Breaking NewsLead NewsLIFENEWSReligionWorld

‘ഹമേബൂസ് പാപ്പം’: സിസ്റ്റീന്‍ ചാപ്പലില്‍നിന്ന് വെള്ളപ്പുക; പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുത്തു; ആഗോള കത്തോലിക്കാ സഭയ്ക്കു വലിയ ഇടയന്‍; റോബര്‍ട്ട് പെര്‍വാസ്റ്റ് പുതിയ പാപ്പ; ലിയോ പതിനാലാമന്‍ എന്ന് അറിയപ്പെടും

വത്തിക്കാൻ സിറ്റി:  ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയൻ. പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തു. യുഎസിൽ നിന്നുള്ള കർദിനാളായ റോബർട്ട് പെർവോസ്റ്റിനെ കത്തോലിക്കാ സഭയുടെ പുതിയ മാർപാപ്പയായി തിരഞ്ഞെടുത്തു. ആഗോള കത്തോലിക്കാ സഭയുടെ 267-ാം മാർപാപ്പയാണ് റോബർട്ട് പെർവോസ്റ്റ്. ലിയോ പതിനാലാമൻ എന്നാണ് പുതിയ പോപ്പ് അറിയപ്പെടുക.

പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺ‌ക്ലേവ് നടക്കുന്ന സിസ്റ്റീൻ ചാപ്പലിലെ ചിമ്മിനിയിൽനിന്ന് വെളുത്ത പുക ഉയർന്നതോടെയാണ് പുതിയ മാർപാപ്പ തിരഞ്ഞെടുക്കപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടത്.  കോൺക്ലേവ് കൂടി രണ്ടാം ദിനമാണ് പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ പുതിയ മാർപ്പാപ്പ സ്ഥാനവസ്ത്രങ്ങൾ അണിഞ്ഞ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാൽക്കണിയിൽ എത്തി വിശ്വാസികളെ കാണും.

Signature-ad

സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയ ജനങ്ങൾക്കിടയിൽ വലിയതോതിൽ സന്തോഷപ്രകടനങ്ങൾ ഉണ്ടായി. വെളുത്ത പുക കാണാൻ ആളുകൾ ഓടിക്കൂടി. സന്തോഷം കൊണ്ടു തുള്ളിച്ചാടി ആകാശത്തേക്കുനോക്കി പ്രാർഥന നടത്തുകയും ചെയ്തു പലരും. വലിയ ശബ്ദത്തിൽ മണികൾ മുഴങ്ങുകയും ചെയ്തു. 45,000ത്തിലധികം പേരാണു പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തുവെന്ന വാർത്ത കേൾക്കാനായി ഇന്നലെ തടിച്ചുകൂടിയത്.

വോട്ടവകാശമുള്ള 133 കർദിനാൾമാരും കോൺക്ലേവിൽ പങ്കെടുക്കുന്നുണ്ട്. അതിനാൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിന് ഒരാൾക്ക് 89 വോട്ട് വേണ്ടിവരും. വോട്ടവകാശമുള്ളവരും ഇല്ലാത്തവരുമായ കർദിനാൾമാർ ഇന്നലെ രാവിലെ ഇന്ത്യൻ സമയം 10ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ബലിയർപ്പിച്ചു. കർദിനാൾ സംഘത്തിന്റെ ഡീൻ കർദിനാൾ ജിയോവാനി ബറ്റിസ്റ്റ റേയായിരുന്നു മുഖ്യകാർമികൻ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: