അരുണാചല്‍ പ്രദേശില്‍ മലയിടുക്കില്‍ 1000 അടിതാഴ്‌നയിലേക്ക് ലോറി മറിഞ്ഞു ; അസമില്‍ നിന്നുള്ള 21 തൊഴിലാളികള്‍ അപകടത്തില്‍ പെട്ടു ; 18 മൃതദേഹങ്ങള്‍ കണ്ടെത്തി, സംഭവം പുറത്തറിഞ്ഞത് നാലു ദിവസത്തിന് ശേഷം

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ ലോറി 1000 അടി താഴ്ചയിലേക്ക് മറിഞ്ഞ് 21 തൊഴിലാളികള്‍ മരണമടഞ്ഞു. ഈ ആഴ്ച ആദ്യം അരുണാചല്‍ പ്രദേശിലെ അന്‍ജാവ് ജില്ലയില്‍, ഹയൂലിയാങ്-ചഗ്ലാഗം റോഡിലാണ് അപകടം നടന്നത്. ടിന്‍സുകിയയിലെ ഗില്ലാപുക്രി ടീ എസ്റ്റേറ്റിലെ ധേലഘാട്ടില്‍ നിന്നുള്ള തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.
ആസാമിലെ ടിന്‍സുകിയ ജില്ലയില്‍ നിന്നുള്ള തൊഴിലാളികള്‍ സഞ്ചരിച്ച ട്രക്കായിരുന്നു അപകടത്തില്‍ പെട്ടത്. അപകടം നടന്ന് നാലു ദിവസത്തിന് ശേഷമാണ് വിവരം പുറത്തറിഞ്ഞത്. ഡിസംബര്‍ 8 ന് രാത്രിയിലായിരുന്നു അപകടം നടന്നത്. അരുണാചല്‍ പ്രദേശിലെ മലയിടുക്കിലേക്കാണ് ട്രക്ക് മറിഞ്ഞത്. ഒരു ഡംബര്‍ റോഡില്‍ നിന്ന് തെന്നിമാറി ഏകദേശം 1,000 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് വീഴുകയായിരുന്നു. ഒരു ഹോസ്റ്റല്‍ നിര്‍മ്മാണത്തിനായി പോയ തൊഴിലാളികളാണ് അപകടത്തിലായത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി ടിന്‍സുകിയയില്‍ നിന്ന് പോലീസ് സംഘം അവിടേക്ക് തിരിച്ചിട്ടുണ്ട്.
ലോറിയില്‍ ആകെ സഞ്ചാരികള്‍ 22 പേരുണ്ടായിരുന്നു. 18പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുള്ളതായിട്ടാണ് വിവരം. മൂന്ന്‌പേരെ കാണാതാകുകയും ചെയ്തു. ജീവനോടെ രക്ഷപ്പെട്ട ഒരാളായിരുന്നു പുറംലോകത്തെ വിവരം അറിയിച്ചത്. ജീവനേടെ രക്ഷപ്പെട്ട ബുധേശ്വര്‍ ഡീപ് എന്നയാള്‍ അപകടസ്ഥലത്തു നിന്ന് ബന്ധുക്കളെ വിളിച്ച് വിവരം അറിയിച്ചതോടെയാണ് വിവരം പുറത്തായത്.






