LIFE

  • കേന്ദ്ര ഏജൻസിയുടെ പിന്നാലെ വിജിലൻസും ,സ്വപ്നയുടെ പണം ലൈഫ് മിഷൻ കമ്മീഷൻ ആണെന്ന് ശിവശങ്കറിന്‌ അറിയാമായിരുന്നു

    സ്വപ്ന സുരേഷിന്റെ ലോക്കറിലെ പണം 1 .05 കോടി രൂപ ലൈഫ് പദ്ധതിയിലെ കമ്മീഷൻ ആണെന്ന് ശിവശങ്കറിന്‌ അറിയാമായിരുന്നുവെന്ന് വിജിലൻസ് കണ്ടെത്തൽ .ഇ ഡിയുടെ കണ്ടെത്തൽ ശരിവെക്കുന്നതാണ് വിജിലൻസിന്റെ കണ്ടെത്തലും . 2019 ഓഗസ്റ്റ് 12 നു കാവടിയാറിൽ വച്ചാണ് യുണിറ്റാക് ഉടമ കോൺസുലേറ്റ് ഉദ്യോഗസ്ഥനും ഈജിപ്ഷ്യൻ പൗരനുമായ ഖാലിദ് അലി ഷൗക്രിക്ക് ലൈഫ് മിഷൻ കമ്മീഷൻ തുക ആയ 3 .8 കോടി രൂപ കൈമാറുന്നത് .ഒന്നര കോടി ഇന്ത്യൻ രൂപയും ബാക്കി ഡോളറുമായാണ് തുക കൈമാറുന്നത് . 4 ദിവസം പണം സൂക്ഷിച്ച ഖാലിദ് പിന്നീട് സ്വപ്നയേയും സരിത്തിനെയും അറിയിച്ചു .അഞ്ചാം തിയ്യതി രാത്രി സ്വപ്നയും സരിത്തും ഖാലിദിന്റെ വീട്ടിലെത്തുകയും കമ്മീഷൻ കൈപ്പറ്റുകയും ചെയ്തു .ആറാം തിയ്യതി ഉച്ചയ്ക്ക് എസ് ബി ഐ ലോക്കറിൽ സ്വപ്ന 64 ലക്ഷം രൂപ വെച്ചു .നോട്ടുകൾ പൂർണമായി ലോക്കറിൽ കൊള്ളാത്തതിനാൽ അടുത്തുള്ള ഫെഡറൽ ബാങ്ക് ശാഖയിൽ പോയി ലോക്കറിൽ 36 .5…

    Read More »
  • ബീഹാറിന്റെ പാഠം ,സിപിഐഎംഎല്ലിന് സിപിഐഎമ്മിനോട് പറയാൻ ഉള്ളത്

    https://youtu.be/X3OEjxNhm60 ഇടതുപക്ഷത്തിന് മുന്നറിയിപ്പുമായി സിപിഐഎംഎൽ .പശ്ചിമ ബംഗാളിൽ കോൺഗ്രസിന് വിധേയമായി പ്രവർത്തിച്ചാൽ മുഴങ്ങുന്നത് ഇടതുപക്ഷത്തിന്റെ മരണമണിയെന്ന് സിപിഐഎംഎൽ ജനറൽ സെക്രട്ടറി ദിപാങ്കർ ഭട്ടാചാര്യ . ബീഹാർ വിജയത്തിന്റെ പശ്ചാത്തലത്തിൽ ഏറെ വാർത്താപ്രാധാന്യം നേടിയ പാർട്ടിയാണ് സിപിഐഎംഎൽ .ബീഹാർ വിജയത്തെ കുറിച്ചും ഇടതുപക്ഷത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ദിപാങ്കർവിവരിക്കുന്നു . തെരഞ്ഞെടുപ്പ് ദൗർബല്യങ്ങളുടെ പേരിൽ ഇടതുപക്ഷത്തെ എഴുതിത്തള്ളുന്നത് മുഖ്യധാരാ മാധ്യമങ്ങളുടെ ശൈലിയാണ് .ബിഹാറിലെ ഇടതുവിജയം രണ്ടു കാര്യങ്ങളെ കാണിക്കുന്നു .ഒന്ന് നിരന്തരം പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത .രണ്ട് കാര്യങ്ങൾ അചഞ്ചലമായി പറയാനുള്ള രാഷ്ട്രീയ ചങ്കൂറ്റം . ബിഹാറിൽ സഖ്യം ഇടതുപക്ഷത്തിന് മാത്രമല്ല മഹാസഖ്യത്തിലെ മറ്റു അംഗങ്ങൾക്കാകെ ഗുണകരമായി .ബിജെപിയ്‌ക്കെതിരെ ശക്തമായ ഒരു മുന്നണി ഉണ്ടാക്കാമെന്ന് മഹാസഖ്യം കാണിച്ചു തന്നു .സഖ്യമുണ്ടാക്കാൻ ഇടതുപക്ഷത്തെ പ്രേരിപ്പിച്ച പ്രധാന കാര്യം ബിജെപി വിരുദ്ധ വോട്ടുകൾ ചിതറരുത് എന്നത് തന്നെയാണ് . കോൺഗ്രസിന്റെ പ്രകടനം മോശമായതാണ് മഹാസഖ്യത്തെ പുറകോട്ടടിപ്പിച്ചത് .70 സീറ്റിൽ മത്സരിക്കാനുള്ള കരുത്ത് പാർട്ടിക്കില്ല എന്നത് മനസിലാക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല…

    Read More »
  • സൗബിൻ ഷാഹിർ – സിദ്ധാർത്ഥ് ഭരതൻ ചിത്രം ജിന്നിന്റെ റീലീസ് ചെന്നൈ ഹൈകോടതി സ്റ്റേ ചെയ്തു

    സൗബിൻ ഷാഹിറിനെ നായകനാക്കി സിദ്ധാർഥ് ഭരതന്റെ സംവിധാനത്തില്‍ സ്ട്രൈറ്റ് ലൈൻ സിനിമാസ് നിർമ്മിച്ച ജിന്നിന്റെ റീലീസ് ചെന്നൈ ഹൈ കോടതി സ്റ്റേ ചെയ്തു. സ്ട്രൈറ്റ് ലൈൻ സിനിമാസിനെതിരായി കാർത്തിയുടെ കൈദി എന്ന സിനിമയുടെ നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സ് നൽകിയ കേസിലാണു ചെന്നൈ ഹൈ കോടതി ജഡ്ജി , ജസ്റ്റീസ് രാധാകൃഷ്ണൻ സ്റ്റേ വിധിച്ചത്. വൻ വിജയമായിരുന്ന കൈദിയുടെ ലാഭ വിഹിതം (ഓവർ ഫ്ളോ) പല തവണ ആവശ്യപ്പെട്ടിട്ടും കരാർ പ്രകാരം നൽകാത്തതിനെ തുടർന്നാണ് തങ്ങൾ സ്ട്രൈറ്റ് ലൈൻ സിനിമാസിനെതിരെ കോടതിയെ സമീപിച്ചതെന്ന് ഡ്രീം വാരിയർ പിക്ചേഴ്സ് വക്താക്കൾ അറിയിച്ചു. കൈദിയുടെ കേരളത്തിലെ വിതരണക്കാർ സ്ട്രൈറ്റ് ലൈൻ സിനിമാസായിരുന്നൂ.

    Read More »
  • “ജമാലിന്റെ പുഞ്ചിരി”. രണ്ടാം ഷെഡ്യൂൾ – ആരംഭിക്കുന്നു

    ചിത്രം കിയേഷൻസിൻ്റെ ബാനറിൽ വി.എസ്.സുരേഷ് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ‘ജമാലിന്റെപുഞ്ചിരി. കുട്ടംബ കോടതി, നാടോടിമന്നൻ തുടങ്ങിയ ഹിറ്റ് സിനിമകൾക്കു ശേഷം ചിത്രം കിയേഷൻസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. മലയാളത്തിലെ പ്രമുഖരായ സംവിധായകർക്കൊപ്പം സഹസംവിധായകനായി പ്രവൃർത്തിച്ചു പോന്നിരുന്ന വിക്കി തമ്പിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തിരുവനന്തപുരത്ത് ഒരു ഷെഡ്യൂൾ പൂർത്തിയാക്കിയ ഈ ചിത്രത്തിൻ്റെ രണ്ടാം ഘട്ട ചിത്രീകരണം നവംബർ അവസാനവാരത്തിൽ തിരുവനന്തപുരത്താരംഭിക്കുന്നു. പുതിയ തലമുറക്കാരും മുൻ തലമുറക്കാരും ഒരുപോലെ അണിനിരക്കുന്ന ഈ ചിത്രം എല്ലാ വിഭാഗം പ്രേക്ഷകർക്കും ആസ്വാദകരമാകും വിധത്തിലാണ് അവതരിപ്പിക്കുന്നത്. ഇന്ദ്രൻസ്, സിദ്ദിഖ്, ജോയ് മാത്യു, അശോകൻ, മിഥുൻ രമേശ്,നസ് ലിൻ ( തണ്ണീർമത്തൻ ഫെയിം) ശിവദാസൻ ( തൊണ്ടിമുതലും ദൃക്സാക്ഷിയും ഫെയിം) കൊച്ചുപ്രേമൻ, ദിനേശ് പണിക്കർ ,രമേഷ് വലിയ ശാലാ, സുനിൽ, ഫർഹാൻ ശീലഷ്മി, മല്ലികാ സുകുമാരൻ, രേണുക താരാ കല്യാൺ, ജസ്ന എന്നിവർക്കൊപ്പം നായികയായി പ്രയാഗാ മാർട്ടിനും അഭിനയിക്കുന്നു. വി.എസ്.സുഭാഷിൻ്റേതാണ് രചന. അനിൽകുമാർ പാരിപ്പള്ളി, മധ്യ ആർ.ഗോപൻ…

    Read More »
  • ‘കറുത്ത ഭൂമി’യുമായി ആയില്യന്‍

    99 K തീയേറ്റേഴ്സിന്റെ ബാനറിൽ വൈശാഖ് നിർമ്മിക്കുന്ന ചലച്ചിത്രം ആയില്യൻ കരുണാകരൻ സംവിധാനം ചെയ്യുന്നു . മനോരമ മാക്സിലൂടെ എത്തിയ “ഉള്ളം ” എന്ന വെബ് സീരിസിന് ശേഷം ആയില്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് “കറുത്ത ഭൂമി “.നിറത്തിന്റെ പേരിൽ മാത്രം അവഗണനകൾ നേരിടേണ്ടി വരുന്ന കഴിവുറ്റ ഒരു ഗായികയുടെ ജീവിതയാത്രയും , വൈകാരിക സംഘര്ഷങ്ങളും അതിജീവനത്തിനായുള്ള അവളുടെ പോരാട്ടവുമാണ് ഇതിന്റെ ഇതിവൃത്തം . ലോകമെമ്പാടുമുള്ള വർണവിവേചനത്തിന്റെ അകകാഴ്ച്ചകളിലേക്ക് ഒരെത്തി നോട്ടം കൂടിയാണീ ചിത്രം .തിരക്കഥയും സംഭാഷണവും സൈലേഷ്യയുടേതാണ് .സയനോര ഫിലിപ്പാണ് പശ്ചാത്തലസംഗീതവും സംഗീത സംവിധാനവും .മനേഷ് മാധവൻ ഛായയാഗ്രഹണം ,ചിത്രസംയോജനം ജോൺകുട്ടി , ചമയം പട്ടണം റഷീദ് .മഴവിൽ മനോരമയിലെ “മിടുക്കി “എന്ന റീയാലിറ്റി ഷോയിലൂടെ കടന്ന് വന്ന രമ്യ സർവദാ ദാസ് ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

    Read More »
  • പ്രണയവുമായി ” അവള്‍ “

    “പലനാളായ് തേടുന്നമിഴിയാണവൾ ആനാളിൽ ഞാൻ കണ്ട നിറമാണവൾ’….. പ്രണയത്തേയും പ്രണയഗാനങ്ങളെയും എന്നും നെഞ്ചിലേറ്റി ആസ്വദിക്കുന്ന മലയാളികൾക്കായി സത്യം ഓഡിയോസ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ മ്യൂസിക്ക് ആല്‍ബമാണ് ” അവൾ “. ആയുർജ്യോതി ആയുർവേദ ഹോസ്പിറ്റൽ എം.ഡിയും ഡോക്ടറുമായ ലിജോ മന്നച്ചന്റെ വരികൾക്ക്, സിനിമാ പിന്നണി ഗാനരംഗത്തും ഭക്തിഗാന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ശ്രീമതി ചിത്ര അരുണ്‍ സംഗീതം സംവിധാനം നിര്‍വ്വഹിക്കുന്നു. ചിത്ര ഈണം പകരുന്ന ആദ്യ ഗാനം കൂടിയാണിത്. പ്രണയഗീതങ്ങളെ തന്റെ സ്വതസിദ്ധമായ ആലാപന ശൈലികൊണ്ട് ആർദ്രമാക്കുന്ന മലയാളിയുടെ സ്വന്തം ഭാവഗായകൻ ശ്രീ പി.ജയചന്ദ്രന്റെ ശബ്ദത്തിൽ ഈ ഗാനം കൂടുതൽ ഹൃദ്യമായിരിക്കുന്നു. ഏറെക്കാലമായി ടെലിവിഷൻ, സിനിമാരംഗങ്ങളിൽ എഡിറ്ററായി പ്രവർത്തിച്ചു വരുന്ന മെന്റോസ് ആന്റണിയാണ് ‘അവൾ’ എന്ന പ്രണയ സംഗീത ആല്‍ബത്തിന്റെ സംവിധായകന്‍.സുരേഷ് ബാബു ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. നിഷ്കളങ്കമായ ഒരു ഗ്രാമീണ പ്രണയത്തിന്റെ അനുഭൂതി പകർന്ന “അവള്‍” ഏവരുടെയും ഹൃദയത്തില്‍ സംഗീതം പകരും.

    Read More »
  • യുവാക്കൾക്ക് മതിയായ പ്രാതിനിധ്യം വേണം ,താൻ മത്സരിക്കുന്നത് നീതികേട്‌ ,നയം വ്യക്തമാക്കി ചാണ്ടി ഉമ്മൻ NewsThen- നോട് -വീഡിയോ

    തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന വാർത്ത തള്ളി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ .കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് പുതുപ്പള്ളി ഡിവിഷനിൽ ചാണ്ടി ഉമ്മൻ മത്സരിക്കും എന്നായിരുന്നു വാർത്ത .യുവാക്കൾക്ക് മതിയായ പ്രാതിനിധ്യം വേണമെന്നും താൻ മത്സരിക്കുന്നതിൽ നീതികേടുണ്ടെന്നും ചാണ്ടി ഉമ്മൻ NewsThen- നോട് പറഞ്ഞു . യുവാക്കൾക്ക് പ്രാതിനിധ്യം നൽകണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട് .യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ എല്ലാ ഡി സി സി അധ്യക്ഷന്മാരോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുമുണ്ട് .എന്നാൽ കൂടുതൽ യുവാക്കളെ കാണുന്നില്ല .കോൺഗ്രസ് സംസ്ഥാന നേതൃത്വം അനുഭാവപൂർവമായ നിലപാട് എടുക്കുമെന്ന് കരുതുന്നതായും ചാണ്ടി ഉമ്മൻ പറഞ്ഞു . തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെയും കോൺഗ്രസിന്റെയും സാധ്യതകൾ മികച്ചതാണെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു .നിയമസഭാ തെരഞ്ഞെടുപ്പ് അടക്കമുള്ള തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ഒന്നും പറയാനാവില്ല എന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി .

    Read More »
  • പിസി ജോർജ് ഒറ്റയ്ക്ക് തന്നെ ,വേണമെങ്കിൽ പി ജെ ജോസഫിൽ ലയിച്ചോളാൻ ഉമ്മൻ ചാണ്ടി

    പിസി ജോർജിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാതെ ഉമ്മൻ ചാണ്ടി .ഘടക കക്ഷിയായി യു ഡി എഫിൽ എടുക്കാനുള്ള നീക്കത്തെ ശക്തമായി എതിർക്കുമെന്ന സന്ദേശമാണ് ഉമ്മൻ ചാണ്ടി പിസി ജോർജിന്റെ വരവിനെ പിന്തുണയ്ക്കുന്ന രമേശ് ചെന്നിത്തലയ്ക്കും നൽകിയത് .ഈ പാശ്ചാത്തലത്തിൽ ആണ് താൻ യു ഡി എഫിലേയ്ക്ക് ഇല്ലെന്ന നിലപാട് പി സി ജോർജ് സ്വീകരിച്ചത് .തുടർനീക്കങ്ങളിലും യു ഡി എഫിൽ നിന്ന് ഗ്രീൻ സിഗ്നൽ പിസിയ്ക്ക് ലഭിക്കുന്നില്ല . ജോസഫ് വിഭാഗത്തിൽ ലയിച്ചാലും തനിയ്ക്കും മകനുമായി രണ്ട് സീറ്റ് നൽകണമെന്ന ആവശ്യവുമായി പിസി ജോർജിന് മുന്നോട്ട് പോകാൻ ആകില്ല .മാത്രമല്ല യു ഡി എഫ് യോഗങ്ങളിൽ പാർട്ടി പ്രതിനിധി ആയി പങ്കെടുക്കാനും ആകില്ല . ബിജെപി നേതൃത്വവുമായി നല്ല ബന്ധത്തിൽ ആണെങ്കിലും എൻ ഡി എയിൽ തെരഞ്ഞെടുപ്പ് കാലത്ത് ചേരുന്നത് ആത്മഹത്യാപരമാണെന്നു പിസി ജോർജ് തിരിച്ചറിയുന്നുണ്ട് .പൂഞ്ഞാറിലെ മുസ്‌ലിം വോട്ട് തന്റെ ജയത്തിനു നിര്ണായകമാണെന്നു പിസി ജോർജിന് അറിയാം .എന്നാൽ കഴിഞ്ഞ തവണത്തെ…

    Read More »
  • കോൺഗ്രസിൽ ഇത് യുവതരംഗം ,പഞ്ചായത്ത് തെരഞ്ഞെടുപ്പ് യുവജന പ്രാതിനിധ്യം കൂട്ടണമെന്നാവശ്യം ,ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പ്

    ഒരു മുഴം നീട്ടിയെറിഞ്ഞ് സംസ്ഥാന കോൺഗ്രസിലെ യുവനേതാക്കൾ .പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുവജനങ്ങൾക്ക് മികച്ച പ്രാതിനിധ്യം നൽകണം എന്നാവശ്യപ്പെട്ടു അവർ കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചു . ഉമ്മൻ ചാണ്ടി ,രമേശ് ചെന്നിത്തല ,മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെ യൂത്ത് കോൺഗ്രസ് പ്രതിനിധികൾ ആയി കണ്ടത് ഷാഫി പറമ്പിലും കെ എസ് ശബരീനാഥനുമാണ് .ലക്‌ഷ്യം തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് മാത്രമല്ല ,നിയമസഭാ തെരഞ്ഞെടുപ്പ് കൂടി ആണ് .കെ പി സി സി അധ്യക്ഷനെ സന്ദർശിച്ച ശേഷം അവർ ഡി സി സി പ്രെസിഡന്റുമാർക്ക് മത്സരിപ്പിക്കേണ്ട യുവാക്കളുടെ പട്ടിക കൈമാറുകയും ചെയ്തു . യൂത്ത് കോൺഗ്രസിന്റെ ഈ നീക്കത്തിൽ ഗ്രൂപ് സമവാക്യമല്ല പ്രതിഫലിച്ചത് .യുവാക്കൾക്ക് മികച്ച പ്രാതിനിധ്യം കിട്ടണം എന്നാണ് പൊതുവികാരം .എ വിഭാഗത്തിൽ പെട്ട ഷാഫി പറമ്പിൽ ആണ് യൂത്ത് കോൺഗ്രസ് പ്രെസിഡന്റ് ഐ വിഭാഗത്തിലെ ശബരിനാഥൻ ആണ് വൈസ് പ്രസിഡണ്ട് .എന്നാൽ ഈ സമവാക്യങ്ങൾ ഒന്നും ഇവരുടെ ഒരുമയെ ബാധിച്ചിട്ടില്ല .കോൺഗ്രസിൽ ഒരു പുതിയ…

    Read More »
  • ഇ ഡിയുടെ റഡാറിൽ ഒരു നേതാവിന്റെ മകൻ കൂടി ,നേതാവിന്റെ രാഷ്ട്രീയ ചാഞ്ചാട്ടത്തിന്റെ കാരണം മകന്റെ നിലനിൽപ്

    എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റഡാറിൽ ഒരു രാഷ്ട്രീയ നേതാവിന്റെ മകൻ കൂടിയെന്ന് വിവരം .ബെംഗളൂരു ,ദുബായ് ബന്ധങ്ങളും വസ്തുക്കച്ചവടവുമാണ് നേതാവിന്റെ മകനിലേയ്ക്ക് ഇ ഡി എത്താൻ കാരണം . ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട ഭൂമി ഇടപാടുകളിലും നേതാവ്ന്റെ മകന് ബന്ധമുണ്ടെന്നാണ് ഇ ഡിയ്ക്ക് കിട്ടിയ വിവരം .പുനലൂർക്കാരൻ സുഹൃത്ത് വഴിയാണ് ഇപ്പോൾ ഇ ഡി കേസിൽ അകത്തായവരുമായി നേതാവിന്റെ മകനുള്ള ബന്ധം . അന്വേഷണത്തിന്റെ ഭാവി നേതാവിനെയും കുഴക്കുന്നുണ്ട് .മകനെ തെരഞ്ഞടുപ്പിൽ മത്സരിപ്പിക്കണം എന്ന സമ്മർദ്ദം നേതാവിനുണ്ട് .എന്നാൽ കേസിന്റെ ഗതി എന്താവുമെന്ന് പ്രവചിക്കാൻ പറ്റാത്ത സാഹചര്യത്തിൽ തല്ക്കാലം കാത്തിരിക്കാൻ ആണ് നേതാവിന്റെ തീരുമാനം .

    Read More »
Back to top button
error: