LIFENEWS

സ്വർണക്കടത്തിനെ കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് അറിയാം ,ഗുരുതര ആരോപണവുമായി ഇ ഡി കോടതിയിൽ

മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറിച്ച് ഗുരുതര ആരോപണവുമായി ഇ ഡി കോടതിയിൽ .ശിവശങ്കറിന്റെ കസ്റ്റഡി നീട്ടിക്കിട്ടാനുള്ള അപേക്ഷയിൽ ആണ് ഇ ഡി മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണം ഉന്നയിക്കുന്നത് .

സ്വർണക്കടത്തിനെ കുറിച്ചും നയതന്ത്ര ചാനൽ വഴിയുള്ള ഇലക്ട്രോണിക്സ് കടത്തിനെ കുറിച്ചും ശിവശങ്കറിനും ടീമിനും അറിയാമായിരുന്നു .മുഖ്യമന്ത്രിയുടെ ഓഫീസിൽ ആണ് ഈ ടീം ഉള്ളതെന്നും ഇ ഡി റിപ്പോർട്ടിൽ പറയുന്നു .

ലൈഫ് മിഷനിലെ അഴിമതി ,കെ ഫോൺ ഇടപാടിലെ അഴിമതി എന്നിവയെ കുറിച്ച് ശിവശങ്കറിന്‌ അറിയാമായിരുന്നുവെന്നും ഇ ഡി റിപ്പോർട്ടിൽ പറയുന്നു .യൂണിറ്റാക്കിനെ കൊണ്ട് വന്നതും കോഴ ഇടപാടിന് വഴിവച്ചതും ശിവശങ്കർ ആയിരുന്നുവെന്നും ഇ ഡി കസ്റ്റഡി അപേക്ഷയിൽ പറയുന്നു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button