LIFE
-
കോൺഗ്രസിൽ ഇത് യുവതരംഗം ,പഞ്ചായത്ത് തെരഞ്ഞെടുപ്പ് യുവജന പ്രാതിനിധ്യം കൂട്ടണമെന്നാവശ്യം ,ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പ്
ഒരു മുഴം നീട്ടിയെറിഞ്ഞ് സംസ്ഥാന കോൺഗ്രസിലെ യുവനേതാക്കൾ .പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുവജനങ്ങൾക്ക് മികച്ച പ്രാതിനിധ്യം നൽകണം എന്നാവശ്യപ്പെട്ടു അവർ കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചു . ഉമ്മൻ ചാണ്ടി ,രമേശ് ചെന്നിത്തല ,മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെ യൂത്ത് കോൺഗ്രസ് പ്രതിനിധികൾ ആയി കണ്ടത് ഷാഫി പറമ്പിലും കെ എസ് ശബരീനാഥനുമാണ് .ലക്‌ഷ്യം തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് മാത്രമല്ല ,നിയമസഭാ തെരഞ്ഞെടുപ്പ് കൂടി ആണ് .കെ പി സി സി അധ്യക്ഷനെ സന്ദർശിച്ച ശേഷം അവർ ഡി സി സി പ്രെസിഡന്റുമാർക്ക് മത്സരിപ്പിക്കേണ്ട യുവാക്കളുടെ പട്ടിക കൈമാറുകയും ചെയ്തു . യൂത്ത് കോൺഗ്രസിന്റെ ഈ നീക്കത്തിൽ ഗ്രൂപ് സമവാക്യമല്ല പ്രതിഫലിച്ചത് .യുവാക്കൾക്ക് മികച്ച പ്രാതിനിധ്യം കിട്ടണം എന്നാണ് പൊതുവികാരം .എ വിഭാഗത്തിൽ പെട്ട ഷാഫി പറമ്പിൽ ആണ് യൂത്ത് കോൺഗ്രസ് പ്രെസിഡന്റ് ഐ വിഭാഗത്തിലെ ശബരിനാഥൻ ആണ് വൈസ് പ്രസിഡണ്ട് .എന്നാൽ ഈ സമവാക്യങ്ങൾ ഒന്നും ഇവരുടെ ഒരുമയെ ബാധിച്ചിട്ടില്ല .കോൺഗ്രസിൽ ഒരു പുതിയ…
Read More » -
ഇ ഡിയുടെ റഡാറിൽ ഒരു നേതാവിന്റെ മകൻ കൂടി ,നേതാവിന്റെ രാഷ്ട്രീയ ചാഞ്ചാട്ടത്തിന്റെ കാരണം മകന്റെ നിലനിൽപ്
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റഡാറിൽ ഒരു രാഷ്ട്രീയ നേതാവിന്റെ മകൻ കൂടിയെന്ന് വിവരം .ബെംഗളൂരു ,ദുബായ് ബന്ധങ്ങളും വസ്തുക്കച്ചവടവുമാണ് നേതാവിന്റെ മകനിലേയ്ക്ക് ഇ ഡി എത്താൻ കാരണം . ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട ഭൂമി ഇടപാടുകളിലും നേതാവ്ന്റെ മകന് ബന്ധമുണ്ടെന്നാണ് ഇ ഡിയ്ക്ക് കിട്ടിയ വിവരം .പുനലൂർക്കാരൻ സുഹൃത്ത് വഴിയാണ് ഇപ്പോൾ ഇ ഡി കേസിൽ അകത്തായവരുമായി നേതാവിന്റെ മകനുള്ള ബന്ധം . അന്വേഷണത്തിന്റെ ഭാവി നേതാവിനെയും കുഴക്കുന്നുണ്ട് .മകനെ തെരഞ്ഞടുപ്പിൽ മത്സരിപ്പിക്കണം എന്ന സമ്മർദ്ദം നേതാവിനുണ്ട് .എന്നാൽ കേസിന്റെ ഗതി എന്താവുമെന്ന് പ്രവചിക്കാൻ പറ്റാത്ത സാഹചര്യത്തിൽ തല്ക്കാലം കാത്തിരിക്കാൻ ആണ് നേതാവിന്റെ തീരുമാനം .
Read More » -
ശിവശങ്കറിന് പണി കൊടുത്തത് സ്വപ്നയുടെ മൊഴി ,മൂന്നാം പ്രതിയായേക്കും ,മറ്റു ഏജൻസികളും ചോദ്യം ചെയ്‌തേക്കും
ഇടപാടുകളിൽ ശിവശങ്കറിന് നേതൃപരമായ പങ്കാളിത്തം ഉണ്ടെന്ന സ്വപ്നയുടെ മൊഴിയാണ് ഐ എ എസ് ഉദ്യോഗസ്ഥനെ കുരുക്കിയത് .തന്റെയും ചാർട്ടേർഡ് അക്കൗണ്ടന്റിന്റെയും സംയുക്ത ലോക്കറിൽ സൂക്ഷിച്ച പണം ശിവശങ്കറിന്റേത് ആണെന്ന സ്വപ്നയുടെ മൊഴി ശിവശങ്കറിനെ ഊരാക്കുടുക്കിലേക്കാണ് നയിക്കുന്നത് . എൻഐഎ ,കസ്റ്റംസ് തുടങ്ങിയ ഏജൻസികളും ശിവശങ്കറിനെ ചോദ്യം ചെയ്യും എന്നാണ് സൂചന .സിബിഐ അന്വേഷിക്കുന്ന ലൈഫ് മിഷൻ ഇടപാട് സംബന്ധിച്ച കേസിൽ ശിവശങ്കർ സിബിഐ അന്വേഷണ വലയത്തിലാവും . നയതന്ത്ര പാർസൽ വിട്ടുകൊടുക്കാൻ ശിവശങ്കർ ഇടപെട്ടത് കടുത്ത ഔദ്യോഗിക കൃത്യ നിർവഹണ ലംഘനമാണെന്ന് ഇ ഡി വ്യക്തമാക്കുന്നു .ശിവശങ്കറിന്റെ ഇത്തരം ഇടപെടൽ ആണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്നയ്ക്ക് പിടിപാട് ഉണ്ടെന്ന പൊതുബോധം ഉണ്ടാക്കിയത് .സ്വപ്നയുടെ ചോദ്യം ചെയ്യൽ തുടരുന്ന പശ്ചാത്തലത്തിൽ ആണ് ഒരു ദിവസം കൂടി ശിവശങ്കറിനെ ഇ ഡിയുടെ കസ്റ്റഡിയിൽ നൽകിയത് .
Read More » -
അർണാബ് ജയിൽ മോചിതൻ ,ഭാരത് മാതാ കി ജയ് വിളിച്ച് റോഡ് ഷോ ഒരുക്കി അണികൾ
റിപ്പബ്ലിക് ടിവിയുടെ ഇന്റീരിയർ ഡിസൈനർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ജയിലറക്കുള്ളിൽ ആയ ചാനൽ എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസാമി ജയിൽ മോചിതനായി .സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് അർണാബ് ജയിൽ മോചിതൻ ആയത് .ഭാരത് മാതാ കി ജയ് വിളിച്ച് റോഡ് ഷോ ഒരുക്കിയാണ് അണികൾ അർണാബിനെ വരവേറ്റത് . ഇത് ഇന്ത്യയുടെ വിജയമെന്നും സുപ്രീം കോടതിയ്ക്ക് നന്ദിയെന്നും അർണാബ് പ്രതികരിച്ചു .ശുഭവാർത്ത എത്തി എന്നാണ് ബിജെപി വക്താവ് സാംബിത് പത്ര പ്രതികരിച്ചത് .50,000 രൂപയുടെ ജാമ്യത്തിൽ ആണ് അർണാബിനു സുപ്രീം കോടതി ജാമ്യം അനുവദിച്ചത് . ജാമ്യം നിഷേധിച്ച മുംബൈ ഹൈക്കോടതി വിധിയെ രൂക്ഷമായി വിമർശിച്ചാണ് സുപ്രീം കോടതി അർണാബിന് ജാമ്യം അനുവദിച്ചത് .അർണാബിനെ അറസ്റ്റ് ചെയ്ത നടപടിയെയും സുപ്രീം കോടതി വിമർശിച്ചു . #WATCH Republic TV Editor Arnab Goswami released from Mumbai's Taloja Jail following Supreme Court order granting…
Read More » -
കുരുക്ക് മുറുക്കി കേന്ദ്ര ഏജൻസികൾ ,മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ രണ്ട് പേരെ കൂടി ചോദ്യം ചെയ്യും
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ കൂടാതെ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ രണ്ടുപേരെ കൂടി കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുമെന്ന് സൂചന .കോവിഡ് ബാധിച്ച് സി എം രവീന്ദ്രൻ ചികിത്സയിലാണ് .കോവിഡ് മുക്തനായതിന് ശേഷം രവീന്ദ്രനെ ചോദ്യം ചെയ്യും .ഇതിനു പിന്നാലെയാണ് മറ്റു രണ്ടു പേരെ കൂടി ചോദ്യം ചെയ്യുക .ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ എന്നാണ് സൂചന .കള്ളക്കടത്ത് വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലെ കൂടുതൽ പേർക്ക് അറിയാമെന്നാണ് ഇ ഡി കരുതുന്നത് . കമീഷൻ അടിസ്ഥാനത്തിൽ ലൈഫ് പദ്ധതികളുടെ കരാറുകൾ കൈമാറിയതിൽ ക്രമക്കേട് ഉണ്ടെന്നാണ് ഇ ഡി കരുതുന്നത് .26 പദ്ധതികളുടെ കരാറുകൾ രണ്ടു കമ്പനികൾക്ക് മാത്രമാണ് ലഭിച്ചത് എന്നാണ് .കണ്ടെത്തൽ ടെൻഡർ വിവരങ്ങൾ ഈ കമ്പനികൾക്ക് ശിവശങ്കർ ഉൾപ്പെടെ ഉള്ളവർ നൽകിയെന്നാണ് സംശയം . ലൈഫ് മിഷൻ ഫയലുകളിൽ കൃത്രിമം നടന്നോ എന്നും പരിശോധിക്കുന്നുണ്ട് .മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ്…
