LIFE

  • 1000 വോട്ടിനു താഴെ ലീഡുള്ള 8 സീറ്റുകൾ നിർണായകം

    ബീഹാർ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് .എൻഡിഎ ആണ് ഇപ്പോൾ മുന്നിൽ .കേവല ഭൂരിപക്ഷത്തിനു ആവശ്യമായ സീറ്റുകളിൽ എൻഡിഎ മുന്നിലാണ് .എന്നാൽ അവസാന ലാപ് എണ്ണുമ്പോൾ 1000 വോട്ടുകൾക്ക് താഴെയുള്ള 8 സീറ്റുകൾ നിർണ്ണായകമാകും . തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം 200 സീറ്റിൽ താഴെ ലീഡുള്ള 3 സീറ്റുകൾ ഉണ്ട് .500 സീറ്റിൽ താഴെയുള്ള 5 സീറ്റുകൾ ഉണ്ട് .500 നും1000നും ഇടയ്ക്ക് ലീഡുള്ള 1 സീറ്റ് ഉണ്ട് . 1000 നും 2000 നും ഇടയിൽ ലീഡുള്ള 8 സീറ്റുകൾ ഉണ്ട് .2000 നും 3000 നും ഇടയിൽ ഉള്ള 15 സീറ്റുകൾ ഉണ്ട് .3000 നും 5000 നും ഇടയിൽ ലീഡുള്ള 23 സീറ്റുകൾ ഉണ്ട് .

    Read More »
  • 119 സീറ്റുകളിൽ വിജയിച്ചതായി ആർ ജെ ഡി ,തെരഞ്ഞെടുപ്പ് കമ്മീഷൻ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് തടഞ്ഞു വക്കുന്നതായും ആരോപണം

    119 സീറ്റുകളിൽ തങ്ങൾ ജയിച്ചെന്ന വാദം ഇയർത്തി ആർ ജെ ഡി .എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്നും ആർ ജെ ഡി ആരോപിച്ചു .വോട്ടെണ്ണൽ പൂർത്തിയായതിനു ശേഷം മഹാസഖ്യ സ്ഥാനാർത്ഥികൾ ജയിച്ചതിൻറെ പട്ടിക ആർജെഡി ട്വീറ്റ് ചെയ്തു . റിട്ടേർണിംഗ് ഉദ്യോഗസ്ഥർ അഭിനന്ദനം അറിയിച്ച ശേഷം തോറ്റു എന്ന് പറഞ്ഞ് സ്ഥാനാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നില്ല എന്നാണ് ആർജെഡിയുടെ ആരോപണം .തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിൽ തങ്ങൾ ജയിച്ചതായാണ് കാണിക്കുന്നതെന്നും ആർജെഡി ആരോപിച്ചു . ये उन 119 सीटों की सूची है जहाँ गिनती संपूर्ण होने के बाद महागठबंधन के उम्मीदवार जीत चुके है। रिटर्निंग ऑफ़िसर ने उन्हें जीत की बधाई दी लेकिन अब सर्टिफ़िकेट नहीं दे रहे है कह रहे है कि आप हार गए है। ECI की वेबसाइट पर भी…

    Read More »
  • മഹാസഖ്യത്തെ പ്രതികൂലമായി ബാധിച്ചത് കോൺഗ്രസിന്റെ പ്രകടനം

    ബിഹാറിൽ മഹാസഖ്യത്തിനു മികച്ച നേട്ടം ഉണ്ടാക്കാൻ ആകാതെ പോയത് കോൺഗ്രസിന്റെ നിരാശപ്പെടുത്തുന്ന പ്രകടനം .സഖ്യത്തിൽ ആർജെഡിയും ഇടതുപാർട്ടികളും മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ചപ്പോൾ കോൺഗ്രസ് നിറം മങ്ങി . ആർ ജെ ഡി കഴിഞ്ഞാൽ മഹാസഖ്യത്തിൽ ഏറ്റവും അധികം സീറ്റുകൾ ലഭിച്ച പാർട്ടി കോൺഗ്രസ് ആണ് .70 സീറ്റുകളിൽ കോൺഗ്രസ് മത്സരിച്ചു .എന്നാൽ 19 സീറ്റിൽ മാത്രമാണ് കോൺഗ്രസിന് ലീഡ് ഉള്ളത് .സ്ട്രൈക്ക് റേറ്റ് വെറും 28 %.അതേസമയം ആർ ജെ ഡിയുടെ സ്ട്രൈക്ക് റേറ്റ് 54 % ആണ് . സീറ്റ് വിഭജനകാലത്ത് കോൺഗ്രസിന് സീറ്റ് വാരിക്കോരി നൽകുക ആണെന്ന വിമർശനം ആർജെഡിക്കെതിരെ ഉയർന്നിരുന്നു .എന്നാൽ മെച്ചപ്പെട്ട ഫലം ഉണ്ടാകുമെന്ന് പറഞ്ഞാണ് കോൺഗ്രസ് ഇതിനെ പ്രതിരോധിച്ചത് .പക്ഷെ സീറ്റുകൾ ആനുപാതികമായി ലഭിച്ചില്ലെന്ന് മാത്രമല്ല സഖ്യം അധികാരത്തിലെത്താതിരിക്കാൻ കോൺഗ്രസിന്റെ പ്രകടനം കാരണമാവുകയും ചെയ്തു .

    Read More »
  • ബീഹാറിൽ ഇഞ്ചോടിഞ്ച് പോരാട്ടം, തൂക്കു സഭക്കും സാധ്യത

    ബീഹാറിൽ എൻ ഡി എ കേവല ഭൂരിപക്ഷം ലീഡിൽ നിലനിർത്തുന്നുണ്ടെങ്കിലും ബീഹാർ ആര് നേടും എന്നത് ഇപ്പോഴും വ്യക്തമല്ല. ഇപ്പോൾ പൊരിഞ്ഞ പോരാട്ടം നടക്കുന്നത് 30 മണ്ഡലങ്ങളിൽ ആണ്. ഇവിടങ്ങളിൽ ലീഡ് ആയിരം വോട്ടിൽ താഴെയാണ്.16 സീറ്റിൽ ലീഡ് അഞ്ഞൂറിൽ താഴെയാണ്. ലീഡ് നിലയിൽ ആർ ജെ ഡി ബിജെപിയെ മറികടന്നു. തങ്ങൾ അധികാരത്തിൽ എത്തുമെന്ന് ആർ ജെ ഡി അവകാശപ്പെട്ടു. ഒവൈസിയുടെ പാർട്ടി 5 സീറ്റിൽ മുന്നിലാണ്. ബീഹാറിലെ കിങ് മേക്കർ ഒവൈസി ആകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

    Read More »
  • എൻ ഡി എ 123, മഹാസഖ്യം 113, ബീഹാർ ആർക്കെന്ന് ഇപ്പോഴും ഉറപ്പില്ല

    ബീഹാർ വോട്ടെണ്ണൽ ഫോട്ടോഫിനിഷിലേയ്ക്ക്.122 എന്ന കേവല ഭൂരിപക്ഷം എൻ ഡി എ മറികടന്നു മുന്നിട്ട് നിൽക്കുമ്പോഴും അവസാന ലാപ്പിൽ ആര് ഓടിക്കയറും എന്നതിൽ വ്യക്തത ഇല്ല. നിലവിൽ 123 സീറ്റിൽ എൻ ഡി എ ആണ് മുന്നിൽ. 110 സീറ്റിൽ ലീഡും 13 സീറ്റിൽ ജയവുമുറപ്പിച്ചാണ് 123 എന്ന സംഖ്യയിൽ എൻ ഡി എ എത്തി നിൽക്കുന്നത്. ആർ ജെ ഡി 10 സീറ്റുകളിൽ വിജയിച്ചു.103 സീറ്റുകളിൽ ആർ ജെ ഡി ലീഡ് ചെയ്യുന്നുമുണ്ട്. 75% വോട്ടാണ് ഇതുവരെ എണ്ണിയത്. ഇതിൽ 37.14% വോട്ട് എൻ ഡി എയ്ക്കും 37.04% വോട്ട് മഹാസംഖ്യത്തിനും ലഭിച്ചു. ഫലപ്രഖ്യാപനം അർദ്ധരാത്രി വരെ നീളും.10 മണിയ്ക്ക് അടുത്ത അപ്ഡേറ്റ് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

    Read More »
  • ഇനി നിർണായകം 73 സീറ്റുകൾ,84 സീറ്റുകളിൽ മുന്നിലെന്ന് ആർജെഡി

    ബീഹാർ വോട്ട് എണ്ണലിൽ ഇനി നിർണായകം 73 സീറ്റുകളിൽ 5000ൽ താഴെ മാത്രമാണ് ഭൂരിപക്ഷം. 200 ൽ താഴെ ലീഡുള്ള 4 സീറ്റുകൾ ഉണ്ട്‌.500 ൽ താഴെ ലീഡ് ഉള്ള 13 സീറ്റുകൾ ആണ് ഉള്ളത്.1000 ൽ താഴെ ലീഡുള്ള 20 സീറ്റുകളും ഉണ്ട്‌. 39 സീറ്റുകളിൽ 2000ൽ താഴെ ആണ് ലീഡ്.3000 ൽ താഴെ ലീഡുള്ള 48 സീറ്റുകൾ ആണുള്ളത്.73 സീറ്റുകളിൽ ലീഡ് അയ്യായിരത്തിൽ താഴെയാണ്. അതേസമയം തങ്ങൾക്ക് 84 സീറ്റുകളിൽ ലീഡ് ഉണ്ടെന്നു ആർ ജെ ഡി അവകാശപ്പെട്ടു. “ഞങ്ങളുടെ കൈവശം ഉള്ള കണക്ക് പ്രകാരം 84 സീറ്റുകളിൽ ആർ ജെ ഡി മാത്രം മുന്നിട്ട് നിൽക്കുന്നു. പല നിയമസഭാ മണ്ഡലങ്ങളിലെയും പോസ്റ്റൽ വോട്ടുകൾ ഇനിയും എണ്ണിയിട്ടില്ല.വോട്ടെണ്ണൽ കേന്ദ്രത്തിൽ തന്നെ തുടരുക. ഉദാഹരണത്തിന് മെഹന്നാറിൽ 12,000 വോട്ടുകൾക്ക് മുന്നിലാണ്. ഫാതുഹയിൽ 14,000 വോട്ടുകൾക്ക് മുന്നിലാണ്. സൂര്യഗറിൽ 10,000വോട്ടിനും.”ആർ ജെ ഡി ട്വീറ്റ് ചെയ്തു.

    Read More »
  • മഹാസഖ്യം സർക്കാർ ഉണ്ടാക്കും ,എൻ ഡി എ മുന്നേറുമ്പോഴും ആത്മവിശ്വാസത്തോടെ ആർജെഡിയുടെ ട്വീറ്റ്

    മഹാസഖ്യം സർക്കാർ ഉണ്ടാക്കുമെന്ന് ട്വീറ്റ് ചെയ്ത് ആർജെഡി .ലീഡ് നിലയിൽ കേവല ഭൂരിപക്ഷവും മറികടന്ന് എൻഡിഎ സഖ്യം മുന്നേറുമ്പോൾ ആണ് ആർജെഡി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത് . “ഞങ്ങൾ എല്ലാ ജില്ലകളിലെയും പ്രവർത്തകരുമായും സ്ഥാനാര്ഥികളുമായും ആശയവിനിമയം നടത്തി .എല്ലായിടത്തുനിന്നും ആത്മവിശ്വാസത്തോടെയുള്ള മറുപടിയാണ് ലഭിക്കുന്നത് .പാതിരാത്രി വരെ വോട്ടെണ്ണൽ നീളാൻ സാധ്യത ഉണ്ട് .മഹാസഖ്യത്തിനു സർക്കാർ ഉണ്ടാക്കാൻ കഴിയുമെന്ന് ഞങ്ങൾക്ക് ഉറപ്പാണ് .ബിഹാറിൽ മാറ്റം വന്നുകഴിഞ്ഞു .വോട്ടെണ്ണൽ പൂർത്തിയാകും വരെ സ്ഥാനാർത്ഥികളും കൗണ്ടിംഗ് ഏജന്റുമാരും വോട്ടെണ്ണൽ കേന്ദ്രത്തിൽ തുടരണം .”ആർജെഡി ട്വീറ്റ് ചെയ്തു . हम सभी क्षेत्रों के उम्मीदवारों और कार्यकर्ताओं से संपर्क में है और सभी जिलों से प्राप्त सूचना हमारे पक्ष में है। देर रात तक गणना होगी। महागठबंधन की सरकार सुनिश्चित है। बिहार ने बदलाव कर दिया है। सभी प्रत्याशी और काउंटिंग एजेंट…

    Read More »
  • ബിഹാറിൽ തെരഞ്ഞെടുപ്പിൽ വിജയം ഇനിയും പ്രവചിക്കാനായിട്ടില്ല ,നിർണായകം 90 സീറ്റുകൾ

    ബീഹാർ തെരഞ്ഞെടുപ്പിൽ എൻ ഡി എ സഖ്യം മുന്നേറുമ്പോഴും അന്തിമ ഫലം സംബന്ധിച്ച് നിഗമനത്തിൽ എത്താറായിട്ടില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു .90 സീറ്റുകൾ ആണിപ്പോൾ നിർണായകമായി എടുത്ത് കാട്ടാൻ ഉള്ളത് . ഇതിൽ 3 സീറ്റുകളിൽ ലീഡ് നില 200 ൽ താഴെയാണ് .10 സീറ്റുകളിൽ ലീഡ് നില 500 ൽ താഴെയാണ് .26 സീറ്റുകളിൽ ലീഡ് നില 1000 ൽ താഴെയാണ് . 46 സീറ്റുകളിൽ ലീഡ് നില 2000 ൽ താഴെയാണെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു .57 സീറ്റുകളിൽ ലീഡ് നില 3000 ൽ താഴെയാണ് .90 സീറ്റുകളിൽ ലീഡ് നില 5000 ൽ താഴെ മാത്രമാണ് . ഇതുവരെ 50 % വോട്ടു മാത്രമാണ് എണ്ണിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിക്കുന്നു .അതായത് 4 കോടിയിൽ പരം വോട്ടുകളിൽ 2 കോടി വോട്ടുകൾ മാത്രമാണ് എണ്ണിത്തീർന്നത് .അതായത് 90 സീറ്റുകളിലെ ഫലം മാറിമറിയാമെന്ന് അർഥം .

    Read More »
  • ഇത് ഫെയ്ക്കാണ്; അല്ലിയുടെ പേരില്‍ പ്രചരിക്കുന്ന ഇന്‍സ്റ്റഗ്രം അക്കൗണ്ടിനെക്കുറിച്ച് തുറന്നടിച്ച് പൃഥ്വിരാജും സുപ്രിയയും

    മകള്‍ അലംകൃതയുടെ പേരില്‍ പ്രചരിക്കുന്ന ഇന്‍സ്റ്റഗ്രാം പേജിനെതിരെ പ്രതികരിച്ച് നടന്‍ പൃഥ്വിരാജും സുപ്രിയയും രംഗത്ത്. അല്ലി പൃഥ്വിരാജ് എന്ന പേരിലാണ് വ്യാജ പ്രൊഫൈല്‍ പ്രചരിക്കുന്നത്. പ്രൊഫൈല്‍ മാനേജ് ചെയ്യുന്നത് പൃഥ്വിയും സുപ്രിയയും ആണെന്നും ബയോയില്‍ കൊടുത്തിരിക്കുന്നു. ഇതിനോടകം തന്നെ 934 പേരാണ് പ്രൊഫൈല്‍ ഫോളോ ചെയ്തത്. എന്നാല്‍ ഇത് വ്യാജമാണെന്നും ഒരു ആറുവയസ്സുകാരി മകള്‍ക്ക് സോഷ്യല്‍ മീഡിയയുടെ ആവശ്യകത കാണുന്നില്ലെന്നും ഇരുവരും വ്യക്തമാക്കി. ‘ഈ വ്യാജ അക്കൗണ്ടിലേക്ക് നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ആഗ്രഹിക്കുന്നു. ഇത് ഞങ്ങള്‍ നിയന്ത്രിക്കുന്ന ഒരു പേജല്ല, ഞങ്ങളുടെ 6 വയസ്സുള്ള മകള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോ?ഗം വേണ്ടതിന്റെ ആവശ്യകതയും ഞങ്ങള്‍ കാണുന്നില്ല. പ്രായമാകുമ്പോള്‍ അവള്‍ക്ക് അതേക്കുറിച്ച് സ്വയം തീരുമാനമെടുക്കാമ. അതിനാല്‍ ദയവായി ഇതിന് ഇരയാകരുത് ‘ പൃഥ്വിയും സുപ്രിയയും കുറിച്ചു. സോഷ്യല്‍ മീഡിയയില്‍ അപൂര്‍വ്വമായെ പൃഥ്വിയും സുപ്രിയയും മകളുടെ ചിത്രം പങ്കുവെയ്ക്കാറുളളൂ. അതില്‍ പകുതിയും അല്ലിയുടെ മുഖം കാണാതിരിക്കാനും ഇരുവരും ശ്രദ്ധിക്കാറുണ്ട്. View this post on…

    Read More »
  • ജെഡിയുവിനെ വിഴുങ്ങി ബിജെപി ,അമിത് ഷായുടെ തന്ത്രം ഫലിച്ചു ,ചിരാഗിന് കുതിരപ്പവൻ

    എൻ ഡി എ യുടെ ഭാഗം ആയിരുന്നെങ്കിലും ബിഹാറിൽ ജെ ഡി യുവിന്റെ അപ്രമാദിത്യം ബിജെപിക്കുള്ളിൽ വലിയ പ്രശ്നങ്ങൾക്ക് കാരണമായിരുന്നു .നിതീഷിന്റെ വല്യേട്ടൻ കളിയിൽ ബിജെപി ദേശീയ നേതൃത്വം തന്നെ അസംതൃപ്തർ ആയിരുന്നു .തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തിൽ തുല്യ സീറ്റാണ് ഇരു കക്ഷികളും പങ്കിട്ടെടുത്തതെങ്കിലും നിതീഷിനെ ഒന്നാം നേതാവായി ഉയർത്തിക്കാട്ടുന്നതിൽ ബിജെപിയ്ക്ക് തൃപ്തി ഇല്ലായിരുന്നു . എങ്കിലും നിതീഷ് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാർഥി എന്ന് ബിജെപി ആവർത്തിച്ചുകൊണ്ടിരുന്നു .എൻ ഡി എ ഘടകകക്ഷിയായ ചിരാഗ് പാസ്വാന്റെ എൽ ജെ പി നിതീഷുമായി ഇടഞ്ഞത് ബിജെപി അവസരമായി കണ്ടു എന്നാണ് വിമർശനം .അമിത് ഷായുമായി ചർച്ച നടത്തിയതിനു ശേഷമാണ് തെരഞ്ഞെടുപ്പ് കാലത്ത് സഖ്യം വിടുന്നതെന്ന് ചിരാഗ് പാസ്വാൻ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട് . നിതീഷിനെതിരെ ആയിരുന്നു ചിരാഗിൻറെ പ്രചാരണം മുഴുവൻ .അധികാരത്തിലെത്തിയാൽ ഒരുവേള നിതീഷിനെ ജയിലിൽ അടക്കുമെന്നു വരെ ചിരാഗ് പറഞ്ഞു .ബിഹാറിൽ ബിജെപി മുഖ്യമന്ത്രി വരണമെന്നും മോഡി രാമൻ ആണെങ്കിൽ താൻ…

    Read More »
Back to top button
error: