
ജ്യോതിഷപ്രകാരം 27 നക്ഷത്രങ്ങളാണുള്ളത്. ഇതില്‍ ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ ഗുണങ്ങളാണുള്ളത്. ജനന സമയമനുസരിച്ച് ഇതില്‍ മാറ്റം വരുമെങ്കിലും പൊതുഫലം എല്ലാവര്‍ക്കും ഒരുപോലെയായിരിക്കും. ചില നക്ഷത്രക്കാര്‍ ജനിക്കുമ്പോള്‍ തന്നെ മാതാപിതാക്കള്‍ക്ക് ഭാഗ്യവുമായാണ് കടന്നുവരുന്നത്. ഇവര്‍ കുടുംബത്തില്‍ കോടീശ്വരയോഗം കൊണ്ടുവരും. ഈ നക്ഷത്രക്കാര്‍ ആരൊക്കെയെന്നും അവരുടെ പ്രത്യേകതകള്‍ എന്തൊക്കെയെന്നും നോക്കാം.
1. അശ്വതി – മാതാപിതാക്കള്‍ക്കും വീടിനും ഭാഗ്യവുമായി ജനിക്കുന്നവരാണ് ഈ നക്ഷത്രക്കാര്‍. കഷ്ടകാലമെല്ലാം മാറി നല്ലകാലം തേടിയെത്തും. കുടുംബത്തില്‍ സമ്പത്സമൃദ്ധി കൊണ്ടുവരുന്നവരും കൂടിയാണ് ഈ നക്ഷത്രക്കാര്‍.

2. ഭരണി – മാതാപിതാക്കള്‍ക്ക് ഭാഗ്യം കൊണ്ടുവരുന്ന അടുത്ത നക്ഷത്രം ഭരണിയാണ്. ഈ നക്ഷത്രക്കാര്‍ മക്കളായി ജനിച്ചാല്‍ മാതാപിതാക്കള്‍ക്ക് ഭാഗ്യവും ഉയര്‍ച്ചയും സര്‍വൈശ്വര്യവുമാണ് ഫലം. കൂടാതെ ഏറെ ഗുണഫലങ്ങളും കുടുംബത്തിനുണ്ടാകും. മാതാപിതാക്കള്‍ക്ക് ഉയര്‍ന്ന ശമ്പളമുള്ള ജോലി ലഭിക്കാനും സാദ്ധ്യത കൂടുതലാണ്.
3. മകം – മാതാപിതാക്കള്‍ക്ക് ഭാഗ്യവുമായി ജനിക്കുന്നവരാണ് മകം നക്ഷത്രക്കാര്‍. ഇവര്‍ ജനിക്കുന്നതോടെ കുടുംബത്തിലെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളുമെല്ലാം മാറും. ഐശ്വര്യവുമായി ജനിക്കുന്ന നക്ഷത്രക്കാരാണിവര്‍. സാമ്പത്തികമായും അല്ലാതെയും കുടുംബത്തില്‍ നല്ല കാര്യങ്ങള്‍ സംഭവിക്കുന്നതാണ്.
4. ഉത്രം – ഈ നക്ഷത്രക്കാര്‍ മക്കളായി പിറക്കുന്നതോടെ കുടുംബത്തിന്റെ സാമ്പത്തികനില മാറിമറിയും. മാതാപിതാക്കള്‍ അതിസമ്പന്നരാകും. പുതിയ വീട്, മാതാപിതാക്കള്‍ക്ക് ജോലി എന്നിവയും ലഭിക്കുന്നതാണ്.