Read More » -
ഷാരൂഖ് ഖാന്‍ 20,000 എന്‍ 95 മാസ്‌കുകള്‍ നല്‍കി
തിരുവനന്തപുരം: പ്രശസ്ത ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മീര്‍ ഫൗണ്ടേഷന്‍ കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 20,000 എന്‍ 95 മാസ്‌കുകള്‍ നല്‍കി. സിനിമാ താരങ്ങളായ ഇന്ദ്രജിത്ത്, രാജശ്രീ ദേശ്പാണ്‌ഡെ എന്നിവരാണ് കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഷാറൂഖ് ഖാന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ആസിഡ് ആക്രമണത്തിന്റെ ഇരകള്‍ക്കായി രൂപീകരിച്ച മീര്‍ ഫൗണ്ടേഷന്‍ കോവിഡ് പ്രതിരോധത്തിലും പ്രവര്‍ത്തിച്ചു വരുന്നു. ഷാരൂഖ് ഖാനും മീര്‍ ഫൗണ്ടേഷനും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നന്ദി അറിയിച്ചു.
Read More » -
നിത്യയും ശ്രിയയും ഒന്നിക്കുന്ന ‘ഗമനം’; ട്രെയിലര്‍ പുറത്ത്
തെന്നിന്ത്യന്‍ താരറാണിമാരായ നിത്യ മേനോന്‍, ശ്രിയ ശരണ്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ സുജാന റാവു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗമനം. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി പാന്‍ ഇന്ത്യ സിനിമയായി ഒരുങ്ങുന്ന ഈ ചിത്രം ശ്രിയയുടെ വിവാഹശേഷമുളള ആദ്യ തിരിച്ചുവരവാണ്. കര്‍ണാടിക് ഗായിക ശൈലപുത്രി ദേവിയായിട്ടാണ് നിത്യ ചിത്രത്തില്‍ വേഷമിടുന്നത്. ശിവ കണ്ടുകുറി, പ്രിയങ്ക ജവാല്‍ക്കര്‍, സുഹാസ്, ചാരുഹാസന്‍, പ്രിയ, ഇന്ദു ആനന്ദ്, സഞ്ജയ് സ്വരൂപ്, ബിതിരി സതി, നേഹന്ത്, രവി പ്രകാശ്, രാജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഇളയരാജയാണ്. രമേശ് കരുട്ടൂരി, വെങ്കി പുഷദാപു, ജ്ഞാന ശേഖര്‍ വി.എസ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും സംവിധായകനായ സുജാന റാവു തന്നെയാണ് .
Read More » -
സ്വർണക്കടത്തിനെ കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് അറിയാം ,ഗുരുതര ആരോപണവുമായി ഇ ഡി കോടതിയിൽ
മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറിച്ച് ഗുരുതര ആരോപണവുമായി ഇ ഡി കോടതിയിൽ .ശിവശങ്കറിന്റെ കസ്റ്റഡി നീട്ടിക്കിട്ടാനുള്ള അപേക്ഷയിൽ ആണ് ഇ ഡി മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണം ഉന്നയിക്കുന്നത് . സ്വർണക്കടത്തിനെ കുറിച്ചും നയതന്ത്ര ചാനൽ വഴിയുള്ള ഇലക്ട്രോണിക്സ് കടത്തിനെ കുറിച്ചും ശിവശങ്കറിനും ടീമിനും അറിയാമായിരുന്നു .മുഖ്യമന്ത്രിയുടെ ഓഫീസിൽ ആണ് ഈ ടീം ഉള്ളതെന്നും ഇ ഡി റിപ്പോർട്ടിൽ പറയുന്നു . ലൈഫ് മിഷനിലെ അഴിമതി ,കെ ഫോൺ ഇടപാടിലെ അഴിമതി എന്നിവയെ കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നുവെന്നും ഇ ഡി റിപ്പോർട്ടിൽ പറയുന്നു .യൂണിറ്റാക്കിനെ കൊണ്ട് വന്നതും കോഴ ഇടപാടിന് വഴിവച്ചതും ശിവശങ്കർ ആയിരുന്നുവെന്നും ഇ ഡി കസ്റ്റഡി അപേക്ഷയിൽ പറയുന്നു .
Read More » -
ഫോട്ടോ ഷൂട്ടില്‍ രാജകുമാരിയായി നമിത പ്രമോദ്
മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് നമിത പ്രമോദ്. ബാലതാരമായി സിനിമയിലെത്തിയ നടി വളരെ ചുരുക്കം സിനിമകളിലൂടെ ജനങ്ങളുടെ മനസില്‍ തന്റേതായ സ്ഥാനം നേടിയെടുക്കുകയായിരുന്നു. ഇതിനോടകം മലയാളത്തിലെ പല മുന്‍നിര നായകന്മാരുടെയൊപ്പം താരം നായികയായി അഭിനയിച്ചു കഴിഞ്ഞു. ഇപ്പോള്‍ താരം വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് ഒരു ഫോട്ടോ ഷൂട്ടിന്റെ പേരിലാണ്. നടനും സംവിധായകനുമായ നാദിര്‍ഷയുടെ മകള്‍ ആയിഷ ഡിസൈന്‍ ചെയ്ത വേഷത്തിലാണ് നമിത പ്രത്യക്ഷപ്പെട്ടത്. പതിവിലും കൂടുതല്‍ നമിത സുന്ദരിയായിരിക്കുന്നുവെന്നാണ് പ്രേക്ഷകരുടെ കമന്റുകള്‍. ഒരു പരസ്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഫോട്ടോ ഷൂട്ട്. ജിസ് ജോണ്‍ ആണ് നമിതയുടെ മനോഹരമായ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. നിരവധി ആളുകള്‍ നമിതയേയും ആയിഷയേയും പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. ജയസൂര്യ നായകനാവുന്ന നാദിര്‍ഷയുടെ പുതിയ ചിത്രത്തിലെ നായിക നമിതയാണ്
Read More » -
‘രുദ്രതാണ്ഡവ’വുമായി നവാഗതന്‍; ടീസര്‍ പുറത്ത്
നിരവധി ഹ്രസ്വചിത്രങ്ങള്‍ സമ്മാനിച്ച നവാഗതനായ സൈബിന്‍ ലൂക്കോസ് ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് രുദ്രതാണ്ഡവം. കോവിഡ് പ്രോട്ടാക്കോളോടെ ചിത്രീകരിച്ച സിനിമയുടെ ടീസര്‍ റിലീസ് ചെയ്തു.തിരക്കഥയും സൈബിന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. ആക്ഷന്‍ റിവഞ്ച് ചിത്രമായ രുദ്രതാണ്ഡവത്തില്‍ ഒരു പെണ്‍കുട്ടിയാണ് കേന്ദ്രകഥാപാത്രമാകുന്നത്. യൂട്യൂബറായ ആതിര മുരളിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആതിരയെ കൂടാതെ നിരവധി പുതുമുഖകള്‍ ഒന്നിക്കുന്ന ഈ ചിത്രം തികച്ചും ആക്ഷന്‍ എന്റര്‍ടെയ്‌നറായിരിക്കും. എല്‍.ജെ.എം പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം പൂര്‍ണമായും കോട്ടയത്താണ് ചിത്രീകരിക്കുന്നത്. ചിത്രത്തില്‍ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് രാഹുല്‍ ഏറ്റുമാനൂരും അഭയന്‍ ചെങ്ങളവുമാണ്, സംഗീതം അഭയന്‍, ലിറിക്‌സ് അപര്‍ണ ബെന്നി, കണ്ണൂര്‍, അഭയന്‍, രാഹുല്‍, സച്ചു എന്നിവരാണ് ചിത്രത്തിലെ അസിസ്റ്റന്റ് ഡയറക്ടേഴ്‌സ്. ഫെബ്രുവരി14, ഭയം, ലൈഫ്, ആദി വെബ്‌സീരിസ്,അമ്മ, ദൗത്യം എന്നിവയാണ് സൈബിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഹ്രസ്വചിത്രങ്ങള്‍.
Read More »