Religion

  • പ്രസിദ്ധമായ മഞ്ഞിനിക്കര പെരുന്നാളിന് കൊടിയേറി: തീര്‍ത്ഥാടന സംഗമം 11 ന് നടക്കും

    മഞ്ഞിനിക്കര: മോര്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ 91-ാമത് ദുഖ്‌റോനോ പെരുന്നാളിന് മഞ്ഞിനിക്കര കബറിങ്കല്‍ കൊടിയേറ്റി. ഇന്നലെ രാവിലെ 10 ന് ദയറാ പളളിയിലെ വിശുദ്ധ മൂന്നിമേല്‍ കുര്‍ബാനയ്ക്ക് ശേഷം ഗീവര്‍ഗീസ് മോര്‍ അത്താനാസ്യോസ്, യൂഹാനോന്‍ മോര്‍ മിലിത്തിയോസ്, മാത്യൂസ് മോര്‍ തേവോദോസ്യോസ് എന്നീ മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തിലാണ് കൊടിയേറ്റ് നടത്തിയത്. ഇന്ത്യയിലും, വിദേശത്തുമുള്ള എല്ലാ യാക്കോബായ സുറിയാനി സഭയുടെ പള്ളികളിലും കൊടിയേറി. വൈകിട്ട് ആറിന് കബറിങ്കല്‍ നിന്നും പ്രാര്‍ഥിച്ച് കൊണ്ട് വന്ന കൊടി ഓമല്ലൂര്‍ കുരിശടിയില്‍ ഗീവര്‍ഗീസ് മോര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്ത ഉയര്‍ത്തി. ഗബ്രിയേല്‍ റമ്പാന്‍, ബേസില്‍ റമ്പാന്‍, ഫാ. റോബി ആര്യാടന്‍ പറമ്പില്‍, ബോബി ജി. വര്‍ഗീസ്, ഫാ. ഗീവര്‍ഗീസ് ബ്ലാഹേത്ത്, ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാല്‍ എന്നിവര്‍ പങ്കെടുത്തു. 11 നാണ് തീര്‍ഥാടക സംഗമം. 12 ന് പ്രധാന പെരുന്നാള്‍ നടത്തും. മലങ്കരയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും തീര്‍ഥാടകര്‍ കാല്‍നടയായി യാത്ര ആരംഭിച്ചു. ഒരാഴ്ച നീണ്ടു…

    Read More »
  • ഒരുക്കങ്ങൾ പൂർത്തിയായി; ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് ഇന്ന് തുടക്കം

    പത്തനംതിട്ട: അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ 111-ാമത് സമ്മേളനം ഇന്നുമുതല്‍ ചെറുകോല്‍പ്പുഴയിലെ പമ്പാ മണല്‍പുറത്ത് ആരംഭിക്കും. അധ്യാത്മിക സമ്മേളനത്തിന്റെ ഉദ്ഘാടനം ഇന്നു വൈകിട്ട് മൂന്നിന് ശ്രീരംഗം മന്നാര്‍ഗുഡി ആശ്രമം മഠാധിപതി ത്രിദണ്ഡി ചെന്തലക്കര ചെമ്പക മന്നാര്‍ഗുഡി ജീയാര്‍ സ്വാമി നിര്‍വഹിക്കും. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനനാന്ദ തീര്‍ഥപാദര്‍ അധ്യക്ഷത വഹിക്കും. ശ്രീ വിദ്യാധിരാജാ ദര്‍ശന പുരസ്‌കാരം ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മയ്ക്ക് കേന്ദ്രമന്ത്രി വി. മുരളീധരന്‍ സമര്‍പ്പിക്കും. പരിഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് പി.എസ്. നായര്‍ അറിയിച്ചു. ഒരാഴ്ചക്കാലത്തെ പരിഷത്ത് പരിപാടികളുടെ ഭാഗമായി ഗണപതിഹോമം, നാരായണീയ പാരായണം, പമ്പാ ആരതി, ആധ്യാത്മിക പ്രഭാഷണങ്ങള്‍ എന്നിവ നടക്കും. വിവിധ പരിപാടികളില്‍ പ്രമുഖ സന്യാസി ശ്രേഷ്ഠര്‍, മതപണ്ഡിതര്‍, സാമുദായിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പരിഷത്തിന് മുന്നോടിയായി പന്മന ആശ്രമത്തില്‍ നിന്ന് വെളളിയാഴ്ച ആരംഭിച്ച ജ്യോതി പ്രയാണ ഘോഷയാത്രയും ഇന്നലെ രാവിലെ എഴുമറ്റൂര്‍ പരമഭട്ടാരക ആശ്രമത്തില്‍ നിന്നാരംഭിച്ച ഛായാചിത്ര ഘോഷയാത്രയും അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തില്‍ നിന്ന്…

    Read More »
  • ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത്: ജ്യോതി പ്രയാണ ഘോഷയാത്ര നാളെ പന്മനയിൽനിന്നു തുടങ്ങും

    പത്തനംതിട്ട: അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ജ്യോതി പ്രയാണ ഘോഷയാത്ര നാളെ ചട്ടമ്പി സ്വാമിയുടെ സമാധി സ്ഥലമായ കൊല്ലം പന്മന ആശ്രമത്തില്‍നിന്നും ആരംഭിക്കും. ചെറുകോല്‍പ്പുഴ പമ്പാ മണല്‍പ്പുറത്ത് നടക്കുന്ന 111-ാമത് ഹിന്ദുമത പരിഷത്ത് നഗറായ ശ്രീവിദ്യാധിരാജാ നഗറിലെ പരിഷത്ത് പന്തലിലെ കൊടാവിളക്കില്‍ തെളിയിക്കാനുളള ദീപവുമായാണ് ജ്യോതി പ്രയാണം. വ്യാഴാഴ്ച രാവിലെ പന്മന ആശ്രമത്തിലെ ശ്രീ ബാലഭട്ടാരകേശ്വരം ക്ഷേത്ര സന്നിധിയിലെ കെടാവിളക്കില്‍നിന്നും ആശ്രമ മഠാധിപതിസ്വാമി പ്രണവാനന്ദ തീര്‍ഥപാദര്‍ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായര്‍ക്ക് ദീപം പകര്‍ന്ന് നല്‍കുന്നതോടെ ജ്യോതി പ്രയാണത്തിന് തുടക്കമാകും. വെള്ളിയാഴ്ച രാവിലെ ആശ്രമത്തില്‍നിന്നു പുറപ്പെട്ട് വിവിധ ക്ഷേത്രങ്ങളിലേയും ഹൈന്ദവ സംഘടനകളുടേയും സ്വീകരണങള്‍ ഏറ്റുവാങ്ങി വൈകിട്ട് ഏഴിന് കിടങ്ങന്നൂര്‍ ശ്രീ വിജയാനന്ദാശ്രമത്തില്‍ ഘോഷയാത്ര ആദ്യ ദിവസം സമാപിക്കും. ശനിയാഴ്ച രാവിലെ 6.30 ന് കിടങന്നൂര്‍ ആശ്രമത്തിലെ സ്വീകരണത്തോടെ ആരംഭിക്കുന്ന ഘോഷയാത്ര രാത്രി എട്ടിന് നെടുംപ്രയാര്‍ ദേവീ ക്ഷേത്രത്തില്‍ വിശ്രമിക്കും. നെടുംപ്രയാര്‍ ക്ഷേത്രത്തില്‍നിന്നും ഞായറാഴ്ച രാവിലെ 6.25 ന്…

    Read More »
  • കുഴിമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ 122-ാമത് വലിയ പെരുന്നാളിന് കൊടിയേറി

    കുഴിമറ്റം: സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ 122 മത് വലിയ പെരുന്നാളിന് കൊടിയേറി. 29 മുതൽ ഫെബ്രുവരി 4 വരെയാണ് പെരുന്നാൾ ആചരിക്കുന്നത്. കുഴിമറ്റം പള്ളിയുടെ കല്ലിട്ട പെരുന്നാളിന്റെ ഓർമ്മയാണ് വലിയ പെരുന്നാളായി ആചരിക്കുന്നത്. വലിയ പെരുന്നാൾ ശുശ്രുഷകൾക്ക് ഡോ. ജോസഫ് മാർ ദീവന്നാസിയോസ് മെത്രപ്പോലീത്തായും ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് മെത്രപ്പോലീത്തായും മുഖ്യ കാർമികത്വം വഹിക്കും. 29ന് ഇടവക ദിനത്തിൽ ഡോ. ജോസഫ് മാർ ദീവന്നാസിയോസ് മെത്രപ്പോലീത്താ പെരുന്നാൾ കൊടി ഉയർത്തി. ഇടവകയിലെ 80 വയസിനു മുകളിൽ പ്രായമായവരെ ആദരിച്ചു. തുടർന്ന് കായിക മത്സരവും സ്നേഹവിരുന്നും നടന്നു. മൂന്ന് നോമ്പിന്റെ ധ്യാനയോഗങ്ങൾ കുഴിമറ്റം ബഥനി ആശ്രമത്തിൽ രാവിലെ 10.30 നു ഉണ്ടാകും. ഫെബ്രുവരി 2ന് മായൽതോ പെരുന്നാൾ ദിനത്തിൽ രാവിലെ 6.45നു പ്രഭാതനമസ്കാരം, 7.45ന് കുർബ്ബാന. മുൻ വികാരിയും പാത്താമുട്ടം പള്ളി വികാരിയുമായ ഫാ. പി.എം. സഖറിയാ പള്ളിക്കാപറമ്പിൽ മുഖ്യ കാർമികത്വം വഹിക്കും. വൈകിട്ട് 5.30ന് ഫാ. ജോസഫ് റമ്പാച്ചന്റെ…

    Read More »
  • തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് 31ന് കൊടിയേറും

    കോട്ടയം: തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് 31ന് കൊടിയേറി 7ന് ആറോട്ടോടു കൂടി കൊടിയിറങ്ങി സമാപിക്കും. രണ്ടാം ഉത്സവദിവസമായ ഫെബ്രുവരി 1 മുതൽ 7-ാം ഉത്സവദിവസമായ ഫെബ്രുവരി 6 വരെ എല്ലാദിവസവും രാവിലെ 8.30 മുതൽ 10 മണിവരെ ശ്രീബലി എഴുന്നള്ളിപ്പ് ഉണ്ടായിരിക്കും. എല്ലാ ദിവസവും വൈകിട്ട് 6.30ന് ദീപാരാധനയും ചുറ്റുവിളക്കുമുണ്ട്. 1-ാം ഉത്സവം (2023 ജനുവരി 31, ചൊവ്വ) വൈകിട്ട് 5 മണിക്ക് ആചാര്യവരണം, 6ന് തന്ത്രിമുഖ്യൻ പെരിഞ്ചേരിമന വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ്, ശ്രീവത്സം ഓഡിറ്റോറിയത്തിൽ രാത്രി 7.30 ന് ദിയ കൃഷ്ണ അവതരിപ്പിക്കുന്ന ഭരതനാട്യം, 8.30ന് വിളക്കിനെഴുന്നെള്ളിപ്പ്. 2-ാം ഉത്സവം (2023 ഫെബ്രുവരി 1, ബുധൻ) രാവിലെ 7ന് നാരായണീയപാരായണം – വത്സലാ രാജൻ 10.30ന് ഉത്സവബലി, വൈകിട്ട് 5ന് നാരായണീയ പാരായണം – നിഷാ മുരളി, രത്നമ്മ ശശിധരൻ, 7.30ന് ശിവശൈലം ഓർക്കസ്ട്രയുടെ ഭക്തിഗാനസുധ, 8.30ന് വിളക്കി നെഴുന്നെള്ളിപ്പ്. 3-ാം ഉത്സവം (2023 ഫെബ്രുവരി 2,…

    Read More »
  • ശ്രീ​നാ​രാ​യ​ണീ​യ ക്ഷേ​ത്ര​ങ്ങ​ളി​ൽ പു​രു​ഷ​ന്മാ​ർ​ക്ക്​ ഷ​ർ​ട്ട്​ ധരിച്ചു പ്ര​വേ​ശി​ക്കാം; ആചാരങ്ങളിൽ മാറ്റം വരുത്തി ധ​ർ​മ​സം​ഘം ട്ര​സ്റ്റ്

    തിരുവനന്തപുരം: ശ്രീ​നാ​രാ​യ​ണീ​യ ക്ഷേ​ത്ര​ങ്ങ​ളി​ൽ പു​രു​ഷ​ന്മാ​ർ​ക്ക്​ ഷ​ർ​ട്ട്​ ധരിച്ചു പ്ര​വേ​ശി​ക്കാ​മെ​ന്ന് ശ്രീനാരായണ ധ​ർ​മ​സം​ഘം ട്ര​സ്റ്റ് യോ​ഗ​ത്തി​ൽ തീ​രു​മാ​നം. ധ​ർ​മ​സം​ഘം ട്ര​സ്റ്റ് പ്ര​സി​ഡ​ന്റ് സ്വാ​മി സ​ച്ചി​ദാ​ന​ന്ദ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഇന്നലെ ചേ​ർ​ന്ന യോ​​ഗം ഇക്കാര്യത്തിൽ ഐ​ക​ക​ണ്​​ഠ്യേ​ന പ്രമേയം പാ​സാ​ക്കി. ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ളും വൈ​ദി​ക​ന്മാ​രും ശി​വ​ഗി​രി മ​ഠ​ത്തി​ന്റെ തീ​രു​മാ​നം ന​ട​പ്പാ​ക്ക​ണ​മെ​ന്ന് മ​ഠം പ്ര​സി​ഡ​ന്റ് സ്വാ​മി സ​ച്ചി​ദാ​ന​ന്ദ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്വാ​മി ശു​ഭാം​ഗാ​ന​ന്ദ, ട്ര​ഷ​റ​ർ സ്വാ​മി ശാ​ര​ദാ​ന​ന്ദ എ​ന്നി​വ​ർ അ​റി​യി​ച്ചു. ശി​വ​ഗി​രി​യി​ലെ അ​വ​സാ​ന മ​ഠാ​ധി​പ​തി​യും ഗു​രു​ശി​ഷ്യ​നു​മാ​യ സ്വാ​മി ശ​ങ്ക​രാ​ന​ന്ദ ഗു​രു പ്ര​സ്ഥാ​ന​ത്തി​ലെ മ​ഹാ​ക്ഷേ​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​യ കോ​ഴി​ക്കോ​ട് ശ്രീ​ക​ണ്ഠേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ൽ ഷ​ർ​ട്ടി​ട്ട് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച്​ മാ​തൃ​ക കാ​ട്ടി​യി​ട്ടു​ണ്ട്. ആചാരാനുഷ്ഠാനങ്ങളിൽ കാലോചിതമായ പരിഷ്കാരങ്ങൾ ​ഗുരുദേവൻ വരുത്തിയിരുന്നു. അതിന്റെ പിന്തുടർച്ചയെന്ന നിലയിലാണ്, ക്ഷേത്രങ്ങളിൽ ഷർട്ടിട്ടു പ്രവേശിക്കാമെന്ന തീരുമാനം. ഗു​രു​വും ശി​ഷ്യ​പ​ര​മ്പ​ര​യും ന​ട​ത്തി​യി​ട്ടു​ള്ള ക്ഷേ​ത്ര​ങ്ങ​ളു​ടെ ത​ന്ത്രാ​വ​കാ​ശം ത​ല​സ്ഥാ​ന​മാ​യ ശി​വ​ഗി​രി മ​ഠ​ത്തി​ൽ നി​ക്ഷി​പ്ത​മാ​ണെ​ന്നും ഈ ​ക്ഷേ​ത്ര​ങ്ങ​ൾ അ​തു പ്ര​കാ​ര​മു​ള്ള ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ ശി​വ​ഗി​രി മ​ഠ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ന​ട​ത്ത​ണ​മെ​ന്നും സ​ന്യാ​സി സം​ഘം തീ​രു​മാ​ന​മെ​ടു​ത്തു. ഹൈന്ദവ ക്ഷേത്രങ്ങളിൽ, പ്രത്യേകിച്ചും കേരളത്തിലെ ക്ഷേത്രങ്ങളിൽ…

    Read More »
  • ഗുജറാത്തിൽ കോടീശ്വരനായ വജ്ര വ്യാപാരിയുടെ മകൾ ഒമ്പതാം വയസ്സിൽ സന്യാസം സ്വീകരിച്ചു 

    ഗുജറാത്തിൽ കോടീശ്വരനായ വജ്ര വ്യാപാരിയുടെ മകൾ ഒമ്പതാം വയസ്സിൽ സന്യാസം സ്വീകരിച്ചു. വജ്ര വ്യാപാരിയായ ധനേഷിന്റെയും അമി സാംഘ്‌വിയുടെയും രണ്ട് പെണ്‍മക്കളില്‍ മൂത്തവളായ ദേവാന്‍ഷിയാണ് സന്യാസം സ്വീകരിച്ചത്. ജൈന സന്യാസി ആചാര്യ വിജയ് കൃത്യഷൂരിയില്‍ നിന്നാണ് ദേവാന്‍ഷി ദീക്ഷ സ്വീകരിച്ചത്. സൂറത്തിലെ വേസുവില്‍ നടന്ന ചടങ്ങില്‍ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. ഗുജറാത്തിലെ പ്രമുഖ വജ്രവ്യാപാര സ്ഥാപനമായ സാംഘ്‌വി ആന്റ് സണ്‍സിന്റെ നിലവിലെ മേധാവിയാണ് ധനേഷ്. ദീക്ഷ സ്വീകരിച്ചതോടെ, പെണ്‍കുട്ടി ധനിക കുടുംബത്തിന്റെ എല്ലാ സൗകര്യങ്ങളും ഉപേക്ഷിക്കും. ചെറുപ്രായത്തില്‍ തന്നെ സന്യാസത്തോട് അടുപ്പം പുലര്‍ത്തിയ ദേവാന്‍ഷി, സന്യാസിമാരോടൊപ്പം 700 കിലോമീറ്ററോളം സഞ്ചരിച്ചിട്ടുണ്ട്. അഞ്ച് ഭാഷകള്‍ ദേവാന്‍ഷി കൈകാര്യം ചെയ്യും. ദേവാന്‍ഷി ദീക്ഷ സ്വീകരിക്കുന്നതിന് മുന്‍പ് ചൊവ്വാഴ്ച ബന്ധുക്കള്‍ നഗരത്തില്‍ ഘോഷയാത്ര നടത്തി. അതേസമയം, ബെല്‍ജിയത്തിലും സമാനമായ രീതിയില്‍ ഘോഷയാത്ര നടത്തിയതായി ദേവാന്‍ഷിയുടെ ബന്ധു നീരവ് ഷാ പറഞ്ഞു. ഗുജറാത്തിലെ ചില ജൈന വിഭാഗക്കാരായ വജ്ര വ്യാപാരികള്‍ക്ക് ബെല്‍ജിയവുമായി അടുത്ത ബന്ധമാണുള്ളത്. ഇതിനാലാണ് ബെല്‍ജിയത്തില്‍…

    Read More »
  • 128-ാമത് മാരാമൺ കൺവൻഷൻ 2023 ഫെബ്രുവരി 12 മുതൽ 19 വരെ

    മാരാമൺ കൺവൻഷന്റെ 128-ാമത് മഹായോഗം ഫെബ്രുവരി 12 മുതൽ 19 വരെ പമ്പാനദിയുടെ വിശാലമായ മാരാമൺ മണൽപ്പുറത്ത് തയ്യാറാക്കിയ പന്തലിൽ നടക്കും. മണൽപ്പുറത്തേക്കുള്ള പാലത്തിന്റെ നിർമ്മാണം പൂർത്തിയായി വരുന്നു. പന്തലിന്റെ കാൽനാട്ട് കർമ്മം ജനുവരി അഞ്ചിന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്താ നിർവ്വഹിച്ചു. ഫെബ്രുവരി 12ന് 2.30 ന് മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്താ അദ്ധ്യക്ഷത വഹിക്കും. മാർത്തോമ്മാ സഭയിലെ ബിഷപ്പുമാരെക്കൂടാതെ ബിഷപ്പ് ദിലോരാജ് ആർ. കനഗാബെ (ശ്രീലങ്ക), കാനൻ മാർക്ക് ഡി. ചാപ്മാൻ (ഇംഗ്ലണ്ട്), ബിഷപ്പ് റാഫേൽ തട്ടിൽ, ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്താ, സഖറിയാസ് മാർ സേവേറിയോസ് മെത്രാപ്പൊലീത്താ, ബിഷപ്പ് മാർ തോമസ് തറയിൽ എന്നിവർ മുഖ്യ പ്രസംഗകമാണ്. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ 7.30ന് ബൈബിൾ ക്ലാസ്സുകൾ പന്തലിൽ നടക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും സംയുക്തമായാണ് ഈ…

    Read More »
  • ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മാർച്ച് ഏഴിന്, മുന്നൊരുക്കം തുടങ്ങി 

    തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇത്തവണ മാർച്ച് ഏഴിന്. ഫെബ്രുവരി 27 മുതൽ മാർച്ച് എട്ടുവരെയാണ് പൊങ്കാല മഹോത്സവം നടക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ മാറിയ സാഹചര്യത്തിൽ കൂടുതൽ ഭക്തജനങ്ങൾ എത്താൻ സാധ്യതയുള്ളതിനാൽ പഴുതടച്ച സംവിധാനങ്ങളൊരുക്കാൻ മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി. ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കാനാണ് തീരുമാനം. ഭക്ഷണവിതരണം നടത്തുന്നത് ഇത്തവണ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കർശന മേൽനോട്ടത്തിലായിരിക്കും. വൃത്തിഹീനമായ സാഹചര്യത്തിലും കൃത്രിമ നിറങ്ങൾ ഉപയോഗിച്ചും ഭക്ഷണപാനീയങ്ങൾ വിതരണം ചെയ്യാൻ ഒരുകാരണവശാലും അനുവദിക്കില്ല. ക്ഷേത്ര പരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ഹോട്ടലുകൾ, താൽക്കാലിക വിപണന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നൽകുന്ന കുടിവെള്ളം, ആഹാരസാധനങ്ങൾ എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ച് ഗുണനിലവാരം ഉറപ്പുവരുത്തും. പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകൾ പ്രവർത്തിക്കും. അന്നദാനവും കുടിവെള്ള വിതരണവും നടത്തുന്ന സന്നദ്ധ സംഘടനകൾക്ക്…

    Read More »
  • പഴനി തീർത്ഥാടകരുടെ ശ്രദ്ധക്ക്… കുംഭാഭിഷേകം നടക്കുന്നതിനാൽ ഈ മാസം 23 മുതൽ 27 വരെ ദർശനത്തിനു നിയന്ത്രണം 

    പൊള്ളാച്ചി: കുംഭാഭിഷേകം നടക്കുന്നതിനാൽ പഴനി ക്ഷേത്രത്തിൽ ഈ മാസം 23 മുതൽ 27 വരെ ദർശനത്തിനു നിയന്ത്രണം. ജനുവരി 27നു കുംഭാഭിഷേകം നടക്കാനിരിക്കെയാണ് 23-27വരെ ദർശനം നടത്താൻ കഴിയില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചത്. കുംഭാഭിഷേകത്തോടനുബന്ധിച്ച് മുരുക ഭ​ഗവാന്റെ നവപാഷാണ വി​ഗ്രഹം ശുദ്ധികലശം ചെയ്യുന്നതിനാലാണു ദർശനം അനുവദിക്കാത്തത്. ഈ ദിവസങ്ങളിൽ ആവാഹനം നടത്തിയ വി​ഗ്രഹം ദർശിക്കാമെന്നും അറിയിച്ചു. 27നു നടക്കുന്ന കുംഭാഭിഷേകത്തിൽ ആറായിരം ഭക്തർക്കേ പ്രവേശനമുള്ളു. ഓൺലൈൻ വഴി അപേക്ഷ നൽകിയവരിൽ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന 3000ഭക്തർക്കേ കുംഭാഭിഷേകത്തിൽ പങ്കെടുക്കാനാകൂ. ആഘോഷത്തിന്‌ മുന്നോടിയായി ചേർന്ന ആലോചനായോഗത്തിലാണ് തീരുമാനം. ഫെബ്രുവരി നാലിന് തൈപ്പൂയ്യ ഉത്സവവും നടക്കും. ചടങ്ങ്‌ നടക്കുന്ന ദിവസം ബലൂണിൽ ഘടിപ്പിച്ച ക്യാമറമുഖേന പോലീസ് നിരീക്ഷണം നടത്തും. കുംഭാഭിഷേകത്തിന്റെ ഭാഗമായി പഴനിമല ക്ഷേത്രത്തിൽ നടക്കുന്ന അന്നദാനം, ജനുവരി 23 മുതൽ പഴനി അടിവാരം വടക്കു ഗിരിവീഥിയിലെ കുടമുഴക്ക് നിനവരങ്ങിൽ നടക്കും. ഭക്തരുടെ സൗകര്യത്തിനായി മലയടിവാരം മുതൽ ബസ് സ്റ്റാൻഡ് വരെ എൽ.ഇ.ഡി. ടി.വി.കൾ (സ്‌ക്രീനുകൾ)…

    Read More »
Back to top button
error: