LIFETRENDING

നിത്യയും ശ്രിയയും ഒന്നിക്കുന്ന ‘ഗമനം’; ട്രെയിലര്‍ പുറത്ത്

തെന്നിന്ത്യന്‍ താരറാണിമാരായ നിത്യ മേനോന്‍, ശ്രിയ ശരണ്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ സുജാന റാവു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗമനം. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി പാന്‍ ഇന്ത്യ സിനിമയായി ഒരുങ്ങുന്ന ഈ ചിത്രം ശ്രിയയുടെ വിവാഹശേഷമുളള ആദ്യ തിരിച്ചുവരവാണ്.

കര്‍ണാടിക് ഗായിക ശൈലപുത്രി ദേവിയായിട്ടാണ് നിത്യ ചിത്രത്തില്‍ വേഷമിടുന്നത്.
ശിവ കണ്ടുകുറി, പ്രിയങ്ക ജവാല്‍ക്കര്‍, സുഹാസ്, ചാരുഹാസന്‍, പ്രിയ, ഇന്ദു ആനന്ദ്, സഞ്ജയ് സ്വരൂപ്, ബിതിരി സതി, നേഹന്ത്, രവി പ്രകാശ്, രാജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഇളയരാജയാണ്.

Signature-ad

രമേശ് കരുട്ടൂരി, വെങ്കി പുഷദാപു, ജ്ഞാന ശേഖര്‍ വി.എസ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും സംവിധായകനായ സുജാന റാവു തന്നെയാണ് .

Back to top button
error: