LIFENEWS

ശിവശങ്കറിന്‌ പണി കൊടുത്തത് സ്വപ്നയുടെ മൊഴി ,മൂന്നാം പ്രതിയായേക്കും ,മറ്റു ഏജൻസികളും ചോദ്യം ചെയ്‌തേക്കും

ഇടപാടുകളിൽ ശിവശങ്കറിന്‌ നേതൃപരമായ പങ്കാളിത്തം ഉണ്ടെന്ന സ്വപ്നയുടെ മൊഴിയാണ് ഐ എ എസ് ഉദ്യോഗസ്ഥനെ കുരുക്കിയത് .തന്റെയും ചാർട്ടേർഡ് അക്കൗണ്ടന്റിന്റെയും സംയുക്ത ലോക്കറിൽ സൂക്ഷിച്ച പണം ശിവശങ്കറിന്റേത് ആണെന്ന സ്വപ്നയുടെ മൊഴി ശിവശങ്കറിനെ ഊരാക്കുടുക്കിലേക്കാണ് നയിക്കുന്നത് .

എൻഐഎ ,കസ്റ്റംസ് തുടങ്ങിയ ഏജൻസികളും ശിവശങ്കറിനെ ചോദ്യം ചെയ്യും എന്നാണ് സൂചന .സിബിഐ അന്വേഷിക്കുന്ന ലൈഫ് മിഷൻ ഇടപാട് സംബന്ധിച്ച കേസിൽ ശിവശങ്കർ സിബിഐ അന്വേഷണ വലയത്തിലാവും .

നയതന്ത്ര പാർസൽ വിട്ടുകൊടുക്കാൻ ശിവശങ്കർ ഇടപെട്ടത് കടുത്ത ഔദ്യോഗിക കൃത്യ നിർവഹണ ലംഘനമാണെന്ന് ഇ ഡി വ്യക്തമാക്കുന്നു .ശിവശങ്കറിന്റെ ഇത്തരം ഇടപെടൽ ആണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്നയ്ക്ക് പിടിപാട് ഉണ്ടെന്ന പൊതുബോധം ഉണ്ടാക്കിയത് .സ്വപ്നയുടെ ചോദ്യം ചെയ്യൽ തുടരുന്ന പശ്ചാത്തലത്തിൽ ആണ് ഒരു ദിവസം കൂടി ശിവശങ്കറിനെ ഇ ഡിയുടെ കസ്റ്റഡിയിൽ നൽകിയത് .

Back to top button
error: