Breaking NewsKeralaLead NewsNEWSReligion
ദേവി മൂകാംബികയ്ക്ക് കാണിക്കയായി ഒന്നേകാല്‍ക്കോടിയുടെ സ്വര്‍ണമുഖം

മംഗളൂരു: കൊല്ലൂര്‍ മൂകാംബികദേവിക്ക് ചാര്‍ത്താന്‍ ഒന്നേകാല്‍ക്കോടിയിലേറെ വിലമതിക്കുന്ന സ്വര്‍ണമുഖം സമര്‍പ്പിച്ചു. ഒരുകിലോ സ്വര്‍ണംകൊണ്ട് അക്ഷരാംബികയുടെ പ്രതിഷ്ഠയ്ക്ക് ചേര്‍ന്ന മുഖരൂപമാണ് സമര്‍പ്പിച്ചത്.
തുമകൂരു സിറയിലെ ആയുര്‍വേദ ഡോക്ടര്‍ ലക്ഷ്മി നാരായണയാണ് ബുധനാഴ്ച രാവിലെ ക്ഷേത്രത്തില്‍ ദേവീമുഖരൂപം നല്‍കിയത്.

സ്വര്‍ണമുഖാവരണത്തില്‍ രത്‌നങ്ങളും പവിഴങ്ങളും പതിപ്പിച്ചിട്ടുണ്ട്. ജീവിതത്തില്‍ മൂകാംബികദേവിയുടെ അനുഗ്രഹം ലഭിച്ചതിനാലും ഒരു പ്രധാന കാര്യം സാധിച്ചതിനാലുമാണ് ഈ ഉപഹാരം ദേവിക്ക് സമര്‍പ്പിക്കുന്നതെന്ന് ലക്ഷ്മി നാരായണ ക്ഷേത്രംഭാരവാഹികളോടെ പറഞ്ഞു. പ്രധാന അവസരങ്ങളില്‍ പൂജയ്‌ക്കൊപ്പം ഈ സ്വര്‍ണമുഖം ചാര്‍ത്തുമെന്ന് ക്ഷേത്രം ട്രസ്റ്റി അറിയിച്ചു.