LIFEReligion

രാഹു-കേതു രാശിമാറ്റം; നേട്ടങ്ങളുടെ പെരുമഴ കാത്തിരിക്കുന്നത് ആരെയൊക്കെ

റ്റു ഗ്രഹങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് രാഹുകേതുക്കളുടെ സഞ്ചാരം. രാശിചക്രത്തില്‍ 18 മാസത്തില്‍ ഒരിക്കല്‍ രാശിമാറുന്ന ഗ്രഹങ്ങള്‍ക്ക് കാരണമാകുന്ന നിഴല്‍ ഗ്രഹമാണ് രാഹു കേതുക്കള്‍. സൂര്യന്റെയും ചന്ദ്രന്റെയും ഭ്രമണ പഥങ്ങള്‍ പരസ്പരം ഖണ്ഡിക്കുന്ന ബിന്ദുക്കളാണ് ഇവ. ഫലഭാഗ ജ്യോതിഷത്തില്‍ രാഹുകേതുക്കള്‍ക്ക് വലിയ പ്രാധാന്യം ഉണ്ട്.

2025 മെയ്18- 1200 ഇടവം 4 ന് രാഹു കുംഭത്തിലേക്കും കേതു ചിങ്ങത്തിലേക്കും രാശി മാറുകയാണ്. ഇതു പ്രകാരം ഓരോ കൂറുകാരുടെയും സാമാന്യ ഫലമാണിവിടെ പറയുന്നത്. രാഹുകേതുക്കള്‍ ഉപചയ ഭാവങ്ങളില്‍ (3, 6,11) ചാരവശാല്‍ സ്ഥിതി ചെയ്യുമ്പോഴാണ് അനുകൂലഫലങ്ങള്‍ നല്‍കുന്നത്. ദശയും ദശാപഹാരവും അനുകൂലമാവുകയും ഒപ്പം വ്യാഴത്തിന്റെയും ശനിയുടെയും അനുകൂലാവസ്ഥയും കൂടി ഉണ്ടാവുക ആണെങ്കില്‍ രാഹു കേതു മാറ്റത്തിലെ ദോഷങ്ങള്‍ കൂടുതലായി ബാധിച്ചെന്നു വരില്ല. കൂടെ ജാതകാല്‍ ഉള്ള ബലാബലങ്ങളും ചിന്തിക്കണം. രാഹുകേതു മാറ്റം ഓരോ രാശിക്കാര്‍ക്കും എങ്ങനെയായിരിക്കും എന്നറിയാം.

Signature-ad

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4): മേടക്കൂറുകാര്‍ക്ക് രാഹു പന്ത്രണ്ടാം ഭാവത്തില്‍ നിന്നും പതിനൊന്നാം ഭാവത്തിലേക്കും കേതു ആറാം ഭാവത്തില്‍ നിന്നും അഞ്ചിലേക്കും മാറുകയാണ്. പരിശ്രമങ്ങള്‍ ഫലവത്താകും. സാമ്പത്തികമായി നല്ല പുരോഗതി ഉണ്ടാവും. കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കും. ഭൂമി സംബന്ധമായ തര്‍ക്കങ്ങളും പരിഹരിക്കും. സഹപ്രവര്‍ത്തകരും ബന്ധുക്കളും നിര്‍ണായക ഘട്ടത്തില്‍ കൂടെ നില്‍ക്കുന്നത് ആശ്വാസകരമാകും. മാതാപിതാക്കളും സഹായിക്കും. ജീവിതാഭിലാക്ഷങ്ങള്‍ പൂവണിയും. ദാമ്പത്യ സുഖം, വാഹന ലബ്ധി തുടങ്ങിയ ഗുണാനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ജീവിതരീതിയില്‍ മെച്ചമായ പല മാറ്റങ്ങളും ഉണ്ടാവും. അര്‍ഹത അംഗീകരിക്കപ്പെടും. വ്യാപാരത്തില്‍ നടത്തുന്ന പരീക്ഷണങ്ങള്‍ വിജയിക്കും. സന്താനങ്ങളുടെ കാര്യത്തില്‍ നല്ല ശ്രദ്ധ വേണം. സാഹചര്യങ്ങള്‍ കൃത്യമായി വിലയിരുത്തി തീരുമാനം എടുക്കാന്‍ ശ്രമിക്കണം. ഉദര സംബന്ധമായ അസുഖം ഇടയ്ക്ക് ബുദ്ധിമുട്ടിച്ചേക്കാം.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2): ഇടവക്കൂറുകാര്‍ക്ക് രാഹു പതിനൊന്നാം ഭാവത്തില്‍ നിന്നും പത്താം ഭാവത്തിലേക്കും കേതു അഞ്ചാം ഭാവത്തില്‍ നിന്നും നാലാം ഭാവത്തിലേക്കും മാറുകയാണ്. തൊഴില്‍രംഗത്തെ പ്രശ്‌നങ്ങള്‍ നയപരമായി പരിഹരിക്കണം. തൊഴില്‍ വരുമാനം കൂടുമെങ്കിലും ജോലിഭാരം കൂടും. ഒരു കാര്യത്തിലും ഉറച്ചു നില്‍ക്കാതെയുള്ള ചഞ്ചല പ്രവണത കാരണം വിശ്വാസത്തകര്‍ച്ച തുടങ്ങിയ ദോഷാനുഭവങ്ങള്‍ സംഭവിക്കും. ബന്ധുക്കളോടും സുഹൃത്തുക്കളോടും വാക്കു തര്‍ക്കത്തിന് പോവാതിരിക്കുക. ജോലി സ്ഥലത്ത് മേലുദ്യോഗസ്ഥരോടും സഹപ്രവര്‍ത്തകരോടും നയപരമായി പെരുമാറുക. അമിത വൈകാരികതയോടെ പ്രശ്‌നങ്ങളെ സമീപിക്കരുത്. മുന്‍പ് പറ്റിപ്പോയ ചില അബദ്ധങ്ങള്‍ തിരുത്താന്‍ ശ്രമിക്കുക. അമ്മയുടെ ആരോഗ്യകാര്യങ്ങളില്‍ നല്ല ശ്രദ്ധ വേണം. പാഴ് ചെലവുകള്‍ നിയന്ത്രിക്കണം.

മിഥുനക്കൂറ് (മകയിരം1/2, തിരുവാതിര, പുണര്‍തം 3/4): മിഥുനക്കൂറുകാര്‍ക്ക് രാഹു പത്താം ഭാവത്തില്‍ നിന്നും ഒന്‍പതാം ഭാവത്തിലേക്കും കേതു നാലാം ഭാവത്തില്‍ നിന്ന് മൂന്നിലേക്കും മാറുകയാണ്. ഗുണദോഷ സമ്മിശ്രം. ഒന്നിലും അമിതാവേശം വേണ്ട. കഴിവുകള്‍ ശരിയായി വിനിയോഗിക്കാന്‍ ശ്രമിക്കണം. അവസരങ്ങള്‍ വര്‍ധിക്കും. സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബന്ധുക്കളുടെയും മറ്റും പിന്തുണ ലഭിക്കും. ജീവിതത്തിലെ എല്ലാ വെല്ലുവിളികളെയും ഈശ്വരാധീനവും മനോധൈര്യവും വര്‍ധിപ്പിച്ച് മറികടക്കാന്‍ കഴിയും. തൊഴില്‍ സംബന്ധമായ കാര്യങ്ങളില്‍ എന്തെങ്കിലും വീഴ്ചയുണ്ടായാല്‍ അത് ഉടനടി വിശകലനം ചെയ്ത് തിരുത്തി മുന്നേറണം. ഏത് സാഹചര്യത്തിലും വിവേകവും ആത്മവിശ്വാസവും കൈവിടാതിരിക്കാന്‍ ശ്രദ്ധിക്കണം. പൂര്‍വ കാല നിക്ഷേപങ്ങളില്‍ നിന്നും ഗുണം കിട്ടും. ആരോഗ്യ പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കണം. പകര്‍ച്ചവ്യാധികളെ കരുതിയിരിക്കുക. വിലപിടിപ്പുള്ള രേഖകള്‍, മറ്റു വസ്തുക്കള്‍ എന്നിവ നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധവേണം.

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം): കര്‍ക്കടകക്കൂറുകാര്‍ക്ക് രാഹു ഒന്‍പതാം ഭാവത്തില്‍ നിന്നും എട്ടാം ഭാവത്തിലേക്കും കേതു മൂന്നാം ഭാവത്തില്‍ നിന്നും രണ്ടിലേക്കും മാറുകയാണ്. എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധ പുലര്‍ത്തുക. ആരോഗ്യപ്രശ്‌നങ്ങള്‍ ബുദ്ധിമുട്ടിക്കുകയാണെങ്കില്‍ അവഗണിക്കരുത്. തക്കതായ ചികിത്സ നല്‍കണം. സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷിക്കുക. ധനനഷ്ട സാധ്യത വളരെ കൂടുതലാണ്. വരവിനേക്കാള്‍ ചെലവ് കൂടും. സ്വജനങ്ങളുമായി കലഹത്തിന് സാധ്യത ഉള്ളതിനാല്‍ വാക്ക് തര്‍ക്കങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുക. ശത്രുക്കളില്‍ നിന്നും കള്ളന്‍മാരില്‍ നിന്നും ഉപദ്രവം ഏല്‍ക്കാതിരിക്കാന്‍ വളരെ ശ്രദ്ധിക്കുക. മാനസിക സമര്‍ദങ്ങള്‍ ഒഴിവാക്കാന്‍ പഴയ വിഷമമനുഭവിച്ച സംഭവങ്ങള്‍ മറക്കാന്‍ ശ്രമിക്കണം. കൂട്ടുകാരും കുടുംബവുമായി ചെലവഴിക്കാന്‍ കുറച്ച് സമയമെങ്കിലും കണ്ടെത്തണം. വിദ്യാര്‍ഥികള്‍ നിഷേധസ്വഭാവം നിയന്ത്രിക്കുക.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4): ചിങ്ങക്കൂറുകാര്‍ക്ക് രാഹു എട്ടാം ഭാവത്തില്‍ നിന്നും ഏഴിലേക്കും കേതു രണ്ടാം ഭാവത്തില്‍ നിന്നും ജന്മത്തിലേക്കും മാറുകയാണ്. ജീവിതപങ്കാളിയോട് സൗമ്യവും അനുകൂലവുമായ സമീപനം സ്വീകരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാത്തരം നിഷേധാത്മക ചിന്തകളില്‍ നിന്നും അകന്നു നില്‍ക്കണം. നഷ്ടസാധ്യതയുള്ള ഒരു കാര്യത്തിലും ഭാഗ്യ പരീക്ഷണത്തിന് പണം മുടക്കരുത്. സൂക്ഷിച്ച് ശാന്തമായി മന:സംയമനത്തോടെ നീങ്ങിയാല്‍ വ്യാപാരത്തില്‍ ലാഭം നേടാനാകും. അശുഭചിന്തകള്‍ ശക്തമായാല്‍ ലക്ഷ്യപ്രാപ്തിക്ക് പ്രശ്‌നങ്ങളുണ്ടാകും. നല്ല ബന്ധങ്ങള്‍ മനസ്സിന് സന്തോഷം നല്‍കും. പ്രേമ ബന്ധങ്ങളില്‍ പെടാന്‍ കൂടുതല്‍ സാധ്യതയുള്ളതിനാല്‍ അനാവശ്യ ബന്ധങ്ങളില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. വാത സംബന്ധമായും ശ്വാസകോശ സംബന്ധമായും അസുഖം. മറ്റു ശാരീരിക ബുദ്ധിമുട്ട് അവഗണിക്കരുത്.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2): കന്നിക്കൂറുകാര്‍ക്ക് രാഹു എഴാം ഭാവത്തില്‍ നിന്നും ആറിലേക്കും കേതു ജന്മത്തില്‍ നിന്നും പന്ത്രണ്ടിലേക്കും മാറുകയാണ്. പൊതുവെ ഗുണഫലങ്ങള്‍ പ്രതീക്ഷിക്കാം. ദീര്‍ഘകാലമായി അലട്ടികൊണ്ടിരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. സന്തോഷവും സമാധാനവും ലഭിക്കും. ആത്മവിശ്വാസവും ഉന്‍മേഷവും വര്‍ധിക്കും. കര്‍മരംഗത്ത് സ്ഥാനക്കയറ്റവും വേതന വര്‍ധനവും ഉണ്ടാവും. സാമ്പത്തിക ഇടപാടുകള്‍ക്കും മെച്ചപ്പെട്ട നിക്ഷേപങ്ങള്‍ക്കും സമയം അനുകൂലം. പരിശ്രമങ്ങള്‍ക്ക് ചുറ്റുമുള്ളവരുടെ എല്ലാ പിന്തുണയും ലഭിക്കും. വായ്പകള്‍ കൃത്യസമയത്ത് തിരിച്ചടക്കാന്‍ കഴിയും. നേത്രരോഗങ്ങള്‍ ശ്രദ്ധിക്കണം. വീട് മോടി പിടിപ്പിക്കാനോ പുതിയ വീട് / വാഹനം വാങ്ങാനോ ധനം വിനിയോഗിക്കും. ന്യായമായ ആഗ്രഹങ്ങള്‍ നിറവേറ്റപ്പെടും. മത്സര പരീക്ഷയില്‍ മികച്ച വിജയം നേടും. ആരോഗ്യ പരിശോധനകളില്‍ അലംഭാവമരുത്. ഏത് കാര്യത്തിലും പ്രയോഗിക സമീപനം സ്വീകരിക്കണം.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4): തുലാക്കൂറുകാര്‍ക്ക് രാഹു ആറാം ഭാവത്തില്‍ നിന്നും അഞ്ചിലേക്കും കേതു പന്ത്രണ്ടാം ഭാവത്തില്‍ നിന്നും പതിനൊന്നിലേക്കും മാറുകയാണ് സന്താനങ്ങളുടെ വിദേശ പഠനം, വിവാഹം ഇവയ്ക്ക് തടസ്സം നേരിടും. അനാവശ്യമായ മാനസിക പിരിമുറുക്കം കുറയ്ക്കണം. മറ്റുള്ളവരുടെ എല്ലാ ആവശ്യങ്ങളും സാധിച്ചു കൊടുക്കേണ്ട കാര്യമില്ല എന്ന് തിരിച്ചറിയണം. ആര്‍ക്കും വലിയ വാഗ്ദാനങ്ങള്‍ നല്‍കരുത്. വരവും ചെലവും കൃത്യമായി മനസിലാക്കിയ ശേഷം സാമ്പത്തിക അസൂത്രണം നടത്തണം. കര്‍മരംഗത്തെ ബുദ്ധിമുട്ടുകള്‍ ഈശ്വരാധീനത്താല്‍ പരിഹരിക്കപ്പെടും. പുതിയ തൊഴില്‍ സംരംഭങ്ങളില്‍ ഏര്‍പ്പെടും. അപകട ദുരിതങ്ങളില്‍ നിന്ന് ഈശ്വരാധീനത്താല്‍ രക്ഷപ്രാപിക്കും. വിദ്യാര്‍ഥികള്‍ പരീക്ഷാ വിജയത്തിന് നല്ല കഠിനാധ്വാനം ചെയ്യുക. കാര്യങ്ങള്‍ നേടിയെടുക്കുന്നതിനായി ധാരാളം യാത്രകള്‍ ചെയ്യേണ്ടതായിവരും. നേട്ടങ്ങള്‍ക്ക് ജാഗ്രതയോടെ ശ്രമിക്കണം. ബുദ്ധിപൂര്‍വം പ്രവര്‍ത്തിച്ച് വ്യാപാരത്തില്‍ വിജയം വരിക്കാന്‍ നോക്കണം.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട): വൃശ്ചികക്കൂറുകാര്‍ക്ക് രാഹു അഞ്ചാം ഭാവത്തില്‍ നിന്നും നാലിലേക്കും കേതു പതിനൊന്നാം ഭാവത്തില്‍ നിന്ന് പത്തിലേക്കും മാറുകയാണ്. എല്ലാ കാര്യങ്ങളിലും ജാഗ്രത വേണം. സഞ്ചാരക്ലേശം വര്‍ധിക്കും. തൊഴില്‍മാന്ദ്യം അനുഭവപ്പെടും. സുഹൃത്തുക്കളും ബന്ധുക്കളും അകന്നു മാറാന്‍ സാധ്യത ഉണ്ട്. കുഴപ്പം പിടിച്ച കാര്യങ്ങളില്‍ മുതിര്‍ന്നവരുടെയോ പരിചയ സമ്പന്നരുടെയോ വാക്ക് കേള്‍ക്കാന്‍ മടിക്കരുത്. മാതാവിന്റെ ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കുക. കുടുംബ ജീവിതത്തില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടായേക്കാം. ഉറ്റവരെ കൊണ്ടുള്ള വിഷമങ്ങള്‍ കൂടുതല്‍ സഹിക്കേണ്ടി വരും. പകര്‍ച്ചവ്യാധികള്‍ പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കണം. ഉദ്യോഗാര്‍ഥികള്‍ക്ക് നിയമന ഉത്തരവ് ലഭിക്കാന്‍ കാലതാമസം നേരിടുന്നതിനാല്‍ ഈശ്വര പ്രാര്‍ഥന ചെയ്യുക.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4): ധനുക്കൂറുകാര്‍ക്ക് രാഹു നാലാം ഭാവത്തില്‍ നിന്നും മൂന്നിലേക്കും കേതു പത്താം ഭാവത്തില്‍ നിന്ന് ഒന്‍പതിലേക്കും മാറുകയാണ്. പൊതുവെ അനുകൂലമാണ്. കര്‍മരംഗത്ത് ഉയര്‍ച്ച. ആഗ്രഹങ്ങള്‍ സഫലമാകും. മിക്ക കാര്യങ്ങള്‍ക്കും നിരവധി ചെറിയ തടസ്സങ്ങള്‍ അനുഭവപ്പെടാം. എങ്കിലും സാഹചര്യം അനുകൂലമാക്കി മാറ്റി നേട്ടങ്ങള്‍ കൈവരിക്കുന്നതിന് യോഗം ഉണ്ട്. ഗൃഹത്തില്‍ സമാധാനവും ശ്രേയസ്സും വന്നു ചേരും. ധനസ്ഥിതി ഏറ്റക്കുറച്ചിലോട് കൂടിയതാവും എന്നാലും ദൈവാധീനമുണ്ടാവും. വിദ്യര്‍ഥികള്‍ക്ക് മെച്ചപ്പെട്ട പരീക്ഷാ വിജയവും ആഗ്രഹിച്ച വിഷയങ്ങളില്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യതയും സിദ്ധിക്കും. ഉദരസംബന്ധമായ ചില അസുഖങ്ങളെ അവഗണി ക്കരുത്. തക്കതായ ചികിത്സ നല്‍കണം. ജീവിത ശൈലി രോഗങ്ങളെയും കരുതണം. ശാരീരിക മാനസിക ആരോഗ്യം നിലനിര്‍ത്തുന്നതിന് ധ്യാനവും യോഗയും ശീലിക്കുന്നത് നല്ലതായിരിക്കും.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): മകരക്കൂറുകാര്‍ക്ക് രാഹു മൂന്നാം ഭാവത്തില്‍ നിന്നും രണ്ടിലേക്കും കേതു ഒന്‍പതാം ഭാവത്തില്‍ നിന്നും എട്ടിലേക്കും മാറുകയാണ്. എല്ലാ കാര്യത്തിലും ജാഗ്രത വേണം. ഓഫിസിലും ബിസിനസിലും ചെറിയ അശ്രദ്ധ പോലും വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമാകും. അതിനാല്‍ ധൃതി പിടിച്ച് ഒന്നും ചെയ്യാതിരിക്കാന്‍ ശ്രമിക്കുക. എല്ലാ ഉത്തരവാദിത്വങ്ങളും ശരിയായി നിറവേറ്റുക. വാക്ക് തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. കുടുംബപരമായ ബാധ്യതകള്‍ വര്‍ധിക്കും. അതുമൂലം കൂടുതല്‍ പണച്ചെലവ് വരും. അനാവശ്യ യാത്രകള്‍ കുറയ്ക്കുക. പാഴ്‌ച്ചെലവുകള്‍ നിയന്ത്രിക്കുക. മന:ശാന്തി നല്‍കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കണം. മാനസിക സമര്‍ദത്തില്‍ നിന്ന് ഒഴിവാകാന്‍ ഇത് മാത്രമാണ് പോം വഴി. വിദ്യാര്‍ഥികള്‍ പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. വെറുതെ സമയം കളയരുത്. മാന്യമായ പെരുമാറ്റത്തിലൂടെ എല്ലാവരുടെയും ആദരവ് നേടും. കഠിനാധ്വാനത്തിലൂടെ വിജയം കൈവരിക്കാന്‍ സാധിക്കും.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4): കുംഭക്കൂറുകാര്‍ക്ക് രാഹു രണ്ടാം ഭാവത്തില്‍ നിന്നും ഒന്നാം ഭാവത്തിലേക്ക് അഥവാ ജന്മത്തിലേക്കും കേതു എട്ടാം ഭാവത്തില്‍ നിന്ന് ഏഴിലേക്കും മാറുകയാണ്. ആരോഗ്യ കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തിലെ ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ വലുതാക്കി മാറ്റാതെ പരസ്പരം വിട്ടുവീഴ്കള്‍ ചെയ്യുക. പരസ്പരം കുറ്റപ്പെടുത്താതിരിക്കുക. പ്രണയബന്ധത്തില്‍ പെടാന്‍ സാധ്യത ഉള്ളതിനാല്‍ അനാവശ്യ ബന്ധങ്ങളില്‍പെട്ടുപോവാതിരിക്കാന്‍ ശ്രദ്ധിക്കുക. അനാവശ്യ യാത്രകള്‍ കുറയ്ക്കുക. ആഗ്രഹിക്കുന്ന ചില കാര്യങ്ങള്‍ യഥാസമയം നിറവേറ്റാന്‍ സാധിക്കാതെ വന്നാല്‍ ടെന്‍ഷന്‍ ആവാതെ നന്നായി ശ്രമിച്ചാല്‍ പല വിധ ഗുണാനുഭവങ്ങളും ഉണ്ടാക്കിയെടുക്കാം. തലവേദന, ശിരോരോഗങ്ങള്‍ ബുദ്ധി മുട്ടിച്ചേക്കാം. അസുഖങ്ങള്‍ വരുമ്പോള്‍ അവഗണിക്കാതെ തക്കതായ ചികിത്സ നല്‍കുക. ശത്രുക്കളെ കരുതിയിരിക്കുക.

മീനക്കൂറ് (പൂരൂരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി): മീനക്കൂറുകാര്‍ക്ക് രാഹു ജന്മത്തില്‍ നിന്നും പന്ത്രണ്ടാം ഭാവത്തിലേക്കും കേതു ഏഴാം ഭാവത്തില്‍ നിന്ന് ആറിലേക്കും മാറുകയാണ്. ഗുണ ദോഷ സമ്മിശ്രം. കര്‍മരംഗത്തെ വെല്ലുവിളികളെ ധൈര്യപൂര്‍വം നേരിടണം. ജാമ്യം നില്‍ക്കുക, കടം കൊടുക്കുക തുടങ്ങിയവയില്‍ നിന്നും ഒഴിഞ്ഞുമാറുക. സഞ്ചാര ക്ലേശവും ധനനഷ്ടവും സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക. ശ്രദ്ധയും വിവേകവും ഉപയോഗിച്ച് പ്രതികൂല കാലത്തെ മറികടക്കണം. ചുറുചുറുക്കോടെ കാര്യങ്ങള്‍ നീക്കാന്‍ കഴിയുന്നതിലൂടെ ഉന്നതരുടെ അഭിനന്ദനത്തിന് പാത്രമാകും. വീണ്ടു വിചാരത്തോടെയും വിവേകത്തോടെയുമുള്ള പ്രവര്‍ത്തനങ്ങള്‍ കാലം അനുകൂലമാക്കാന്‍ സഹായിക്കും. ഓഹരി വിപണിയില്‍ അമിതമായ താല്‍പര്യം കാട്ടരുത്. ഈശ്വര കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുക. ഈശ്വരാധീനത്താല്‍ ശത്രു ഉപദ്രവങ്ങളില്‍ നിന്നും രക്ഷപ്പെടും.

ദോഷപരിഹാരത്തിനായി
രാഹു, കേതു പ്രീതിക്കായി സര്‍പ്പകാവില്‍ മഞ്ഞള്‍പൊടി, വിളക്ക്, നൂറും പാലും നിവേദിക്കുക. ശിവപ്രീതി വരുത്തുക. കടുത്ത ദോഷമുള്ളവര്‍ (ജാതകാല്‍ രാഹു – കേതു ദോഷകാഠിന്യമോ, ദശാപഹാരാദികളോ ഉള്ളവര്‍) അഷ്ടദ്രവ്യാഭിഷേകം നടത്തിക്കുക, നാഗരൂട്ട് നടത്തുക, പുള്ളുവരെ കൊണ്ട് പാടിക്കുക തുടങ്ങിയ വഴിപാടുകള്‍ നടത്തുക. നവഗ്രഹക്ഷേത്രത്തില്‍ രാഹുകേതുക്കള്‍ക്ക് അര്‍ച്ചന നടത്തുക. ഗണപതി പ്രീതി വരുത്തുന്നത് വഴി കേതുദോഷം കുറയും. ഭദ്രകാളി പ്രീതിയും കേതു ദോഷത്തിന് ഉത്തമം.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: