LIFETRENDING

ഫോട്ടോ ഷൂട്ടില്‍ രാജകുമാരിയായി നമിത പ്രമോദ്

മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് നമിത പ്രമോദ്. ബാലതാരമായി സിനിമയിലെത്തിയ നടി വളരെ ചുരുക്കം സിനിമകളിലൂടെ ജനങ്ങളുടെ മനസില്‍ തന്റേതായ സ്ഥാനം നേടിയെടുക്കുകയായിരുന്നു. ഇതിനോടകം മലയാളത്തിലെ പല മുന്‍നിര നായകന്മാരുടെയൊപ്പം താരം നായികയായി അഭിനയിച്ചു കഴിഞ്ഞു.

ഇപ്പോള്‍ താരം വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് ഒരു ഫോട്ടോ ഷൂട്ടിന്റെ പേരിലാണ്. നടനും സംവിധായകനുമായ നാദിര്‍ഷയുടെ മകള്‍ ആയിഷ ഡിസൈന്‍ ചെയ്ത വേഷത്തിലാണ് നമിത പ്രത്യക്ഷപ്പെട്ടത്. പതിവിലും കൂടുതല്‍ നമിത സുന്ദരിയായിരിക്കുന്നുവെന്നാണ് പ്രേക്ഷകരുടെ കമന്റുകള്‍.

ഒരു പരസ്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഫോട്ടോ ഷൂട്ട്. ജിസ് ജോണ്‍ ആണ് നമിതയുടെ മനോഹരമായ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. നിരവധി ആളുകള്‍ നമിതയേയും ആയിഷയേയും പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. ജയസൂര്യ നായകനാവുന്ന നാദിര്‍ഷയുടെ പുതിയ ചിത്രത്തിലെ നായിക നമിതയാണ്‌

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker