Religion

  • കൊച്ചുവേളിയിൽ നിന്നും ഇന്ത്യൻ റയിൽവേ ഒരുക്കുന്ന പുണ്യയാത്ര

    ഇന്ത്യയിലെ മതപരവും സാംസ്കാരിക പ്രാധാന്യമുള്ളതുമായ ഇടങ്ങളിലേക്ക് ഐആർസിടിസി നടത്തുന്ന പുണ്യ യാത്രയിൽ നിങ്ങൾക്കും പങ്കെടുക്കാം.ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിൽ ഡിവൈൻ ജേർണി എന്ന് പേരിട്ടിരിക്കുന്ന തീർത്ഥയാത്ര കൊച്ചുവേളിയിൽ നിന്നാരംഭിച്ച് പുരി, കൊണാർക്ക്, കൊൽക്കത്ത, ഗയ, വാരണാസി, അയോധ്യ, അലഹബാദ് തുടങ്ങിയ സ്ഥലങ്ങളാണ് സന്ദർശിക്കുന്നത്. 11 രാത്രിയും 12 പകലും നീണ്ടു നിൽക്കുന്ന യാത്ര 2023 മേയ് 4 ന് ആരംഭിച്ച് 15ന് തിരികെയെത്തും. പോക്കറ്റിനിണങ്ങുന്ന തുകയിൽ, ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങൾ സന്ദർശിക്കുവാൻ സാധിക്കുന്ന ഏറ്റവും മികച്ച പാക്കേജാണിത്.കൊച്ചുവേളി – പുരി – കൊണാർക്ക് – കൊൽക്കത്ത – ഗയ – വാരണാസി – അയോധ്യ – അലഹബാദ് – കൊച്ചുവേളി എന്ന രീതിയിലാണ് സ്ഥലങ്ങൾ സന്ദർശിക്കുന്നത്. യാത്രയിൽ സന്ദർശിക്കുന്ന സ്ഥലങ്ങൾ പുരി – പുരി ജഗനാഥ ക്ഷേത്രം , കൊണാർക്ക് സൂര്യ ക്ഷേത്രം കൊൽക്കത്ത – കാളി ഘട്ട്, വിക്ടോറിയ മെമ്മോറിയൽ, ദക്ഷിണേശ്വർ ക്ഷേത്രം. ഗയ – ഫാൽഗുനി നദി. പിണ്ഡ പ്രദാനം, മഹാബോധി…

    Read More »
  • ഇന്ന് ഓശാന ഞായർ; ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന

    പത്തനംതിട്ട: യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓർമ്മപുതുക്കി ക്രൈസ്തവ സമൂഹം ഇന്ന് ഓശാന പെരുന്നാൾ ആചരിക്കും. വിശുദ്ധ വാരാചരണത്തിനു തുടക്കംകുറിച്ച് ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക തിരുകർമ്മങ്ങളും കുരുത്തോല പ്രദക്ഷിണവും നടക്കും. ഈസ്റ്ററിനു മുൻപുള്ള ഞായറാഴ്ചയാണ് ക്രിസ്തീയ വിശ്വാസികൾ ഓശാന ഞായർ ( Palm Sunday ) അഥവാ കുരുത്തോലപ്പെരുന്നാൾ ആചരിക്കുന്നത്.കുരിശിലേറ്റപ്പെടുന്നതിനു മുൻപ് ജറുസലേമിലേക്ക് കഴുതപ്പുറത്തേറി വന്ന യേശുവിനെ ഒലിവ് മരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയിൽ വിരിച്ച്  ‘ ഓശാന ഓശാന ദാവീദിൻ പുത്രന് ഓശാന ‘ എന്നു പാടി ജനക്കൂട്ടം വരവേറ്റതിന്റെ ഓർമ്മപുതുക്കലായിട്ടാണ് ഇത് ആചരിക്കുന്നത്.  

    Read More »
  • ആലപ്പുഴയിലെ പള്ളികൾ

     ആലപ്പുഴയിലെ പള്ളികൾ കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ കാഴ്ചകള്‍ കൊണ്ട് എന്നും സഞ്ചാരികളെ അതിശയിപ്പിക്കുന്ന നാടാണ്.കായൽ കാഴ്ചകളും ബോട്ട് യാത്രയും കനാലുകളും തനി നാടൻ രുചികളും ഒക്കെയായി എന്നും എപ്പോഴും എല്ലാവരെയും ആകർഷിക്കുന്ന ഒരിടം. ആലപ്പുഴയുടെ കായൽക്കാഴ്ചകൾ തേടി സഞ്ചാരികൾ പോകുമ്പോൾ അറിയാതെയാണെങ്കിലും വിട്ടു പോകുന്ന ഒന്നാണ് ഇവിടുത്തെ ദേവാലയങ്ങൾ. പുണ്യപുരാതനമായ അർത്തുങ്കൽ പള്ളി മുതൽ എടത്വാ പള്ളിയും പള്ളിപ്പുറം പള്ളിയും പഴയ സുറിയാനി പള്ളിയും ഒക്കെ തുറന്നിടുന്ന ചരിത്രവാതിലുകൾ ഒരിക്കലെങ്കിലും കയറി കാണേണ്ടവ തന്നെയാണ്.ഹനുമാന്റെ രൂപം തറയിൽ കൊത്തിയിരിക്കുന്ന ദേവാലയവും ആലപ്പുഴയുടെ മാത്രം പ്രത്യേകതയാണ്. ആലപ്പുഴ ജില്ലയിലെ പ്രശസ്തമായ ചില ക്രിസ്ത്യൻ ദേവാലയങ്ങളെ പരിചയപ്പെടാം… ആലപ്പുഴയിലെ എന്നല്ല, കേരളത്തിലെ ദേവാലയങ്ങളുടെ പട്ടിക എടുത്താൽ അതിൽ തന്നെ ഒന്നാമത് നിൽക്കുന്ന ദേവാലയമാണ് അർത്തുങ്കൽ പള്ളി. സെന്റ് ആന്‍ഡ്രൂസ് ബസലിക്ക് എന്നാണ് യഥാർഥ നാമമെങ്കിലും അർത്തുങ്കൽ പള്ളി എന്നാണ് പൊതുവെ അറിയപ്പെടുന്നത്. കേരളത്തിലെ ഏഴാമത്തെയും ആലപ്പുഴ രൂപതയിലെ ആദ്യത്തെയും ബസലിക്ക കൂടിയാണ് അർത്തുങ്കൽ പള്ളി.…

    Read More »
  • പൊന്തൻപുഴ വനത്തിനുള്ളിൽ വാഴുന്ന തച്ചരിക്കലമ്മയ്ക്ക് ഭക്തരുടെ പടയണി സമർപ്പണം; വലിയ പടയണി ഇന്ന്

    മണിമല: വനത്തിനുള്ളിൽ വാഴുന്ന തച്ചരിക്കലമ്മയ്ക്ക് ഭക്തരുടെ പടയണി സമർപ്പണം. പൊന്തൻപുഴ വനത്തിൽ സ്ഥിതി ചെയ്യുന്ന ആലപ്ര തച്ചരിക്കൽ ശ്രീ ഭദ്രകാളി ക്ഷേത്രത്തിലാണ് ഏഴ് നാൾ നീളുന്ന പടയണി ഉത്സവം. പച്ചപ്പാളിൽ വരച്ചെടുത്ത കോലങ്ങൾ തുള്ളി ഒഴിയുമ്പോൾ ദേവീകടാക്ഷമുണ്ടാകുമെന്ന വിശ്വാസത്തിലാണ് പടയണി. തപ്പും കൈമണിയും ചേർന്ന താളത്തിൽ ആർപ്പുവിളകളോടെ പടയണിക്കളത്തിൽ ചൂട്ടുകറ്റ എരിഞ്ഞു തുടങ്ങുമ്പോൾ ആലപ്രയിൽ പടയണിക്കാലത്തിനും തുടക്കമാകും. പടയണിയെന്ന അനുഷ്ഠാനകലാരൂപം നടക്കുന്ന കോട്ടയം ജില്ലയിലെ ഏക ക്ഷേത്രമാണ് ആലപ്ര ശ്രീഭദ്രകാളി ക്ഷേത്രം. ദാരിക നിഗ്രഹത്തിന് ശേഷം കോപാകുലയായ ഭദ്രകാളിയെ അനുനയിപ്പിക്കാൻ ശിവന്റെ ഭൂതഗണങ്ങൾ ദേവിയുടെ രൂപം പച്ചപ്പാളയിൽ വരച്ച് തുള്ളിയെന്നതാണ് പടയണിയുടെ ആധാരം. പച്ചപ്പാള ചെത്തി പ്രകൃതികൊണ്ടുള്ള നിറങ്ങൾ ഉപയോഗിച്ചാണ് വിവിധ കോലങ്ങൾ വരച്ചെടുക്കുന്നത്. പ്രത്യേക ആകൃതിയിൽ വെട്ടിയെടുത്ത തടിയിൽ തോൽ പൊതിഞ്ഞുണ്ടാക്കുന്ന തപ്പെന്ന വാദ്യ ഉപകരണവും കൈമണിയുമാണ് ഉപയോഗിക്കുന്നത്. ഗണപതി, മറുത, മാടൻ, പക്ഷി, യക്ഷി, സുന്ദരയക്ഷി, കാലൻ, ഭൈരവി എന്നിങ്ങനെ വിവിധ കോലങ്ങൾ പാട്ടിനൊത്ത് കളത്തിൽ തുള്ളി ഒഴിയും.…

    Read More »
  • സ്നേഹവും പരസ്പര സൗഹാർദ്ദവും ‘ഊട്ടി’യുറപ്പിക്കുന്ന ഇഫ്താർ വിരുന്നുകൾ

    റമദാനിൽ വ്രതമാചരിക്കുന്ന മുസ്‌ലിംകളുടെ നോമ്പുതുറയെയും നോമ്പുതുറ വിഭവങ്ങൾക്കുമാണ് ഇഫ്താർ എന്ന് വ്യാപമായി ഉപയോഗിക്കാറുള്ളത്.അർത്ഥം അങ്ങനെ അല്ലെങ്കിൽ പോലും.ഇഫ്താറിന് ബ്രേക്ക്ഫാസ്റ്റ് എന്നാണ് അറബിയിൽ.മഗ്‌രിബ് നമസ്ക്കാരത്തിനുള്ള ബാങ്ക് വിളിക്കുന്നതോടെയാണ് മുസ്‌ലിംകൾ നോമ്പുതുറക്കുന്നത്.ഇഫ്താറിന് ഉപയോഗിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ എന്തുമാകാം എന്നിരുന്നാലും സാധാരണയായി ഈന്തപ്പഴമോ വെള്ളമോ ആണ് ഇഫ്താറിൽ വിശ്വാസികൾ ആദ്യമായി ഉപയോഗിക്കുന്നത്. ഇസ്ലാമിക വിശ്വാസപ്രകാരം മറ്റുള്ളവരെ നോമ്പുതുറപ്പിക്കുന്നതും സംഘടിതമായി നോമ്പുതുറക്കുന്നതും കാര്യമാണ്.ഒരു വിശ്വസി മറ്റൊരു വിശ്വസിയെ നോമ്പ് തുറപ്പിക്കുന്നതിലൂടെ ഇരട്ടിനോമ്പിന്റെ പ്രതിഫലമാണ് ലഭിക്കുക.പരസ്പര സൗഹാർദ്ദം ഊട്ടിയുറപ്പിക്കാനും ഇഫ്താർ സംഗമങ്ങൾ സഹായിക്കുന്നു. റമദാൻ മാസത്തിൽ ഏറിയ സമയവും ഉപവാസത്തിലായതിനാൽ നോമ്പെടുക്കുന്നവർ ആരോഗ്യകാര്യങ്ങൾക്ക് അതീവ ശ്രദ്ധ നൽകേണ്ടതുണ്ട്.എളുപ്പം ദഹിക്കാനും മികച്ച ധാതുലവണങ്ങൾ നൽകി ശരീരത്തെ ഉത്തേജിപ്പിക്കാനും കഴിയുന്ന ഭക്ഷണങ്ങളാകണം നോമ്പ് തുറയിൽ ഉൾപ്പെടുത്തേണ്ടത്. ഈത്തപ്പഴവും വെള്ളവും പഴവർഗങ്ങളുമാണ് നോമ്പുതുറ വേളയിൽ ഏറ്റവും നല്ലത്.അതുപോലെ നോമ്പെടുക്കുന്നവർ അത്താഴം ഒരു കാരണവശാലും മുടക്കരുത്. പകൽ  നേരത്തേക്കുമുള്ള ഊർജം മൊത്തം ലഭിക്കേണ്ടത് ഇതിലൂടെയാണ്. ബാർലി, ഓട്ട്സ്, ഗോതമ്പ്, റാഗി, തവിട് കളയാത്ത ധാന്യങ്ങൾ, അവൽ എന്നിവ…

    Read More »
  • നഗ്നപാദരായി ക്ഷേത്രം വലംവെച്ചാൽ സ്വർഗ്ഗം: ഇത് തിരുവണ്ണാമലൈ ക്ഷേത്രം

    അണ്ണാമലൈ കുന്നുകളുടെ താഴെ പത്ത് ഹെക്ടർ സ്ഥലത്തിനുള്ളിലായി സ്ഥിതി ചെയ്യുന്ന തിരുവണ്ണാമലൈ അണ്ണാമലൈയ്യർ ക്ഷേത്രത്തിന് കേട്ടതിലുമധികം പെരുമയും പ്രത്യേകതകളുമുണ്ട്.വലുപ്പം കൊണ്ടും പ്രതിഷ്ഠ കൊണ്ടും ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ് അണ്ണാമലൈയ്യർ ക്ഷേത്രം. പത്ത് ഹെക്ടർ സ്ഥലത്തിനുള്ളിലായി ഗോപുരങ്ങളും ഉപദേവതാ ക്ഷേത്രങ്ങലും ഒക്കെയായി കിടക്കുന്ന ഈ ക്ഷേത്രം തമിഴ്നാട്ടിലെ മാത്രമല്ല, ഭാരതത്തിലെ തന്നെ എണ്ണപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്ര ഗോപുരവും ആയിരത്തോളം തൂണുകളും ഒക്കെയുള്ള ഈ ക്ഷേത്രം ചോള രാജാക്കന്മുരെടെ കാലത്ത് നിർമ്മിച്ചതാണെന്നാണ് വിശ്വാസം. ശിവനെയും പാർവ്വതിയേയും അരുണാചലേശ്വരനും ഉണ്ണാമലൈ അമ്മനും ആയിട്ടാണ് ഇവിടെ ആരാധിക്കുന്നത്. അപ്രാപ്യമായ മല എന്നാണ് അണ്ണാമലൈ എന്ന വാക്കിനർത്ഥം. അഗ്നി ലിംഗമായാണ് ഇവിടെ അരുണാചലേശ്വരനെ ആരാധിക്കുന്നത്.അണ്ണാമലൈയ്യർ ക്ഷേത്രത്തിനു ചുറ്റും നഗ്ന പാദരായി വലംവെച്ചാൽ പാപങ്ങളിൽ നിന്നെല്ലാം മോചനം നേടി സ്വര്‍ഗ്ഗ ഭാഗ്യം ലഭിക്കുമെന്നാണ് വിശ്വാസം. 14 കിലോമീറ്ററോളം അഥവാ 8.7 മൈൽ ദൂരമാണ് മല ചുറ്റുവാൻ നടക്കേണ്ടത്.പാപങ്ങളിൽ നിന്നുള്ള മോചനം മാത്രമല്ല, ആഗ്രഹങ്ങൾ…

    Read More »
  • മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആരംഭിച്ചു

    ചങ്ങനാശ്ശേരി:ചങ്ങനാശ്ശേരി അതിരൂപതാ മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആരംഭിച്ചു.സംസ്‌കാരച്ചടങ്ങുകൾ ബുധനാഴ്ച നടക്കും. ഒന്നാംഘട്ടശുശ്രൂഷകൾ ഇന്ന്  അരമന ചാപ്പലിൽ മാർ ജോസഫ്‌ പെരുന്തോട്ടത്തിന്റെ കാർമികത്വത്തിൽ നടക്കും.സെയ്‌ന്റ് മേരീസ് മെത്രാപ്പൊലീത്തൻ പള്ളിയിലെ മർത്തമറിയം കബറിടപ്പള്ളിയിൽ ദൈവദാസൻ മാർ മാത്യു കാവുകാട്ടിന്റെ കബറിടത്തിന്‌ സമീപത്താണ് മാർ ജോസഫ് പവ്വത്തിലിന്റെ അന്ത്യവിശ്രമസ്ഥലം. രാവിലെ ഏഴ് മണിക്ക് രൂപതാ ആസ്ഥാനത്ത് ഭൗതിക ശരീരം എത്തിച്ചു. തുടർന്ന് പ്രത്യേക പ്രാത്ഥനകൾ നടത്തി.വിലാപയാത്രയായിട്ടാണ് സെൻട്രൽ ജംഗ്ഷൻ വഴി മെത്രാപ്പോലീത്തൻ പള്ളിയിലേയ്ക്ക് കൊണ്ടു പോകുന്നത്.ബുധനാഴ്ച രാവിലെ പത്ത് വരെ മെത്രാപ്പോലീത്തൻ പള്ളിയിൽ ഭൗതിക ശരീരം പൊതു ദർശനത്തിന് വെയ്ക്കും.ശേഷം ശവസംസ്കാര ചടങ്ങുകൾ ആരംഭിക്കും.ശുശ്രൂഷകൾക്ക് സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേതൃത്വം നൽകും. സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. മാർച്ച് 18ന് ഉച്ചയ്ക്ക് 1.30-തോടെ സെന്റ് തോമസ് ചെത്തിപ്പുഴ ആശുപത്രിയിലായിരുന്നു മാർ ജോസഫ് പൗവ്വത്തിലിന്റെ അന്ത്യം. വാർദ്ധക്യ സഹചമായ അസുഖത്തേ തുടർന്ന്…

    Read More »
  • സഭാതര്‍ക്കം: നിയമ നിര്‍മ്മാണത്തിനെതിരേ കടുത്ത നിലപാടുമായി ഓര്‍ത്തഡോക്‌സ് സഭ; നാളെ പളളികളില്‍ പ്രതിഷേധ ദിനം

    കോട്ടയം: സുപ്രീം കോടതി വിധി മറികടന്ന് സഭാ തര്‍ക്കത്തില്‍ നിയമനിര്‍മാണം നടത്താനുളള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരേ കടുത്ത നിലപാടുമായി മലങ്കര ഓര്‍ത്തഡോസ് സഭ. പ്രതിഷേധത്തിന്റെ തുടക്കമെന്ന നിലയില്‍ നാളെ കുര്‍ബാനയ്ക്ക് ശേഷം സഭയിലെ എല്ലാ പളളികളിലും പ്രതിഷേധദിനമായി ആചരിക്കും. തിങ്കളാഴ്ച സഭയിലെ മെത്രാപ്പോലീത്താമാരും വൈദികരും തിരുവനന്തപുരത്ത് പ്രാര്‍ത്ഥനാ യജ്ഞം നടത്തും. ഇതിന് പുറമേ എല്ലാ ഭദ്രാസനങ്ങളുടെയും നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സഭാ നേതൃത്വം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുപ്രീം കോടതി വിധിയെ അട്ടിമറിക്കാനുളള നീക്കം നടത്തുന്നത് ഒരു ജനാധിപത്യ സര്‍ക്കാരിന് ചേര്‍ന്ന നടപടിയല്ല.ഇത് ജുഡീഷ്യറിയോടുളള വെല്ലുവിളിയാണ് സര്‍ക്കാരിന്റെ ഈ നീക്കം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് സഭാ നേതൃത്വം വ്യക്തമാക്കി. ഒരു വിശ്വാസിക്കുപോലും ആരാധനാ സ്വതന്ത്ര്യം നിഷേധിക്കാതിരിക്കേ ആരാധനാ സ്വതന്ത്ര്യം ഒരു വിഭാഗത്തിനും ഉടമസ്ഥതാവകാശം മറ്റൊരു വിഭാഗത്തിനുമെന്ന രീതിയില്‍ നിയമനിര്‍മാണം നടത്താന്‍ ഇടതുമുന്നണി അംഗീകാരം നല്‍കിയത് സമാധാനപരമായി പ്രവര്‍ത്തിക്കുന്ന പളളികളില്‍ സംഘര്‍ഷം ഉണ്ടാക്കുന്നതിനുളള ബോധപുര്‍വമായ ശ്രമമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബില്‍ നടപ്പാക്കിയാല്‍ പ്രശ്‌നം…

    Read More »
  • മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ സൂനോറോ പെരുന്നാളും പെരുമ്പള്ളി തിരുമേനിയുടെ അനുസ്മരണവും

    മണർകാട്: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശു​ദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ ദൈവമാതാവിന്റെ ഇടക്കെട്ട് സ്ഥാപിച്ചതിന്റെ ഓർമ്മയ്ക്കായിട്ടുള്ള ”സൂനോറൊ പെരുന്നാൾ” 26ന് നടത്തും. കാലം ചെയ്ത പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ ഐവാസ് പ്രഥമൻ പാത്രിയർക്കീസ് ബാവയാണ് മണർകാട് വിശുദ്ധ ദൈവമാതാവിന്റെ സൂനോറൊ സ്ഥാപിച്ചത്. എല്ലാ വർഷവും ഈ ദിവസം പെരുന്നാളായി ആചരിക്കണമെന്ന് കോട്ടയം ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്ത ആയിരുന്ന ഡോ. ഗീവർഗീസ് മോർ ഗ്രീഗോറിയോസ് (പെരുമ്പള്ളി തിരുമേനി) കല്പനയിൽ കൂടി അറിയിക്കുകയും അതിൻപ്രകാരം പെരുന്നാൾ ആചരിച്ചുവരികയും ചെയ്തുപോരുന്നു. 26ന് നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മോർ കൂറിലോസ് മെത്രാപോലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ രാവിലെ 7ന് പ്രഭാത നമസ്‌കാരവും 8ന് കുർബ്ബാനയും അനുഗ്രഹപ്രഭാഷണവും ഉണ്ടായിരിക്കും. പെരുമ്പള്ളി തിരുമേനിയുടെ ദുഃഖറോനോയോട് അനുബന്ധിച്ച് പ്രത്യേക പ്രാർത്ഥനയും ധൂപപ്രാർത്ഥനയും നടത്തും. കുർബാനയ്ക്ക് ശേഷം പെരുന്നാൾ പ്രദക്ഷിണവും നേർച്ചവിളമ്പും ഉണ്ടായിരിക്കും. നേർച്ചവിളമ്പിനാവശ്യമായ നെയ്യപ്പം ഭവനങ്ങളിൽ നിന്നും എത്തിക്കുന്നതു കൂടാതെ കത്തീഡ്രലിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന വിശുദ്ധ മർത്തമറിയം വനിതാസമാജ…

    Read More »
  • മണർകാട് കത്തീഡ്രലിൽ വലിയ നോമ്പ് സ്നേഹദീപ്തി പ്രാർത്ഥനാസംഗമം

    മണർകാട്: വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രാർത്ഥനാ യോഗങ്ങളുടെ ആഭിമുഖ്യത്തിൽ വലിയനോമ്പ് കാലയളവിൽ സ്നേഹ ദീപ്തി പ്രാർത്ഥനാ സംഗമങ്ങൾ ഇടവകയുടെ വിവിധ കരകളിലായി നടത്തപ്പെടും. “ക്രൈസ്തവ കുടുംബങ്ങൾ പരിശുദ്ധ സഭയുടെ ചെറുശാഖകൾ” എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. ഈ വിഷയത്തെ ആസ്പദമാക്കി ഫെബ്രുവരി 25 മുതൽ മാർച്ച് 25 വരെ വിവിധ കരകളിലും മാർച്ച് 26 മുതൽ 28 വരെ കത്തീഡ്രലിലും വൈകിട്ട് 7 മണി മുതൽ വചന ശുശ്രൂഷ നടത്തപ്പെടും. 25ന് വെള്ളൂർ നോർത്ത് സൺഡേസ്കൂളിൽ മാത്യൂസ് കോർ എപ്പിസ്കോപ്പാ കാവുങ്കൽ, 26ന് മാങ്ങാനം സെന്റ് മേരീസ് ചാപ്പലിൽ ഫാ. എൽദോസ് വേങ്കടത്ത്, മാർച്ച് 4ന് വെള്ളൂർ സൗത്ത് സൺഡേസ്കൂളിൽ ഫാ കുര്യൻ മാത്യു വടക്കേപ്പറമ്പിൽ, മാർച്ച് 5ന് കുറ്റിയക്കുന്ന് സൺഡേസ്കൂളിൽ ഫാ. ജോജോ ജോസ് നടുവിലേപറമ്പിൽ, മാർച്ച് 5ന് മാലം മുണ്ടയ്ക്കൽ റ്റി.കെ. ചെറിയാന്റെ ഭവനാങ്കണത്തിൽ ഫാ എബി കെ. ഏലിയാസ് മൂവാറ്റുപുഴ, മാർച്ച്…

    Read More »
Back to top button
error: