Breaking NewsKeralaLead NewsNEWSSocial Media

രാഹുലിനെതിരെ 2026 ജനുവരിയിൽ പരാതി കൊടുത്ത മൂന്നാം പരാതിക്കാരിയെ 2025 ഓഗസ്റ്റിൽ ബന്ധപ്പെട്ടിരുന്നു എന്നത് റിനിക്ക് നിഷേധിക്കാൻ ആവില്ല, നിഷേധിച്ചാൽ ബാക്കി പിന്നീട്… റിനി ആൻ ജോർജ് തന്നെ അങ്ങോട്ട് ബന്ധപ്പെട്ടിരുന്നു എന്ന് മൂന്നാമത്തെ പരാതിക്കാരി എന്നോട് പറഞ്ഞിട്ടുണ്ട്’- ഫെനി നൈനാൻ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ബലാത്സം​ഗ കേസിൽ നടി റിനി ആൻ ജോർജിനെതിരെ രാഹുലിന്റെ സുഹൃത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ ഫെനി നൈനാന്റെ ഫേസ്ബുക്ക് പോസ്റ്റ്. റിനിയുടെ മുഖത്ത് കള്ളത്തരം ഉണ്ട്, റിനി ഈ കാണിച്ചതും കാണിച്ചുകൊണ്ടിരിക്കുന്നതും മുഖംമൂടിയാണ്, ജനുവരിയിൽ പരാതി നൽകിയ മൂന്നാം പരാതിക്കാരിയെ നടി കഴിഞ്ഞ ഓ​ഗസ്റ്റിൽ ബന്ധപ്പെട്ടിരുന്നുവെന്നാണ് ഫെനിയുടെ കുറിപ്പ്. പരാതിക്കാരി ഇക്കാര്യം ചാറ്റിൽ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഫെനി കുറിച്ചു. ഉഭയകക്ഷി സമ്മതപ്രകാരം നടന്ന ബന്ധത്തെ ബലാത്സംഗമാക്കി മാറ്റിയതിൽ നടന്ന ഗൂഢാലോചനകൾ ഓരോന്നായി പുറത്ത് വരുമെന്നും ഫെനി.

ഫെനി നൈനാന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

Signature-ad

റിനി ആൻ ജോർജിൻ്റെ കഴിഞ്ഞ ദിവസത്തെ പോസ്റ്റ് വായിക്കുകയായിരുന്നു. റിനിക്കെതിരെ വെളിപ്പെടുത്തലുകൾ വന്ന പശ്ചാത്തലത്തിലാണ് റിനി ആ പോസ്റ്റ് ഇട്ടത്.
എനിക്ക് ഒന്നും അറിയില്ല , ഞാൻ ആരുടെയും പേര് പറഞ്ഞിട്ടില്ല എന്നൊക്കെ പറഞ്ഞ് ഒരു പോസ്റ്റ്.
അതിൽ വന്ന ഒരു കമന്റിന് റിനി മറുപടി പറഞ്ഞിരിക്കുകയാണ് , ഞാൻ ഒരു പരാതിക്കാരിയെയും അങ്ങോട്ട് ബന്ധപ്പെട്ടിട്ടില്ല എന്ന്.
എന്നാൽ എനിക്കൊരു കാര്യം പറയാനുണ്ട്.
രാഹുൽ എംഎൽഎയ്ക്കെതിരെ ഇപ്പോൾ വന്ന മൂന്നാമത്തെ പരാതിക്കാരിയെ റിനി ആൻ ജോർജ് 2025 ഓഗസ്റ്റിൽ തന്നെ അങ്ങോട്ട് ബന്ധപ്പെട്ടിരുന്നു എന്ന് മൂന്നാമത്തെ പരാതിക്കാരി എന്നോട് ചാറ്റിൽ പറഞ്ഞിട്ടുണ്ട്.
2026 ജനുവരിയിൽ പരാതി കൊടുത്ത ആളെ 2025 ഓഗസ്റ്റിൽ ബന്ധപ്പെട്ടിരുന്നു എന്നത് റിനിക്ക് നിഷേധിക്കാൻ ആവില്ല. നിഷേധിച്ചാൽ ബാക്കി പിന്നീട്.
ഇതിൻ്റെയെല്ലാം പിന്നിൽ വലിയ ഗൂഢാലോചനയുണ്ട് എന്നതിൻ്റെ തെളിവുകളാണ് ഇതെല്ലാം. ഉഭയകക്ഷി സമ്മതപ്രകാരം നടന്ന ബന്ധത്തെ ബലാത്സംഗമാക്കി മാറ്റിയതിൽ നടന്ന ഗൂഢാലോചനകൾ ഓരോന്നായി പുറത്ത് വരും.
റിനിയുടെ മുഖത്ത് കള്ളത്തരം ഉണ്ട്. റിനി ഈ കാണിച്ചതും കാണിച്ചുകൊണ്ടിരിക്കുന്നതും മുഖംമൂടിയാണ്. അത് അഭിനയമാണ്. എത്ര മറച്ച് വയ്ക്കാൻ ശ്രമിച്ചാലും അത് പുറത്ത് വരും. അല്ലെങ്കിൽ പുറത്ത് കൊണ്ടുവരും. ഭൂമിയുടെ നിയമമാണ് അത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: