്രദ്ധക്ക്… കുംഭാഭിഷേകം നടക്കുന്നതിനാൽ ഈ മാസം 23 മുതൽ 27 വരെ ദർശനത്തിനു നിയന്ത്രണം
പൊള്ളാച്ചി: കുംഭാഭിഷേകം നടക്കുന്നതിനാൽ പഴനി ക്ഷേത്രത്തിൽ ഈ മാസം 23 മുതൽ 27 വരെ ദർശനത്തിനു നിയന്ത്രണം. ജനുവരി 27നു കുംഭാഭിഷേകം നടക്കാനിരിക്കെയാണ് 23-27വരെ ദർശനം നടത്താൻ കഴിയില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചത്. കുംഭാഭിഷേകത്തോടനുബന്ധിച്ച് മുരുക ഭഗവാന്റെ നവപാഷാണ വിഗ്രഹം ശുദ്ധികലശം ചെയ്യുന്നതിനാലാണു ദർശനം അനുവദിക്കാത്തത്. ഈ ദിവസങ്ങളിൽ ആവാഹനം നടത്തിയ വിഗ്രഹം ദർശിക്കാമെന്നും അറിയിച്ചു. 27നു നടക്കുന്ന കുംഭാഭിഷേകത്തിൽ ആറായിരം ഭക്തർക്കേ പ്രവേശനമുള്ളു. ഓൺലൈൻ വഴി അപേക്ഷ നൽകിയവരിൽ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന 3000ഭക്തർക്കേ കുംഭാഭിഷേകത്തിൽ പങ്കെടുക്കാനാകൂ. ആഘോഷത്തിന് മുന്നോടിയായി ചേർന്ന ആലോചനായോഗത്തിലാണ് തീരുമാനം. ഫെബ്രുവരി നാലിന് തൈപ്പൂയ്യ ഉത്സവവും നടക്കും. ചടങ്ങ് നടക്കുന്ന ദിവസം ബലൂണിൽ ഘടിപ്പിച്ച ക്യാമറമുഖേന പോലീസ് നിരീക്ഷണം നടത്തും. കുംഭാഭിഷേകത്തിന്റെ ഭാഗമായി പഴനിമല ക്ഷേത്രത്തിൽ നടക്കുന്ന അന്നദാനം, ജനുവരി 23 മുതൽ പഴനി അടിവാരം വടക്കു ഗിരിവീഥിയിലെ കുടമുഴക്ക് നിനവരങ്ങിൽ നടക്കും. ഭക്തരുടെ സൗകര്യത്തിനായി മലയടിവാരം മുതൽ ബസ് സ്റ്റാൻഡ് വരെ എൽ.ഇ.ഡി. ടി.വി.കൾ (സ്ക്രീനുകൾ)…
Read More » -
പ്രസിദ്ധമായ തിരുവൈരാണിക്കുളം നടതുറപ്പു മഹോത്സവം ജനുവരി 5 മുതല്‍ 16 വരെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കൊച്ചി: പ്രശസ്തമായ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ മംഗല്യവരദായിനിയായ ശ്രീപാര്‍വ്വതിദേവിയുടെ നടതുറപ്പ് മഹോത്സവം 2023 ജനുവരി 5 മുതല്‍ 16 വരെ ആഘോഷിക്കും. ക്ഷേത്ര ഐതീഹ്യവുമായി ബന്ധപ്പെട്ട അകവൂര്‍ മനയില്‍ നിന്നും വാദ്യമേളങ്ങളുടെയും പൂക്കാവടിയുടെയും അകമ്പടിയോടെ ഘോഷയാത്ര ജനുവരി 5ന് വൈകിട്ട് 4.30ന് ആരംഭിക്കുന്നതോടെ നടതുറപ്പ് ഉത്സവാഘോഷങ്ങള്‍ക്ക് തുടക്കമാകും. തിരുവാഭരണ ഘോഷയാത്ര ക്ഷേത്രത്തില്‍ പ്രദേശിച്ചശേഷം രാത്രി 8 ന് പ്രത്യേക ആചാരങ്ങളോടെയാണ് നട തുറക്കുന്നത്. തുടര്‍ന്ന് ഭക്തര്‍ ദര്‍ശനം നടത്തിയശേഷം രാത്രി 10ന് നട അടയ്ക്കും. നടയ്ക്കല്‍ തിരുവാതിരകളിയും പൂത്തിരുവാതിര ചടങ്ങുകളും നടക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ 4 മുതല്‍ രാത്രി 9 വരെ ദര്‍ശനത്തിനായി ക്ഷേത്ര നട തുറന്നിരിക്കും. ഭക്തര്‍ക്ക് ദര്‍ശനത്തിനായി ക്യൂ നില്‍ക്കുന്നതിനായി 50,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പന്തലുകള്‍ ഒരുക്കിയിട്ടുണ്ട്. സാധാരണ ക്യൂ കൂടാതെ മുന്‍കൂട്ടി ദര്‍ശന ദിവസവും സമയവും ബുക്ക് ചെയ്ത് തിരക്കൊഴിവാക്കി ദര്‍ശനം നടത്തുന്നതിന് വെര്‍ച്വല്‍ ക്യൂ സംവിധാനവും തയാറാക്കിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ വെബ് സൈറ്റിൽ ഇതിനുള്ള…
Read More » -
മണർകാട് കത്തീഡ്രലിൽ സംയുക്ത ക്രിസ്തുമസ് ആഘോഷം 23ന്
മണർകാട്: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം കത്തീഡ്രൽ യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംയുക്ത ക്രിസ്തുമസ് ആഘോഷം 23ന് വൈകുന്നേരം 5.30ന് പള്ളി അങ്കണത്തിൽ നടക്കും. കത്തീഡ്രൽ വികാരി ഇ.ടി. കുര്യാക്കോസ് കോർ എപ്പിസ്കോപ്പ ഇട്ട്യാടത്ത് അധ്യക്ഷത വഹിക്കുന്ന യോഗം നിരണം ഭദ്രാസനാധപൻ ഗീവർഗിസ് മോർ കുറിലോസ് ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യ പ്രഭാഷണവും മികച്ച കർഷകനുള്ള അവാർഡ് ദാനവും മാത്യൂ കുഴൽ നാടൻ എം.എൽ.എ. ക്രിസ്തുമസ് ചാരിറ്റിയുടെ ഉദ്ഘാടനവും നിർവഹിക്കും. ചെമ്മനാട്ടുകര സെന്റ് ആന്റണീസ് ചർച്ച് വികാരി ഫാ. ജിനു പള്ളിപ്പാട്ട് ക്രിസ്തുമസ് സന്ദേശം നൽകും. കത്തീഡ്രൽ സഹ.വികാരി ആൻഡ്രുസ് ചിരവത്തറ കോർ എപ്പിസ്കോപ്പ, ട്രസ്റ്റി ആശിഷ് കുര്യൻ ജേക്കബ് എന്നിവർ ആശംസകൾ അറിയിക്കും. യുത്ത് അസോസിയേഷൻ പ്രസിഡന്റ് ഫാ. കുര്യാക്കോസ് കാലായിൽ സ്വാഗതവും യുത്ത് അസോസിയേഷൻ സെക്രട്ടറി ജിതിൻ ചെറിയാൻ നന്ദിയും പറയും. നിർദനരായ വ്യക്ക രോഗികൾക്കുള്ള സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം,…
Read More » -
മാര്‍ത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാര്‍ഷികം മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ ആഘോഷിക്കുന്നു
കോട്ടയം: ഭാരതത്തിന്റെ അപ്പോസ്തോലനായ വിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാര്‍ഷികം വിപുലമായ പരിപാടികളോടെ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ ആഘോഷിക്കുമെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ കോട്ടയം ദേവലോകത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം 21-ന് മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സ്ഥാപിതമായ നിരണം സെന്റ് മേരീസ് വലിയപള്ളിയില്‍ നടക്കും. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനത്തില്‍ വിവിധ സഭാനേതാക്കളും രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിലെ പ്രമുഖരും പങ്കെടുക്കും. ആഘോഷ പരിപാടികളുടെ ഭാഗമായി നാളെ നിലയ്ക്കല്‍ എക്യുമെനിക്കല്‍ സെന്ററില്‍ നിന്ന് നിരണം വലിയപള്ളിയിലേക്ക് സ്മൃതി യാത്രയും, ദീപശിഖാ പ്രയാണവും നടക്കും. നിലയ്ക്കല്‍ എക്യൂമെനിക്കല്‍ സെന്റ് തോമസ് ദേവാലയത്തില്‍ നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ കുര്‍ബ്ബാന അര്‍പ്പിക്കുകയും ദീപശിഖ കൈമാറുകയും ചെയ്യും. നിലയ്ക്കല്‍, തുമ്പമണ്‍, മാവേലിക്കര,…
Read More » -
സമാന്തര പ്രവര്‍ത്തനം വേണ്ട; തരൂരിനെ ഉന്നമിട്ട് അച്ചടക്കസമിതി
തിരുവനന്തപുരം: പാര്‍ട്ടിയില്‍ സമാന്തര പ്രവര്‍ത്തനം പാടില്ലെന്ന് കെ.പി.സി.സി അച്ചടക്കസമിതി. ശശി തരൂരിന്റെ മലബാര്‍ പര്യടനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശം. പരിപാടികള്‍ നടത്തുന്ന നേതാക്കള്‍ ഡി.സി.സികളെ മുന്‍കൂട്ടി അറിയിക്കണമെന്നും പാര്‍ട്ടി ചട്ടക്കൂടില്‍നിന്ന് എല്ലാവരും പ്രവര്‍ത്തിക്കണമെന്നും അച്ചടക്ക സമിതി നിര്‍ദേശം നല്കി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ അധ്യക്ഷനായ അച്ചടക്ക സമിതി ഇന്നലെയാണ് യോഗം ചേര്‍ന്നത്. പാര്‍ട്ടിക്ക് എതിരല്ലാത്ത ഏതു യോഗത്തിലും ഏതു നേതാവിനും പങ്കെടുക്കാമെന്ന അഭിപ്രായത്തിലാണു സമിതി. എന്നാല്‍, പാര്‍ട്ടിയുടെ ചട്ടക്കൂടു പൊളിക്കാതെയും സൗഹൃദാന്തരീക്ഷം കളയാതെയും അച്ചടക്കം ലംഘിക്കാതെയും വേണം ഇതെല്ലാം. ഇക്കാര്യം അച്ചടക്ക സമിതിയുടെ നിര്‍ദേശമായി നേതാക്കള്‍ക്കു നല്‍കും. ഭിന്നിപ്പില്‍ നില്ക്കുന്ന നേതാക്കളുമായി അച്ചടക്ക സമിതിയെന്ന നിലയില്‍ ബന്ധപ്പെടുകയും ചെയ്യും. അതേസമയം, ശശി തരൂര്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയുടെ സംഘാടനത്തില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പിന്മാറിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു എം.കെ. രാഘവന് എം.പി, കെ.പി.സി.സി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനു പരാതി നല്‍കിയിരുന്നു.
Read More » -
ചക്കുളത്തുകാവ് പൊങ്കാല മഹോത്സവത്തിന് കൂടുതൽ കെഎസ്ആർടിസി സർവീസുകൾ
തിരുവല്ല: ചക്കുളത്തുകാവിലെ പൊങ്കാല മഹോത്സവത്തിന് കൂടുതൽ കെഎസ്ആർടിസി ബസുകൾ ഓടിക്കാൻ തീരുമാനം. തിരുവനന്തപുരം മുതല്‍ ഗുരുവായൂര്‍ വരെയുളള വിവിധ ഡിപ്പോകളില്‍ നിന്നും കെ.എസ്.ആര്.ടി.സി.പ്രത്യേക സർവീസുകൾ നടത്തും. തിരുവല്ല ഡിപ്പോയില്‍ നിന്നും ഡിസംബര്‍ 6, 7 തീയതികളില്‍ രാത്രികാലങ്ങളില്‍ പ്രത്യേക സര്‍വീസുകള്‍ നടത്തും. എടത്വ ഡിപ്പോയില്‍ നിന്നും ചക്കുളത്തുകാവ് വഴി ആലപ്പുഴ, മുട്ടാര്‍ വഴി ചങ്ങനാശേരി, എടത്വ-നെടുമുടിയില്‍ നിന്നും ആലപ്പുഴയില്‍ നിന്നും കിടങ്ങറ മുട്ടാര്‍ വഴിയും, ചമ്ബക്കുളം വഴിയും ചക്കുളത്തുകാവിലേക്ക് കെഎസ്ആർടിസി സ്പെഷ്യല്‍ സര്‍വ്വീസ് നടത്തും. ഡിസംബർ ഏഴിനാണ് ചക്കുളത്തുകാവിലെ പൊങ്കാല.
Read More » -
ക്ഷേത്രം സന്ദർശിക്കാൻ ഇന്ത്യൻ തീർത്ഥാടകർക്കായി 100 വിസകൾ അനുവദിച്ച് പാക്കിസ്ഥാൻ
ഇസ്ലാമാബാദ്: നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം സന്ദർശിക്കാൻ ഇന്ത്യൻ തീർത്ഥാടകർക്ക് പാകിസ്ഥാൻ 100 വിസകൾ അനുവദിച്ചു. സിന്ധ് പ്രവിശ്യയിലെ ശിവ് അവതാരി സത്ഗുരു സന്ത് ഷാദറാം സാഹിബിന്റെ 314-ാം ജന്മദിന ആഘോഷങ്ങളിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ഇന്ത്യൻ തീർഥാടകർക്കാണ് വിസകൾ നൽകുമെന്ന് പാകിസ്ഥാൻ അറിയിച്ചത്. നവംബർ 22 മുതൽ ഡിസംബർ 3 വരെ ഹിന്ദു തീർത്ഥാടകർക്ക് ഇവിടം സന്ദർശിക്കാം.1974-ലെ മതപരമായ ആരാധനാലയങ്ങൾ സന്ദർശിക്കുന്നതിനുള്ള പാകിസ്ഥാൻ-ഇന്ത്യ പ്രോട്ടോക്കോൾ പ്രകാരമാണ് വിസ അനുവദിച്ചിട്ടുള്ളത്.
Read More »